കൊച്ചി: പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു. കലൂര്‍ പിസി റോഡിലെ വാടക വീട്ടിലായിരുന്നു താമസം.
1945ല്‍ കണ്ണൂരിലാണ് ജനനം. കോളജ് വിദ്യാഭ്യാസ ശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷത്തോളം പത്രപ്രവര്‍ത്തകനായിരുന്നു. എറണാകുളത്ത് സ്പൈസസ് ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഏലം സ്പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേസരി വാരികയില്‍ സ്ഥിരമായി ലേഖനങ്ങളും കവിതകളും എഴുതിയിരുന്നു.
ഏലം ഒരു ശീലമാക്കൂ എന്ന ഏലം ബോര്‍ഡിന്റെ പ്രശസ്തമായ പരസ്യവാചകം പി.ഐ. ശങ്കരനാരായണന്റേതാണ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവത്കരണ അവാര്‍ഡ്, ഭിലായ്മലയാളം ഗ്രന്ഥശാലാ സുവര്‍ണ ജൂബിലി പുരസ്‌കാരം, സമഗ്ര സംഭാവനയ്‌ക്കുള്ള കവിസമാജം പുരസ്‌കാരം, കുഞ്ഞുണ്ണി പുരസ്‌കാരം എന്നിവ ലഭിച്ചു. നളിനിയാണ് ഭാര്യ.
















