Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

മധുരിക്കുന്ന ഓര്‍മ്മകളുടെ കോഴിക്കോട്‌

ടീയെച്ച് വത്സരാജ്, സിന്ധുരവി

Print Edition: 17 January 2020

സാമൂതിരിയുടെ സാമ്രാജ്യം എന്നും നന്മയുടെ പ്രതീകമായിരുന്നു. കാലദേശങ്ങള്‍ക്കതീതമായി സകലരെയും സ്വീകരിച്ച നഗരം. എന്നും നന്മകള്‍ കൊണ്ട് സ്‌നേഹസമ്പന്നമായ പട്ടണം. അതായിരുന്നു കോഴിക്കോട്, അതാണ് കോഴിക്കോട്. മാനവേദന്‍ ചിറ മാനഞ്ചിറയായപ്പോഴും അതിനെ ചുറ്റിപ്പറ്റി ചരിത്രവും ഐതിഹ്യങ്ങളും നിറഞ്ഞു നിന്നു. അറബികള്‍ക്ക് ആതിഥ്യമരുളിയ കോഴിക്കോട് കേരളത്തിലെ പ്രമുഖ വ്യവസായ നഗരമായിരുന്നു ഒരു കാലത്ത്. ലോകത്തിലെ ഏറ്റവും വലിയ മരവ്യവസായം കല്ലായിപ്പുഴ കേന്ദ്രീകരിച്ചു നടന്നിരുന്നു. ആ കോഴിക്കോടിനെ വിലയിരുത്തുന്ന അപൂര്‍വ്വ പുസ്തകമാണ് ജോണ്‍ അഗസ്റ്റിന്‍ എഡിറ്റ് ചെയ്ത മധുരിക്കുന്ന കോഴിക്കോട്.

കോഴിക്കോട്ടേക്ക് വന്നെത്തിയവരും കോഴിക്കോട്ടു ജനിച്ച് വളര്‍ന്നവരും അടുത്തുനിന്നും അകന്നുനിന്നും കോഴിക്കോടിനെ എങ്ങിനെ നോക്കിക്കാണുന്നു എന്നതിന്റെ മനോഹരമായ വായനാചിത്രം ഇതില്‍ കാണാം. 1956-ല്‍ കോഴിക്കോട്ടേക്ക് ജോലി ആവശ്യാര്‍ത്ഥം എത്തിയ എം.ടി. വാസുദേവന്‍ നായര്‍ക്ക് ഉണര്‍വ്വും ഉന്മേഷവും നല്‍കിയ നഗരമായി കോഴിക്കോടിനെ അദ്ദേഹത്തിന്റെ കുറിപ്പില്‍ വായിക്കാം. കവയത്രി സുഗതകുമാരി കോഴിക്കോട്ടുമായുള്ള ബന്ധം അയവിറക്കുമ്പോള്‍ കോഴിക്കോടിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുകയാണ് ചരിത്രകാരനായ ഡോ.എം.ജി.എസ്. നാരായണന്‍. സ്‌നേഹം മാത്രം മനസ്സിലുള്ള നല്ല സുഹൃത്തുക്കളെയും അതിഥികളെ ഉള്ളറിഞ്ഞ് സല്‍ക്കരിക്കുന്ന ജനങ്ങളെയും കുറിച്ചാണ് ഏ.കെ. ആന്റണി എഴുതിയത്.

യു.കെ.കുമാരന്‍, പി.കെ. ഗോപി, യു.എ.ഖാദര്‍, സി.ശിവപ്രസാദ്, ഏ.ശാന്തകുമാര്‍, ഭാഗ്യലക്ഷ്മി ഇങ്ങനെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയുമെല്ലാം ഓര്‍മ്മകളും അനുഭവങ്ങളും ചേര്‍ന്ന ഈ പുസ്തകം ഒരു മധുരിക്കുന്ന ഓര്‍മ്മ തന്നെയാണ്.

മധുരിക്കുന്ന കോഴിക്കോട്
എഡിറ്റര്‍: ജോണ്‍ അഗസ്റ്റിന്‍
ഗ്രാന്മ ബുക്‌സ്
പുതിയറ, കോഴിക്കോട് – 4
പേജ്: 472 വില: 500 രൂപ
****************************************************************************************

രുചികരവും ആരോഗ്യദായകവുമായ ഭക്ഷണം തയ്യാറാക്കുന്നതെങ്ങിനെയെന്ന് വിവരിക്കുന്ന പുസ്തകമാണ് വിനയ പി.ജിയുടെ ഔഷധമൂല്യങ്ങളുള്ള പാചകം. നമ്മുടെ ചുറ്റുവട്ടത്തുനിന്നും തന്നെ കിട്ടുന്ന ഔഷധമൂല്യങ്ങളുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന വിഭവങ്ങള്‍ ഇതിലുണ്ട്. ഭക്ഷ്യവിഭവങ്ങളിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍, പ്രമേഹരോഗികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങള്‍ എന്നിവയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാറുന്ന ആഹാരരീതികള്‍, ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമാകുന്ന ഇന്ന ത്തെ കാലഘട്ടത്തില്‍ ഭക്ഷണരീതിയിലും പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്.

ഔഷധമൂല്യങ്ങളുള്ള
പാചകം
വിനയ പി.ജി.
കറന്റ് ബുക്‌സ്, തൃശ്ശൂര്‍
പേജ്: 59 വില: 75 രൂപ

***********************************************************************

ഫാസ്റ്റ്ഫുഡിന്റേയും ജങ്ക്ഫുഡിന്റേയും പിന്നാലെ പായുന്നവര്‍ക്ക് മുന്നില്‍, പഴമയുടെ കറിക്കൂട്ടുകള്‍ പരിചയപ്പെടുത്തുകയാണ് ‘ബ്രാഹ്മിന്‍സ് വീട്ടുപാചകം’ എന്ന കൃതിയിലൂടെ ഭാനു രാജു. നമ്മുടെ മുത്തശ്ശിമാര്‍ ഉണ്ടാക്കിയിരുന്ന ഭക്ഷണങ്ങള്‍, വിശപ്പ് മാറ്റാന്‍ മാത്രമല്ല ആരോഗ്യം കാത്തുരക്ഷിക്കാന്‍ കൂടിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ആ ഭക്ഷ്യവിഭവങ്ങള്‍ നല്ലൊരു ഔഷധക്കൂട്ടുകള്‍ കൂടിയായിരുന്നു.

രുചികരവും പോഷകസമ്പുഷ്ടമായ ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കുന്ന രീതി ഇതില്‍ വിവരിക്കുന്നു. ഓരോ നാടിന്റേയും കാലാവസ്ഥയ്ക്കും കൂടി അനുയോജ്യമായതായിരിക്കണം ആ നാടിന്റെ ഭക്ഷണസംസ്‌കാരം. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുടെ ആഹാരശീലം തന്നെ മാറ്റേണ്ടിയിരിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പാടെ ഉപേക്ഷിക്കണം. നമ്മുടെ അടുക്കളകളില്‍ ലളിതമായി പാകം ചെയ്യാന്‍ പറ്റുന്ന കറിക്കൂട്ടുകളാണ് ഗ്രന്ഥകാരി പരിചയപ്പെടുത്തുന്നത്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ഇന്നത്തെ ഭക്ഷണശീലങ്ങളില്‍ മാറ്റംവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ബ്രാഹ്മിന്‍സ് വീട്ടുപാചകം
ഭാനുരാജു
കറന്റ് ബുക്‌സ്, തൃശ്ശൂര്‍
പേജ്: 52 വില: 70 രൂപ

 

Tags: മധുരിക്കുന്ന കോഴിക്കോട്
Share21TweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies