Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

സവര്‍ക്കറുടെ മാപ്പ് ! സത്യവും മിഥ്യയും

മുരളി പാറപ്പുറം

Print Edition: 20 March 2020

സവര്‍ക്കറുടെ ആശയങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. ഹിന്ദുത്വ പക്ഷത്തുനിന്നുതന്നെ അതുണ്ടായിട്ടുമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ച പല നയങ്ങളോടും സവര്‍ക്കര്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇവയില്‍ പലതും പിന്നീട് ശരിവയ്ക്കപ്പെടുകയുണ്ടായെങ്കിലും കോണ്‍ഗ്രസ് തങ്ങളുടെ സവര്‍ക്കര്‍ വിമര്‍ശനം തുടര്‍ന്നു. ഗാന്ധിവധക്കേസില്‍ സവര്‍ക്കര്‍ പ്രതിചേര്‍ക്കപ്പെട്ടത് ഇതിനുള്ള അവസരം നല്‍കി. എന്നാല്‍ കേസില്‍ കോടതി നിരുപാധികം വിട്ടയക്കുകയായിരുന്നു എന്ന സത്യം മറച്ചുപിടിച്ച് സവര്‍ക്കറെ അപകര്‍ത്തിപ്പെടുത്താനായി പിന്നീടുള്ള ശ്രമം. ഇതിലൊന്നായിരുന്നു ജയില്‍ മോചനത്തിനായി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ചു എന്നത്. ജയിലില്‍ സവര്‍ക്കര്‍ വലിയ പീഡനങ്ങളും യാതനകളുമൊന്നും അനുഭവിച്ചില്ല എന്നതാണ് മറ്റൊരു പ്രചാരണം. ഇത് രണ്ടും അവാസ്തവമാണെന്ന് വസ്തുതകള്‍ തെളിയിക്കും.

കാലാപാനി എന്നു വിളിക്കുന്ന ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ക്ക് കഠിനയാതനകളൊന്നും അനുഭവിക്കേണ്ടിവന്നില്ല എന്നത് തികച്ചും അടിസ്ഥാന രഹിതവും, ത്യാഗത്തിന്റെ മുര്‍ത്തിമദ്ഭാവമായ ഒരു വ്യക്തിത്വത്തെ കരുതിക്കൂട്ടി അവഹേളിക്കുന്നതുമാണ്. 50 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സവര്‍ക്കര്‍ 1910 മുതല്‍ 1937 വരെ 27 വര്‍ഷമാണ് തടവുശിക്ഷ അനുഭവിച്ചത്. കൈകളില്‍ സദാ വിലങ്ങണിയിച്ചിരുന്നു. പുഴുവരിച്ച കഞ്ഞിയായിരുന്നു കഴിക്കാന്‍ നല്‍കിയത്. തടവുകാരെ കന്നുകാലികളെപ്പോലെ ചങ്ങലയില്‍ തളച്ച് ചക്കാട്ടാന്‍ ഉപയോഗിച്ചു. മണിക്കുറൂകളോളം ഈ കഠിന ജോലി ചെയ്യണമായിരുന്നു. തളര്‍ന്നാല്‍ ചാട്ടവാറടിയേല്‍ക്കും. അരണ്ട വെളിച്ചത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട തടവുകാര്‍ക്ക് ഭക്ഷണസമയത്തുപോലും പരസ്പരം സംസാരിക്കാന്‍ അനുവാദമില്ലായിരുന്നു. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. വിസമ്മതിക്കുന്നവരുടെ മൂക്കിലൂടെ അന്നനാളം വഴി ആമാശയം വരെ റബ്ബര്‍ കുഴല്‍ കടത്തിയാണ് ഭക്ഷണം നല്‍കിയിരുന്നത്. യാതൊരു വൈദ്യ സഹായവും ലഭ്യമാക്കിയില്ല. ഇങ്ങനെ അക്കാലത്തും പില്‍ക്കാലത്തും മറ്റൊരു തടവുകാരനും അനുഭവിക്കുകയോ സങ്കല്‍പ്പിക്കുകയോ ചെയ്യാത്ത കൊടിയ പീഡനങ്ങളാണ് സവര്‍ക്കര്‍ സെല്ലുലാര്‍ ജയിലില്‍ അനുഭവിച്ചത്.

ഒന്നും രണ്ടും ദിവസമോ മാസങ്ങളോ അല്ല വര്‍ഷങ്ങളോളം ഇവയൊക്കെ സവര്‍ക്കര്‍ അനുഭവിച്ചു. ഏറ്റവും അപകടകാരി എന്നര്‍ത്ഥമുള്ള ‘ഡി’ വിഭാഗത്തിലായിരുന്നു സവര്‍ക്കര്‍. ”ജയില്‍ വളപ്പില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ശിക്ഷിക്കപ്പെടുന്നത് സവര്‍ക്കറായിരിക്കും. ജയിലില്‍ ആരെങ്കിലും തമ്മില്‍ തര്‍ക്കം ഉയര്‍ന്നുവന്നാല്‍ ജയിലര്‍ ബാരി അതിന് കുറ്റക്കാരായി കണ്ടെത്തുക സവര്‍ക്കര്‍ സഹോദരന്മാരെയായിരിക്കും എന്നാണ് വലിയ വിപ്ലവകാരിയായിരുന്ന ഭായ് പരമാനന്ദ് ആത്മകഥയില്‍ എഴുതിയിട്ടുള്ളത്. തങ്ങളുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഈ കൊടിയ ശത്രു ജീവനോടെ ജയിലിന് പുറത്തുപോകരുതെന്ന് ബ്രിട്ടീഷ് അധികൃതര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

സങ്കുചിത രാഷ്ട്രീയം മുന്‍നിര്‍ത്തി എ.ജി. നൂറാനി, ഷംസുല്‍ അസ്ലം എന്നിവര്‍ സവര്‍ക്കറെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ വസ്തുതാവിരുദ്ധമായ ലേഖനങ്ങള്‍ എഴുതുകയുണ്ടായി. ഇവരുടെ ചില ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി ലഭിച്ചിട്ടും തെറ്റിദ്ധാരണ പരത്താനാണ് ഈ എഴുത്തുകാര്‍ തുടര്‍ന്നും ശ്രമിച്ചത്. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന ചര്‍ച്ച ഉയര്‍ന്നപ്പോള്‍, 2016-ല്‍ മാധ്യമപ്രവര്‍ത്തകനായ നിരഞ്ജന്‍ താക്‌ലെ വസ്തുതാവിരുദ്ധവും, സവര്‍ക്കറുടെ ഓര്‍മകളെ അവഹേളിക്കുന്നതുമായ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിനെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ താക്‌ലെയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുകയുണ്ടായി.

ചക്കാട്ടുന്നതുപോലുള്ള കഠിനജോലികള്‍ക്കു പകരം കയറുപിരിക്കുന്നതടക്കം എളുപ്പമുള്ള ജോലികളാണ് സവര്‍ക്കര്‍ക്ക് നല്‍കിയിരുന്നതെന്നും, അതിനാല്‍ മറാഠി ഭാഷയിലുള്ള ആത്മകഥയില്‍ സവര്‍ക്കര്‍ പറയുന്നത് ശരിയല്ലെന്നുമാണ് തക്‌ലെ ആരോപിച്ചത്. കഠിനജോലികള്‍ എടുപ്പിച്ചിരുന്നതായി സവര്‍ക്കറുടെ ഹിസ്റ്ററി ഷീറ്റില്‍ കാണുന്നില്ലെന്നും താക്‌ലെ വാദിച്ചു. അടിസ്ഥാനരഹിതമാണിതെന്ന് പ്രത്യക്ഷത്തില്‍തന്നെ വ്യക്തം. കന്നുകാലികളെപ്പോലെ നുകം കഴുത്തില്‍ വച്ച് ചക്കാട്ടിക്കുന്നതും, കയറു ചുമക്കുന്നതും എല്ലാ തടവുകാരും ചെയ്യേണ്ട പണിയായിരുന്നു. അതുകൊണ്ട് തടവുകാരുടെ ഹിസ്റ്ററി ഷീറ്റില്‍ ഇത് പ്രത്യേകം രേഖപ്പെടുത്താറില്ല. തടവുകാരുടെ വ്യക്തിപരമായ വിവരങ്ങളും, അവര്‍ക്ക് നല്‍കുന്ന ശിക്ഷകളെക്കുറിച്ചുമാണ് ഹിസ്റ്ററി ഷീറ്റില്‍ രേഖപ്പെടുത്താറുള്ളത്. പൃഥ്വിസിംഗ് ആസാദ് എന്ന വിപ്ലവകാരി ‘ക്രാന്തി കെ പഥിക്’ എന്ന ഓര്‍മക്കുറിപ്പുകളില്‍ സവര്‍ക്കര്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ തന്നെക്കൊണ്ട് ചക്കാട്ടുന്ന പണിയെടുപ്പിക്കുന്നതിനെതിരെ സവര്‍ക്കര്‍ പരാതിപ്പെടുകയും, ജയില്‍ ഉദ്യോഗസ്ഥനായ സര്‍ റജിനാള്‍ഡ് ക്രാസേക് ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്. ഈ വിവരങ്ങളൊക്കെ താക്‌ലെ ബോധപൂര്‍വം അവഗണിക്കുകയാണ്. സവര്‍ക്കര്‍ നേരിട്ട മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ എന്തൊക്കെയെന്ന് ജയില്‍ രേഖകള്‍ പ്രകാരംതന്നെ വ്യക്തമാണ്. അത് ഇങ്ങനെയാണ്:

1911 ആഗസ്റ്റ് 30 മുതല്‍ ആറ് മാസം ഏകാന്ത തടവ്.
1912 ജൂണ്‍ 11 മുതല്‍ ഒരു മാസം മറ്റുള്ളവര്‍ക്ക് കത്തുകളെഴുതി എന്ന കുറ്റത്തിന് പ്രത്യേക തടവ്.
1912 സെപ്തംബര്‍ 10 മുതല്‍ ഏഴ് ദിവസം മറ്റൊരാള്‍ക്ക് എഴുതിയ കത്ത് കൈവശം സൂക്ഷിച്ചതിന് കൈ വിലങ്ങിട്ട് നിര്‍ത്തി.
1912 നവംബര്‍ 23 മുതല്‍ ഒരുമാസം മറ്റൊരാളുടെ കുറിപ്പ് സൂക്ഷിച്ചതിന് പ്രത്യേക തടവ്.
1912 ഡിസംബര്‍ 30- ഒരു ദിവസം ഭക്ഷണമൊന്നും കഴിച്ചില്ല.
1913 ജനുവരി ഒന്നിനും ഇങ്ങനെ ചെയ്തു.
1913 ജനുവരി രാവിലെ ഭക്ഷണം കഴിച്ചു.
1913 ഡിസംബര്‍ 16- ഒരു പണിയും ചെയ്യാന്‍ തയ്യാറായില്ല.
1913 ഡിസംബര്‍ 17 ഒരു മാസം പ്രത്യേക തടവ്
1914 ജൂണ്‍ 8-പണിയെടുക്കാത്തതിന് ഏഴ് ദിവസം വിലങ്ങണിയിച്ച് നിര്‍ത്തി.
1914 ജൂണ്‍ 16- പണിയെടുക്കാത്തതിന് നാല് മാസം ചങ്ങലക്കിട്ടു.
1914 ജൂണ്‍ 18- പത്ത് ദിവസം കാലും കയ്യും ബന്ധിച്ച് കൂച്ചുവിലങ്ങിട്ടു.

