Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം

മെനസിസ്സിന്റെ തന്ത്രങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം -17)

സന്തോഷ് ബോബന്‍

Print Edition: 24 April 2020

തികഞ്ഞ റോമന്‍ കത്തോലിക്കനും അതിലൂടെ തികഞ്ഞ പൗരസ്ത്യ മാര്‍തോമസഭ വിരോധിയുമായ മെനസിസ് തന്നെ മാര്‍തോമ ക്രിസ്ത്യാനികളുടെ ഒരു മതസമ്മേളനം വിളിച്ചുചേര്‍ക്കുവാന്‍ മുന്‍കൈ എടുത്തുവെന്നുവെന്നുള്ളത് ഭാരത സഭാചരിത്രത്തിലെ ഒരു വഴിത്തിരിവാണ്. തോമാസഭയില്‍ വിശ്വാസികള്‍ ഏറെയുണ്ടായിരുന്നെങ്കിലും അവരുടെ സംഘടനാസംവിധാനം എത്രമാത്രം ദുര്‍ബലമായിരുന്നുവെന്ന് തെളിയിക്കുന്നതാണിത്. റോമാ സഭക്കാരന്‍ മുന്‍കൈയ്യെടുത്ത് വിളിച്ച മതസമ്മേളനത്തില്‍ തോമാ സഭക്കാരന്‍ ചെല്ലുകയും തങ്ങളുടെ വിശ്വാസങ്ങളുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും ഒന്നും മിണ്ടാന്‍ പോലും കഴിയാതെ നിസ്സഹായരായിരിക്കുകയും ചെയ്തുവെന്നത് വിമര്‍ശനങ്ങളെയും കേള്‍ക്കാനുള്ള നമ്മുടെ മണ്ണിന്റെ സഹിഷ്ണുതയുടെ തെളിവായി ആവശ്യക്കാര്‍ക്ക് വ്യാഖാനിക്കാം. ബലഹീനതയുടെ തെളിവായും കാണാം. എന്നാല്‍ സത്യം ഇതൊന്നുമല്ല. ശുദ്ധതെമ്മാടിത്തം. പോര്‍ച്ചുഗീസ് – മാര്‍പാപ്പ കൂട്ടുകെട്ടിന് ഉണ്ടായിരുന്നതും കേരള നസ്രാണിക്ക് ഇല്ലാതിരുന്നതും ഇതാണ്.

എതിര്‍ വിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാന്‍ റോമന്‍ പൗരോഹിത്യ നേതൃത്വത്തിനും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ രാജ്യങ്ങള്‍ക്കും മാര്‍പാപ്പ നിര്‍ദ്ദേശം നല്‍കിയത് ട്രന്റ് സുന്നഹദോസിലൂടെയാണ്. കുപ്രസിദ്ധമായ 1545 ലെ കത്തോലിക്ക സുന്നഹദോസിന്റെ (മതസമ്മേളനം) ഉന്മൂലന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉദയംപേരൂര്‍ സുന്നഹദോസ് എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ എതിര്‍സഭ ഉന്‍മൂലന മതസമ്മേളനം നടക്കുന്നത്. കേരളത്തില്‍ അന്ന് മാര്‍തോമക്കാര്‍ക്ക് ഇടയില്‍ നിലവിലുണ്ടായിരുന്ന പൗരസ്ത്യസഭ ക്രൈസ്തവ വിശ്വാസത്തിന് മേല്‍ പാശ്ചാത്യ റോമസഭ നടത്തിയ നീതീകരിക്കാനാകാത്ത കൈയ്യേറ്റത്തിന്റെ പേരാണ് ഉദയംപേരൂര്‍ സുന്നഹദോസ്, വൈക്കത്തിനും എറണാകുളത്തിനും ഇടയിലാണ്, ഉദയംപേരൂര്‍ ഗ്രാമം – അന്യമതങ്ങളോട് മാത്രമല്ല സ്വന്തം മതത്തിനുള്ളിലെ മറ്റു സഭകളോടുള്ള വിരോധവും മതഅസഹിഷ്ണുതയുമായിരുന്നു റോമന്‍ സഭയുടെയും ഉദയംപേരൂര്‍ സുന്നഹദോസിന്റെയും മുഖമുദ്ര. ഈ രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും ആത്മീയതയേയുമെല്ലാം കാടടച്ച് ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നതും മാര്‍പാപ്പപക്ഷത്തിന്റെ സമഗ്രാധിപത്യ ഉന്മൂലനാശന പ്രവണത എടുത്തു കാണിക്കുന്നതുമായിരുന്നു ഉദയംപേരൂര്‍ സുന്നഹദോസിന്റെ ആകെത്തുക. എല്ലാം മുന്‍കുട്ടി എഴുതി തയ്യാറാക്കിയതായിരുന്നു.

1599 ജൂണ്‍ 20 മുതല്‍ 26 വരെയായിരുന്നു ഈ മതസമ്മേളനം. മാര്‍തോമസഭക്കാരെ വിളിച്ചുകൂട്ടി റോമന്‍ സഭ ഉണ്ടാക്കിയെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. കേരളത്തില്‍ റോമന്‍ സഭ പിറവിയെടുക്കുന്നത് ഈ സമ്മേളനത്തോട് കൂടിയിട്ടാണ്.

പൗരസ്ത്യ സുറിയാനി സഭക്കാര്‍ ശുദ്ധ തെമ്മാടിയായും പാശ്ചാത്യ റോമസഭക്കാര്‍ അപ്പോസ്തലനായും എതിരാളികളില്ലാത്ത പോരാളിയായും കാണുന്ന ‘അലക്‌സ് ഡിമെനസീസ്’, സ്‌പെയിന്‍ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്റെ കൊട്ടാര പ്രസംഗകനായിരുന്നു. ഒറ്റബുദ്ധിക്കാരനും പിടിവാശിക്കാരനും നിര്‍ഭയനുമായിരുന്നു ഇയാള്‍. ഒരു വിശ്വാസ സമൂഹത്തെ ഇല്ലാതാക്കുവാന്‍ മാര്‍പാപ്പയില്‍ നിന്ന് ക്വട്ടേഷനെടുത്ത് ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇദ്ദേഹത്തിന് വയസ് 35 മാത്രം.

ഉദയംപേരുര്‍ സുന്നഹദോസിന്റെ അങ്കക്കളരി കൊച്ചിയായിരുന്നു. പറങ്കികള്‍ എന്ന് കേരള സമൂഹം വിളിച്ചിരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക് നല്ല സ്വാധീനം അന്ന് കൊച്ചിയിലുണ്ടായിരുന്നു. തങ്ങള്‍ ഇതുവരെ പിന്തുടര്‍ന്നുപോന്ന വിശ്വാസങ്ങള്‍ തെറ്റായിരുന്നുവെന്നും ഇനി മുതല്‍ തങ്ങള്‍ മാര്‍പാപ്പയുടെ നേതൃത്വം സ്വീകരിച്ച് റോമാസഭ വിശ്വാസികളായി കഴിഞ്ഞുകൊള്ളാമെന്നുമുള്ള തോമാസഭക്കാരുടെ പ്രഖ്യാപനമായിരുന്നു മെനസിസിന് വേണ്ടത്. ഇതിന് നയതന്ത്രം മുതല്‍ യുദ്ധ ഭീഷണി വരെ മെനസിസ് പ്രയോഗിച്ചു. ഇതിനായി തോമാ സഭയുടെ തലവനായ അക്കര്‍ദിയാക്കോക്കനെ മെനസിസ് ആദ്യം സമീപിച്ചു. കേരള നസ്രാണികളുടെ ആത്മീയ ശുശ്രൂഷ തലവനാണ് അര്‍ക്കദ്യാക്കോന്‍. ഇതൊരു പേര്‍ഷ്യന്‍ പദമാണ്. കേരളത്തില്‍ ഈ സ്ഥാനം വഹിച്ചിരുന്നത് പകലോമറ്റം കുടുംബക്കാരാണ്. ഉദയംപേരൂര്‍ മതസമ്മേളനം നടക്കുന്ന സമയത്ത് കുരിശിന്റെ ഗിവര്‍ഗിസ് എന്നയാളായിരുന്നു ‘അര്‍ക്കദിയാക്കോന്‍’. റോമാ വിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറാണെങ്കില്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ ഇപ്പോഴത്തെ ഭരണം തുടരാമെന്ന് അര്‍ക്കദിയാക്കോന്‍ ഗിവര്‍ഗിസിനെ മെനസിസ് ധരിപ്പിച്ചെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. പകരം സുറിയാനി സഭയുടെ ഒരു പ്രധാന കേന്ദ്രമായ അങ്കമാലിയില്‍ തന്റെ വിശ്വാസികളുടെ ഒരു മഹായോഗം വിളിച്ച് ചേര്‍ത്ത് പൗരസ്ത്യ സുറിയാനി പാരമ്പര്യം തുടരുവാനും മെനസിസിനെ തടയുവാനും തീരുമാനിച്ചു. മാത്രമല്ല റോമന്‍ പാതിരിമാര്‍ തങ്ങളുടെ സുറിയാനി ദേവാലയങ്ങളില്‍ വരുന്നത് ഈ യോഗം വിലക്കുകയും ചെയ്തു. പറങ്കി മെത്രാന്‍ മെനസിസ് പറഞ്ഞത് അംഗീകരിക്കുവാനോ ഇയാള്‍ കൊടുത്ത രേഖകളില്‍ ഒപ്പുവെക്കുവാനോ ഗിവര്‍ഗിസ് അര്‍ക്കദിയാ ക്കോന്‍ തയ്യാറായില്ല

ഇതിനെ തുടര്‍ന്ന് 1599 ഫെബ്രുവരി 1 ന് മെനസിസ് നേരിട്ട് കൊച്ചിയിലെത്തി. കൂടെ ഒരു സൈന്യവും. ഇയാള്‍ നേരെ കൊച്ചി രാജാവിനെ പോയി കണ്ടു. മെനസിസിന് വഴങ്ങുവാന്‍ അര്‍ക്കദിയാക്കോനോട് ആവശ്യപ്പെടുവാനും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുവാനും മെനസിസ് കൊച്ചി രാജാവിനോടാവശ്യപ്പെട്ടു. തനിക്ക് ഒരു ഉപദ്രവും ചെയ്യാത്ത ഒരാളെ വെറുതെ ഭീഷണിപ്പെടുത്തുവാന്‍ കൊച്ചി രാജാവ് തയ്യാറായില്ല. എങ്കില്‍ കൊച്ചിയെ പോര്‍ച്ചുഗല്‍ ആക്രമിക്കുമെന്നായി മെനസിസ്. അതും കാര്യമായി ഏശിയില്ല. ഒടുവില്‍ മുപ്പതിനായിരം വെള്ളി നാണയങ്ങള്‍ മെനസിസ് കൊച്ചി രാജാവിന് കൈക്കൂലിയായി നല്‍കി. ഇതില്‍ രാജാവ് വീണു. കൊച്ചി രാജാവ് ആര്‍ക്കദിയോയോട് മെനസിസിന് വഴങ്ങുവാന്‍ അന്ത്യശാസനം നല്‍കി. എന്നിട്ടും അര്‍ക്കദിയാക്കോന്‍ വഴങ്ങിയില്ല. മെനസിസിന് കീഴടങ്ങേണ്ടന്നും ഒത്തുതീര്‍പ്പിന് തയ്യാറാകുവാനും കൊച്ചി രാജാവ് കല്‍പ്പന പുറപ്പെടുവിച്ചു. സ്വന്തം രാജ്യത്തെ രാജാവ് തന്നെ വിദേശികളുടെ ചട്ടുകമായതോടെ ഗിവര്‍ഗിസ് അര്‍ക്കിയാക്കോവിന് മെനസിസിന് മുന്നില്‍ ചര്‍ച്ചകള്‍ക്കായി ചെല്ലേണ്ടിവന്നു.

മെനസിസിന്റെ കേരള പ്രവേശനത്തെ ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രം എന്ന പുസ്തകത്തില്‍ ഇങ്ങനെ വിവരിക്കുന്നു.’കൊച്ചിയില്‍ വന്ന് തന്നെ കാണുവാന്‍ ഗിവര്‍ഗിസ് അര്‍ക്കദിയോക്കന് മെനസിസ് കല്‍പ്പന നല്‍കി. തന്റെ ചാര്‍ച്ചക്കാരുമായി ആലോചിച്ച ശേഷം ഗിവര്‍ഗിസ് അതിന് സമ്മതിച്ചു. സുറിയാനിക്കാരായ 3000 പേരെ തന്റെ സുരക്ഷയ്ക്ക് കരുതിക്കൊണ്ട് അര്‍ക്കാദിയാക്കോന്‍ കൊച്ചിയിലേക്ക് തിരിച്ചു. ഗിവര്‍ഗിസ് തന്നെ അനുഗമിക്കുകയാണെങ്കില്‍ സുറിയാനി ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ആഗ്രഹമുണ്ടെന്ന് മെനസിസ് അറിയിച്ചു. മെനസിസിന്റെ മുഖത്തെ കോപാഗ്‌നി വീക്ഷിച്ച ഗിവര്‍ഗിസ് ആദ്യം മനസ്സില്ലാ മനസ്സോടെ സമ്മതിച്ചെങ്കിലും പിന്നീട് അയാളുടെ ആവശ്യം തള്ളിക്കളഞ്ഞു. എന്നാല്‍ മെനസിസ് തന്റെ പദ്ധതി ഉപേക്ഷിച്ചില്ല, തനിയെ പള്ളികള്‍ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു. പ്രഥമമായി വൈപ്പിന്‍ കോട്ടയിലെ സെമിനാരിയിലെത്തി. ഇടപ്പള്ളി പള്ളിയില്‍, നമ്മുടെ കര്‍ത്താവിന്റെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പ്രസംഗിച്ചു. ‘സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. ആട്ടിന്‍ തൊഴുത്തില്‍ വാതിലിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാകുന്നു. തുടര്‍ന്ന് മെനസിസ്, അവരുടെ (സുറിയാനി) പാത്രിയാര്‍ക്കിസ് കള്ളനും കവര്‍ച്ചക്കാരനും ആകുന്നു എന്നും രക്ഷക്കുള്ള ഏക മാര്‍ഗം റോമസഭ വഴി മാത്രമെന്നും പറഞ്ഞു. ഈ പ്രസംഗം ജനങ്ങളെ പ്രക്ഷുബ്ധരാക്കി. കൊച്ചി രാജാവ് സംഭവിച്ചവയെപ്പറ്റി അറിഞ്ഞപ്പോള്‍ ജനം മെനസിസിനെ ആക്രമിച്ച് പിച്ചിച്ചീന്തുമെന്ന് ഭയപ്പെട്ടു. മേലില്‍ ഇപ്രകാരം പ്രസംഗിക്കരുതെന്ന് മെനസിസിനെ ഉപദേശിക്കുകയും ചെയ്തു. മെനസിസ് ഈ ഉപദേശത്തെ ചെവിക്കൊണ്ടില്ല എന്ന് തന്നെയല്ല അര്‍ക്കദിയാക്കോന്റെയും ജനങ്ങളുടെയും പ്രതിഷേധത്തെയും വകവെച്ചില്ല. എവിടെയെല്ലാം താന്‍ വിജയിച്ചുവെന്ന് കണ്ടുവോ അവിടെയെല്ലാം കുട്ടികള്‍ക്ക് സ്ഥിരീകരണ കൂദാശയും നല്‍കി. വിശ്വാസപരമായ പ്രശ്‌നങ്ങളില്‍ സംവാദം ചെയ്യുന്നതിന് പള്ളി പ്രതിപുരുഷയോഗം വിളിച്ചുചേര്‍ക്കുവാന്‍ അര്‍ക്കദിയാക്കോനെ സമ്മതിപ്പിക്കുകയും ചെയ്തു. സുറിയാനിക്കാരെ അമര്‍ച്ച ചെയ്യുകയില്ല എന്ന് വാഗ്ദാനവും ചെയ്തു. എന്നാല്‍ മെനസ്സിസ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വിശ്വാസയോഗ്യനല്ലായിരുന്നു. സ്ഥിരീകരണ കുദാശകള്‍ നല്‍കുമ്പോഴും പള്ളികളില്‍ പ്രസംഗിക്കുമ്പോഴും വരുവാനിരിക്കുന്ന പള്ളി പ്രതിപുരുഷയോഗത്തിന് വേണ്ട പിന്‍തുണ ലഭിക്കുവാനായി അനേകര്‍ക്ക് വൈദികപ്പട്ടം നല്‍കുകയും ചെയ്തു. വൈദിക പട്ടം ഉള്ളവരെയാണ് പ്രധാനമായും യോഗങ്ങള്‍ക്ക് ക്ഷണിച്ചിരുന്നത്. മെനസിസിന്റെ ദുരുദ്ദേശ്യം മനസ്സിലാക്കിയ അര്‍ക്കദിയാക്കോന്‍, വൈദിക സ്ഥാനങ്ങള്‍ മെനസിസില്‍ നിന്നും സ്വീകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി പള്ളികള്‍ക്ക് കല്‍പ്പന അയച്ചു.

മെനസിസിനെ സംബന്ധിച്ചും അന്നത്തെ കേരള സഭയിലെ പാശ്ചാത്യ -പൗരസ്ത്യ സഭകളിലെ ബലാബലത്തെ സംബന്ധിച്ചും ഈ സുറിയാനി സഭാചരിത്ര പുസ്തകം നമ്മോട് പറയുന്നുണ്ട്. കൂടാതെ സ്വാധീനശക്തിയുള്ള ഇടവക അംഗങ്ങള്‍ക്കും നാട്ടുപ്രമാണിമാര്‍ക്കും ഹിന്ദു രാജാക്കന്മാര്‍ക്കും മെന്നസിസ് ധാരാളം സ്വര്‍ണനാണയങ്ങളും മറ്റും വിതരണം ചെയ്തു കൂടെനിര്‍ത്തിയെന്നും ഇടവകക്കാര്‍ക്ക് അവര്‍ അപേക്ഷിക്കുന്ന വൈദിക സ്ഥാനങ്ങള്‍ നല്‍കി സ്വാധീനിച്ചെന്നും ചരിത്രം പറയുന്നു. തദ്ദേശീയരായ നസ്രാണികള്‍ മെനസിസിനെ അനുസരിക്കണമെന്ന് നാട്ടുരാജാക്കന്മാര്‍ വിളംബരം പുറപ്പെടുവിച്ചുവെന്ന് പറയുമ്പോള്‍ മെനസിസിെന്റ കാര്യപ്രാപ്തി വ്യക്തമാണ്.

കാര്യങ്ങള്‍ മെനസിസിന്റെ വരുതിയിലായതോടെ സുന്നഹദോസ് വിളിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ മുന്നോടിയായിആര്‍ക്കദിയോവിന്റെ മുമ്പില്‍ മുന്‍കൂട്ടി തയ്യാറാക്കിയ 10 വ്യവസ്ഥകള്‍ മെനസിസ് വെച്ചു. ഇതെല്ലാം തോമാ സഭയുടെ കടക്കല്‍ കത്തിവെക്കുന്നതായിരുന്നു

1) തോമാ സഭയുടെ അടിസ്ഥാന മത ഗ്രന്ഥങ്ങളായ നെസ്‌തോരിയസ്, ദിയോദോറസ്, തിയഡോര്‍ എന്നിവരുടെ സിദ്ധാന്തങ്ങള്‍ ഒഴിവാക്കുക.
2) വിശുദ്ധന്മാരുടെ പേരിലുള്ള തോമ, പത്രോസ് എന്നിങ്ങനെയുള്ള നിയമങ്ങള്‍ ഒഴിവാക്കി ക്രിസ്തുവിന്റെ ഏക നിയമത്തില്‍ വിശ്വസിക്കുക.
3) നിലവിലുള്ളതും പേര്‍ഷ്യന്‍ മെത്രാന്മാര്‍ തന്നതുമായ എല്ലാ തിരുകര്‍മ്മ ഗ്രന്ഥങ്ങളും പരിശോധനയ്ക്ക് നല്‍കുക.
4) മാര്‍പാപ്പയോടുള്ള അനുസരണം പ്രഖ്യാപിക്കുക.
5) ഇപ്പോഴത്തെ പേര്‍ഷ്യന്‍ സഭാതലവനായ ബാബേല്‍ പാത്രിയാര്‍ക്കിസിനെ ശപിച്ച് തള്ളുക.
6) മാര്‍പാപ്പ നിയമിക്കുന്ന മെത്രാന്മാരെ സ്വീകരിക്കുക.
7) ഗോവയിലെ റോമ മെത്രാപ്പോലിത്തക്കുള്ള അധികാരം അംഗീകരിക്കുക.
8) ഗോവയിലെ മെത്രാപ്പോലിത്ത ആവശ്യപ്പെടുന്ന രീതിയില്‍ മാര്‍തോമ രൂപതയായ അങ്കമാലി രൂപതയില്‍ പ്രഖ്യാപനം നടത്തുക.
9 ആര്‍ച്ച് ബിഷപ്പ് ഇവിടെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തെ അനുഗമിക്കുക. അദ്ദേഹത്തിന്റെ ആജ്ഞകള്‍ അനുസരിക്കുക.
10) ഇക്കാര്യങ്ങള്‍ തീരുമാനിച്ച് പ്രഖ്യാപിക്കുന്നതിന് മാര്‍തോമ സഭയുടെ മതസമ്മേളനം വിളിക്കുക.

തോമാ പള്ളികളുടെ ഒരു മതസമ്മേളനം വിളിച്ചുകൂട്ടാമെന്നും അവിടെ വെച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്നുമുള്ള മെനസിസിന്റെ ഭീഷണിയോടു കൂടിയുള്ള ആവശ്യം അര്‍ക്കര്‍ദിയാക്കോന്‍ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. തോമ നസ്രാണി സഭയുടെ ശക്തികേന്ദ്രമായ അങ്കമാലിയില്‍ വെച്ച് സമ്മേളനം കൂടാമെന്ന് ഗിവര്‍ഗിസ് ആഗ്രഹിച്ചുവെങ്കിലും മെനസിസ് സമ്മതിച്ചില്ല. അദ്ദേഹം ഈ സമ്മേളനം പറങ്കി സഭയുടെ ശക്തികേന്ദ്രമായ കൊച്ചിക്കടുത്ത ഉദയംപേരൂരില്‍ കൂടുവാന്‍ ആജ്ഞാപിച്ചു. അങ്ങിനെ നസ്രാണി മാര്‍തോമ സഭയുടെ സുന്നഹദോസിന്റെ സ്ഥലവും റോമാ സഭക്കാരന്‍ നിശ്ചയിച്ചു. എത്രയും പെട്ടെന്ന് തോമാസഭയുടെ അന്ത്യകൂദാശക്കുള്ള സുന്നഹദോസ് വിളിക്കുക എന്നതായിരുന്നു മെനസിസിന്റെ ലക്ഷ്യം. തീയതി നിശ്ചയിച്ചതോടെ ഇടവകക്കാരെ സംഘടിപ്പിക്കുവാനായി മെനസിസും സംഘവും പാഞ്ഞു തുടങ്ങി. തോമാ സഭയുടെ മതസമ്മേളനത്തിന് റോമാ സഭക്കാരന്‍ പാഞ്ഞു നടക്കുക. കാര്യങ്ങള്‍ കൈവിട്ട് പോകുകയാണെന്ന് ഗിവര്‍ഗിസ് അര്‍ക്കദിയാക്ക് മനസ്സിലായി. ഉദയംപേരൂര്‍ സുന്നഹദോസിന്റെ കനോനകള്‍ എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു. ആധുനിക അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍സിന്റെ ഗോത്രത്തലവന്മാരെപ്പോലെ വെള്ളക്കാരന്റെ തള്ളിക്കയറ്റത്തില്‍ നിന്ന് സ്വജനതയെ രക്ഷിക്കാനാകാതെ കണ്ണുനീരോടെ കീഴടങ്ങേണ്ടി വന്ന ഒരു നിര്‍ഭാഗ്യവാനായിരുന്നു ഗിവര്‍ഗിസ്.

ഇതനുസരിച്ച് തോമാ പള്ളികളിലേക്ക് മെനസിസ് യാത്ര തുടങ്ങി. അനുനയം, ഭീഷണി, പ്രലോഭനം എന്ന് തുടങ്ങിയ എല്ലാ തന്ത്രങ്ങളും മെനസിസ് പയറ്റി. പള്ളി പ്രമാണിമാരെ പ്രലോഭിപ്പിച്ചും സ്ഥാനമാനങ്ങള്‍ നല്‍കിയും പട്ടക്കാരായി വാഴിച്ചും പിന്തുണ തേടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്തായാലും അര്‍ക്കദിയോയുടെ നിലപാടും മെനസിസിന്റെ പള്ളി സന്ദര്‍ശനവും എല്ലാം കൂടിയായപ്പോള്‍ ഉദയംപേരുര്‍ സുന്നഹദോസ് ഒരു സംഭവമായി. കിഴക്കിന്റെ അപ്പോസ്തലന്‍ എന്നാണ് കത്തോലിക്ക തീവ്രവാദികള്‍ മെനസിസിനെ വിളിക്കുന്നത്.
(തുടരും)

Tags: മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം
Share27TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies