Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

അറിവിന്റെ വെളിച്ചം തൂകി ജ്ഞാനസഭയ്ക്ക് വിജയകരമായ പര്യവസാനം

സ്വന്തം ലേഖകൻസ്വന്തം ലേഖകൻ
8 August 2025

വെളിയനാട്: ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ആഭിമുഖ്യത്തില്‍ ജ്ഞാനസഭയ്ക്ക് മുന്നോടിയായി രണ്ടുദിവസത്തെ ദേശീയ വിദ്യാഭ്യാസ ചിന്തന്‍ ബൈഠക്ക് പിറവം പേപ്പതിയിലെ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആസ്ഥാനമായ ആദിശങ്കരനിലയത്തില്‍ നടന്നു. ദേശീയ ചിന്തന്‍ ബൈഠക്കില്‍ പങ്കെടുക്കുവാന്‍ ചിന്മയ ആസ്ഥാനത്ത് എത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ജി ഭാഗവതിനെ ചിന്മയ മിഷന്‍ കേരള ആചാര്യന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആചാര്യന്‍ സ്വാമി ശാരദാനന്ദ സരസ്വതി, സ്വാമി ചിദ് രൂപാനന്ദ, ചിന്മയ സംസ്‌കൃത ഗവേഷണ കേന്ദ്രം റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ.പി.എന്‍. സുദര്‍ശന്‍, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. ശ്രീശങ്കരാചാര്യരുടെ ജന്മഗൃഹം സന്ദര്‍ശിച്ച മോഹന്‍ ജി ഭാഗവത് ചിത് വിലാസം സഭാഗൃഹത്തില്‍ നടക്കുന്ന ജ്ഞാനസഭയുടെ ഭാഗമായ രണ്ടു ദിവസത്തെ ദേശീയ ചിന്തന്‍ ബൈഠക്ക് നിലവിളക്കിലേയ്ക്ക് ദീപം പകര്‍ന്ന് ഉദ്ഘാടനം ചെയ്തു.

Google NewsAdd Kesari Weekly as a preferred source on Google

ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ വിചക്ഷണരും ഉള്‍പ്പെടെ 100 പ്രതിനിധികളാണ് പിറവം വെളിയനാട് നടന്ന രണ്ടുദിവസത്തെ ദേശീയ ചിന്തന്‍ ബൈഠക്കില്‍ പങ്കെടുത്തത്.

വികസിത ഭാരതത്തിന്റെ സൃഷ്ടിയ്ക്ക് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ഹ്രസ്വവും ദീര്‍ഘവുമായ കാലയളവില്‍ ആവിഷ്‌കരിക്കേണ്ടതായ സംഘടനാപരമായ പദ്ധതികള്‍ക്കാണ് ഡോ.മോഹന്‍ ജി ഭാഗവതിന്റെ മര്‍ഗ്ഗദര്‍ശനത്തില്‍ നടന്ന രണ്ടു ദിവസത്തെ ചിന്തന്‍ ബൈഠക്കില്‍ പ്രധാനമായും ചര്‍ച്ച ചെയ്ത് രൂപം നല്‍കിയത്. ഭാരതീയ ജ്ഞാന പരമ്പര ഭാരതീയ ഭാഷകളുടെ ബോധനം, ഭാരതീയ ഗണിതം, നൈപുണ്യവികസനം, സ്വഭാവരൂപവത്കരണം, വ്യക്തിത്വവികസനം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ കൊടുത്ത് രാജ്യവ്യാപകമായി നടന്നുവരുന്ന വിദ്യാഭ്യാസ പരിവര്‍ത്തനത്തിന്റെ പ്രയോഗവത്കരണം, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അവലോകനവും ഇനി വരുന്ന അഞ്ചുവര്‍ഷത്തെ ആസൂത്രണവും ചിന്തന്‍ബൈഠക്കില്‍ ആദ്യ ദിവസം വിലയിരുത്തി. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസ് സെക്രട്ടറി ജനറലും ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ അദ്ധ്യക്ഷയുമായ ഡോ.പങ്കജ് മിത്തല്‍, ദേശീയ ജനറല്‍ സെക്രട്ടറി ഡോ.അതുല്‍ കോത്താരി, ദേശീയ സംയോജകന്‍ എ.വിനോദ്, ദേശീയ സഹ സംയോജകന്‍ സഞ്ജയ് സ്വാമി എന്നിവര്‍ ഉദ്ഘാടന സഭയില്‍ പങ്കെടുത്തു.

