ന്യൂദല്‍ഹി: ഇന്ത്യയിലേയും വിദേശങ്ങളിലേയും പ്രമുഖരായ ഗണിത ശാസ്ത്രജ്ഞന്മാരെ സംഘടിപ്പിച്ചു കൊണ്ടുളള അന്താരാഷ്ട്ര വേദഗണിത സമ്മേളനം ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ചു. ശിക്ഷാസംസ്കൃതി ഉത്ഥാന്‍ ന്യാസും ചൗധരി ബന്‍സിലാല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ഗണിതശാസ്ത്രജ്ഞരും അക്കാദമിഷ്യന്മാരും, ഗവേഷകരുമടക്കം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നൂറിലധികം പേര് പങ്കെടുത്തു.
വേദഗണിതം ശാസ്ത്രരംഗത്തും സാങ്കേതിക രംഗത്തും സാമൂഹ്യശാസ്ത്രമേഖലകളിലും എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം എന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യവിഷയം. വേദഗണിതത്തിന്റെ ചരിത്രം, നിത്യ ജീവിതത്തെ വേദഗണിതത്തിലൂടെ എങ്ങിനെ വിശകലനം ചെയ്യാം, വേദഗണിതം നേരിടുന്ന വെല്ലുവിളികള്‍, വേദഗണിതം പുതിയ സഹസ്രാബ്ദത്തില്‍, വേദഗണിതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലെ രീതിശാസ്ത്രം, വേദഗണിതത്തിന്റെ വികാസവും അതിന്റെ നിര്‍വ്വഹണവും വേദഗണിതവും കോഡിങ്ങ് തിയറിയും തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായി നിരവധി യൂണിവേഴ്സിറ്റികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി പ്രമുഖര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വേദഗണിതത്തിലെ അഗാധ പണ്ഡിതനും പുരിശങ്കരാചാര്യരുമായ സ്വാമി നിശ്ചലാനന്ദ മഹാരാജ്, ഹരിയാനാ വിദ്യാഭ്യാസമന്ത്രി കന് വാല്പാല് ഗുര്‍ജര്‍, ആള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ ചെയര്മാന് ഡോ. അനില്‍ സഹസ്രബുദ്ധെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സ യന്‍സ് ആന്റ് റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറിയായ വി.കെ. മല്‍ഹോത്ര, ശങ്കരാചാര്യ ഭാരതീ കൃഷ്ണതീര്‍ത്ഥ, ശിക്ഷസംസ്കൃതി ഉത്ഥാന്‍ ന്യാസി ന്റെ സെക്രട്ടറി അതുല്‍ കോത്താരി, ചൗധരി ബന്‍സിലാല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ആര്.കെ. മിത്തല്‍ തുടങ്ങിയ മഹത് വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.