‘കലാലയ സംസ്‌ക്കാരം മാറുകയാണ്, അഥവാ കലാലയങ്ങളില്‍ നിന്ന് സംസ്‌കാരം മാറുകയാണ്.’ – ഇങ്ങനെ പറയാന്‍ നിര്‍ബ്ബന്ധിതമാക്കുന്ന സാഹചര്യം നമ്മുടെ നാട്ടിലെ കോളേജുകളിലും സ്‌കൂളുകളില്‍ പോലും സംജാതമായിരിക്കുന്നു. സമരങ്ങളിലും പ്രതിഷേധങ്ങളിലും മാത്രമല്ല സര്‍ഗ്ഗാവിഷ്‌ക്കാരങ്ങളിലും ദിനാചരണങ്ങളിലും ആശങ്കാജനകമായ അരാജകത്വത്തിലേക്ക് വഴുതിവീഴുകയാണ് യുവതലമുറ.

ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഇയ്യിടെ നടന്ന ഒരു ദിനാചാരണത്തിലെ സാംസ്‌കാരികാപചയം കാണാതെ പോകരുത്. വാലന്റെയ്ന്‍ ദിനത്തോടനുബന്ധിച്ച് കെ.എസ്.യു. എന്ന കോണ്‍ഗ്രസ് നിയന്ത്രിത വിദ്യാര്‍ത്ഥി സംഘടന ഭഗവാന്‍ ശ്രീകൃഷ്ണനെ സ്ത്രീകള്‍ കുളിക്കുന്നിടത്ത് സെല്‍ഫി എടുക്കുന്ന പൂവാലനായി ചിത്രീകരിക്കുന്ന പോസ്റ്റര്‍ പരസ്യമായി കോളേജിനു മുന്‍പില്‍ സ്ഥാപിക്കുകയുണ്ടായി. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ സാംസ്‌കാരിക ബോധത്തിനും നൈതികതക്കും നിരക്കുന്നതല്ല ഈ പോസ്റ്റര്‍. കോളേജിലെ ഏറ്റവും നല്ല ‘കോഴി’യെ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചുകൊണ്ട് വാലന്റെയ്ന്‍ വീക്ക് ആഘോഷവും മത്സരവും സംഘടിപ്പിക്കുവാന്‍ സോഷ്യല്‍ മീഡിയയിലൂടെയും ബാനറുകളിലുടെയും പരസ്യമായി രംത്തുവന്ന കെ.എസ്.യു. വാലെന്റെയ്ന്‍ വാരാഘോഷത്തിന് അവഹേളിക്കാന്‍ തിരഞ്ഞെടുത്തത് ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായ ഭഗവാന്‍ ശ്രീകൃഷ്ണനെയാണ്. ഭഗവാനെ പൂവാലനായി ചിത്രീകരിക്കുകയെന്ന ഹീനമായ മാര്‍ഗ്ഗവും പരസ്യമായി സ്വീകരിച്ചു. ശ്രീകൃഷ്ണ ഭഗവാനെ വികലമായി വരച്ചശേഷം, ‘കോഴി’യെന്ന ദ്വയാര്‍ത്ഥ പദപ്രയോഗത്തിലുടെ അധിക്ഷേപം നടത്തുകയും കോളേജിലെ കുട്ടികളില്‍ കോഴികളായവരുടെ പേര് എഴുതിയിടാന്‍ ഒരു മത്സരപ്പെട്ടി വയ്ക്കുകയുമാണ് കെ.എസ്.യു. ചെയ്തത്. പോസ്റ്ററില്‍ യൂണിറ്റ് പ്രസിഡന്റ് അല്‍ അമീന്‍ ഷാജി, വൈസ് പ്രസിഡന്റ് ബാജിയോ ജോണി എന്നിവരുടെ പേരും മൊബൈല്‍ നമ്പറും നല്‍കുകയുണ്ടായി. ഇതിനെതിരെ വിദ്യാര്‍ത്ഥികളും സാമൂഹ്യമാധ്യമങ്ങളും ഹിന്ദുസംഘടനകളും രംഗത്തെത്തി.

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഏഴിന് തൊടുപുഴയില്‍ പ്രതിഷേധപ്രകടനം നടന്നു. മതവികാരം വ്രണപ്പെടുത്തി എന്നു പറഞ്ഞുകൊണ്ട് അധ്യാപകന്റെ കൈവെട്ടിയ സംഭവം നടന്നത് ഇതേ കോളേജിലാണ്. ഇസ്ലാമിക തീവ്രവാദികള്‍ക്ക് വേരോട്ടമുള്ള സ്ഥലമെന്ന നിലയില്‍ കെ.എസ്.യു. നടത്തിയ ഈ ഹീനകൃത്യം വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ളതാണോയെന്നും സംശയിക്കേണ്ടതുണ്ട്. എസ്.എഫ്.ഐയുടേയും കെ.എസ്.യുവിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ കലാലയങ്ങളെ കശാപ്പുശാലകളാക്കി മാറ്റുകയാണ്. ബീഫ് ഫെസ്റ്റുകള്‍ നടത്തിയതും പിരിഞ്ഞുപോകുന്ന ഒരു പ്രിന്‍സിപ്പാളിന് കുഴിമാടം തീര്‍ത്തതും മറ്റൊരു പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചതുമെല്ലാം ഈ സംഘടന(എസ്.എഫ്.ഐ)യാണ്. വിദേശകാര്യ ചിന്തകന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ.ക്കാര്‍ പരസ്യമായി തല്ലിയതും മറക്കാറായിട്ടില്ല. ഇപ്പോള്‍ പൗരത്വ ബില്ലിന്റെ പേരില്‍ അസത്യങ്ങളും വര്‍ഗ്ഗീയ വിദ്വേഷവും പ്രചരിപ്പിച്ച് കലാശാലകളെ കലാപ കലുഷിതമാക്കുന്നതും ഈ സംഘടനകളാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കോളേജ് മാഗസിനുകളില്‍ എന്തും ആകാം എന്ന നിലയ്ക്കുള്ള സാംസ്‌കാരികാധഃപതനം കാമ്പസിന്റെ സര്‍ഗ്ഗബോധത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയെല്ലാം പ്രകടമാകുന്നത് ഹിന്ദുവിരോധത്തിന്റെ പേരിലുള്ള പേക്കൂത്തുകളാണ്. ഇതിനെ വളമാക്കുന്നത് ഇസ്ലാമിക – മാവോവാദി തീവ്രവാദഗ്രൂപ്പുകളാണ്. ദേശീയതലത്തില്‍ ചില സര്‍വ്വകലാശാലകള്‍ ഭീകരവാദത്തിന്റെ പേറ്റുനിലങ്ങളായി മാറുന്നു. ജെ.എന്‍.യു, അലിഗഡ് തുടങ്ങിയ സര്‍വ്വകലാശാലകളില്‍ നിന്നുയരുന്ന ആസാദി മുദ്രാവാക്യങ്ങള്‍ ഇതിനു തെളിവാണ്.
രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാകുന്ന വിധത്തില്‍ കലാപത്തിനു കോപ്പുകൂട്ടാന്‍ ആസൂത്രണം ചെയ്യുന്ന ഒരു വിഭാഗം അണിയറയിലുണ്ട്. മുഖ്യധാരാ പാര്‍ട്ടികളുടെ സാമൂഹ്യ ഇടപെടലുകളില്‍ പോലും ഇക്കൂട്ടരുടെ സ്വാധീനമുണ്ട്. കോഴിക്കോട് പന്തീരാങ്കാവില്‍ യു.എ.പി.എ. പ്രകാരം കേസ്സെടുക്കപ്പെട്ട രണ്ടു വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ അനാവരണം ചെയ്യുന്നത് ഈ യാഥാര്‍ത്ഥ്യത്തെയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയാകുന്നതിലും നല്ലത് സമ്മര്‍ദ്ദ ശക്തിയായി പ്രമുഖ പാര്‍ട്ടികളില്‍ കയറിക്കൂടുന്നതാണെന്ന പ്രയോഗിക തന്ത്രമാണ് ഇപ്പോള്‍ തീവ്രവാദ ശക്തികള്‍ പ്രയോഗിക്കുന്നത്. ക്യാമ്പസ്സുകളില്‍ വിദ്യാര്‍ത്ഥി സംഘടനകളില്‍ നുഴഞ്ഞു കയറി തങ്ങളുട പദ്ധതികള്‍ നടപ്പാക്കാനും അവര്‍ ശ്രമിച്ചു വരുന്നു.
എസ്.എഫ്.ഐയിലൂടെ ക്യാമ്പസ്സിനകത്തു കടന്നു കൂടിയവര്‍ കെ.എസ്.യുവിനെയും ഇതേ രീതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങി എന്നാണ് ന്യൂമാന്‍ കോളേജ് സംഭവം കാട്ടിത്തരുന്നത്. പരാതിയെ തുടര്‍ന്ന് കെ.എസ്.യു. ജില്ലാ നേതൃത്വം യൂണിറ്റു ഭാരവാഹികളെ പുറത്താക്കിയിട്ടുണ്ടെങ്കിലും പല കോളേജ് മാഗസിനുകളിലും ഈ ഹിന്ദുവിരുദ്ധത പ്രകടമായി കാണുന്നതില്‍ നിന്നും ഇതിനു പിന്നില്‍ ഒരു ആസൂത്രിത പദ്ധതിയുണ്ടെന്നു തിരിച്ചറിയണം. കലാലയങ്ങളെ കേന്ദ്രീകരിച്ചാണ് പൗരത്വ നിയമഭേദഗതിക്കെതിരായ കലാപമുണ്ടായതെന്നും മറക്കരുത്. കലാലയങ്ങളെ ദേശദ്രോഹശക്തികളുടെ കൈകളില്‍ നിന്ന് മോചിപ്പിക്കാന്‍ ഗൗരവപൂര്‍ണ്ണമായ നീക്കങ്ങള്‍ ആവശ്യമാണ് എന്ന വസ്തുതയിലേയ്ക്കു കൂടിയാണ് ന്യൂമാന്‍ കോളേജ് സംഭവം വിരല്‍ ചൂണ്ടുന്നത്.