Saturday, September 23, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

”പഞ്ചഗവ്യം പ്രകൃതിയെ കാക്കുന്നു”

രാജമോഹന്‍ മാവേലിക്കര

Print Edition: 3 January 2020

ഗോമയമായ പഞ്ചഗവ്യം പ്രകൃതിയെ കാക്കുന്ന അമൂല്യ സമ്പത്താണ്. ചരാചര ജീവികളുടെ ജീവനരസം ഭൂമിയാണ്. ഭൂമിയുടെ പ്രതീകമായി പശുവിനെ കണക്കാക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്നവളായതുകൊണ്ടാണ് പശുവിനെ കാമധേനു എന്നു വിളിക്കുന്നത്. പാലാഴി കടഞ്ഞപ്പോള്‍ ലഭിച്ചതാണ് കാമധേനു എന്ന് പുരാണം ഉദ്‌ഘോഷിക്കുന്നു. വിശുദ്ധിയുടെയും അണുവിമുക്തിയുടെയും ആഹാരശുദ്ധിയുടെയും പ്രപഞ്ചശക്തിയാണ് പശു. ഭൂപരപ്പിലെ പുല്ലാകുന്ന ഔഷധ സസ്യങ്ങളെ കാര്‍ന്ന് തിന്ന് ആഹാരമാക്കി ഔഷധ തുല്യമായ പാലും ചാണകവും ഗോമൂത്രവും തൈരും നെയ്യും മാനവരാശിക്ക് പശു നല്‍കുന്നു. ഇത് പഞ്ചഗവ്യം എന്നറിയപ്പെടുന്നു. പ്രത്യുപകാര പ്രതീക്ഷയില്ലാതെ മണ്ണിനേയും മനുഷ്യനേയും കാക്കുന്നതിനാല്‍ ഗോവ് ഭാരതീയര്‍ക്ക് മാതാവാകുന്നു. മതപരമായ പ്രാധാന്യത്തേക്കാള്‍ ഭൗതികമായ കരുതലാണ് പശുവിന്റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കുന്നത്. സംസാരരോഗവിനാശിനിയായ പശുക്കളെ ദാനം ചെയ്യുന്നത് പുണ്യമായി ഭാരതീയര്‍ കരുതുന്നു.

പഞ്ചഗവ്യം പൂജാ ആവശ്യത്തിനും കീടരോഗനാശിനിയായും ഉപയോഗിച്ചു വരുന്നു. പൂജയ്ക്കായി തയ്യാറാക്കുന്ന പഞ്ചഗവ്യത്തില്‍ ഓരോ വസ്തുവും എടുക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും പ്രത്യേക മന്ത്രങ്ങളുണ്ട്. മന്ത്രം ചൊല്ലി 100 മില്ലിലിറ്റര്‍ ഗോമൂത്രം, 700 മില്ലിലിറ്റര്‍ പാല്‍, 50 മില്ലിലിറ്റര്‍ ചാണകനീര്, 300 മില്ലിലിറ്റര്‍ തൈര്, 100 മില്ലിലിറ്റര്‍ നെയ്യ് എന്നിവ പരസ്പരം കൂട്ടി കലര്‍ത്തിയാണ് പൂജയ്ക്കുള്ള പഞ്ചഗവ്യം തയ്യാറാക്കുന്നത്. സ്ഥല ശുദ്ധിയ്ക്കും പൂജാദ്രവ്യ ശുദ്ധിയ്ക്കും ബിംബശുദ്ധിയ്ക്കുമെല്ലാം പഞ്ചഗവ്യം ഉപയോഗിക്കുന്നു. മധുപര്‍ക്കമുണ്ടാക്കുവാനും ഗോമയ വസ്തുക്കളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തന്ത്രസുധയില്‍ മധുപര്‍ക്ക സൂചന നല്‍കുന്ന ശ്ലോകമിതാണ്.

”ദധിര്‍ഘൃതം ച സലിലം
ക്ഷൗദ്രം ശര്‍ക്കരയാന്വിതം
പാനീയം മിശ്രിതം ചേത്
മധുപര്‍ക്കമിതി സ്മൃതം”

തൈരും നെയ്യും ശുദ്ധജലവും തേനും പഞ്ചസാരയും സമമായും ആവശ്യത്തിനും ചേര്‍ത്താണ് മധുപര്‍ക്കം ഉണ്ടാക്കുന്നത്. മധുപര്‍ക്കത്തെ ഈശ്വരീയമായ ആഹാരമായി കണക്കാക്കുന്നു.

ചെടികളില്‍ കീടരോഗ പ്രതിരോധത്തിനും, ചെടിയുടെ വളര്‍ച്ച, പുഷ്പിക്കല്‍ പ്രക്രിയ എന്നിവയെ പ്രചോദിപ്പിക്കുവാനും കര്‍ഷകര്‍ പഞ്ചഗവ്യത്തെയാണ് ആശ്രയിക്കുന്നത്. ഗോമൂത്രവും ജലവും സമമായി ചേര്‍ത്ത് ചെടികളിലടിച്ചാല്‍ വെള്ളീച്ചകളുടെ ശല്യം ഇല്ലാതാകും. ചാണകം വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ പ്രവര്‍ത്തന സജ്ജമായ വൈറസിന്റെ പ്രവര്‍ത്തനത്തെ താല്‍ക്കാലികമായി തടയുവാന്‍ സാധിക്കുന്നു. 300 ഗ്രാം പച്ച ചാണകം 300 മില്ലി ലിറ്റര്‍ ഗോമൂത്രം, 200 മില്ലി ലിറ്റര്‍, കണക്കിന് നെയ്യ്, പാല്‍, തൈര് എന്നിവയും 200 മില്ലി ലിറ്റര്‍ ജലത്തില്‍ രണ്ട് പാളയംകോടന്‍ പഴം ഞെരുടിയെടുത്തത്, 200 മില്ലിലിറ്റര്‍ കരിക്കിന്‍ വെള്ളം എന്നിവ സംയുക്തമായി കലര്‍ത്തി 21 ദിവസം അടച്ച് വയ്ക്കണം. ദിവസവും രാവിലെ ഇളക്കണം. ഇത് അരിച്ചെടുത്താല്‍ കിട്ടുന്ന ലായനിയെ പഞ്ചഗവ്യം എന്നറിയപ്പെടുന്നു. ഇത് മൂന്ന് മാസം വരെ ഉപയോഗിക്കാവുന്നതാണ്. 100 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിക്കുവാനും ചുവട്ടില്‍ ഒഴിക്കുവാനും ഉപയോഗിക്കാം. ഇതുമൂലം കീടവും രോഗവും നിയന്ത്രണവിധേയമാകുന്നു. അന്തരീക്ഷ നൈട്രജനെ ചെടിക്ക് ആഗിരണം ചെയ്യുവാനും പുഷ്പിക്കല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തി ചെടികളില്‍ കായ പിടുത്തം വര്‍ദ്ധിപ്പിക്കുവാനും മണ്ണിലെ സൂക്ഷ്മജീവി പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനും സാധിക്കുന്നു.

ഇന്ന് കാര്‍ഷികരംഗത്ത് ഉപയോഗിക്കുന്ന ജീവാമൃതം, ബീജാമൃതം, അമൃതപാനി, ഘനജീവാമൃതം എന്നിവയെല്ലാം ഗോമയ വസ്തുക്കളെ പ്രധാന ഘടകമാക്കിയാണ് നിര്‍മ്മിക്കുന്നത്. പണ്ടുകാലത്ത് വീടിന്റെ തറകളും ഭിത്തികളും രൂപപ്പെടുത്തിയതും മെഴുകിയതും ചാണകം, മണ്ണ്, കരി എന്നിവ ചേര്‍ത്തായിരുന്നു. മാനസപൂജയിലെ പഞ്ചശുദ്ധികളായ ഭൂതശുദ്ധി, ആത്മശുദ്ധി, ദ്രവ്യശുദ്ധി, മന്ത്രശുദ്ധി, ലിംഗശുദ്ധി എന്നിവയില്‍ ഭൂതശുദ്ധിയ്ക്കും ദ്രവ്യശുദ്ധിയ്ക്കും പഞ്ചഗവ്യമാണ് ഉപയോഗിക്കുന്നത്. ഏതൊരു സ്ഥലവും ശുദ്ധിയാക്കുന്നതിന് ചാണകവെള്ളം തളിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയെ സംരക്ഷിക്കുന്ന സൂക്ഷ്മാണുക്കളാണ് നമ്മുടെ നാടന്‍ ചാണകത്തെ സ്ഥലശുദ്ധിയ്ക്ക് ഉപയോഗിക്കാന്‍ കാരണമാക്കിതീര്‍ക്കുന്നത്. കമ്പോസ്റ്റ് നിര്‍മ്മാണം, പാചകവാതക നിര്‍മ്മാണം, മൈക്രോബിയല്‍ കമ്പോസിറ്റിംഗ് എന്നിവയ്‌ക്കെല്ലാം ചാണകം ഉപയോഗിച്ചുവരുന്നു.

മനുഷ്യ ജീവിതത്തെയും പ്രകൃതിയേയും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നതിനാല്‍ പഞ്ചഗവ്യത്തിന് അതിപ്രാധാന്യമാണുള്ളത്. വാസ്തുവിദ്യയില്‍ വസ്തുമണ്ഡലത്തെ ശുദ്ധമാക്കുവാന്‍ പശുക്കളുടെ ചാണകം വീഴുവാനായി അവിടെ കെട്ടാറുണ്ട്. കൂടാതെ പഞ്ചഗവ്യം തളിച്ചും ശുദ്ധിവരുത്തുന്നു. അസ്ഥി സഞ്ചയനത്തിന് പഞ്ചഗവ്യങ്ങള്‍ ഉപയോഗിച്ചാണ് ശുദ്ധി വരുത്താറുള്ളത്. പഞ്ചഭുത ഉപസാന നടത്തുന്ന ക്ഷേത്രാചാരങ്ങളില്‍ പല പൂജകള്‍ക്കും പഞ്ചഗവ്യം ഉപയോഗിക്കുന്നു. മണ്ണിനേയും മനുഷ്യനേയും ജീവജാലങ്ങളേയും നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും അതിശക്തമായ സ്വാധീനം ചെലുത്തുന്ന പശുക്കളെ ഭാരതീയര്‍ വിശുദ്ധ ജീവിയായി കണക്കാക്കുന്നു. എല്ലാ ദേവീ-ദേവന്മാരും പശുവിന്റെ ശരീരത്തില്‍ കുടികൊള്ളുന്നു എന്നാണ് ഭാരതീയ വിശ്വാസം.

ഒരു പശുവിന്റെ ജീവിതകാലം നിസ്വാര്‍ത്ഥമായി അതു നല്‍കുന്ന സേവനങ്ങളെ ഇല്ലാതാക്കി വെട്ടി തിന്നുവാന്‍ തുടങ്ങിയാല്‍ ഗോവംശം നശിക്കുകയും പ്രാണികളുടെയും സുക്ഷ്മജീവികളുടെയും നിലനില്‍പ്പുതന്നെ അപകടത്തിലാകുകയും ചെയ്യും. മതാതീതമായ പരിഗണന നല്‍കി പശുവിന്റെ വംശവര്‍ദ്ധനവ് കാത്ത് സംരക്ഷിക്കേണ്ടത് മണ്ണിന്റേയും വായുവിന്റേയും ജലത്തിന്റേയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് അത്യന്താപേക്ഷിതമാണ്. കാര്‍ഷിക രംഗത്തും പരിസ്ഥിതി രംഗത്തും മനുഷ്യന്റെ ആരോഗ്യ സംരക്ഷണ കാര്യത്തിലും പശുവും പഞ്ചഗവ്യവും നല്‍കുന്ന കരുത്ത് അളവറ്റതാണ്.

Tags: പശുചാണകംപഞ്ചഗവ്യം
Share42TweetSendShare

Related Posts

കൊമരന്‍ ചങ്കു

അമ്മ

തലച്ചെറുമന്‍

കൃഷികാര്യങ്ങള്‍

ആന

കുരങ്ങന്മാര്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies