Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ആസാദി’ മുഴക്കുന്നതാര്‍ക്കുവേണ്ടി?

കെ.എം.കൃഷ്ണകുമാര്‍, അഡ്വക്കെറ്റ്, മഞ്ചേരി

May 7, 2020, 04:26 pm IST

ഇന്ന് രാജ്യത്ത് ഉടനീളം കത്തിജ്വലിപ്പിച്ചുകൊണ്ട് ഉയര്‍ത്തികൊണ്ടുവന്നിട്ടുള്ള ദേശീയ പൗരത്വ ഭേദഗതി നിയമം 2019 ന്റെ (CAA) പേരില്‍ രാഷ്ട്രത്തിന്റെ ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ചില തീവ്ര ഇടതുപക്ഷ സംഘടനകളും അവരുടെ ജിഹാദി കൂട്ടുകെട്ടുകളും രാജ്യത്തെ മുസ്ലീം മത സാമാന്യത്തിനിടക്ക് ഭീതിയുടെ നിഴല്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ഇത്തരം സങ്കുചിത രാഷ്ട്രീയം മൂലം ഇവര്‍ സ്വന്തം അസ്തിത്വത്തെയും മുന്‍കാല നേതാക്കളെപ്പോലും അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ദയനീയമായ കാഴ്ചയാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുന്നത്. ആയതിന് ഇടതു – വലതു മുന്നണികള്‍ ഭാവിയില്‍ നല്‍കേണ്ടിവരുന്ന വില അതിഭീകരമായിരിക്കുമെന്നതിന് യാതൊരു സംശയവുമില്ല.

ഇന്ന് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ഏറെ വിദ്വേഷ പ്രചരണങ്ങള്‍ക്ക് കാരണമായിരിക്കുന്നതുമായ പൗരത്വഭേദഗതി നിയമം 2019 രാജ്യത്തെ ഇരുസഭകളും പാസ്സാക്കുകയും ഇന്ത്യന്‍ പ്രസിഡന്റ് ഒപ്പിടുകയും വഴി പ്രാബല്യത്തില്‍ വരികയും 2020 ജനുവരി മാസം 10-ാം തിയ്യതി ആയത് രാജ്യത്തെ നിയമമാക്കി വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളതുമാണ്. 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി ഇന്ത്യാ മഹാരാജ്യത്ത് കാലങ്ങളായി അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നവരും പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ വംശീയ പീഡനത്തിനും മതവിദ്വേഷത്തിനും വിധേയരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അനധികൃതമായി പ്രത്യേകിച്ച് രേഖകളൊന്നുമില്ലാതെയും ഇന്ത്യന്‍ പൗരന്മാരല്ലാത്തവരുമായ മേല്‍ സൂചിപ്പിച്ച രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, കൃസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2014 ഡിസംബര്‍ 31 ന് മുമ്പ് 5 വര്‍ഷത്തെ തുടര്‍ച്ചയായി ഇന്ത്യയിലെ അധിവാസം മാനദണ്ഡമമായ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരത്വ നിയമത്തിലെ 6-ാം വകുപ്പില്‍ 6ആ കൂട്ടിച്ചേര്‍ക്കുകയും അങ്ങിനെ ഇന്ത്യയിലേക്ക് പാലായനം ചെയ്ത് അരക്ഷിതരായും അഭയാര്‍ത്ഥികളായും കഴിയേണ്ടിവരുന്ന പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുള്ള ഇന്ത്യന്‍ പൗരത്വം Naturalise (സാമാന്യവല്‍ക്കരിക്കുക) ചെയ്യുകയും മറ്റ് മതവിഭാഗങ്ങളില്‍ പെട്ടവരും മേല്‍ സൂചിപ്പിച്ച അയല്‍രാജ്യങ്ങളിലെ വംശീയ വിവേചനം (Religious persecution) കാരണം കൊണ്ടല്ലാതെ ഇന്ത്യയിലേക്ക് കയറിവന്നവര്‍ക്കും കുടിയേറി പാര്‍ക്കപ്പെട്ടവരും മറ്റുമായി അനധികൃതമായി ഈ രാജ്യത്ത് ((illegal migrants) കടന്നുകയറിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വ നിയമം 5-ാം വകുപ്പ് പ്രകാരം Registration നടപടികളില്‍ കൂടി പൗരത്വത്തിന് അപേക്ഷിച്ച് പൗരത്വം നേടിയെടുക്കാവുന്നതുമാണ്.

എന്നാല്‍ ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി വരുത്തിയതില്‍ ഭരണഘടനാവിരുദ്ധതയുണ്ട് എന്ന ആരോപണം ശക്തിയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിന് വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനയും അതുവഴി ദേശീയമായും അന്തര്‍ദേശീയമായും കേന്ദ്രസര്‍ക്കാറിനെതിരെയുള്ള വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. ആയതെല്ലാം വെറും ഭാവനാസൃഷ്ടികള്‍ മാത്രമാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ പ്രചരണങ്ങള്‍ മൂലം ഇന്ത്യന്‍ മുസ്ലീം ജനസാമാന്യത്തിന്റെ ഇടയില്‍ ഭയാശങ്കകള്‍ വിതക്കുകയും ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് അസ്തിത്വ ഭീഷണി നേരിടുന്നുവെന്ന ഭീതി ജനിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതിയില്‍ ഒരിടത്തും തന്നെ ഈ രാജ്യത്തെ പൗരന്മാരുടെ അസ്തിത്വമോ പൗരത്വമോ ചോദ്യം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. ഈ ഭേദഗതി കൃത്യമായും വ്യക്തമായും ഇന്ത്യന്‍ പൗരന്മാരെ ബാധിക്കുന്നതുമല്ല. അതുകൊണ്ടുതന്നെ മറിച്ചുള്ള വ്യാജപ്രചരണങ്ങള്‍ക്ക് യാതൊരടിസ്ഥാനവുമില്ല.

ഇവിടെ സാമാന്യ ജനങ്ങള്‍ ഇന്ന് ചോദിച്ചുവരുന്ന ഒരു ചോദ്യം ഈ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതില്‍ എന്തുകൊണ്ട് ഹിന്ദുക്കളും, കൃസ്ത്യാനികളും, ബുദ്ധമതക്കാരും, ജൈനരും, പാര്‍സികളും മാത്രം ഉള്‍പ്പെട്ടു എന്നും എന്തുകൊണ്ട് മുസ്ലീങ്ങളെ മാറ്റി നിര്‍ത്തപ്പെട്ടുവെന്നും അത് ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനവും വിവേചനവുമല്ലെ എന്ന വാദവും ഉന്നയിക്കുകയും അത് ബഹുമാനപ്പെട്ട സുപ്രീം കോടതി പരിഗണനയിലുള്ളതുമാണ്. ഇവിടെയാണ് മേല്‍ വാദത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്.

നമ്മുടെ രാജ്യത്ത് അനധികൃതമായി കുടിയേറി താമസിക്കുകയോ അഭയാര്‍ത്ഥികളായി താമസിക്കുകയോ ചെയ്യുന്നവരെ സംബന്ധിച്ച ഒരു കൃത്യമായ കണക്കെടുപ്പിനുള്ള ശ്രമങ്ങള്‍ പല കാലങ്ങളിലായി നടന്നിരുന്നതാണ്. എന്നാല്‍ അപ്പോഴെല്ലാം തന്നെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളും പ്രീണന രാഷ്ട്രീയ തന്ത്രങ്ങളും അതിന് വിലങ്ങുതടിയായി തീരുകയും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ആസാം, ബംഗാള്‍, ത്രിപുര, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തദ്ദേശീയരും കടന്നുകയറ്റക്കാരും തമ്മില്‍ അതിരൂക്ഷമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും രാജ്യത്ത് പല ഭാഗങ്ങളിലും അനധികൃത കുടിയേറ്റക്കാര്‍ അശാന്തി സൃഷ്ടിച്ചുവന്നിരുന്നതുമാണ്.

എന്നാല്‍ ഈ ഭേദഗതി നിയമപ്രകാരം ഇന്ത്യക്കാരല്ലാത്തതും 2014 ഡിസംബര്‍ മാസം 31-ാം തിയ്യതിക്ക് 5 വര്‍ഷം മുമ്പുവരെ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി (Refugees) ആയിട്ടുള്ളവരും മേല്‍ പ്രസ്താവിച്ച മൂന്ന് അയല്‍ രാജ്യങ്ങളില്‍ വംശീയ ഭീഷണി നേരിട്ട് നിലനില്‍പ്പില്ലാതെ ഇന്ത്യയില്‍ അഭയം തേടി താമസിച്ചുവരുന്ന Illegal Migrants ആയ ആ മൂന്ന് രാജ്യങ്ങളിലെ minority വിഭാഗക്കാര്‍ക്ക് അവരുടെ പൗരത്വം naturalise ചെയ്തുനല്‍കാന്‍ മാത്രമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അത് അവശതയനുഭവിക്കുന്നവരും അയല്‍രാജ്യങ്ങളില്‍ നിന്ന് ഭാരതത്തിലേക്ക് അഭയം തേടി വന്നവരുമായ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മാത്രമുള്ള ഒരു സൗജന്യം മാത്രമാണ്. മേല്‍ രാജ്യങ്ങളില്‍ നിന്നും പീഡനം കാരണവും വിവേചനം കാരണവും ആട്ടിയോടിക്കപ്പെടുന്ന ന്യൂനപക്ഷ മതവിഭാഗക്കാര്‍ക്ക് അവരുടെ ജീവനുവേണ്ടിയുള്ള തത്രപ്പാടില്‍ ജനിച്ച രേഖകളോ പൗരത്വ രേഖകളോ സൂക്ഷിക്കാന്‍ സാധിക്കാതെവരികയും അവര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ഭൂപ്രദേശത്ത് താല്‍ക്കാലിക താമസക്കാരായി അഭയം തേടുകയാണ് ഉണ്ടായിവന്നിട്ടുള്ളത്. അവരെ സംബന്ധിച്ച് പൗരത്വ ഭേദഗതി നിയമത്തിലെ ഇളവുകള്‍ അനിവാര്യമാണ്. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ നിന്നും തൊഴിലിനുവേണ്ടിയും സാമൂഹിക സുരക്ഷിതത്വത്തിനുവേണ്ടിയും തീവ്രവാദ പ്രവര്‍ത്തനത്തിനുവേണ്ടിയും മയക്കുമരുന്ന് കടത്തിനുവേണ്ടിയും ഇന്ത്യാ രാജ്യത്ത് അനധികൃതമായി നുഴഞ്ഞുകയറി നിയമവിരുദ്ധമായി കഴിഞ്ഞുകൂടുന്ന മറ്റു മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് രാജ്യത്തെ നിലവിലുള്ള പൗരത്വ നിയമപ്രകാരം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പൗരത്വം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ആയതിന് പൗരത്വ ഭേദഗതി നിയമം യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ലാത്തതാണ്. ഇസ്ലാമിക രാജ്യങ്ങളും ഇസ്ലാമിക നിയമപ്രകാരം പ്രവര്‍ത്തിക്കുന്നതുമായ ഒരു രാജ്യത്തെ ഭൂരിപക്ഷ മുസ്ലീമിന് ആ രാജ്യത്തെ മുസ്ലീമിനോട് തന്നെ വംശീയ പീഡനം നടത്താനോ വംശീയ ഭീഷണി മൂലം ആട്ടിയോടിക്കപ്പെടാനോ സാധ്യമല്ലാത്തതാണ്. അതുകൊണ്ടുതന്നെ ആ രാജ്യത്തെ മുസ്ലീങ്ങള്‍ Persecution(വംശീയ വിവേചനം) നേരിട്ടു എന്ന് വ്യാഖ്യാനിക്കാന്‍ സാധ്യമല്ല. ആ രാജ്യത്തെ നീതിന്യായ സംവിധാനത്തിനകത്തുനിന്ന് മാത്രമെ അവരെ സംരക്ഷിക്കാന്‍ സാധിക്കുകയുമുള്ളൂ. അതിനും പുറമെ മേപ്പടി അയല്‍രാജ്യങ്ങളില്‍ ഒരു കാലത്തും അത്തരത്തില്‍ തദ്ദേശീയരായ മുസ്ലീങ്ങള്‍ക്കെതിരെ വിവേചനം ഉണ്ടാവുകയോ ആട്ടിയോടിക്കപ്പെടുകയോ പാലായനം ചെയ്യപ്പെടേണ്ടിവന്നതായ യാതൊരു കണക്കുകളും അവകാശവാദങ്ങളും ആ രാജ്യക്കാര്‍ സമ്മതിക്കുന്നുമില്ല. അതുകൊണ്ടുതന്നെ Religious persecutionആ രാജ്യങ്ങളിലെ ഭൂരിപക്ഷ മുസ്ലീങ്ങള്‍ക്ക് നേരിടേണ്ടിവന്നിട്ടുമില്ല. അങ്ങിനെ എന്തെങ്കിലും വിധത്തില്‍ ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് (മുസ്ലീങ്ങള്‍ക്ക്) പീഡനങ്ങളോ അതിക്രമങ്ങളോ അവരുടെ മതത്തിനകത്തുനിന്നും തന്നെ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലോ അത് പാലായനങ്ങള്‍ക്കും ഇന്ത്യയിലേക്കുള്ള കടന്നുകയറ്റത്തിനും കുടിയേറിപാര്‍ക്കലുകള്‍ക്കും കാരണമായിട്ടുണ്ടെങ്കിലോ അത് കേവലം illegal migration മാത്രമായിട്ടേ കണക്കാക്കാന്‍ കഴിയൂ. അത്തരം ആളുകളുമായി ബന്ധപ്പെട്ട അഭയാര്‍ത്ഥി തര്‍ക്കങ്ങളും പൗരത്വ തര്‍ക്കങ്ങളും ഇന്ത്യന്‍ Refugees Act(അഭയാര്‍ത്ഥി നിയമം) അല്ലെങ്കില്‍ Foreigners Act(വിദേശികളുടെ നിയമം) എന്നിവ അനുസരിച്ച് മാത്രമെ അനുവദിക്കപ്പെടുകയുള്ളൂ. ഒരേ മതത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം സംഘര്‍ഷമുണ്ടാവുകയും അതിന്റെ അടിസ്ഥാനത്തില്‍ വംശീയമായ വേര്‍തിരിവും അവഹേളനവും നേരിടുന്ന പ്രശ്‌നങ്ങളെ sectarianism എന്നാണ് പറയുന്നത്. അത് ഒരിക്കലും പൗരത്വ ഭേദഗതി നിയമത്തിന് ആധാരമായ Religious persecutionഎന്ന നിര്‍വ്വചനത്തില്‍ പെടുന്നതുമല്ല. അതുകൊണ്ടുതന്നെയാണ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമുള്ള അഹമ്മദീയ, ഷിയ തുടങ്ങി മറ്റ് മുസ്ലീം മതവിഭാഗത്തില്‍ പെട്ടവരും ആ രാജ്യങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവരുമായ ആളുകളെ ഈ ഭേദഗതിയുടെ പരിധിയില്‍ പെടുത്താന്‍ സാധിക്കാതെവന്നിട്ടുള്ളത്. ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടുന്നതിന് ഇന്ത്യന്‍ പൗരത്വ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം കൃത്യമായി അപേക്ഷ നല്‍കുകയും Citizenship by Registration വഴി നേടിയെടുക്കാവുന്നതുമാണ്. ഇവിടെ അര്‍ഹരായവരെ വേര്‍തിരിക്കുന്ന നടപടി ഒരിക്കലും മതാടിസ്ഥാനത്തിലല്ല നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

ഈ ഭേദഗതി പ്രകാരം പൗരത്വ നിയമത്തിലെ 6 ആ വകുപ്പ് കൂട്ടിച്ചേര്‍ ക്കുകയും കാലങ്ങളായി വിവിധ രാഷ്ട്രീയ സംഘടനകളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇജകങ അടക്കമുള്ള ഇടതുപക്ഷ സംഘടനകളും ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍സിങ്ങ് തുടങ്ങിയ ദേശീയ നേതാക്കളെല്ലാം ഒരൊറ്റ സ്വരത്തില്‍ ആവശ്യപ്പെട്ടിരുന്നതും അതിന്റെ പേരില്‍ ഒട്ടനവധി അഭ്യന്തരപ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ബംഗാള്‍, ആസാം, ത്രിപുര മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഉടലെടുക്കുകയും ആ പ്രദേശത്തെ ജനജീവിതം ദുസ്സഹമാവുകയും ആഭ്യന്തര സുരക്ഷക്കുതന്നെ ഭീഷണിയാവുന്ന തരത്തില്‍ കുടിയേറ്റ പ്രശ്‌നങ്ങള്‍ ദേശീയ പ്രശ്‌നമായി രൂപം കൊള്ളുകയും ചെയ്തിരുന്നതാണ്.

ഒരു വശത്ത് CAA (പൗരത്വ ഭേദഗതി) നിയമത്തിന്റെ ആശങ്കകള്‍ കാട്ടുതീ പോലെ പാവപ്പെട്ട മുസ്ലീം സഹോദരങ്ങള്‍ക്കിടയില്‍ പാറി പരത്തുമ്പോഴും ‘ആസാദി’ മുദ്രാവാക്യങ്ങള്‍ ചൊല്ലിക്കൊടുത്ത് തെരുവിലിറക്കുന്ന ബാല്യത്തെയും അമ്മമാരെയും സഹോദരിമാരെയും ആശങ്കയില്‍ മുക്കി ഭ്രാന്ത് പിടിപ്പിച്ച് രസിക്കുന്ന രാഷ്ട്രീയ-മത-വര്‍ഗ്ഗീയ ശക്തികളുടെ സങ്കുചിത താല്‍പര്യങ്ങള്‍ ജനം അറിയാതെ പോവുന്നു.

ഇന്ത്യയിലെ ഒരു പൗരനെയും ബാധിക്കാത്ത ഒരു പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും ഇവര്‍ ജനങ്ങളെ അനുവദിക്കാതെ NRC എന്ന മറ്റൊരു വിഷയം ജനങ്ങളിലേക്ക് വിതറി എറിയുകയും ഒരു വന്‍ ജീവിത ഭീഷണി തങ്ങള്‍ക്കുണ്ട് എന്ന് പ്രത്യേകിച്ച് മുസ്ലീം മത വിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് രാഷ്ട്രതാല്‍പര്യത്തിന് തീരെ അനുഗുണമല്ലാത്തതാണ്. 1951 ലും അതിനുശേഷം 1971 ലും ഇപ്രകാരമുള്ള NRC പുനക്രമീകരണങ്ങള്‍ നടപ്പിലാക്കിയിരുന്നതും അതിനുശേഷം 1985 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ആസാമിലെ വിദ്യാര്‍ത്ഥി സംഘടനകളുമായി ഉണ്ടാക്കിയ ആസാം കരാര്‍ അഥവാ ആസാ അക്കോഡിനുശേഷം യാതൊരു തുടര്‍ നടപടികളും പിന്നീട് വന്ന സര്‍ക്കാറുകള്‍ എടുക്കാന്‍ മടിക്കുക വഴി നമ്മുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിരുകളിലൂടെ ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹങ്ങളും നുഴഞ്ഞുകയറ്റ ഭീഷണികളും നേരിട്ടുകൊണ്ടിരുന്നതാണ്. ആയത് പ്രാദേശികമായ സംഘര്‍ഷങ്ങള്‍ക്കും വിഘടനവാദത്തിനും പലപ്പോഴും കാരണമാവുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ നിശ്ചയദാര്‍ഡ്യമുള്ള ഭരണാധികാരികളുടെ അഭാവത്തില്‍ നമ്മുടെ രാജ്യം ഇത്തരക്കാരാല്‍ ദുര്‍ബലമാവുകയും പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ ഗിരിവര്‍ഗ്ഗ മേഘലകളിലെ ജനങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകത്തെയും തനിമയെയും തല്ലിക്കെടുത്തുകയും തദ്ദേശീയരായവരുടെ സൈ്വര്യജീവിതത്തെ അത് കാര്യമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അസ്വസ്ഥമായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നുഴഞ്ഞുകയറ്റ ഭീഷണി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനുതന്നെ ഏറെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തതുമൂലം കടുത്ത ചില തീരുമാനങ്ങള്‍ രാജ്യത്ത് ആവശ്യമായിവരികയും സുപ്രീം കോടതി ഈ വിഷയങ്ങള്‍ വളരെ ഗുരുതരമായി കാണുകയും അനധികൃത താമസക്കാരെയും കയ്യേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നതും അതുപ്രകാരം ആസാമില്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ഷിപ്പ് NRC) സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും നടപ്പിലാക്കുന്നതിന് ഉത്തരവായിരുന്നതാണ്. അപ്രകാരം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ആയതിന് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നിശ്ചയിക്കുകയും ആയതിന് ആവശ്യമായ രേഖകളുടെ വിശദീകരണങ്ങള്‍ നല്‍കിയിട്ടുള്ളതുമാണ്. അതുപ്രകാരം ലിസ്റ്റ് എ ആയി പ്രതിപാദിക്കുന്ന രേഖകള്‍ താഴെ ചേര്‍ക്കുന്നവയില്‍ ഒന്ന് മാത്രമാണ്.

1. 1971 മാര്‍ച്ച് മാസം 25-ാം തിയ്യതി വരെയുള്ള ഇലക്ടറല്‍ റോളിലെ പേരുവിവരം.
2. 1951 ലെ ചഞഇ കണക്കെടുപ്പില്‍ അംഗത്വം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
3. ഭൂമി സംബന്ധമായും കുടിയായ്മ സംബന്ധമായുമുള്ള രേഖകള്‍.
4. പൗരത്വ സര്‍ട്ടിഫിക്കറ്റ്.
5. സ്ഥിരവാസി സര്‍ട്ടിഫിക്കറ്റ്.
6. പാസ്‌പോര്‍ട്ട്.
7. ബാങ്കിലെ അല്ലെങ്കില്‍ എല്‍.ഐ.സി.യുമായി ബന്ധപ്പെട്ട രേഖകള്‍.
8. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്.
9. വിദ്യാഭ്യാസ രേഖകളും കോടതി ഉത്തരവ് രേഖകളും.
10. അഭയാര്‍ത്ഥി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
മേല്‍കാണിച്ച രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കാനോ കാണിക്കാനോ സാധിക്കാത്ത പക്ഷം ബി പട്ടികയായി ചേര്‍ത്തിരിക്കുന്ന ഏതെങ്കിലും രേഖകള്‍ ഹാജരാക്കിയാലും മതിയാവുന്നതാണ്.
1. ഭൂമിസംബന്ധമായ രേഖകള്‍
2. ഏതെങ്കിലും വിദ്യാഭ്യാസ ബോര്‍ഡ് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍.
3. ജനന സര്‍ട്ടിഫിക്കറ്റ്.
4. ബാങ്ക് അല്ലെങ്കില്‍ എല്‍.ഐ.സി. അല്ലെങ്കില്‍ പോസ്റ്റോഫീസ് രേഖകള്‍.
5. റേഷന്‍ കാര്‍ഡ്
6. ഇലക്ടറല്‍ റോള്‍.
7. മറ്റ് നിയമപരമായി സ്വീകാര്യമായ എന്ത് രേഖകളും
8. ഒരു സര്‍ക്കിള്‍ ഓഫീസര്‍ അല്ലെങ്കില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുവദിക്കുന്ന വിവാഹസര്‍ട്ടിഫിക്കറ്റ്.

ഇതുപ്രകാരമുള്ള ഏത് രേഖകള്‍ ആവശ്യപ്പെട്ടാലും ഇന്ന് ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും ഹാജരാക്കുന്നതിന് പ്രയാസമില്ലാത്ത ഒരു നടപടിയെ കേവലം ചില ഊഹാപോഹങ്ങളുടെ മറവില്‍ വഴി തെറ്റിക്കുകയും തെറ്റിദ്ധാരണ പരത്തുകയും അതുവഴി രാഷ്ട്രീയ ലാഭം നേടിയെടുക്കുന്നതിനും ദേശീയ മുഖ്യ ധാരയില്‍ നിന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി ചില സംഘടനകള്‍ നടത്തിവരുന്നത് തീര്‍ത്തും അപലപനീയമാണ്. അത്തരം കുപ്രചരണങ്ങളെ തുറന്നുകാട്ടുന്നതിനും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളെ പൊളിച്ചെഴുതുന്നതിനും ജനങ്ങള്‍ തയ്യാറാവേണ്ടിയിരിക്കുന്നു.
ഈ രാജ്യത്ത് 1951 ന് മുമ്പ് ജനിച്ചവര്‍ക്കും അവരുടെ പിന്‍തലമുറയില്‍ പെട്ടവരും വിഭജനാനന്തരം ഇന്ത്യയുടെ ഭാഗമായി ജീവിച്ചുവരുന്നവരുമായ മുസ്ലീം മത വിഭാഗക്കാര്‍ക്ക് അന്നത്തെ NRC രേഖയോ അല്ലെങ്കില്‍ 951 ന് മുമ്പുള്ള മറ്റെന്തെങ്കിലും രേഖകളോ ഉണ്ടെങ്കില്‍ മാത്രമെ ഇന്ത്യയില്‍ തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കൂ എന്നും അത് ഇല്ലാത്തവരെ മുഴുവന്‍ പ്രത്യേകിച്ച് മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്കോ, ബംഗ്ലാദേശിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ കയറ്റിവിടുമെന്നും, അതുമല്ലെങ്കില്‍ അത്തരം പിടിക്കപ്പെടുന്നവരെ ജര്‍മ്മനിയിലെ നാസി തടവറ പോലെയുള്ള തടവറകളില്‍ ശ്വാസം മുട്ടിച്ച് പീഡിപ്പിക്കുമെന്നും, അങ്ങനെ അതിഭീകരമായ ജീവിത ഭീഷണി മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് നേരിടേണ്ടിവരുമെന്നും അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപടികളും (NRC) യും അതുപോലെ തന്നെ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് (NPR) എന്നിവ ഭാരതത്തിലെ മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഭീതി ജനിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. അത്തരം യാതൊരുവിധ മതവിവേചനവും മേല്‍ വിവരിച്ച നടപടികളില്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് വളരെ വ്യക്തമാണ്. ഇത്തരം ദുഷ്പ്രചരണങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികളില്‍ പോലും ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കുകയും മതപരമായ വിവേചനം ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ ഉണ്ടെന്ന് വിളിച്ചുപറഞ്ഞ് ‘ആസാദി’ക്കുവേണ്ടി തെരുവിലിറങ്ങുന്ന ഇന്ത്യന്‍ ജനതയെ തത്വത്തില്‍ അപമാനിക്കുകയാണ് ഈ രാഷ്ട്രീയ മേലാളന്മാരും സംഘടിത മത തീവ്രവാദ സംഘടനകളും അര്‍ബണ്‍ നെക്‌സല്‍ പ്രസ്ഥാനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം വീട്ടില്‍ നിന്നും പുറത്തിറങ്ങി മുഖം കാണിക്കാന്‍ പോലും മൗലികാവകാശമില്ലാത്ത മുസ്ലീം സ്ത്രീകള്‍ തെരുവിലിറങ്ങി വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ എന്തിനുവേണ്ടിയാണെന്ന് ഈ സമൂഹത്തിനുതന്നെ ബോധ്യമായിട്ടില്ലാത്തതാണ്. ആശങ്കയില്‍ നിന്നും ഭീതിയില്‍ നിന്നും ഉയിര്‍കൊള്ളുന്ന ഇത്തരം മുദ്രാവാക്യങ്ങള്‍ ചൊല്ലിക്കൊടുക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക, അവരുടെ ‘ആസാദി’യും സ്വകാര്യതകളും അവകാശങ്ങളും നിഷേധിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തിട്ടുള്ളത് നിങ്ങള്‍ തന്നെയാണ്. അവര്‍ നിങ്ങള്‍ക്കെതിരെ തന്നെ മോചനത്തിനായി വീണ്ടും തെരുവിലിറങ്ങും അന്ന് നിങ്ങള്‍ മനസ്സിലാക്കും നിങ്ങള്‍ ചെയ്തതാണ് തെറ്റ് എന്ന്…..!

ഇന്ത്യയിലെ പൗരന്മാരെ തിരിച്ചറിയാനുള്ള ഒരു രജിസ്‌ട്രേഷന്‍ സംവിധാനം മാത്രമായിട്ടാണ് ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ സംബന്ധമായ നടപടികള്‍ സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ആരംഭിച്ചിട്ടുള്ളത്. അവിടെ മതപരമോ ജാതീയമോ ആയ വിവേചനങ്ങള്‍ ഒരു തരത്തിലും മാനദണ്ഡങ്ങളാക്കിയിട്ടില്ലാത്തതാണ്. 1951 ലെയും 1971 ലെയും ചഞഇ പുതുക്കല്‍ നടപടികള്‍ നടക്കുകയും തുടര്‍ന്ന് 1981 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ആയതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ അതില്‍ നിന്നും പിന്തിരിയുകയാണുണ്ടായിട്ടുള്ളത്. അതിനുശേഷം 2011 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിതംബരം ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ എന്ന ഒരു നടപടിയിലൂടെ ഡകഉ എന്ന ഒരു മഹാത്ഭുതം നടപ്പാക്കാന്‍ പദ്ധതി ഇടുകയും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ക്കും മറ്റും രാജ്യത്ത് വോട്ട് ചെയ്യുന്നതിന് മാത്രമായുള്ള ഒരു UID കാര്‍ഡ് വിതരണം ചെയ്യുകയും അത് ഉപയോഗിച്ച് രാഷ്ട്രീയ ലാഭം കൊയ്യുകയും ചെയ്തിരുന്നതാണ്.

എന്നാല്‍ ഇന്ന് രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ അന്ധമായ മോദി, അമിത്ഷാ വിരോധം കുത്തിനിറക്കുകയും കേന്ദ്രസര്‍ക്കാറിനെതിരെ കള്ളപ്രചരണങ്ങള്‍ നടത്തി ഭ്രഷ്ഠ് കല്‍പ്പിച്ച് മാറ്റി നിര്‍ത്തുകയും ദേശവിരുദ്ധ നിലപാടുകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുകയാണ് ഇടതു വലതു മുന്നണികളും തീവ്രവാദ സംഘടനകളും നടത്തിവരുന്നത്. കെട്ടുകഥകളും ഭയാശങ്കകളും വളര്‍ത്തുന്ന ചിന്തകള്‍ അമിതമായി സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുകയും അതിന്റെ ബാഹ്യപ്രകടനങ്ങളായ പ്രക്ഷോഭങ്ങളും മഹാറാലികളും അക്രമപരമ്പരകളും വിശകലനം ചെയ്യപ്പെടുമ്പോഴാണ് പാവപ്പെട്ട സാധാരണ മുസ്ലീം ജനവിഭാഗങ്ങള്‍ ഏതെല്ലാം രീതിയില്‍ മസ്തിഷ്‌ക്ക പ്രക്ഷാളനത്തിന് ഇരയായി മാറി എന്നും അത് ഈ രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ക്ക് വിള്ളല്‍ ഏല്‍പ്പിച്ചിട്ടുണ്ട് എന്നുമുള്ള നഗ്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ സൃഷ്ടിക്കപ്പെട്ട ഭയാശങ്കകള്‍ മാറ്റിയെടുക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വമോ സാംസ്‌കാരിക നായകന്‍മാരോ മുന്നോട്ടുവരാന്‍ തയ്യാറാവാതിരിക്കുകയും കൈ പൊക്കിയാല്‍ കുറ്റക്കാരായിപോകുമോ എന്ന ഭയത്താല്‍ നിഷ്പക്ഷര്‍ പോലും മൂകരായിപ്പോവുകയും പൗരത്വ നിയമത്തെയും രജിസ്‌ട്രേഷനെയും ജനസംഖ്യാ കണക്കെടുപ്പിനെയും പിന്തുണക്കുന്നവരെ പൊതുസമൂഹത്തില്‍ നിന്നും മുഖ്യ ധാരയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നുമുള്ള ആഹ്വാനങ്ങള്‍ കേവലം ഫാസിസ്റ്റ് ചിന്തകളും അസഹിഷ്ണുത നിറഞ്ഞതും മാത്രമാണ്.
എന്നാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ ബാധ്യസ്ഥരായ ജനപ്രതിനിധികലും ഭരണാധികാരികളും ആയതിന് തയ്യാറാവാതെ കേവലം ഊഹാപോഹങ്ങള്‍ക്ക് വിത്തിടുകയും കൊടുങ്കാറ്റ് കൊയ്യാന്‍ ശ്രമിക്കുകയുമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. രാജ്യവ്യാപകമായി ചഞഇ എന്ന നടപടി വേണമോ വേണ്ടയോ എന്നത് ഒരു തര്‍ക്ക വിഷയമായി ഇന്നുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു ആശയത്തെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു സാധാരണ അഭിപ്രായ പ്രകടനം നടത്തുക മാത്രമാണ് ഇന്നുവരെ ഉണ്ടായിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ പ്രക്ഷേപകാരികള്‍ NRC നടപടികളെ ഇത്ര ഭീതിതമായി നോക്കികാണുന്നു എന്നത് തീര്‍ത്തും വിചിത്രവും പ്രസക്തവുമായ ചോദ്യമാണ്. അവര്‍ ആരെയാണ് ഭയക്കുന്നത്. ഈ രാജ്യത്ത് നടപ്പാക്കാന്‍ നിര്‍ദ്ദേശം പോലും വരാത്തതും ചര്‍ച്ച ചെയ്യപ്പെടാത്തതുമായ ഒരു വിഷയം ഒരു പൊതു സമൂഹത്തില്‍ അവതരിപ്പിച്ച് ആശങ്കകള്‍ക്കും ഭയത്തിനും കാരണമാക്കുകയും ചെയ്യുന്ന ദുഷ്ടശക്തികളെ നമ്മള്‍ തിരിച്ചറിഞ്ഞേ മതിയാവൂ.

Tags: NRCNPRആസാദിUID
Share99TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies