തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് പദ്ധതി പുനഃ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പുനഃപരിശോധന സമിതി സര്‍വ്വീസ് സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടുന്നതിലേക്കായി പ്രസിദ്ധീകരിച്ച ചോദ്യാവലി പിന്‍വലിക്കണമെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് തുടരേണ്ട സാഹചര്യമാണ് നില വിലുള്ളതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചോദ്യങ്ങളാണ് കമ്മീഷന് ചോദിച്ചിരിക്കുന്നത്. സര്‍ക്കാരും പുനഃപരിശോധന സമിതിയുമായി ചേര്‍ന്ന് ഒത്തുകളിച്ചാണ് ഇത്തരത്തിലുള്ള ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. പങ്കാളിത്ത പെന്ഷന് പുനഃപരിശോധിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടിന് ഒത്താശ ചെയ്യുവാനും പുതുതായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന ജീവനക്കാരെ പങ്കാളിത്ത പെന്‍ഷനില്‍ നിലനിറുത്തു വാനും ഉദ്ദേശിച്ചു കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ചോദ്യാവലി പൂര്‍ണ്ണമായും പിന്‍വലിച്ച് പങ്കാളിത്ത പെന്ഷന് പുനഃപരിശോധിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ഫെറ്റോ ആവശ്യപ്പെട്ടു.
ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം.ശിവദാസ് അദ്ധ്യക്ഷത വഹിച്ച യോഗം ബി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്തു.