ADVERTISEMENT

ഭാരതീയ വിദ്യാഭ്യാസ ബദല്‍ വളര്‍ത്തിയെടുക്കണം: ഡോ.മോഹന്‍ജി ഭാഗവത്

വെളിയനാട്: നമ്മള്‍ അനുഭവിച്ചു വളര്‍ന്ന വിദ്യാഭ്യാസ വ്യവസ്ഥ, കൊളോണിയല്‍ ആശയങ്ങളുടെ ദീര്‍ഘകാല സ്വാധീനത്തിലാണ് വികാസം പ്രാപിച്ചത്. വികസിത ഭാരതത്തിനായി ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ ബദല്‍ വളര്‍ത്തിയെടുക്കേണ്ടതായിട്ടുണ്ട്. ‘ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്’ സംഘടിപ്പിച്ച ‘രാഷ്ട്രിയ ചിന്തന്‍ ബൈഠക്കി’ല്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കി സംസാരിക്കുകയായിരുന്നു സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതിനായി നാം സ്വയം ഒരുക്കപ്പെടണം. കാരണം, നാം അംഗീകരിച്ച് വന്ന വിദ്യാഭ്യാസത്തിന്റെ തലങ്ങള്‍ വൈദേശിക വീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് വളര്‍ന്നത്. ഈ വിഷയത്തില്‍ നമ്മുടെ ശ്രദ്ധ ആഴത്തിലുള്ളതും, യാഥാര്‍ത്ഥ്യപരവുമായിരിക്കണം. ഒപ്പം തീര്‍ത്തും ഭാരതീയ അധിഷ്ഠിതവുമായിരിക്കണം. പ്രവര്‍ത്തിക്കുന്ന രംഗത്ത് കാര്യകര്‍ത്താക്കള്‍ സ്വയം കഴിവ് നേടിയെടുക്കണമെന്നും, അതില്‍ മാതൃകയാകണമെന്നും, മറ്റുള്ളവരെയും കൈപിടിച്ചു മുന്നോട്ട് നയിക്കാനാവുന്ന സൗഹൃദ ബന്ധം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ വിദ്യാഭ്യാസ രീതി ദേശീയ പുരോഗതിയുടെ അടിസ്ഥാനം -ഡോ.അതുല്‍ കോത്താരി
വെളിയനാട് : ഭാരതീയ ദര്‍ശനത്തില്‍ അടിയുറച്ച വിദ്യാഭ്യാസരീതിയിലൂടെ സാമൂഹിക പരിഷ്‌കാരത്തിന്റെയും ദേശീയ പുരോഗതിയുടെയും താളം ക്രമപ്പെടുത്തുമെന്ന് ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.അതുല്‍ കോത്താരി അഭിപ്രായപ്പെട്ടു. ദേശീയ ചിന്തന്‍ ബൈഠക്കില്‍ ജ്ഞാനസഭയുടെ പ്രാധാന്യം വ്യക്തമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഭാരതം തനതായ സാങ്കേതിക വിദ്യയിലൂടെ വിജയകരമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തി ശാസ്ത്ര സാങ്കേതികരംഗത്ത് ആധിപത്യം പ്രകടമാക്കിയിരിക്കുന്നു. ഈ വിജയങ്ങളുടെ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് ജ്ഞാനസഭ നടക്കുന്നത്. ഭൗതികമായ പുരോഗതിയോടൊപ്പം തന്നെ നാം ഏറെ ഗൗരവകരമായ സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ വെളിയനാട് ആദിശങ്കരനിലയത്തില്‍ നടന്ന ദേശീയ ചിന്തന്‍ ബൈഠക്കില്‍ ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ അദ്ധ്യക്ഷ ഡോ. പങ്കജ് മിത്തല്‍, ദേശീയ സംയോജകന്‍ എ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

ഡോ.അതുല്‍ കോത്താരിയും ഡോ.മോഹന്‍ജി ഭാഗവതും.

ജ്ഞാനസഭ; വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് സമ്പന്നം
കൊച്ചി: ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 27, 28 തീയതികളില്‍ ഇടപ്പള്ളി അമൃത വിശ്വവിദ്യാലയത്തില്‍ നടന്ന ജ്ഞാനസഭയില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുത്തു.

ജൂലായ് 27ന് ഉച്ചയ്ക്ക് 2 മണി മുതല്‍ അമൃതേശ്വരീ ഹാളില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിന്റെ വിദ്യാഭ്യാസ സ്രോതസ്സുകളെ എങ്ങനെ ബന്ധപ്പെടുത്താം എന്ന വിഷയത്തില്‍ നടന്ന പോളിസി ഡയലോഗ് & ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസ് സെക്രട്ടറി ജനറല്‍ ഡോ.പങ്കജ് മിത്തല്‍, ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള എഐസിടിഇയുടെ ചെയര്‍മാന്‍ പ്രൊഫ.ടി.ജി. സീതാറാം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭാരതീയ ജ്ഞാനപരമ്പര (കഗട) നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഗാണ്ടി എസ്. മൂര്‍ത്തി എന്നിവര്‍ സംവദിച്ചു.

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറുടെ സാന്നിധ്യത്തില്‍ വൈകുന്നേരം 5 മണി മുതല്‍ 6.30 വരെ അമൃതായനം ഹാളില്‍ നടന്ന പൊതുസഭയില്‍ വിദ്യാഭ്യാസത്തിലെ ഭാരതീയത-കേരളീയ പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് മുഖ്യപ്രഭാഷണം നടത്തി. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.അതുല്‍ കോത്താരി ഉള്‍പ്പെടെ വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ഈ സഭയില്‍ അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ജ്ഞാനസഭയുടെ അവസാന ദിവസമായ ജൂലായ് 28 ന് രാജ്യത്തെ വിവിധ സര്‍വകലാശാലകളുടെ വൈസ്ചാന്‍സലര്‍മാരും വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം എന്ന വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നിരുന്നു.

സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യം പരിവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ടത്: പ്രൊഫ.മോഹനന്‍ കുന്നുമ്മല്‍
കൊച്ചി: കേരളീയ സമൂഹത്തിന്റെ സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യം പരിവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ടതാണെന്ന് കേരള സര്‍വ്വകലാശാലയുടെയും ആരോഗ്യ സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നിലനിന്നിരുന്ന കുടി പള്ളിക്കൂടങ്ങളും ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന കാന്തല്ലൂര്‍ ശാലയും അദ്ധ്യാപനം ജീവിതധര്‍മ്മമായി സ്വീകരിച്ചിരുന്ന എഴുത്തച്ഛന്മാരും ഗണിതശാസ്ത്ര വിശാരദനായിരുന്ന സംഗമഗ്രാമ മാധവനും സമ്പന്നമായ കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ക്ഷണിക്കുവാന്‍ തക്ക ആര്‍ജ്ജവമുള്ള കേരളീയ സമൂഹത്തെ ഒരുക്കിയതില്‍ ശ്രീശങ്കരാചാര്യര്‍, ശ്രീനാരായണ ഗുരു തുടങ്ങിയ ഒട്ടേറെ ദാര്‍ശനികന്മാരുടെ പങ്കുണ്ട്. ഇന്ന് ഇവരെ കുറിച്ചെല്ലാം നാം ഉറച്ചു പറയുന്നു. അതുമൊരു പരിവര്‍ത്തനമാണ് അദ്ദേഹം പറഞ്ഞു.

ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലെ അമൃതേശ്വരീ ഹാളില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിന്റെ വിദ്യാഭ്യാസ സ്രോതസ്സുകളെ എങ്ങനെ ബന്ധപ്പെടുത്താം എന്ന വിഷയത്തില്‍ നടന്ന പോളിസി ഡയലോഗ് & ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസ് സെക്രട്ടറി ജനറല്‍ ഡോ.പങ്കജ് മിത്തല്‍, ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള എഐസിടിഇയുടെ ചെയര്‍മാന്‍ പ്രൊഫ ടി.ജി.സീതാറാം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭാരതീയ ജ്ഞാനപരമ്പര (കഗട) നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ ഗാണ്ടി. എസ്. മൂര്‍ത്തി, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാജു കെ.കെ.കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ.എ.ബിജുകുമാര്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും പ്രിന്‍സിപ്പാള്‍മാരും കോണ്‍ക്ലേവില്‍ പങ്കെടുത്തു.