ഈ പട്ടിക പൂര്‍ണമല്ല. എങ്കില്‍പ്പോലും സവര്‍ക്കര്‍ അനുഭവിച്ച ശിക്ഷകളുടെ കാഠിന്യം ഇതില്‍നിന്ന് വ്യക്തമാവും. സവര്‍ക്കറിന് നല്‍കിയിരുന്ന പല ശിക്ഷകളും നിയമവിരുദ്ധമായിരുന്നു. ജയില്‍ രേഖകളില്‍ ഇത് പരാമര്‍ശിച്ചില്ല. ആത്മകഥയിലും സവര്‍ക്കര്‍ ഇതിനെക്കുറിച്ച് പറയുന്നില്ല. സഹതടവുകാരായിരുന്ന വിപ്ലവകാരികളുടെ ആത്മകഥകളിലാണ് ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. ആന്‍ഡമാനില്‍ എത്തിച്ചേര്‍ന്ന ഉടന്‍ തന്നെ ആറ് മാസം സവര്‍ക്കറെ ഏകാന്ത തടവിലിടുകയായിരുന്നു. തന്നെ മാത്രമാണ് ഇതിന് വിധേയമാക്കിയതെന്ന് 1913 നവംബര്‍ 14 ലെ അപേക്ഷയില്‍ സവര്‍ക്കര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

സവര്‍ക്കറുടെ പെരുമാറ്റം അഞ്ച് വര്‍ഷം വളരെ നല്ല രീതിയിലായിരുന്നു എന്നു പറയുന്ന താക്‌ലെ ‘ഇപ്പോഴത്തെ മനഃസ്ഥിതി’ എന്ന കോളത്തില്‍ ജയില്‍ അധികൃതര്‍ രേഖപ്പെടുത്തിയിട്ടുള്ളത് കാണാതെ പോകുന്നു. ”അദ്ദേഹം എപ്പോഴും ശാന്തനും മര്യാദക്കാരനുമാണ്. പക്ഷേ സ്വന്തം സഹോദരനെപ്പോലെ സര്‍ക്കാരിനെ സഹായിക്കുന്ന തരത്തിലുള്ള മനോഭാവം പ്രകടിപ്പിക്കുന്നില്ല. ഈ സമയത്ത് എന്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെന്ന് പറയുക അസാധ്യമാണ്.”

1919 ലും സവര്‍ക്കറെ ബ്രിട്ടീഷ് ഭരണകൂടം വളരെ അപകടകാരിയായാണ് കണ്ടിരുന്നതെന്ന് ഇത് തെളിയിക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോംബെ പ്രസിഡന്‍സി സവര്‍ക്കര്‍ക്ക് പൊതുമാപ്പ് നല്‍കാതിരുന്നത്. റജിനാള്‍ഡ് ക്രാഡോക്കുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം (ഈ കൂടിക്കാഴ്ചയിലാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്ന് പറയുന്നത്) സവര്‍ക്കര്‍ സമരം ചെയ്യുകയും ഇതിനെത്തുടര്‍ന്ന് ഏകാന്തതടവിലാക്കുകയും ചെയ്തു. ഇക്കാരണത്താല്‍ മനുഷ്യത്വരഹിതമായ പീഡനങ്ങളേല്‍പ്പിച്ചിട്ടും ജോലി ചെയ്യാന്‍ വിസമ്മതിച്ചു. ഇത് സവര്‍ക്കറുടെ അജയ്യമായ ധീരതയ്ക്ക് തെളിവാണ്.

സവര്‍ക്കറുടെ അമാനുഷികമായ ധീരതയ്ക്കും, ബ്രിട്ടീഷ് ഭരണത്തോട് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള എതിര്‍പ്പിനും തെളിവാണ് ആന്‍ഡമാനില്‍ നിന്ന് കണ്ടെടുത്ത മൂന്നു കവിതകള്‍. 1921-ലെ കവിത ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപത്തിന് യുവാക്കളെ ആഹ്വാനം ചെയ്യുന്നു. തടവിലാക്കിയ വിപ്ലവകാരികള്‍ പാടിയ ഗാനങ്ങളില്‍ സവര്‍ക്കര്‍ എഴുതിയതുമുണ്ടായിരുന്നു.

”രാവണനെ ഹനിച്ചയാളാണ് നമ്മുടെ ധീരനായകനായ രാമന്‍
നമ്മുടെ അഭിമാനിയായ തേരാളി കര്‍മയോഗത്തിന്റെ ദൈവമായ കൃഷ്ണന്‍ തന്നെയാണ്
അല്ലയോ ഭാരതമേ, ഈ രഥത്തെ ഏത് സൈന്യത്തിന് തടുക്കാനാവും?
എന്തുകൊണ്ടാണ് ഈ വൈകല്‍, ഉണരുക സോദരരേ, നമ്മള്‍ തന്നെയാണ് നമ്മുടെ രക്ഷകര്‍.”
ആന്‍ഡമാനിലെ തടവിനു മുന്‍പ് എഴുതിയ ‘പഹില ഹപ്ത’ (ഒന്നാംതവണ) എന്ന കവിതയിലും ഇതേ വികാരം കാണാം. 11 വര്‍ഷത്തെ കഠിന തടവും സവര്‍ക്കറുടെ മനോവീര്യത്തെ തെല്ലുപോലും കെടുത്തിയില്ലെന്ന് ആന്‍ഡമാനില്‍നിന്ന് കണ്ടെടുത്ത കവിതകള്‍ സൂചിപ്പിക്കുന്നു.

തടവുകാരന്റെ അവകാശങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് നിയമാനുസൃതം നല്‍കിയ ദയാഹര്‍ജികളെ ‘മാപ്പപേക്ഷകളായി’ ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. ഇവയുടെ ഉള്ളടക്കവും എഴുതേണ്ടിവന്ന സാഹചര്യവും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തതാണ് 1911 ജൂണ്‍ 22 ന് ആദ്യ കത്തെഴുതാന്‍ കാരണം. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ കിരീടധാരണം ആഘോഷിക്കുന്നതിന്റെ ഭാഗമായി 1911 ഡിസംബറില്‍ ഇന്ത്യയില്‍ വലിയ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. എല്ലാ രാഷ്ട്രീയത്തടവുകാരോടും ദയാഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തടവുകാരെപ്പോലെ സവര്‍ക്കറും ഇത് ചെയ്തു. ഈ അപേക്ഷ നിരസിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു.

1913 നവംബര്‍ 14 നായിരുന്നു രണ്ടാമത്തെ ഹര്‍ജി. ഇതിലൊരിടത്തും ‘മാപ്പ്’ എന്നൊരു വാക്ക് സവര്‍ക്കര്‍ ഉപയോഗിച്ചിട്ടില്ല. സെല്ലുലാര്‍ ജയിലിലെ തടവുകാരെ സന്ദര്‍ശിച്ചശേഷം ഹോം മെമ്പര്‍ സര്‍ രജിനാള്‍ഡ് ക്രാഡോക് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: ”സവര്‍ക്കറുടേത് ദയാഹര്‍ജിയാണ്. അതില്‍ ഏതെങ്കിലും തരത്തിലുള്ള ഖേദമോ വീണ്ടുവിചാരമോ പ്രകടിപ്പിക്കുന്നില്ല. പക്ഷേ കാഴ്ചപ്പാടുകള്‍ മാറിയതായി പറയുന്നുണ്ട്. 1906-1907 കാലത്ത് ഇന്ത്യക്കാര്‍ അനുഭവിച്ച കഷ്ടപ്പാടുകളാണ് (സര്‍ക്കാരിനെതിരെ) ഗൂഢാലോചനയിലേര്‍പ്പെടാന്‍ കാരണമെന്നാണ് പറയുന്നത്.” (1)

സവര്‍ക്കര്‍ പശ്ചാത്താപമോ മാനസാന്തരമോ പ്രകടിപ്പിക്കുന്നില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിനെതിരെ പോരാടുന്നവര്‍ക്ക് ഒരു പാഠമെന്ന നിലയ്ക്ക് ബ്രിട്ടീഷ് ഭരണാധികാരികള്‍തന്നെ അത് ഉയര്‍ത്തിക്കാട്ടുമായിരുന്നു. തന്നെ മോചിപ്പിക്കുകയാണെങ്കില്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കു പകരം സമാധാന മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നാണ് സവര്‍ക്കര്‍ പറയുന്നത്. ജയില്‍ മോചിതരാവാന്‍ അക്കാലത്ത് വിപ്ലവകാരികള്‍ അവലംബിച്ച പൊതുരീതിയാണിത്. നന്ദഗോപാല്‍, മഹര്‍ഷി അരവിന്ദന്റെ സഹോദരന്‍ ബരീന്ദ്രഘോഷ്, സചിത്രനാഥ് സന്യാല്‍, സുധീര്‍ സര്‍ക്കാര്‍ തുടങ്ങിയവരൊക്കെ ഇതേ രീതിയിലുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. സന്യാല്‍ ഇപ്രകാരം മോചിപ്പിക്കപ്പെട്ടുവെങ്കിലും സവര്‍ക്കര്‍ തടവില്‍ തുടര്‍ന്നു. തന്റെ ഓര്‍മക്കുറിപ്പുകളില്‍ സന്യാല്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

”സവര്‍ക്കര്‍ നല്‍കിയതുപോലുള്ള കത്താണ് ഞാനും നല്‍കിയതെങ്കിലും എന്തുകൊണ്ടാണ് എന്നെ മോചിപ്പിച്ചിട്ടും സവര്‍ക്കറെ മോചിപ്പിക്കാതിരുന്നത്? സവര്‍ക്കറും സഹപ്രവര്‍ത്തകരും അറസ്റ്റിലായതോടെ മഹാരാഷ്ട്രയിലെ വിപ്ലവ പ്രവര്‍ത്തനം ഒതുങ്ങിയിരുന്നു. സവര്‍ക്കറെയും മറ്റും ജയില്‍ മോചിതരാക്കിയാല്‍ മഹാരാഷ്ട്രയിലെ വിപ്ലവ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ഭയന്നു. (2)

സവര്‍ക്കര്‍ തന്റെ അപേക്ഷയില്‍ ‘ഇംഗ്ലീഷ് ഭരണകൂടത്തോട് വിശ്വസ്തത പുലര്‍ത്തും’ എന്നു പറയുന്നത് ചിലരെയെങ്കിലും അദ്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ വിപ്ലവകാരികള്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നത് സാധാരണമായിരുന്നു. ജയില്‍ മോചിതരായാല്‍ ഈ ഉറപ്പുകള്‍ വിപ്ലവകാരികള്‍ പാലിക്കില്ലെന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന് ബോധ്യമുണ്ടായിരുന്നു. സവര്‍ക്കറുടെ 1920 മാര്‍ച്ച് 20 ലെ കത്തിനോട് പ്രതികരിച്ചുകൊണ്ടുള്ള ബോംബെ സര്‍ക്കാരിന്റെ 1920 ജൂണ്‍ 10 ലെ കത്ത് ഇതിലേക്ക് വെളിച്ചം വീശുന്നുണ്ട്. ”ബരീന്ദ്രയുടെ അടുത്തകാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇത്തരം കുറ്റവാളികള്‍ക്ക് മാപ്പുനല്‍കുന്നത് ഒരുതരത്തിലും ഗുണകരമാവില്ലെന്ന് വിശ്വസിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. ഇത്തരം കേസുകളില്‍ (വിപ്ലവകാരികള്‍) നല്‍കുന്ന ഉറപ്പുകള്‍ പ്രയോജനരഹിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നു” എന്നാണ് കത്തിലുള്ളത്. സന്യാല്‍, ബരീന്ദ്ര ഘോഷ് തുടങ്ങിയവരെ മോചിപ്പിച്ചപ്പോഴും സവര്‍ക്കര്‍ സഹോദരന്മാര്‍ക്ക് അങ്ങനെയൊരു ആനുകൂല്യം നല്‍കാതിരുന്നതിന്റെ കാരണവും ഇതാണ്.

ജയില്‍ മോചിതനായ സത്യേന്ദ്രനാഥ് സന്യാല്‍, രാമപ്രസാദ് ബിസ്മിലുമായി ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന് രൂപം നല്‍കിയത് ഇവിടെ ഓര്‍ക്കാവുന്നതാണ്. യുവവിപ്ലവകാരികളായ ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ് തുടങ്ങിയവര്‍ക്കും സന്യാല്‍ പ്രചോദനമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി സന്യാലിനെ വീണ്ടും സെല്ലുലാര്‍ ജയിലിലേക്ക് അയച്ചിരുന്നു. ജയില്‍ മോചിതനായാല്‍ സവര്‍ക്കര്‍ വീണ്ടും വിപ്ലവപ്രവര്‍ത്തനങ്ങളുടെ മാര്‍ഗം അവലംബിക്കുമെന്ന കാര്യത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നില്ല. സവര്‍ക്കര്‍ ഏതെങ്കിലും തരത്തില്‍ രക്ഷപ്പെടാതിരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരും ജയില്‍ അധികൃതരും തികഞ്ഞ ജാഗ്രത പുലര്‍ത്തി. തടവില്‍നിന്ന് രക്ഷപ്പെട്ടേക്കാമെന്നതില്‍ സവര്‍ക്കറുടെ മേല്‍ ശ്രദ്ധ വേണമെന്ന് ജയിലിലേക്ക് അയക്കുമ്പോള്‍ തന്നെ ബോംബെ സര്‍ക്കാര്‍ ജയില്‍ സൂപ്രണ്ടിന് പ്രത്യേക നിര്‍ദ്ദേശം നല്‍കുകയുണ്ടായി. (3) ഇതിനാലാണ് സവര്‍ക്കറുടെ ജയില്‍ യൂണിഫോമില്‍ ‘അപകടകാരി’ ആണെന്ന് സൂചിപ്പിക്കാന്‍ ‘ഡി’ എന്ന ഇരുമ്പ് ബാഡ്ജ് തൂക്കിയത്.

വിപ്ലവപാത കൈവെടിഞ്ഞ് സര്‍ക്കാരിനോട് വിശ്വസ്തത പുലര്‍ത്തുമെന്ന സവര്‍ക്കറുടെ ഉറപ്പ് ബ്രിട്ടീഷ് അധികൃതര്‍ വിശ്വസിച്ചില്ലെന്ന് ഇതില്‍നിന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. സവര്‍ക്കറുടെ അപേക്ഷയോടുള്ള ബോംബെ സര്‍ക്കാരിന്റെ പ്രതികരണത്തിലെ വരികള്‍ നോക്കുക: ”താങ്കളുടെ (റജിനാള്‍ഡ് ക്രാഡോക്) കത്തിന്റെയും (1920 മെയ് 20) സവര്‍ക്കറുടെ അപേക്ഷയുടെയും (1920 മാര്‍ച്ച് 30) വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ (ഗണേഷ് സവര്‍ക്കര്‍) കേസ് സര്‍ക്കാര്‍ പുനഃപരിശോധിച്ചു. സൂക്ഷ്മമായ പരിശോധനക്കുശേഷം എത്തിച്ചേര്‍ന്ന മുന്‍നിലപാട് മാറ്റേണ്ടതില്ല എന്ന തീരുമാനമാണ് സര്‍ക്കാരിനുള്ളത്.” (4)

സവര്‍ക്കറെ ആന്‍ഡമാന്‍ ജയിലില്‍നിന്ന് മോചിപ്പിക്കാനോ, മറ്റേതെങ്കിലും ഇന്ത്യന്‍ ജയിലിലേക്ക് അയയ്ക്കാനോ സര്‍ക്കാര്‍ താല്‍പ്പര്യം കാണിച്ചില്ല. കാരണം ലഭിക്കുന്ന ആദ്യ അവസരം ഉപയോഗിച്ച് സവര്‍ക്കര്‍ സ്വതന്ത്രനാവുമെന്ന് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു.

(അടുത്തത്: സത്യം സവര്‍ക്കര്‍ പറയുന്നു)
അടിക്കുറിപ്പുകള്‍
1. പീനല്‍ സ്റ്റേറ്റ്‌മെന്റ് ഇന്‍ ആന്‍ഡമാന്‍സ്, ആര്‍.സി. മജുംദാര്‍
2. ബന്ദി ജീവന്‍, സജീന്ദ്രനാഥ് സന്യാല്‍
3. ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ ഇന്ത്യ, വാല്യം 2, ആര്‍.സി. മജുംദാര്‍
4. Ibid

Tags: സവര്‍ക്കര്‍ഭാരത വിഭജനം ഇസ്ലാമിക സൃഷ്ടിസവര്‍ക്കറുടെ മാപ്പ്AmritMahotsav
Share129TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies