മലപ്പുറത്ത് വീണ്ടും 1921-ന്റെ ഹാലിളക്കം. അന്ന് ‘അള്ളാഹു അക്ബര്‍’ എന്നു വിളിച്ചവര്‍ ഇപ്പോള്‍ ‘ആസാദി’ എന്നു വിളിക്കുന്നു എന്നു മാത്രം. ഫലത്തില്‍ രണ്ടും ഒന്നുതന്നെ. മലപ്പുറത്തിനടുത്ത ഒതുക്കുങ്കലില്‍ ആസാദി മുദ്രാവാക്യം മുഴങ്ങിയത് തെരുവിലല്ല; ഫുട്‌ബോള്‍ മൈതാനത്താണ്. ആളുകള്‍ കൂടുന്നിടത്തെല്ലാം ഈ മുദ്രാവാക്യം മുഴക്കുന്നവര്‍ ഇളക്കിവിടുന്ന മതവികാരം ഹിന്ദുവിരോധത്തിന്റെതാണ്. പ്രാദേശികമായ റോയല്‍ ക്ലബ്ബ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റാണ് ഒതുക്കുങ്കലില്‍ നടന്നത്. ഇന്റര്‍വെല്‍ സമയത്ത് ഫിഫ ക്ലബ്ബ് മഞ്ചേരിയുടെ ഫാന്‍സ് ആസാദി മുദ്രാവാക്യം വിളിച്ചു. ഗ്യാലറിയിലുള്ള ചിലര്‍ അതു ഏറ്റുവിളിച്ചു. സംഘാടകര്‍ കുന്തം വിഴുങ്ങികളായി നോക്കിനില്‍ക്കുകയും ചെയ്തു. ഫുട്‌ബോളില്‍പോലും മതം കലര്‍ത്തുന്നവരാണ് മലപ്പുറത്തെ ചില കളിക്കാര്‍ എന്നതും കളി അടിപിടിയിലും മുസ്ലീംഗ്രൂപ്പുവഴക്കിലും കലാശിച്ചിട്ടുണ്ടെന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍ ദേശദ്രോഹമുദ്രാവാക്യം വിളിയുടെ വേദിയായി അതു മാറുന്നത് നിസ്സാരമായി കാണാന്‍ പറ്റുമോ?
ഈ ആസാദിയുടെ വേര് എവിടെയാണെന്നറിയാന്‍ ഇയ്യിടെ പാകിസ്ഥാനില്‍ നിന്നു വന്ന ഒരു വാര്‍ത്ത കൂടി വായിക്കണം. പാകിസ്ഥാനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ വിജയത്തിലെത്തിച്ച ഡാനിഷ് കനേരിയ എന്ന ഹിന്ദുവായ സ്പിന്നറെ ഹിന്ദുവിരോധം മൂത്ത് തഴയുക മാത്രമല്ല അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോലും മുസ്ലീങ്ങളായ ചില സഹതാരങ്ങള്‍ തയ്യാറായില്ല. പാക് മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് കനേരിയയ്ക്കുപോലും തുറന്നു പറയാന്‍ ധൈര്യമുണ്ടായത്. മുഹമ്മദ് അസറുദ്ദീന് ദീര്‍ഘകാലം നായകത്വപദവി നല്‍കി ആദരിച്ചതാണ് ഭാരതത്തിന്റെ പാരമ്പര്യം. ആ രാജ്യത്തിന്റെ മണ്ണില്‍ നിന്നുകൊണ്ടാണ് ഒതുക്കുങ്കലിലെ മാപ്പിള ജിഹാദികള്‍ ‘ആസാദി’ മുഴക്കുന്നത്.
പൗരത്വനിയമഭേദഗതിക്കെതിരെ തീവ്രവാദ മുസ്ലീം സംഘടനകള്‍ നയിച്ച പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം ’21ല്‍ ഊരിയവാള്‍ ഉറയിലിട്ടിട്ടില്ല’ എന്നാണ്. അന്നത്തെ ഓര്‍മ്മയ്ക്ക് കുന്തത്തില്‍ തലകുത്തിവെച്ചുള്ള മാതൃകകള്‍ പ്രകടനത്തില്‍ ഉണ്ടായിരുന്നു. ഇതെല്ലാം നല്‍കുന്ന സൂചന ഇത് കേവലം പ്രതിഷേധമല്ല, ഭാരതത്തിനെതിരായ മറ്റൊരു മാപ്പിള ലഹളതന്നെയാണെന്നാണ്.