വികസിതഭാരതം ഉദ്‌ഘോഷിക്കുന്നത് ലോകത്തിന്റെ ഏകത -ഡോ.മോഹന്‍ ഭാഗവത്
കൊച്ചി: വികസിത ഭാരതം എന്നതില്‍ മുഴുവന്‍ ലോകത്തിന്റെ ഏകതയെയാണ് ഉദ്‌ഘോഷിക്കപ്പെടുന്നതെന്നും എല്ലാറ്റിലും ഈശ്വരീയതയെ ദര്‍ശിച്ച് വിശ്വമംഗളം ആഗ്രഹിച്ചാണ് ഭാരതം എക്കാലവും പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു.

ഭാരതത്തിന് മറ്റൊരു പരിഭാഷ ഇല്ല. ഭാരതമെന്നത് ഭാരതം തന്നെയാണ്. സ്വത്വത്തില്‍ നിന്നും നാം വ്യതിചലിച്ച് പോകുന്നത് ശരിയല്ല. എന്താണ് ഭാരതം? എന്താണ് വിദ്യാഭ്യാസം? വിദ്യാഭ്യാസം എന്നത് ജീവിതകാലം മുഴുവനുമുള്ള പഠനമാണ്. സ്വാഭാവികമായി സംഭവിക്കുന്നതാണത്. ജനിക്കുക, ഭക്ഷിക്കുക, മരിക്കുക എന്നതാണ് മൃഗങ്ങളുടെ രീതി. മനുഷ്യനാകട്ടെ നരനില്‍ നിന്നും നാരായണനാകുക എന്ന ചിന്തയോടു കൂടി പ്രവര്‍ത്തിക്കുന്നു. അതിനായി അവന്‍ ഗൃഹസ്ഥധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു. പ്രജ്ഞയോട് കൂടി പ്രവര്‍ത്തിക്കുന്നു. സമാജത്തെയും സേവിക്കുന്നു. ഇതിനുള്ള ആത്മവിശ്വാസം പകരുവാന്‍ വിദ്യാഭ്യാസത്തിന് സാധിക്കും. അവിടെ സ്വാര്‍ത്ഥമായ കാര്യങ്ങള്‍ക്കല്ല പ്രാധാന്യം. മനുഷ്യനിലുള്ള ദൈവികമായ ഗുണ വാസനകളെ ഉണര്‍ത്തി സമാജത്തിനും രാഷ്ട്രത്തിനും ഈ ലോകത്തിനും ഉപയുക്തമാക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ട് സാധ്യമാകേണ്ടത്. ധര്‍മ്മത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുവാനാണ് ഭാരതം പറയുന്നത്. ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

അമൃതായനം ഹാളില്‍ നടന്ന പൊതുജ്ഞാനസഭയില്‍ വിദ്യാഭ്യാസത്തിലെ ഭാരതീയത എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ജ്ഞാനസഭയുടെ ഭാഗമായി ആയിരം അദ്ധ്യാപകര്‍ സമ്മേളിച്ച പൊതുസഭയുടെ അദ്ധ്യക്ഷത വഹിച്ചു.

‘വികസിത ഭാരതം എന്നത് കേവലം സാമ്പത്തികമായ ചിന്ത മാത്രമല്ല സമൂഹത്തിന്റെ സമഗ്രമായ വികാസമാണ്. വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് അതില്‍ വിദ്യാഭ്യാസം. ഭാരതത്തിലെ വിദ്യാഭ്യാസ കമ്മീഷനുകള്‍ മുന്നോട്ട് വച്ചതില്‍ മികച്ച ആശയങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അവ ക്രിയാത്മകമായി നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. പുതിയ ദേശീയ വിദ്യാഭ്യാസം കൊളോണിയല്‍ ആശയങ്ങളുടെ തടവറയില്‍ നിന്നും നമ്മുടെ വിദ്യാഭ്യാസത്തെ മോചിപ്പിക്കുവാനുള്ള ശക്തമായ ഇടപെടലാണ്. സ്വന്തം തനിമയില്‍ നിന്നുകൊണ്ട് വീണ്ടും വിശ്വ ഗുരു സ്ഥാനത്തേയ്ക്ക് ഉയരുവാനുള്ള പരിവര്‍ത്തന ദൗത്യമാണെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

