കൊറോണ വൈറസിന്റെ വ്യാപനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ ഉത്ക്കണ്ഠയുണ്ടാക്കിയിരിക്കുകയാണ്. ആഗോള വിപണികൾ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മോളിക്യുലർ ബയോളജി പ്രൊഫസറായ ആനന്ദ് രംഗനാഥനും കൂട്ടരും ചൈനയിൽ നിന്നുള്ള പുതിയ കൊറോണ വൈറസ് (2019-nCoV) സംബന്ധിയായ ഗവേഷണത്തെക്കുറിച്ച് ഒരു പ്രിപ്രിന്റ് പ്രസിദ്ധീകരിച്ചു (ഇത് ഇതുവരെ അവലോകനം ചെയ്തിട്ടില്ല). അവയും മൃഗങ്ങളിലും മറ്റും (വവ്വാലുകൾ, പാമ്പുകൾ എന്നിവ പോലുള്ളവ) കാണുന്ന സമാനമായ കൊറോണ വൈറസുകളും തമ്മിൽ സാധ്യമായ ഒരു ബന്ധം കണ്ടെത്തിയതും , എച്ച്.ഐ.വി വൈറസ് പോലുള്ളവയുടെ ഉൾപ്പെടലുകൾ 2019-nCoV- ൽ കണ്ടെത്തിയതും അസ്വസ്ഥതയുളവാക്കുന്നതാണ്. നന്നായി പഠിക്കപ്പെട്ട മറ്റൊരു കൊറോണ വൈറസുകൾക്കും അത്തരമൊരു ഘടനയില്ല. അതിനാൽ, ഈ വൈറസ് രൂപകൽപ്പന ചെയ്യപ്പെട്ടതാകാമെന്നും ജൈവശാസ്ത്രപരമായ യുദ്ധം നടത്താൻ ഉപയോഗിക്കാമെന്നും അവരുടെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൊറോണ വൈറസ് ബാധിച്ചതായ 31,161 കേസുകൾ ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 7 ലെ കണക്കനുസരിച്ച് ലോകമെമ്പാടും 2019-nCoV ബാധിച്ച 31,452 പേരിൽ 638 പേർ രോഗത്തിനു കീഴടങ്ങി . ഇത് തീർച്ചയായും ഭയാനകമാണ്.
ഈ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്കയും ചൈനയും തമ്മിൽ കടുത്ത, ‘തടവുകാരില്ലാത്ത’ വാണിജ്യ യുദ്ധം നിലവിൽ നടക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. ഈ ഏറ്റുമുട്ടലിനിടയിൽ, ഒരു മാന്ത്രിക വടിയുടെ അലയൊലികൾ പോലെ, ചൈനയിൽ ഒരു കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു, ഇത് ഇതിനകം തന്നെ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നാശനഷ്ടമുണ്ടാക്കുകയും ബീജിംഗിന്റെ വിലപേശലുകളെ ഗണ്യമായി ദുർബലപ്പെടുത്തുകയും ചെയ്തു.
വിപണികൾ വീണ്ടും തുറന്നപ്പോൾ ചൈനീസ് ഓഹരികൾ ഇടിഞ്ഞെന്നു റിപ്പോർട്ട് ചെയ്ത ബ്ലൂംബർഗ് ഈ സംഭവവികാസങ്ങളെ “2015 ന് ശേഷമുള്ള ഏറ്റവും മോശം അപചയം ” എന്ന് വിളിക്കുകയും ചെയ്തു. ചാന്ദ്രപുതുവത്സര അവധിക്കാല ആഘോഷങ്ങൾ കാരണം പത്ത് ദിവസമായി ചൈനയുടെയും ഹോങ്കോങ്ങിന്റെയും സാമ്പത്തിക വിപണികൾ രാജ്യവ്യാപകമായി അടച്ചിരുന്നു. പ്രധാന വിപണി സൂചികകളിലെ 8% ത്തിലധികം ഇടിവിന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധമുണ്ട് .
ടെലികമ്മ്യൂണിക്കേഷൻ, ടെക്നോളജി, എക്‌സ്‌ട്രാക്റ്റീവ് കമ്പനികൾ എന്നിവയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. അസംസ്കൃത എണ്ണ, ഇരുമ്പയിര്, ഫെറസ് മെറ്റൽ ഫ്യൂച്ചറുകൾ എന്നിവ യഥാക്രമം 7%, 6.5%, 6% ആയി കുറഞ്ഞു. ചെമ്പ്, അസംസ്കൃതവസ്തുക്കൾ , പാം ഓയിൽ എന്നിവയും ചൈനീസ് വിപണിയിൽ അനുവദനീയമായ പരമാവധി ദൈനംദിന പരിധിയിൽ നിന്നും ഇടിഞ്ഞു .
ഷാങ്ഹായ് വു ഷെങ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പാർട്ണർഷിപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഫാങ് റൂയി പറഞ്ഞു: “വിപണിയിലെ ഒരുപാട് ആളുകൾ ഇന്നത്തെ പോലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടില്ല, ആളുകൾ അവരുടെ ആരോഗ്യം അപകടത്തിലാണെന്ന് തോന്നുമ്പോൾ പണം ആവശ്യപ്പെടുന്നതിന് അവരെ കുറ്റപ്പെടുത്താനാവില്ല.”
വാഷിംഗ്ടൺ അടുത്തിടെ, അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായി, അമേരിക്കയിലും വിദേശത്തുമുള്ള നിരവധി ലബോറട്ടറികളിൽ സജീവമായി ജൈവ ആയുധങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ, പല വിദഗ്ധരും റിപ്പോർട്ട് ചെയ്തത്. ഈ വിഷയം നന്നായി അറിയുന്ന റഷ്യയിലെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പട്രുഷെവ് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണികൾ എന്തെല്ലാമെന്ന് കഴിഞ്ഞ നവംബറിൽ വിശദീകരിക്കുകയും ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു .
ഏകീകൃതമായ മാനുഷിക മണ്ഡലങ്ങളെ തകർക്കുന്നതും സ്വതന്ത്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മകളിലും (CIS-the Commonwealth of Independent States) CSTO (the Collective Security Treaty Organization) യിലും വിഭാഗീയത ഉണ്ടാക്കുന്നതുമായ നയങ്ങളെയാണ് അദ്ദേഹത്തിൻറെ ലേഖനത്തിലെ ഒരു ഭാഗം അഭിസംബോധന ചെയ്യുന്നത്. CIS രാജ്യങ്ങളിൽ അമേരിക്ക സ്ഥാപിക്കുന്ന ലബോറട്ടറികളെക്കുറിച്ചും അതിൽ സൂചിപ്പിക്കുന്നുണ്ട്. “ലോകമെമ്പാടും,മുഖമായി സിഐഎസ് രാജ്യങ്ങളിലും ,പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കുകയും ജൈവ ആയുധങ്ങൾ വികസിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്ന ബയോളജിക്കൽ ലബോറട്ടറികൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പെന്റഗണിന്റെ പ്രവർത്തനങ്ങൾ പ്രത്യേക ആശങ്കയുളവാക്കുന്നു ”:നിക്കോളായ് പട്രുഷെവ് എഴുതി. പിന്നീട്, 200 ലധികം യുഎസ് ജൈവപരീക്ഷണശാലകൾ ലോകമെമ്പാടും പ്രവർത്തനം ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിലത് അസർബൈജാൻ, അർമേനിയ, ജോർജിയ, കസാക്കിസ്ഥാൻ, മോൾഡോവ, ഉസ്ബെക്കിസ്ഥാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്നു.
ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസാരിക്കവെ കൊറോണ വൈറസ് ബാധിച്ച വ്യക്തികളെ എച്ച് ഐ വി മരുന്നുകൾ ഉപയോഗിച്ച് കുറച്ചു വിജയകരമായി ചികിത്സിക്കാൻ ചൈനയുടെ മെഡിക്കൽ സ്റ്റാഫ് ആരംഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ രാസ, ജൈവ ആയുധങ്ങളെക്കുറിച്ചുള്ള മുൻ ഉപദേഷ്ടാവ് ഇഗോർ നിക്കുലിൻ പ്രസ്താവിച്ചു . കൊറോണ വൈറസിന്റെ ആയുധപ്പതിപ്പാണ് 2019-nCoV എന്നും ഇത് ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി രൂപകൽപ്പന ചെയ്തതാണെന്ന കാര്യത്തിൽ അല്പം പോലും സംശയം ഇല്ലെന്നും മോസ്കോവ്സ്കിജ് കൊംസോമോലെറ്റ്സ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ശാസ്ത്രജ്ഞർ ഈ പുതിയ വൈറസിനെതിരെ ഒരു വാക്സിൻ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ, ഫ്ലൂ ചികിത്സിക്കുന്നതിനുള്ള അതേ മാർഗ്ഗം ഈ രോഗത്തിനെതിരെ പോരാടുന്നതിന് ഉപയോഗിക്കണമെന്ന് ആരോഗ്യപ്രവർത്തകർ പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നു.
മറ്റൊരു പകർച്ചവ്യാധിയാൽ ചൈനയെപ്പോലുള്ള ശക്തമായ ഒരു രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ നിന്ന് മാറ്റി നിർത്തുന്നതിന്റെ പ്രയോജനം ആർക്കാണ് എന്നതാണ് നിർണ്ണായകമായ ചോദ്യം.യുഎസ് ടെക് ഭീമനായ ആപ്പിളിനെപ്പോലും 2019-nCoV ബാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. കാരണം അതിന്റെ ഉൽപാദന സൗകര്യങ്ങൾ കൊറോണ വൈറസിന്റെ “പ്രഭവകേന്ദ്ര” മായ വുഹാൻ നഗരത്തിൽ നിന്ന് 500 കിലോമീറ്റർ അകലെയാണ്. നിക്കി ഏഷ്യൻ അനുസരിച്ച്, ഇപ്പോൾ ജനപ്രിയ ഐഫോണുകളുടെ ഉത്പാദനത്തിനു തടസ്സമുണ്ടാകാം.സ്റ്റാർബക്സ് കോർപ്പറേഷനും ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് എത്തിപ്പെട്ടത് . കപ്പല്‍വിലക്ക് കാരണം ചൈനയിൽ പ്രവർത്തിക്കുന്ന 4,000 കഫേകളിൽ പകുതിയിലധികം അടയ്ക്കാൻ അവർ നിർബന്ധിതരായി ( അമേരിക്കയ്ക്ക് ശേഷം കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ചൈന).
അമേരിക്കയും ചൈനയും തമ്മിലുള്ള നിലപാടിന്റെ തുടക്കത്തിൽ, അമേരിക്കൻ കമ്പനികൾ ചൈനയിൽ നിന്ന് പുറത്തുപോകണമെന്നുള്ള പ്രസിഡന്റ് ട്രംപിന്റെ മുൻ ഉപദേശങ്ങൾ ഓർത്താൽ അതിൽ അസ്വാഭാവികത തോന്നും. പ്രസിഡന്റിന്റെ ഉപദേശം ചെവിക്കൊള്ളാത്തതിനാൽ ആവുമോ ആപ്പിളിനും സ്റ്റാർബക്കിനും ദൗർഭാഗ്യം ഉണ്ടായത് ? പ്രസിഡന്റിന്റെയും അഡ്മിനിസ്ട്രേഷന്റെയും ഉദ്ദേശ്യം ചൈനക്കാരെ മുട്ടുകുത്തിക്കുക എന്നതാണെങ്കിൽ അത് നടപ്പിലാക്കാൻ വാണിജ്യേതര മാർഗ്ഗങ്ങൾ എല്ലായ്പ്പോഴും പ്രേരകമാണ്.
റിച്ചാർഡ് നിക്സന്റെ നേതൃത്വത്തിൽ അരനൂറ്റാണ്ടു മുമ്പ് വിയറ്റ് കോംഗിനെതിരെ നടത്തിയ യുദ്ധത്തത്തിലാണ് അമേരിക്ക ആദ്യമായി ജൈവ, രാസായുധങ്ങൾ ഉപയോഗിച്ചത്. വിയറ്റ്നാം യുദ്ധത്തിൽ, യുഎസ് സൈന്യം 72 ദശലക്ഷം ലിറ്റർ കളനാശിനി ഏജന്റ് ഓറഞ്ച് (സസ്യജാലങ്ങളെ നീക്കം ചെയ്യുന്നതിനായി) വ്യാപിപ്പിച്ചു. ഇതിൽ 2,3,7,8-ടെട്രാക്ലോറോഡിബെൻസോ-പി-ഡയോക്സിൻ (ടിസിഡിഡി) കൊണ്ട് മലിനമാക്കപ്പെട്ട 44 ദശലക്ഷം ലിറ്റർ കളനാശിനി ദക്ഷിണ വിയറ്റ്നാമിൽ വ്യാപകമായി തളിച്ചു . വെള്ളത്തോടും ഭക്ഷണത്തോടും ഒപ്പം ഇത് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ കരൾ, രക്തം എന്നിവയുടെ വിവിധ രോഗങ്ങൾക്കും, ജനനവൈകല്യങ്ങൾക്കും ഗർഭകാലത്തെ പ്രശ്നങ്ങൾക്കും കാരണമാകും. ഇത്തരത്തിലുള്ള ഒരു സ്ഥിര ജൈവമാലിന്യമാണ് ടിസിഡിഡി . അമേരിക്കൻ സൈന്യം കളനാശിനി ഉപയോഗിച്ചതിന്റെ ഫലമായി പതിനായിരക്കണക്കിന് ആളുകൾ യുദ്ധാനന്തരം മരിച്ചു. മൊത്തത്തിൽ, ഏകദേശം 4.8 ദശലക്ഷം വിയറ്റ്നാം സ്വദേശികൾക്ക് രാസവസ്തുക്കളുടെ വിഷബാധയേറ്റു. ഇതിൽ 3 ദശലക്ഷം പേർ നേരിട്ടുള്ള ഇരകളാണ് .
നിലവിലെ കൊറോണ വൈറസ് വ്യാപനവും അതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളും ഇതിനകം ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല ലോകത്തെ മറ്റ് പല രാജ്യങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഫ്ലൈറ്റുകൾ റദ്ദാക്കി, ഉൽപാദനം നിർത്തി, ലോജിസ്റ്റിക്സ് തടസ്സപ്പെട്ടു, മേളകളിൽ പങ്കെടുക്കുന്നവരുടെ കുറവുണ്ടായി. അന്താരാഷ്ട്ര ശാസ്ത്രീയ പരിപാടിളുടെ വേദികൾ മാറ്റുന്നത് പോലും കാണാൻ കഴിഞ്ഞു . സസ്യ പോഷകാഹാരവുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്താൻ ബീജിംഗിലേക്ക് ഈ ലേഖകൻ ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും വേദി ആംസ്റ്റർഡാമിലേക്ക് മാറ്റി. ചൈനയിലെ പകർച്ചവ്യാധി കൂടുതൽ വലിയ കമ്പനികളെ അവരുടെ പദ്ധതികളിൽ മാറ്റം വരുത്താനും പ്രേരിപ്പിച്ചു.ചൈനയിലേക്കും അവിടെ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമുള്ള വിമാന ഗതാഗതത്തിൽ പെട്ടെന്നുണ്ടായ കുറവ് വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും വരുമാനം കുറയ്ക്കുക (യാത്രക്കാരുടെ കുറവ് വിമാനങ്ങളെയും ബാധിക്കുന്നു) മാത്രമല്ല വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾക്ക് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
കുറഞ്ഞ പക്ഷം 2020 ന്റെ ആദ്യ പകുതിയിൽ ആഗോള സമ്പദ്‌വ്യവസ്ഥ “നേരത്തെ കണക്കാക്കിയതിനേക്കാൾ കുറയാൻ തയ്യാറായിരിക്കുന്നു” എന്ന വസ്തുത ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പൊതുജനങ്ങളെ അറിയിച്ചു. നിരവധി ചൈനീസ് ചരക്കുകൾ ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പാസഞ്ചർ വിമാനങ്ങൾ വഴി കയറ്റുമതി ചെയ്യുകയാണെന്നും, അതിനാലാണ് നിലവിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി കമ്പനികൾ അവരുടെ ലോജിസ്റ്റിക് റൂട്ടുകൾ വേഗത്തിൽ ക്രമീകരിക്കാൻ നിർബന്ധിതരാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിൽ, 1980 മുതൽ ചൈനയിലേക്ക് “ഓപ്പൺ ഡോർ പോളിസി” ആരംഭിച്ച ജർമ്മനിയെ ഇത് ഏറ്റവും കൂടുതൽ ബാധിച്ചു. ലുഫ്താൻസ ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുന്നു, ജർമ്മൻ യാത്രാ കമ്പനിക്ക് ചൈനീസ് ഉപഭോക്ത്താക്കൾ നഷ്ടപ്പെടുകയും ജർമ്മൻ കമ്പനികൾ ചൈനയിലെ ഉത്പാദനം നിർത്തുകയും ചെയ്യുന്നു. വ്യാപാരങ്ങൾ നഷ്ടത്തിലാകുന്നു. ചൈനീസ് സന്ദർശകരിൽ ഭൂരിഭാഗവും ജർമ്മനിയിലേക്ക് പോകുന്നു, അവർ യാത്രയ്ക്കും ഈ രാജ്യത്ത് താമസിക്കുന്നതിനുമായി ചെലവഴിക്കുന്ന മൊത്തം തുകയുടെ അടിസ്ഥാനത്തിൽ, ചൈനയിലെ പൗരന്മാർ മറ്റ് വിദേശ പൗരന്മാർക്കിടയിൽ രണ്ടാം സ്ഥാനത്തെത്തുന്നു.ജർമ്മൻ മാധ്യമ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ചൈനക്കാർ പ്രതിവർഷം ഏകദേശം 6 ബില്യൺ യൂറോ ജർമ്മനിയിൽ ഗതാഗതം, താമസം, ഭക്ഷണം, ഷോപ്പിംഗ് എന്നിവയ്ക്കായി ചെലവഴിക്കുന്നു.
ജർമ്മനിയിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപ ഭാവിയിൽ ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ കുറവുണ്ടാകും.ജർമ്മനിയുടെ റീട്ടെയിൽ, യാത്ര, വിനോദ വ്യവസായങ്ങൾക്ക് ചൈനയിൽ നിന്നുള്ള സന്ദർശകരുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ച ജിഎൻടിബിയുടെ (ജർമ്മൻ നാഷണൽ ടൂറിസം ബോർഡ്) മേധാവി പെട്ര ഹെഡോർഫർ പ്രത്യേക പത്രക്കുറിപ്പിൽ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ജർമ്മനിയിലേക്ക് വരുന്ന ചൈനീസ് വിനോദ സഞ്ചാരികളുടെ ഏറ്റവും ഉയർന്ന സീസൺ വേനൽക്കാലമാണെന്ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. അതിനാൽ, ഈ മേഖലകൾ അവയുടെ നഷ്ടം നികത്തി അടുത്തുള്ള ഭാവിയിൽ വളരാൻ സാധ്യതയുണ്ട്.