തത്വമസി
കരിമലയ്ക്കപ്പുറത്തുണ്ട് കമനീയമൊരമ്പലം. കാശിരാമേശ്വരം വാഴും മണികണ്ഠനമര്‍ന്നിടം. തത്വമസ്യാദി വാക്യത്തിന്‍ പൊരുളെന്തെന്നറിഞ്ഞിടം. അയ്യനൊപ്പമുറങ്ങീടാന്‍ കാത്തു നില്‍ക്കുന്ന മേടുകള്‍. അയ്യനൊപ്പമുണര്‍ന്നീടും വൃശ്ചികക്കുളിരില്‍ ഗിരി. ഉറക്കുണര്‍ത്തുപാട്ടെല്ലാം ഉറക്കെയേറ്റു ചൊല്ലുന്നു. അതില്‍ വിസ്മിതനായിട്ടോ...















