Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം ശാസ്ത്രായനം

ക്ഷേത്രഗണിതം

യദു

Print Edition: 31 July 2020

മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ ക്ഷേത്രഗണിതം എന്നൊരു ഭാഗം പഠിക്കുന്നുണ്ട്. ചതുരം, ത്രികോണം, ഷഡ്ഭുജം, വൃത്തം, ദീര്‍ഘവൃത്തം തുടങ്ങിയ ജ്യാമിതീയ ഘടനകളാണ് ഇവടെ പഠിക്കുന്നത്. സംഗതി വേറൊന്നുമല്ല. ജ്യോമട്രിയാണ്.

പാശ്ചാത്യ ഗണിതശാസ്ത്രത്തില്‍ ജ്യോമട്രി എന്ന പദം ഉണ്ടാകുന്നതിനും എത്രയോ മുമ്പ് ഭാരതത്തില്‍ ക്ഷേത്രഗണിതം എന്ന വിഭാഗം വളര്‍ച്ച പ്രാപിച്ചിരുന്നു. ആ പേരിന് വളരെ പ്രസക്തിയുണ്ട്. എന്താണാ പ്രാധാന്യമെന്ന് മനസ്സിലാക്കാന്‍ നമ്മുടെ ക്ഷേത്രങ്ങളിലേക്ക് തന്നെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും.

ഭാരതത്തിലുടനീളം തലയുയര്‍ത്തിനില്‍ക്കുന്ന പുരാതന മഹാനിര്‍മ്മിതികളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ അവയുടെ സാങ്കേതികത്തികവിനു മുമ്പില്‍ ഏത് ആധുനിക ആര്‍ക്കിടെക്റ്റും അന്തംവിട്ടു നിന്നുപോകും.

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ സര്‍വ്വസാധാരണമായ പടുകൂറ്റന്‍ ഗോപുരങ്ങളുടെ ജ്യാമിതീയ കൃത്യത അതിശയകരമാണ്. തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രത്തിലെ വിമാനത്തിന്റെ (ക്ഷേത്ര ശ്രീകോവില്‍ ഗോപുരം) ഉയരം 216 അടിയാണ്. നൂറ്റാണ്ടുകളോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിര്‍മ്മിതിയായിരുന്നു ഇത്. ഇന്നും ഇത് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രഗോപുരമാണ്. വിമാനത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന അഷ്ടഭുജ ആകൃതിയുള്ള കുംഭത്തിന്റെ ഭാരം 80 ടണ്‍ ആണ്. ഇത്ര ഭാരമേറിയ, കരിങ്കല്ലില്‍ കൊത്തിയ കുംഭം ഇത്ര ഉയരത്തില്‍, യാതൊരു ആധുനിക സൗകര്യങ്ങളുമില്ലാതിരുന്ന കാലത്ത് എത്തിച്ചതെങ്ങനെ എന്നത് മറ്റൊരത്ഭുതം. അതിന്റെ വിശദാംശങ്ങള്‍ ക്ഷേത്ര മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കലയും ശാസ്ത്രവും കൈകോര്‍ത്ത ഈ എഞ്ചിനീയറിങ്ങ് മഹാത്ഭുതം പണിതീരാനെടുത്തത് ഏഴ് വര്‍ഷവും. അതും ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്.

ഒരു ബൃഹദീശ്വരക്ഷേത്രത്തിന്റെ മാത്രം കാര്യമല്ല ഇത്. രാജ്യത്തെമ്പാടും വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളും പുരാതന നിര്‍മ്മിതികളും പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകുന്ന യാഥാര്‍ത്ഥ്യങ്ങളാണിത്.

മണ്ണ്, അടിത്തറ, ഉയരത്തിലേക്ക് പോകുമ്പോഴുള്ള ബാലന്‍സ്, സെന്റര്‍ ഓഫ് ഗ്രാവിറ്റി, ഉപയോഗിക്കുന്ന നിര്‍മ്മാണവസ്തുക്കളുടെ ഭൗതിക രാസ പ്രത്യേകതകള്‍ തുടങ്ങി ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആയിരക്കണക്കിന് കാര്യങ്ങള്‍ ശാസ്ത്രീമായിത്തന്നെ വിശകലനം ചെയ്യാനും അവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുമൊക്കെയുള്ള ഒരു സാഹചര്യം, ശാസ്ത്രബോധമുള്ള ജനത, ദീര്‍ഘദര്‍ശനമുള്ള നേതൃത്വം അങ്ങനെ തികച്ചും പുരോഗമനാത്മകമായ സമീപനവും മനോഭാവവും ഒത്തുവരുന്ന സമൂഹത്തില്‍ മാത്രമേ ഇത്ര വലിയ സാങ്കേതിക മുന്നേറ്റങ്ങള്‍ സാധ്യമാകൂ.

ഭാരതത്തില്‍ നടക്കുന്ന സൂര്യഗ്രഹണവേളയിലൊക്കെ പ്രമുഖ വാനശാസ്ത്രജ്ഞരൊക്കെ തമ്പടിക്കുന്ന ഒരു സ്ഥലമാണ് കെണാര്‍ക്കിലെ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്ന ഒറീസ്സയിലെ കടല്‍ത്തീരം. സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനും ലോകത്തില്‍ തന്നെ ഏറ്റവും അനുയോജ്യമായ ഇടങ്ങളിലൊന്നായാണ് കൊണാര്‍ക്കിനെ കണക്കാക്കുന്നത്. വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും ഒരുപോലെ സമ്മേളിക്കുന്ന ഒരു എഞ്ചിനീയറിങ്ങ് വിസ്മയമാണിത്.

ഓര്‍ക്കണം, പാശ്ചാത്യരാജ്യങ്ങള്‍ കുരിശുയുദ്ധങ്ങളുടേയും മതവെറിയുടേയും നൂറ്റാണ്ടുകളിലൂടെ കടന്നുപോകുന്ന മധ്യകാലത്താണ് ഭാരതത്തില്‍ ആര്‍ക്കിടെക്ചര്‍ മേഖല പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ചിരുന്നത്.

ഭാരതമെന്നാല്‍ താജ്മഹലും കുത്തബ്മീനാറും ചെങ്കോട്ടയും ചാര്‍മ്മിനാറും ഒക്കെ മാത്രമാണ് എന്ന രീതിയിലുള്ള ബോധപൂര്‍വ്വമായ ചരിത്രരചനയും ചരിത്രനിര്‍മ്മാണവും നമ്മുടെ തലമുറകളെ തെറ്റായ രീതിയില്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്നും കണ്‍വെട്ടത്തും കയ്യെത്തും ദൂരത്തും ഉള്ള, ഇപ്പോഴും എല്ലാ പ്രതാപത്തോെടയും നിലനില്‍ക്കുന്ന മഹാനിര്‍മ്മിതികള്‍ക്ക് ഭാരതത്തിന്റെ ഔദ്യോഗിക ടൂറിസം ഭൂപടത്തില്‍ പ്രാധാന്യം ലഭിക്കാതെ പോയത്.

Tags: ശാസ്ത്രായനംക്ഷേത്രഗണിതം
Share8TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies