ജിഹാദികളുടെ കയ്യിലെ സ്ഥിരം ആയുധമാണ് ‘ഇസ്ലാമോഫോബിയ’. ഇസ്ലാമിനെ ഭയക്കല്‍ ഒരു മാനസിക അവസ്ഥയാണെന്നാണ് അവര്‍ സിദ്ധാന്തിക്കുന്നത്. ഈ കൊറോണാ കാലത്ത് ഇതിനെ ബോംബാക്കി മാറ്റാനുളള ഒരു ആസൂത്രിത നീക്കം അവര്‍ നടത്തി. ആദ്യം അത് തബ്‌ലീഗിന്റെ പേരിലായിരുന്നു. തബ്‌ലീഗുകാര്‍ കാരണം കൊറോണ വ്യാപകമായി എന്ന കാരണത്താല്‍ രാജ്യത്ത് മുസ്ലീംവിരോധം വര്‍ദ്ധിച്ചുവെന്നും മുസ്ലിങ്ങള്‍ അരക്ഷിതരാണ് എന്നും പ്രചരിച്ചുകൊണ്ടാണ് ഈ ബോംബ് വിക്ഷേപിച്ചത്. ഈ കെണിയില്‍ കേന്ദ്രസര്‍ക്കാരോ മുസ്ലീം സമൂഹമോ വീണില്ല. അതോടെ ഇസ്ലാമോഫോബിയ ബോംബ് ആദ്യഘട്ടം ചീറ്റിപ്പോയി.
റംസാന്‍കാലത്ത് പൊട്ടിക്കാന്‍ അവര്‍ ഈ ബോംബ് വീണ്ടും നിറച്ചുവെച്ചു.
സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു ഇതിന്റെ പ്രയോഗം. ബംഗ്ലൂര്‍ സൗത്ത് ബി.ജെ.പി. എം.പി. തേജസ്വി സൂര്യയെയാണ് ഇരയാക്കിയത്. അഞ്ച് വര്‍ഷം മുമ്പ് 2015ല്‍ വിദ്യാര്‍ത്ഥിയായിരിക്കെ സൂര്യ തന്റെ ട്വീറ്റില്‍ പാകിസ്ഥാനി – കനേഡിയന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ തരെക് ഫതഹിയുടെ അറബ് സ്ത്രീകളെക്കുറിച്ചുള്ള ഒരു ഉദ്ധരണി ചേര്‍ത്തിരുന്നു. തിരഞ്ഞെടുപ്പുവേളയില്‍ ഇത് വിവാദമായപ്പോള്‍ ഡിലിറ്റു ചെയ്യുകയും ചെയ്തിരുന്നു. അതേ ഉദ്ധരണി സൂര്യയുടെതാണ് എന്ന പേരില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കു കീഴെ കൊടുത്തുകൊണ്ടായിരുന്നു പുതിയ ബോംബ് വിക്ഷേപണം. ‘കോവിഡ് – 19 വംശവും മതവും നിറവും വിശ്വാസവും ഭാഷയും അതിര്‍ത്തിയും നോക്കിയല്ല പരക്കുന്നത്’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കു താഴെ ഇതു പോസ്റ്റു ചെയ്തവര്‍ ആഗ്രഹിച്ചത് ഇതിന്റെ പേരില്‍ മുസ്ലീങ്ങളെ റംസാന്‍ കാലത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ തെരുവിലിറക്കുക എന്നതായിരുന്നു. അറബ് രാജ്യങ്ങളില്‍ ഭാരതവിരുദ്ധ വികാരം ആളിക്കത്തിക്കാനും അവര്‍ ശ്രമിച്ചു. പതിനയ്യായിരം പേര്‍ ഈ കെണിയില്‍ വീണു. അവര്‍ അതു ഷെയര്‍ ചെയ്തു. അറബി വക്കീലന്മാരും രാജകുടുംബാംഗങ്ങളും കുപിതരായി. എന്നാല്‍ ഈ ചെറിയ മിന്നലിനപ്പുറം ഇസ്ലാമോഫോബിയ ബോംബ് രണ്ടാമതും ചീറ്റിപ്പോയി. ഭാരതത്തിലെ മതപണ്ഡിതരും വഖഫ് ഭാരവാഹികളും മുസ്ലിം സമൂഹത്തിന്റെ സഹകരണം സര്‍ക്കാരിനു ഉറപ്പു നല്‍കി. ജിഹാദികളുടെ സ്വപ്നം പൊലിഞ്ഞു