‘ലോകത്തില്‍ സര്‍വ്വകലാശാല എന്ന സങ്കല്പം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ തക്ഷശിലയും നളന്ദയും വിക്രമശിലയും ഉള്‍പ്പെടെ ഒട്ടനവധി വിശ്വവിദ്യാപീഠങ്ങള്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാരതം ആ കാലഘട്ടത്തില്‍ വിശ്വഗുരു സ്ഥാനത്ത് ആയിരുന്നു. ഭാരതീയ ജ്ഞാന പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ നയം ഇന്ന് നമുക്കുണ്ടെന്നും അതിനെ പ്രയോഗവത്കരിക്കണമെന്നും ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി അതുല്‍ കോത്താരി പറഞ്ഞു. ശ്രീ ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ജന്മഭൂമിയായ കേരളത്തില്‍ നടക്കുന്ന ജ്ഞാനസഭയുടെ പ്രാധാന്യം വളരെയേറെയാണ്. കേരളത്തിന്റെ ജ്ഞാന പരമ്പര ഭാരതത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതല്ല, രണ്ടുമൊന്നുതന്നെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ജ്ഞാനസഭയില്‍ ആയിരത്തിലധികം അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു. പൊതുസഭയില്‍ ജ്ഞാനസഭ സ്വാഗതസംഘം ചെയര്‍മാനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാനുമായ മധു എസ്. നായര്‍, ദേശീയ അദ്ധ്യക്ഷ ഡോ.പങ്കജ് മിത്തല്‍, ദേശീയ സംയോജകന്‍ എ.വിനോദ്, അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ.വെങ്കിട്ട് രംഗന്‍ എന്നിവര്‍ പ്രസംഗിച്ചു.

ലോകത്ത് സ്‌നേഹത്തിന്റെ വിപ്ലവം ഉണ്ടാകണം- മാതാഅമൃതാനന്ദമയി
കൊച്ചി: ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേയ്ക്ക് സ്‌നേഹത്തിന്റെ വിപ്ലവം പടര്‍ന്ന് വിശ്വശാന്തി കൈവരിക്കണമെന്നും അത് അറിവിന്റെ കണ്ണുകളിലൂടെയും കാരുണ്യത്തിന്റെ കൈകളിലൂടെയും ഉണ്ടാകുന്ന ധര്‍മ്മാധിഷ്ഠിതമായ മാറ്റമായിരിക്കണമെന്നും മാത അമൃതാനന്ദമയി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും വിദ്യാഭ്യാസ വിചക്ഷണന്മാരും ഉള്‍ക്കൊള്ളുന്ന സഭയ്ക്കാണ് അമ്മ മാര്‍ഗ്ഗദര്‍ശനം നല്‍കിയത്.

സംസ്‌കാരത്തിലധിഷ്ഠിതമാകണം വിദ്യാഭ്യാസം. മണ്ണിനെ തൊട്ട് നമസ്‌കരിക്കുന്നതും പ്രകൃതിയെ വന്ദിക്കുന്നതും ആദരണീയരായ ഗുരുക്കന്മാരെ പൂജിക്കുന്നതും നമ്മുടെ സംസ്‌കാരം തന്നെയാണ്. അനുഗ്രഹ ഭാഷണത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞു.
മുന്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.രമേശ് പൊഖ്രിയാല്‍ ജ്ഞാനസഭയുടെ സമാപനദിവസം നടന്ന ഉദ്ഘാടന സഭയില്‍ അദ്ധ്യക്ഷത വഹിച്ചു.

‘പുരാതനകാലം മുതല്‍ ഭാരതം ലോകത്തിലെ ജ്ഞാന അന്വേഷികളായ വിദ്യാര്‍ത്ഥികളുടെയും ദാര്‍ശനികരായ ആചര്യന്മാരുടെയും ലക്ഷ്യസ്ഥാനമായിരുന്നു. തക്ഷശിലയും നളന്ദയും പോലുള്ള വിശ്വവിദ്യാലയങ്ങള്‍ തേടി ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ഭാരതമണ്ണിലേയ്ക്ക് ഒഴുകി എത്തി. സംസ്‌കൃതി, ഭാഷ, വിദ്യ എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട ബിന്ദുക്കളില്‍ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നതാണ് ഭാരതീയ വിദ്യാഭ്യാസമെന്നും പതഞ്ജലി, സുശ്രുതന്‍, ഭാസ്‌കരാചാര്യര്‍, ചാണക്യന്‍ എന്നിങ്ങനെ ഒട്ടനവധി ആചാര്യന്മാരാല്‍ സമ്പന്നമായതാണ് ഭാരതീയ ജ്ഞാന പരമ്പരയെന്നും രമേശ് പൊഖ്രിയാല്‍ അഭിപ്രായപ്പെട്ടു.

സ്വച്ഛ ഭാരതം, ഏകഭാരതം, ശ്രേഷ്ഠഭാരതം, ആത്മനിര്‍ഭര്‍ ഭാരതം എന്നിങ്ങനെയുള്ള ഇന്നത്തെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍കരിച്ച് ഭാരതത്തെ വിശ്വഗുരുവാക്കി മാറ്റുക എന്ന ലക്ഷ്യമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനുള്ളതെന്നും അദ്ധ്യക്ഷഭാഷണത്തില്‍ രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി.
ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തില്‍ നടന്ന ജ്ഞാനസഭ ഭാരതത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ പരിവര്‍ത്തനത്തിന്റെയും ശംഖൊലിയായി മാറുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ.അതുല്‍ കോത്താരി അഭിപ്രായപ്പെട്ടു.

ജ്ഞാനസഭയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സങ്കല്‍പ്പ് പത്രത്തിന്റെ പ്രകാശനകര്‍മ്മം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നിര്‍വ്വഹിച്ചു. മാതാ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ അദ്ധ്യക്ഷ ഡോ.പങ്കജ് മിത്തല്‍, ഝാര്‍ഖണ്ഡ് റായി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ.സവിത സെങ്കര്‍, ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പരിവര്‍ത്തനവും വിശ്വമംഗളവും സാധ്യമാകണം – ഡോ. മോഹന്‍ ഭാഗവത്
കൊച്ചി: വിദ്യയും അവിദ്യയുമെന്ന രണ്ടു തരത്തിലുള്ള ആശയങ്ങള്‍ ഈ ലോകത്തുണ്ട്. മനുഷ്യന്റെ ഭൗതിക ജീവിതത്തിലും ആത്മീയമായ അന്വേഷണത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഈ രണ്ട് ആശയങ്ങളെയും ഭാരതം ഉയര്‍ത്തിപ്പിടിക്കുന്നു. ആദ്ധ്യാത്മികതയുടെ നാടാണ് ഭാരതമെന്നും നമ്മുടെ ദേശീയത വളരെ ശുദ്ധവുമാണെന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ജ്ഞാനസഭയുടെ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മെക്കാളെ മുന്നോട്ട് വച്ച കൊളോണിയല്‍ വിദ്യാഭ്യാസ രീതി ഇന്നത്തെ ഭാരതത്തിന് യോജിക്കുന്നതല്ല. മറിച്ച് ഭാരതീയമായ വിദ്യാഭ്യാസത്തിലൂടെ സത്യം, കരുണ എന്നിവയില്‍ അധിഷ്ഠിതമായ ധര്‍മ്മം നിര്‍വ്വഹിച്ച് വിശ്വമംഗളത്തിനായുള്ള ഭാരതത്തിന്റെ വിരാടമായ ശക്തിയെ ഉണര്‍ത്തുവാന്‍ സാധിക്കും. ഓരോ വ്യക്തിയും സ്വന്തം കര്‍ത്തവ്യം എന്ന നിലയില്‍ സമൂഹത്തിന്റെ സമഗ്രമായ പരിവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.ജി.സി. വൈസ് ചെയര്‍മാന്‍ ഡോ.ദീപക് ശ്രീവാസ്തവ അദ്ധ്യക്ഷത വഹിച്ച സമാപനസഭയില്‍ സ്വാമി വിവേകാനന്ദ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ അജയ് തിവാരി, ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.അതുല്‍ കോത്താരി എന്നിവര്‍ പ്രസംഗിച്ചു.

Tags: ജ്ഞാനസഭജ്ഞാന സഭ
ShareTweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies