പേരാമംഗലം: പുതുതലമുറയെ സംസ്കൃതിയോട് ചേര്‍ത്തുനിര്‍ത്തുകയാണ് വിദ്യാലയങ്ങളുടെ മുഖ്യ ധര് മ്മമെന്ന് സിനിമാ സംവിധായകന് അലി അക്ബര്‍. എന്റെ മതം, എന്റെ ഭാഷ എന്നീ വിഭാഗീയ ചിന്താഗതി കള്‍ക്കപ്പുറത്ത് ‘എന്റെ ഭാരതം’ എന്ന ചിന്ത കുട്ടികളില്‍ വളരണം. സം സ്കാര സമ്പന്നമായ നമ്മുടെ പൈതൃ കം അവര്‍ക്ക് പകര്‍ന്നു നല്‍കണം. പേരാമംഗലം ശ്രീദുര്‍ഗാ വിലാസം സ് കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അലിഅ ക്ബര്‍. പുഴക്കല്‍ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് സി.വി.കുര്യാക്കോസ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ എം.വി. ബാബു അധ്യക്ഷത വഹിച്ചു. രാ ഷ്ട്രീയ സ്വയംസേവക സംഘം സംഭാഗ് കാര്യവാഹ് സി.കെ. രാധാകൃഷ്ണന് സന്ദേശം നല്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ. സമിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍.പി. ഹെഡ്മാസ്റ്റര് കെ.കൃഷ്ണന്‍കുട്ടി സ്വാഗതവും ഹൈസ്കൂള്‍ പ്ര ധാനാധ്യാപകന്‍ പി.ആര്.ബാബു നന്ദിയും പറഞ്ഞു.
വിരമിക്കുന്ന അധ്യാപകരായ സി.സദാനന്ദന് മാസ്റ്റര്‍, കെ.എസ്. ജയചന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.