കേസരി ആഗസ്റ്റ് 14-ാം തീയതിയിലെ മുഖലേഖനം വായിച്ചു. മുസ്ലിംലീഗിന്റെ മതേതര കാഴ്ചപ്പാടും ലോ കമുസ്ലീങ്ങളുടെ നിലപാടും തമ്മിലുള്ള സാമ്യം തുറന്ന് കാട്ടിയ ലേഖകനും കേസരി ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങള്‍.
1453ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ അന്ന് തുടങ്ങുന്നു മുസ്ലിം അധിനിവേശത്തിന്റെ വ്യാപ്തി. ഈ കീഴ്പ്പെടുത്തലുകള്‍ ഒരു ജനതയുടെ കരമാര്‍ഗ്ഗമുള്ള സഞ്ചാരത്തെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കി. അതില്‍ നിന്നും മോചനം കണ്ടെത്താന്‍ അവര്‍ നടത്തിയ ശ്രമങ്ങളാണ് ‘ആഫ്രിക്കന്‍ മുനമ്പ് ചുറ്റിയുള്ള നാവിക സഞ്ചാരപാത’. ഇത് ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങള്‍ക്കും തദ്വാര കോളനികള്‍ സ്ഥാപിക്കുന്നതിനും കാരണമായി.
തുര്‍ക്കിയിലെ ‘ഇമാം’ ലോകമുസ്ലീങ്ങളുടെ ആത്മീയ നേതാവാകുന്നതും അന്യമതസ്ഥരെ ചോദ്യം ചെയ്യുന്നതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തു തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. ഇതിന്റെ ലാഞ്ഛന ഭാരതത്തില്‍ ആരംഭിച്ചത് 1921ല്‍ ആണെന്ന് മാത്രം. ഏറെക്കുറെ അക്രമവാസന ഇല്ലാത്ത ജനതയെ അവര്‍ക്ക് അധികം അദ്ധ്വാനിക്കാതെ തന്നെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞു. ‘പേര്‍ഷ്യ’ എന്ന പാര്‍സികളുടെ നാട് ഇറാന് എന്ന പേരില്‍ ഇസ്ലാമിക രാജ്യമായി മാറ്റപ്പെട്ടു. എന്നാല്‍ തുര്‍ക്കിയില്‍ പില്ക്കാലത്ത് മൗലവിമാരുടെയും മൊല്ലാക്കയുടെയും വിട്ടുവീഴ്ചയില്ലാത്ത മതപീഡനത്തില്‍ വെറുപ്പു തോന്നിയ ജനത അവരില്‍ നിന്നും ഒരു പുതിയ നേതാവിനെ കണ്ടെത്തി, ‘യുവതുര്‍ക്കി’ എന്നറിയപ്പെടുന്ന മുസ്തഫ കമാല്‍ പാഷ.
‘ഹാഗിയ സോഫിയ’ എന്ന ക്രിസ്ത്യന്‍ പള്ളി മ്യൂസിയമാക്കി മാറ്റിയതും എല്ലാ വര്‍ഗ്ഗക്കാര്‍ക്കും പ്രവേശനം നല്കിയതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. കൂടാ തെ മുസ്ലിം മതമേലദ്ധ്യക്ഷന്മാരുടെ മതമൗലികവാദത്തിന്റെ ലക്ഷണമായ ‘തുര്‍ക്കി തൊപ്പി’ നിരോധിക്കുകയും ചെയ്തു.
1978-79 കാലത്ത് ഇറാനിലാരംഭിച്ച ഇസ്ലാമിക വിപ്ലവം മതമൗലികവാദികള്‍ക്ക് വീണ്ടും ഉയിര്ത്തെഴുന്നേല്ക്കാന് അവസരമൊരുക്കി. ‘അയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രക്ഷോഭം, ഇറാനിലെ ഭരണാധികാരിയായിരുന്ന ‘ഷാറില്ലാസ് പഹ്ലവിയുടെ പലായനത്തിലാണ് പര്യവസാനിച്ചത്. ഇറാന് ഇന്നും ഇതേപാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞവര്‍ഷം തുര്‍ക്കിയില്‍ അധികാരത്തിലെത്തിയ ‘തയ്യിപ്പ്, അല്ദോഗാന് ഹാഗിയ സോഫിയ’ മ്യൂസിയം മുസ്ലിംപള്ളിയാക്കി മാറ്റി. എന്നാല്‍ കേരളത്തിലെ മതേതരവാദികളായ മുസ്ലിംലീഗ് ഈ നടപടിയില്‍ സന്തോ ഷം പ്രകടിപ്പിക്കുകയും ‘അല്ദോഗാനെ’ അതിന്റെ പേരില്‍ പ്രശംസിക്കുകയും ചെയ്തു. അതേസമയം ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഹിന്ദു വര്‍ഗ്ഗിയത കാണുന്നു. ‘കസ്റ്റ ഡി രജിസ്ട്രേഷന്’ എന്ന പേരില്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ദ്രോഹിക്കുന്നതും അവരുടെ സ്വത്തുകള്‍ കണ്ടുകെട്ടുന്നതും അവര്‍ക്കു തിക ച്ചും സന്തോഷം നല്കുന്ന വാര്‍ത്തകളാണ്. താല്‍വണ്ടിയിലെ ‘ഗുരുനാനാക്കിന്റെ ഭവനം’ തകര്‍ത്തതും തികച്ചും ഇസ്ലാമികം.