Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

ഡോ. ഗോപിനാഥ്

Print Edition: 20 June 2025

ബി.സി. മൂന്നാം നൂറ്റാണ്ടിലെ തമിഴക മൂവേന്തരില്‍ പ്രാമാണികസ്ഥാനം വഹിച്ചിരുന്ന ചേരരാജ്യം സ്ഥാപിച്ചത് വില്ല് ചിഹ്നമാക്കിയിരുന്ന സേറുകള്‍ ആയിരുന്നുവെന്ന് ഡോ. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗോണ്ഡ്വാനയുടെ ഭരണാധികാരികളായിരുന്ന അവരുടെ ഉപകുലമായിരുന്ന കുറിഞ്ചിനില (മല) വാസികളായിരുന്ന കുറവരില്‍പ്പെട്ട വേടന്മാരായിരുന്നൂ ചേരര്‍. കുറവര്‍ എന്ന പേരിന്റെ അര്‍ത്ഥം കുന്നുകളില്‍ താമസിക്കുന്നവര്‍ എന്നാണ്. അവരില്‍ വേട്ടയാടല്‍ തൊഴിലാക്കിയിരുന്നവരെയാണ് തൊഴിലിന്റെ അടിസ്ഥാനത്തില്‍ വേട്ടുവര്‍ അഥവാ വേടര്‍ എന്ന് അടയാളപ്പെടുത്തിയിരുന്നത്. അവര്‍ നെയ്തല്‍ നിലത്തേയ്ക്ക് താമസം മാറ്റിയാല്‍ മീനവര്‍ അഥവാ മീന്‍പിടിത്തമോ, ഉപ്പുണ്ടാക്കലോ തൊഴിലായി സ്വീകരിച്ചവരാകുമായിരുന്നു. അവര്‍ തന്നെ മുല്ല നിലത്തില്‍ ഇടയരും മരുതനിലത്തില്‍ വെള്ളാളര്‍ അഥവാ ഉഴവരുമാകുമായിരുന്നു. അതായത് തിണനാമം – അധിവാസസ്ഥാന നാമം – ജാതിനാമമല്ലായിരുന്നു. പറയര്‍, പാണര്‍, മറവര്‍, പുലയര്‍, കുശവര്‍ ഇതൊന്നും ജാതിപ്പേരുകളല്ലായിരുന്നു. എന്തിന്? ആധുനിക കാലത്തെ നായര്‍ എന്നതുപോലും തൊഴില്‍ നാമമായിരുന്നു. ഉയര്‍ന്ന തൊഴിലുകള്‍ ചെയ്യുന്നവരും താഴ്ന്ന ജോലികള്‍ ചെയ്യുന്നവരുമെന്ന അടിസ്ഥാനത്തിലുള്ള വിഭാഗങ്ങളുണ്ടായിരുന്നെങ്കിലും അത് ജാതിഭേദമായിരുന്നില്ല.

എ.ഡി. 8-ാം നൂറ്റാണ്ടോടെ കുലശേഖര ഭരണം സ്ഥാപിക്കപ്പെട്ടതിനുശേഷം ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം വ്യവസ്ഥാപിതമാകുകയും ഭൂമി ക്ഷേത്ര കേന്ദ്രീകൃതമാകുകയും ചെയ്തതോടെയാണ് തൊഴില്‍ പാരമ്പര്യാധിഷ്ഠിതമാകുകയും അത് ജാതിവല്‍ക്കരണത്തിന് വഴി തെളിക്കുകയും ചെയ്തത്. തുടര്‍ന്ന് ഉടമ-അടിമവ്യവസ്ഥയും ജാതീയമായ വേര്‍തിരിവുകളും അയിത്തവും മറ്റും വ്യവസ്ഥാപിതമായി. ശാരീരികാദ്ധ്വാനം ചെയ്യുന്നവര്‍ സമൂഹത്തില്‍ താഴ്ന്നവരായി. സംഘകാലത്ത് തിണനായകന്‍ പോലുമല്ലാതിരുന്ന ബ്രാഹ്മണന്‍ കുലശേഖരകാലത്ത് ക്ഷേത്രകേന്ദ്രീകൃതമായ സാമൂഹികവ്യവസ്ഥയില്‍ ഉന്നത സ്ഥാനം വഹിക്കുന്ന നില വന്നു. ദേവസ്വസ്വത്തുക്കള്‍ വഴി ഭൂമി വലിയ തോതില്‍ ബ്രാഹ്മണരുടെ കൈവശമെത്തി. ജാതിഭൂതം സമൂഹത്തിന്റെ ജീവരക്തവും സ്വത്വാഭിമാനവും ഊറ്റിക്കുടിച്ചു. സമ്പത്തുല്‍പ്പാദിപ്പിക്കുന്നവന് അതില്‍ അവകാശമില്ലാതായി. ഇതൊരു ചരിത്രയാഥാര്‍ത്ഥ്യമാണ്. സംഘകാലത്തും തുടര്‍ന്ന് എ.ഡി.എട്ടാം നൂറ്റാണ്ട് വരെയും ബ്രാഹ്മണന് മറ്റുള്ളവരെക്കാള്‍ ഒരു പ്രാധാന്യവുമില്ലായിരുന്നു. മധ്യകാല കേരളത്തിലാണ് അവര്‍ സമൂഹത്തില്‍ ഉന്നത ശ്രേണിയിലെത്തുന്നത്. അത് ഹീനമായ ജാതി ഭീകരതയായി വളരുകയും രാജാക്കന്മാര്‍ പോലും ബ്രാഹ്മണതാല്‍പ്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുകയും ചെയ്തു. പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഹൈദറും ടിപ്പുവുമെല്ലാം ജാതിവാഴ്ചയെ തങ്ങളുടെ രാഷ്ട്രീയാധിപത്യത്തിനും മതവ്യാപനത്തിനും ഉപയോഗപ്പെടുത്തി. 1921 ലെ കുപ്രസിദ്ധമായ മാപ്പിളലഹളയില്‍ അയിത്തജാതിക്കാരും വംശീയ ഭീകരനായ വാരിയം കുന്നന്റെ വര്‍ഗീയവെറിക്ക് ഇരകളായി. എല്ലാ ഭരണാധികാരികള്‍ക്കും ജാതീയത സമുദായങ്ങളെ തമ്മിലടിപ്പിക്കാനും അങ്ങനെ ഭരണപരമായ അനീതികളും അഴിമതികളും മറച്ചുവയ്ക്കാനുമുള്ള മറയായി ഉപയോഗപ്പെട്ടു. അത് ഇന്നും തുടരുന്നുമുണ്ട്. അധികാരം കൈയടക്കാനും നിലനിര്‍ത്താനും ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നു. അതുതന്നെയാണ്, ജാതിമതങ്ങള്‍ക്ക് തുല്യാവകാശവും പരിഗണനയുമെന്ന സമീപനം സ്വീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരായി എല്ലാ വിഭാഗീയ രാഷ്ട്രീയക്കാരും വിഘടന വാദികള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് മാനവിക ദര്‍ശനവാദത്തിനെതിരേ ചെയ്യുന്നതും. വേടന്‍ എന്ന മറുപേര് സ്വീകരിച്ചുകൊണ്ട് ദളിത് ജനവിഭാഗങ്ങളുടെ താല്‍പ്പര്യത്തിനെന്ന പേരില്‍, ഹിരണ്‍ മുരളി എന്ന ശ്രീലങ്കന്‍ വേരുകളുള്ള ഒരു റാപ്പ് ഗായകനെ മുന്‍നിര്‍ത്തി, ഇടതു-വലത് മുന്നണികളുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്ത് അവരെ തങ്ങളുടെ വരുതിയിലാക്കിക്കൊണ്ട്, അന്തര്‍ദ്ദേശീയ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളുടെ കേരള ഘടകങ്ങള്‍ ചെയ്യുന്നതും.

പോര്‍ച്ചുഗീസുകാര്‍ ബലംപ്രയോഗിച്ച് വിവിധ ജാതിക്കാരായ ധാരാളം ഹിന്ദുക്കളെ മതം മാറ്റിയെങ്കില്‍ ബ്രിട്ടീഷുകാര്‍ ജാതീയമായ അനാചാരങ്ങളുടെ പഴുതിലൂടെ സാമൂഹികവും സാംസ്‌കാരികവുമായ കടന്നുകയറ്റം നടത്തി വിവിധ ജാതികളിലെ വലിയൊരു വിഭാഗം ജനങ്ങളെ ക്രിസ്തുമതത്തിലെ ലാറ്റിന്‍, കാത്തലിക്, പ്രൊട്ടസ്റ്റന്റ് തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിലേയ്ക്ക് മതം മാറ്റി. ഹൈദരാലിയും ടിപ്പുവും ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തും സുന്നി, ഷിയ, അഹമ്മദീയര്‍, മേത്തര്‍, റാവുത്തര്‍, സേട്ട്, കോയ, കേയി തുടങ്ങി പരദശം മുസ്ലീം വിഭാഗങ്ങളിലേയ്ക്ക് മാറ്റി. ഏറ്റവും പ്രധാനവശം ഇങ്ങനെ മതംമാറ്റപ്പെട്ടവരിലെ പട്ടികജാതി വിഭാഗങ്ങള്‍ പുതിയതായി എത്തപ്പെട്ട മതങ്ങള്‍ക്കുള്ളിലും ജാതിയുടെ പേരില്‍ പ്രത്യേക വിഭാഗം അഥവാ അവര്‍ണ വിഭാഗമായിത്തന്നെ പരിഗണിക്കപ്പെട്ടുവെന്നതാണ്. മതം മാറിയിട്ടും ജാതീയമായ അയിത്തം മാറിയില്ല. അതുകൊണ്ടാണ് ഡോ.അംബേദ്കര്‍, ജാതിഭേദമില്ലാത്തതും ഇന്ന് വേടനെന്ന മറുപേരില്‍ അറിയപ്പെടുന്ന ഹിരണ്‍മുരളി എന്ന ട്രോജന്‍കുതിര തന്റെ പട്ടിക്കിട്ട പേരില്‍ ലോകമെങ്ങുമറിയപ്പെടുന്ന ശ്രീബുദ്ധന്റെ അനുയായിയായി മാറിയതും.

അയ്യന്‍കാളിയും നാരായണഗുരുവും വൈകുണ്ഠ സ്വാമികളും അയ്യാഗുരുവും പണ്ഡിറ്റ് കറുപ്പനും മന്നത്ത് പദ്മനാഭനും ശുഭാനന്ദ ഗുരുവും പൊയ്കയില്‍ അപ്പച്ചനുമടങ്ങുന്ന സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളാരും മതവെറിയൊ, ജാതിവെറിയൊ ജാതി നിര്‍മ്മാര്‍ജ്ജനസമരത്തിന് ഉപയോഗിക്കാതിരുന്നത് അവര്‍ അന്യമതദ്വേഷം അടിസ്ഥാനപ്രമാണമാക്കിയിട്ടുള്ള ജിഹാദികളുടെ വെട്ടുകത്തികളല്ലാതിരുന്നതിനാലാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനത്തിന് ബദലായി ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്ന സഹോദരനയ്യപ്പന്റെ സമീപനം തത്വത്തില്‍ ഗുരുദര്‍ശനത്തോട് ഏറ്റവുമടുത്ത് നില്‍ക്കുന്നതാണെങ്കിലും അത് നിഷേധാത്മകമായിരുന്നതിനാല്‍ സമൂഹം അംഗീകരിച്ചില്ല. അവിടെയാണ് വേടനാമം ധരിച്ച് ഫാന്‍സി ഡ്രസുമായി വിദ്വേഷവിഷം ചീറ്റിക്കൊണ്ട് ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ അഞ്ചാറുവര്‍ഷമായി ഈ യുവാവ്, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മനുഷ്യ ബോംബായിവന്ന് കൊന്ന വിടുതലൈ പുലികളെ മഹത്വവല്‍ക്കരിച്ചുകൊണ്ടും അവരുടെ രക്തദാഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടുമൊക്കെ പാടിയിരുന്നുവെന്ന് അയാളുടെ ആരാധകരും വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും പൊതുസമൂഹം അയാളെപ്പറ്റി കേട്ടിരുന്നില്ല. അയാള്‍ പൊതുജന ശ്രദ്ധയില്‍പെട്ടത് കഞ്ചാവുമായി പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ്. തുടര്‍ന്ന് പുലിപ്പല്ലിന്റെ പേരില്‍ വനം വകുപ്പും കേസെടുത്തെന്നാണ് കേട്ടിരുന്നത്. അതോടെ മാധ്യമങ്ങള്‍ അയാളെ ഏറ്റെടുക്കുകയും ഒറ്റ രാത്രികൊണ്ട് അയാള്‍ താരമാകുകയും ചെയ്തു. ലഹരിമരുന്നുമായി പിടിച്ച എക്‌സൈസും പൊലീസും നിശ്ശബ്ദമാകുകയും, കേരള സര്‍ക്കാര്‍ ലഹരിവിരുദ്ധ പ്രചാരകനെന്ന പേരില്‍ അയാളെ സര്‍ക്കാരിന്റെ പ്രത്യേക വക്താവായി പല സമ്മേളനങ്ങളിലും താരമൂല്യത്തോടെ അവതരിപ്പിക്കുകയും ചെയ്തു.

അയാള്‍ നടത്തിയിട്ടുള്ള സ്ത്രീ പീഡനപ്പരാതികളെപ്പറ്റിയും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അയാള്‍ സ്വന്തം കുറ്റകൃത്യങ്ങള്‍ ഏറ്റുപറഞ്ഞ് പൊതുസമൂഹത്തിനുമുന്നില്‍ മാപ്പുപറഞ്ഞതിനാല്‍ അയാളുടെ കുറ്റകൃത്യങ്ങളിലൊന്നും കേസെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാരും പ്രതിപക്ഷവും പറയുന്നത്. ഈ സൗകര്യം ഇതേപോലെ ഏറ്റുപറയുന്നവര്‍ക്കെല്ലാം ലഭിക്കുമോ എന്നൊരു ചോദ്യമുണ്ട്. ധാരാളം സ്ത്രീപീഡനക്കാരും ലഹരിക്കച്ചവടക്കാരും ജയിലുകളില്‍ കിടപ്പുണ്ട്. അവരെല്ലാം തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഇനി ഇതാവര്‍ത്തിക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്ക് ഈ ആനുകൂല്യം കിട്ടാത്തത്? ഇതിന് സര്‍ക്കാരും പ്രതിപക്ഷവും മറുപടി പറയണ്ടെ? ദളിതനെന്ന നെറ്റിപ്പേര് വേടന്‍ വ്യാജമായി ചേര്‍ത്തതിന്റെ കാരണം ഇവിടെ വ്യക്തമാണ്. നിലമ്പൂരില്‍ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നവര്‍ക്കൊന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ദളിത യുവതി ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് കള്ളക്കേസില്‍ കുടുക്കിയിട്ടും 2025 മെയ് 28ന് ഒരു ആദിവാസി യുവാവിനെ ജനക്കൂട്ടം കെട്ടിയിട്ട് തല്ലിയിട്ടും സര്‍ക്കാര്‍ എന്തു ചെയ്തു? പട്ടികജാതി സംവരണം നടപ്പാക്കുന്നതിലെ വീഴ്ചകള്‍ അടുത്തകാലത്തും ഹൈക്കോടതി പരാമര്‍ശിച്ചിട്ട് എന്തുണ്ടായി? അപ്പോള്‍ പട്ടികജാതിക്കാരുടെ ഉന്നമനമല്ല വേടനെ മഹത്വവല്‍ക്കരിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. അതിന്റെ കാരണവും പശ്ചാത്തലവും ദളിതരോടുള്ള സ്‌നേഹമല്ല. വേടന്‍ ദളിതരെയും പറ്റിക്കുകയാണ്. ഒരു ദളിതന് അഥവാ അംബേദ്കറിസ്റ്റിന് വേടന്‍ ഉന്നയിക്കുന്ന തരത്തില്‍ വര്‍ഗീയവും വിഭാഗീയവുമായ രാഷ്ട്രീയം ഉന്നയിച്ച് പ്രവര്‍ത്തിക്കാനാകില്ല.

രാഷ്ട്രീയ ഗതികേടുകള്‍
ഇവിടെ മറ്റൊരു ദയനീയമായ ചിത്രം കൂടി കാണാനുണ്ട്. വേടന്റെ പാട്ടില്‍ ശ്രീലങ്കന്‍പുലികള്‍ അലറി നടക്കുന്നുവെന്ന് പറയുമ്പോള്‍, വിടുതലൈ പുലികളെ തുടച്ചുനീക്കുന്നതിന് ശ്രീലങ്കയ്ക്ക് പട്ടാള സഹായം നല്‍കിയതിനുള്ള പ്രതികാരമെന്ന നിലയിലാണ് രാജീവ് ഗണ്ഡിയെ അവര്‍ തമിഴ്‌നാട്ടില്‍ വച്ച് കൊന്നത്. അന്ന് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും ആ കൊലപാതകത്തില്‍ പരോക്ഷമായ പങ്കുണ്ടായിരുന്നതായി പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ആ പുലികളെ പ്രകീര്‍ത്തിക്കുന്ന വേടനാമധാരിയായ ശ്രീലങ്കന്‍ പശ്ചാത്തലമുള്ള ഒരുവനെ മഹത്വവല്‍ക്കരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം, ഫലത്തില്‍, ശ്രീലങ്കന്‍ ഭീകരവാദികള്‍ നടത്തിയ രാജീവ് ഗണ്ഡിയുടെ വധം ന്യായയുക്തമാണെന്ന് കരുതുന്നതിന് കാരണമെന്താണ്? 1921 ല്‍ ഹിന്ദുവംശഹത്യ നടത്തിയ വാരിയംകുന്നനെന്ന ഭീകരവാദി പഹല്‍ഗാമില്‍ മതം നോക്കി നിരപരാധികളെ വെടിവച്ചു കൊന്ന പാക് ഭീകരരുടെ പരമ്പരയിലെ പൂര്‍വികനായിട്ടും ആ മതഭ്രാന്തനെ വീരപുരുഷനാക്കി സ്മാരകം പണിഞ്ഞതിന്റെ പിന്നിലെ ഗതികെട്ട രാഷ്ട്രീയമാണ് സ്വന്തം പാര്‍ട്ടിയുടെ നേതാവായിരുന്ന പ്രധാനമന്ത്രിയെ കൊന്നവരെ മഹത്വവല്‍ക്കരിക്കുന്നതിലുമുള്ളത്. അധികാരം നേടാനായി ഏത് കുത്സിതവൃത്തിയെയും വാഴ്ത്തുകയല്ലാതെ മാന്യമായ മറ്റൊരു രാഷ്ട്രീയവും അവര്‍ക്കില്ല. അതിന് വാരിയംകുന്നനാണോ, വേടനാണോ, ഹമാസ് ഭീകരനാണോ എന്നത് അവര്‍ക്ക് ഒരു വിഷയമല്ല. പത്തോട്ടെങ്കില്‍ പത്തോട്ട് – അത് ഏതുവഴിക്ക് നേടുന്നുവെന്ന രാഷ്ട്രീയ മാന്യത അവര്‍ക്ക് എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞു.

ഇതിനെക്കാള്‍ ദയനീയമാണ് സിപിഎമ്മിന്റെ അവസ്ഥ. വേടന്‍ പാടുന്നത് ചൈനയിലെ ചെങ്കൊടിയില്‍ നിന്ന് ഖുര്‍ആന്‍ കത്തുന്ന മണം പരക്കുന്നുവെന്നാണ്. ചൈനയില്‍ മുസ്ലീങ്ങള്‍ക്ക് മതസ്വാതന്ത്ര്യമില്ലെന്നതും പള്ളികള്‍ക്ക് മീനാരം കെട്ടാന്‍ പോലും അനുവാദമില്ലെന്നതുമെല്ലാം സിപിഎമ്മുകാര്‍ ജനങ്ങളില്‍നിന്ന്, പ്രത്യേകിച്ച് ഇന്ത്യയില്‍ വഖഫിന്റെ മറവില്‍ മറ്റുള്ളവരുടെ ഭൂമി തട്ടിപ്പറിക്കാനും കേരളത്തെ ഇസ്ലാമിക സ്റ്റേറ്റാക്കാനും പരിശ്രമിക്കുന്ന മതതീവ്രവാദസംഘടനകളില്‍ നിന്നും മുസ്ലീം ജനസാമാന്യത്തില്‍ നിന്നും മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിന്നിടയിലാണ് വേടന്‍ ഈ കൊലച്ചതി ചെയ്യുന്നത്. ചെഗുവേരയുടെ കഞ്ചാവും ചീനയുടെ ഖുര്‍ആന്‍ കത്തിക്കലുമൊന്നും പക്ഷേ, പുലയ സമുദായത്തില്‍ പിറന്നവനെന്ന് ആരാധകര്‍ പറയുന്ന ഹിരണ്‍ മുരളി, വേടരെന്ന ചേരരാജ്യസ്ഥാപകരായ തൊഴില്‍ സമൂഹത്തിന്റെ രാജകീയനാമം മറുനാമമായി പ്രഖ്യാപിച്ചുകൊണ്ടും സ്വന്തം സമുദായത്തിന്റെ മഹത്തായ പാരമ്പര്യമുള്ള പേര് മറച്ചുപിടിച്ചുകൊണ്ടും വന്നപ്പോള്‍, അയാളെ വിഗ്രഹവല്‍ക്കരിക്കുന്നതില്‍ നിന്ന് സിപിഎമ്മിനെ പിന്തിരിപ്പിച്ചില്ല. സ്വന്തം പ്രത്യയശാസ്ത്രത്തെപ്പോലും പരസ്യമായി വെല്ലുവിളിക്കുന്ന ഒരു റാപ്പ് ഗായകനെപ്പറ്റി നാളിതുവരെ മിണ്ടിയിട്ടില്ലാത്ത, സ്വന്തം പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒരവസരവും നല്‍കിയിട്ടില്ലാത്തവര്‍, അയാളെ കഞ്ചാവ് കേസില്‍ പിടിച്ചുജയിലിലടച്ച് നേരം പുലര്‍ന്നപ്പോള്‍ തൊട്ട് സര്‍ക്കാറതിഥിയായി പ്രഖ്യാപിച്ചതിന്റെ സാഹചര്യമെന്താണ്? മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി, അയാള്‍ ചെയ്ത സ്ത്രീപീഡനമടക്കമുള്ള കുറ്റകൃത്യങ്ങളില്‍നിന്നൊഴിവാക്കി സര്‍ക്കാര്‍ പ്രതിനിധിയായി സ്ഥാപിക്കുകയും പട്ടിക വര്‍ഗക്കാരുടെ വികസന ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ പട്ടിക വര്‍ഗക്കാരനല്ലാത്ത അയാള്‍ക്ക് നല്‍കുകയും ചെയ്തത് നിയമവിരുദ്ധമല്ലേ? അത് വാങ്ങുമ്പോള്‍ അയാള്‍ കേരളത്തില്‍ ഗര്‍ഭത്തില്‍ത്തന്നെ മരിച്ചുപോകുന്ന ആദിവാസികളെ ഓര്‍ക്കാത്തതെന്താണ്? എന്തിന്, വേടര്‍ സമുദായത്തെ കേരളത്തില്‍ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തണമെന്നെങ്കിലും ആവശ്യപ്പെട്ടോ? തനിക്ക് വാങ്ങാനര്‍ഹതയില്ലാത്ത പണം ഇനിയും താഴാനിടമില്ലാത്ത, തലചായ്ക്കാനിടമില്ലാത്ത ആദിവാസികളുടേതാണെന്നുപോലും ചിന്തിക്കാത്തവന്‍ ദളിതരുടെ ശബ്ദമാണെന്ന് യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടായി പറയുന്നത് എന്തുകൊണ്ടാണെന്നറിയാന്‍, വഖഫ് നിയമഭേദഗതിക്കും കാശ്മീരികള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ച ഭരണഘടനാ ഭേദഗതിക്കുമെതിരെയും ഐക്യപ്പെടുകയും അന്തര്‍ദ്ദേശീയതലത്തില്‍ നടക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമികഭീകരതയെ ഇരുമുന്നണികളും ഒരുമിച്ചുനിന്ന് പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലം മനസ്സിലാക്കിയാല്‍ മതി. മാപ്പിള ലഹളയുടെ പേരില്‍ ഹിന്ദുസ്ത്രീകളെയും കുഞ്ഞുങ്ങളെയുമടക്കം ജാതിഭേദമെന്യേ അരിഞ്ഞുതള്ളിയ ക്രൂരതയുടെ പര്യായമായ വാരിയംകുന്നന് സ്മാരകം പണിയുന്നതിനും ഇരുകൂട്ടരും ഐക്യപ്പെട്ടിരുന്നു. മാറാട് കലാപത്തിലും ഇപ്പോള്‍ മുനമ്പം വഖഫ് കുടിയിറക്കിലും ഇരുമുന്നണികളും ഒരുമിച്ചാണ് ഇരകള്‍ക്കെതിരെ നില്‍ക്കുന്നത്. 1974ല്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഈ രണ്ട് കൂട്ടരും ചേര്‍ന്ന് ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി അവര്‍ക്ക് തിരികെ നല്‍കാന്‍ നിയമസഭയില്‍ ഒരു ബില്ല് പാസ്സാക്കി. പാസ്സാക്കിയതിനുശേഷമാണ് മനസ്സിലായത് ആ നിയമം നടപ്പാക്കിയാല്‍ ഭൂമി നഷ്ടപ്പെടുന്നത് തങ്ങളുടെ കൂടെ നില്‍ക്കുന്നവര്‍ക്കായിരിക്കുമെന്ന്. അതോടെ വേടന് ആദിവാസി ഫണ്ട് വക മാറ്റിക്കൊടുത്ത ഈ രണ്ട് മുന്നണികളും ചേര്‍ന്ന് ആ ബില്ല് ചവിട്ടിത്താഴ്ത്തിയതിനാല്‍ ആദിവാസികള്‍ ഇന്നും സ്വന്തം അടുക്കളയില്‍ ഉറ്റവരുടെ ശവമടക്കുന്നു. ആ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സി.കെ. ജാനുവിനെ അടിച്ചുചതച്ചു. മുത്തങ്ങ സമരക്കാര്‍ക്ക് നേരേ വെടിവച്ചു. ആ പാവപ്പെട്ടവരുടെ പണം ഒരുളുപ്പുമില്ലാതെ തട്ടിയെടുത്ത വേട നാമധാരി അവരുടെ ഭൂമി തിരികെക്കൊടുക്കണമെന്ന് അലറുമൊ? അതായത്, ദളിതരെ പറ്റിക്കുവാനായി ഒരുക്കിയിറക്കപ്പെട്ടിട്ടുള്ള ഏറ്റവും പുതിയ ഒരു വിഗ്രഹമാണ് ഈ യുവാവ്. അതോടൊപ്പം അവര്‍ക്കനുകൂലമായി കേരളത്തിലിന്ന് ഉയര്‍ന്നുവന്നിരിക്കുന്ന പൊതുവായ രാഷ്ട്രീയാന്തരീക്ഷം തകര്‍ക്കാനും ഇസ്ലാമിക ഭീകരവാദം ഉറപ്പിച്ചെടുക്കാനും വേണ്ടി ഇയാളെ ഉപകരണമാക്കുന്നു. അടുത്ത ഒരു മാപ്പിള ലഹളയുടെ അജണ്ട സെറ്റുചെയ്യുകയാണ് ആത്യന്തിക ലക്ഷ്യം.

പുതിയ താരോദയം
കഴിഞ്ഞ ഒരു ദശകമായിട്ടെങ്കിലും പാടിക്കൊണ്ടിരിക്കുന്ന ഈ യുവാവിന് താരപദവി ലഭിച്ചത് ഒരു രാവ് വെളുത്തപ്പോഴാണല്ലൊ. അതയാള്‍ ദളിതര്‍ക്കുവേണ്ടി ശബ്ദിച്ചതുകൊണ്ടല്ല. കഞ്ചാവ് കേസിലൂടെ അയാള്‍ പൊതുജന ശ്രദ്ധയില്‍ വരുന്നു. ഉടന്‍ മാധ്യമങ്ങള്‍ അയാളെ വാഴ്ത്തിക്കൊണ്ട് രംഗത്തെത്തുന്നു.

കേസെടുത്ത ഉദ്യോഗസ്ഥര്‍ക്ക് വേടനെ തൊടരുതെന്ന സന്ദേശം കിട്ടുന്നു. വേടന്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സൗഹൃദം നേടുന്നു. കാരണം സിപിഎം സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ധരിച്ചിരുന്നതുപോലെ വേടനും ഹമാസിന്റെയും പലസ്തീനിന്റെയും പതാകയും വസ്ത്രവും ധരിച്ച് ഇസ്ലാമിക ഭീകരവാദത്തെ പിന്തുണക്കുന്നു. അവരെ പുകഴ്ത്തി പാടുന്നു. സ്വന്തം നാട്ടില്‍ നിലനില്‍പ്പിനുവേണ്ടി ആയുധമെടുക്കേണ്ടി വന്ന ബുദ്ധമതക്കാരെ രക്തദാഹികളെന്നു വിളിക്കുകയും അവരുടെ നാട്ടില്‍ കടന്നുചെന്ന് അവരുടെ നിലനില്‍പ്പിനെ വെല്ലുവിളിക്കുന്നവരെ ന്യായീകരിക്കുകയും ചെയ്യുന്നു. അതോടെ വേടനെ കാണണമെന്ന് ആര്‍ത്തുവിളിച്ചു കൊണ്ട് യുവതികള്‍ ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം അയാളുടെ വേദികളില്‍ പാഞ്ഞെത്തുന്നു. അങ്ങനെ ഒരു വേദിയില്‍ ഒരു ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചിട്ടും യുവതികള്‍ വേടനെ കാണണമെന്ന് അലറി വിളിക്കുമ്പോള്‍ അവരുടെ പ്രശ്‌നം വേടന്റെ പാട്ടോ, മനുഷ്യ ജീവനോ പോലുമല്ലെന്നും നിഗൂഢമായ ചില അജണ്ടകളാണെന്നും വ്യക്തമാണ്. ആരാധകരായെത്തിയവരില്‍ ഏറിയകൂറും ദളിത വിഭാഗത്തില്‍പ്പെട്ടവരോ, ആ നാട്ടുകാരോ ആയിരുന്നില്ല. സ്വന്തം രക്ഷാകര്‍ത്താക്കളുടെ അറിവോ അനുവാദമൊ ഇല്ലാതെയാണ് തങ്ങളെത്തിയതെന്നും മറ്റും അവര്‍ വിളിച്ചു കൂവി. എന്തിനാണങ്ങനെ വിളിച്ചു കൂവിയത്? അതൊരു ഷോ ബിസിനസ് ഇവന്റായിരുന്നുവെന്ന് ചുരുക്കം. അവര്‍ ആള്‍ക്കൂട്ടവും ആരവ വുമുണ്ടാക്കുവാനായി ഇറക്കുമതിചെയ്യപ്പെട്ടവരാണ്. എല്‍ഡിഎഫിന്റെ ദളിത് നയം അവരെ കോളനികളിലൊതുക്കുക എന്നതാണെന്ന് തെളിയിച്ചതാണല്ലൊ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ലക്ഷം വീട് പദ്ധതി. ആ പരിസരത്തെ പഴയ ലക്ഷംവീട് കോളനികളില്‍ നിന്നുപോലും ആരും സദസ്സിലെത്തിയിരുന്നില്ല. പരിപാടി നടത്താനിരുന്ന പാടത്തേയ്ക്ക് രാവിലെ മുതല്‍ എവിടെ നിന്നെല്ലാമോ ഉള്ള ആളുകള്‍ – ദളിതരല്ല- ഒഴുകിയെത്തിയതാണ്. അവിടെയാണ് വേടന്‍ പിടിച്ചിരിക്കുന്ന ഹമാസ്‌കൊടിയുടെ പ്രാധാന്യം. അത്ര തിരക്കില്ലാത്ത ഒരു ഗ്രാമത്തെ അവര്‍ കീഴടക്കി. വേടന് ആറേഴു ലക്ഷം രൂപ കൊടുക്കാന്‍ ശേഷിയുള്ള ഒരു സംഘടനയല്ല അത് സംഘടിപ്പിച്ചതെന്നും അറിയാന്‍ കഴിഞ്ഞു. വേടന് പെട്ടെന്ന് വിലക്കയറ്റമുണ്ടായതും ശ്രദ്ധിക്കുക. മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഗോകുലം ഗോപാലനെയും പോലുള്ള കോടീശ്വരന്മാരെയും അവരുടെ ഉപഗ്രഹമായി മുരളി ഗോപിയെയുമൊക്കെ വിലയ്‌ക്കെടുത്ത് കുഞ്ചിരാമന്മാരാക്കി ചാടിക്കളിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് ഹിരണ്‍ ദാസ് മുരളി എത്ര ചെറിയ ഒരിരയാണ്! അയാള്‍ കഞ്ചാവ് നാടകത്തിലൂടെ ജനശ്രദ്ധയിലെത്തുന്നതിന്റെ പശ്ചാത്തലവുമിതാണ്. ഉണ്ണി മുകുന്ദനെതിരേ നടക്കുന്ന സംഘടിതമായ നുണ പ്രചാരണങ്ങളിലും അവന്റെ കഥ കഴിഞ്ഞു വെന്ന മട്ടിലുള്ള ആശ്വാസം കൊള്ളലിനുമപ്പുറം മലയാള സിനിമയിലെ നായകനടന്മാരേറെയും പഹല്‍ഗാം ആക്രമത്തിനുനേരേ പോലും കണ്ണടച്ചതിനുമുള്ള കാരണം, മാര്‍ക്കോയിലെ ഭീകര രംഗങ്ങള്‍ യുവാക്കളെ സ്വാധീനിക്കുമെന്ന് പറഞ്ഞ് ടി.വി പ്രദര്‍ശനം തടയുകയും എമ്പുരാനിലെ ബീഭത്സരംഗങ്ങള്‍ സ്വാധീനിക്കില്ലെന്ന് പറഞ്ഞ് ടി.വിയില്‍ കാണിക്കുകയും ചെയ്തതില്‍ തന്നെയുണ്ട്. മലയാളസിനിമ പൊതുവില്‍ ഇസ്ലാമിക തീവ്രവാദികളുടെ കയ്യിലാണെന്ന് ഇത് സൂചിപ്പിക്കുന്നു. അതാണ് മട്ടാഞ്ചേരി മാഫിയയുടെ ശക്തി. അവരുടെ താല്‍പ്പര്യങ്ങളുടെ കാവല്‍ക്കാരാണ് ആര് നായകനാകണമെന്നും ഏത് സിനിമ കാണിക്കണമെന്നും തീരുമാനിക്കുന്നത്. അതുകൊണ്ട് ഗുജറാത്തില്‍ കാക്ക കാഷ്ഠിച്ചാല്‍ നായകനടന്മാര്‍ അസ്വസ്ഥരാകും. പഹല്‍ഗാമിലും ബംഗ്ലാദേശിലും മ്യാന്‍മറിലും നടക്കുന്ന വംശഹത്യകള്‍ അവര്‍ക്ക് ജനാധിപത്യാവകാശവുമാകുന്നു. ഈ പശ്ചാത്തലത്തിലാണ് വേടന്റെ താരപദവിയും രൂപപ്പെട്ടതും അയാളെ കാണാനും തൊടാനുമായി യുവതികളുള്‍പ്പെടെ ഒഴുകിയെത്തുന്നതും.

വേടനെന്ന രാഷ്ട്രീയോല്‍പ്പന്നം
ഒരു വേടന്‍ നാല് തെറി വിളിച്ചാല്‍ തകര്‍ന്നുപോകുന്നതാണോ കേരളത്തിന്റെ സനാതന സംസ്‌കാര പൈതൃകമെന്ന് ചോദിക്കുന്ന അന്തിച്ചര്‍ച്ചക്കാരുണ്ട്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചാനല്‍ ചര്‍ച്ചക്കാരെല്ലാം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയത്തെപ്പറ്റി വിവരമുള്ളവരല്ലെന്ന് എല്ലാവര്‍ക്കുമറിയാ മല്ലൊ. ഒരു രാജ്യത്തെ തകര്‍ക്കുന്നതിനുള്ള ഏറ്റവും സൂക്ഷ്മവും തന്ത്രപരവുമായമാര്‍ഗം അവിടത്തെ ജനതയെ സാമൂഹികമായും സാംസ്‌കാരികമായും ഭിന്നിപ്പിക്കുകയാണ്. ഭാരതത്തിന്റെയും കേരളത്തിന്റെയും നാനാത്വത്തിലേകത്വം സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ട സംസ്‌കാര സമന്വയത്തിലാണ് അടിയുറച്ചിരിക്കുന്നത്. അതിന്റെ പ്രത്യക്ഷോദാഹരണമാണ് ഹൈന്ദവ ധര്‍മ്മത്തിനകത്ത് കാണുന്ന വിഭിന്ന വിശ്വാസധാരകളും ആചാരാനുഷ്ഠാനങ്ങളും. അതൊരു വ്യക്തി സ്ഥാപിച്ച മതബോധമല്ല. ഹിന്ദുസ്ഥാനത്തിലെ വിഭിന്ന സമൂഹങ്ങളുടെ ധര്‍മ്മചിന്തകളില്‍ നിന്ന് സ്വതന്ത്രമായി രൂപപ്പെട്ട മതദര്‍ശനങ്ങളുടെ സാകല്യമാണ്. തികച്ചും ജനാധിപത്യപരമായ ജീവിതവ്യവസ്ഥയായതുകൊണ്ടാണ് അതില്‍ നിരീശ്വരവാദം പോലും അംഗീകരിക്കപ്പെട്ടിരിക്കുന്നത്. സെമറ്റിക് മതബോധത്തിന് അത്തരമൊരു സമീപനം അപ്രാപ്യമാണ്; അവര്‍ക്കത് മനസ്സിലാകുന്നതുമല്ല. അത്തരം വൈരുദ്ധ്യങ്ങളെയും വൈവിധ്യങ്ങളെയും മാലയില്‍ പലതരം മുത്തുകളെന്നപോലെ ഇണക്കിച്ചേര്‍ത്തിരിക്കുന്നതില്‍ വിഘടനങ്ങളുണ്ടാക്കാന്‍ ഹിന്ദുനാമധാരികളെത്തന്നെ വിലയ്‌ക്കെടുക്കുന്ന ജിഹാദികളുടെ നിരന്തര ശ്രമം ഒരു വേടനിലൊതുങ്ങുന്നതല്ല. മേല്‍പ്പറഞ്ഞ സിനിമാനടന്മാരും സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം ജിഹാദികളുടെ വെട്ടുകത്തികളാണ്. എമ്പുരാന്‍ എന്ന സിനിമയുടെ പിന്നില്‍ അണിനിരന്നവരും വേടനെ പിന്തുണയ്ക്കുന്നവരുമെല്ലാം യുഡിഎഫ് – എല്‍ഡിഎഫ് അണികളില്‍പ്പെട്ടവരും ജിഹാദികളുമാണെന്നത് യാദൃച്ഛികമല്ല. പഹല്‍ഗാം കൂട്ടക്കൊലയ്‌ക്കെതിരേ പാക് ഭീകര ക്യാമ്പുകള്‍ ഭാരതസേന തകര്‍ത്തതിനെപ്പോലും സംശയത്തിന്റെ നിഴലിലാക്കി പാകിസ്ഥാന്‍ ഭരണകൂടത്തെ സഹായിക്കാനും ഇവര്‍ ഐക്യപ്പെട്ടു.

പെരിന്തല്‍മണ്ണയില്‍ ഇസ്ലാമിക ഭീകരന്മാര്‍ നിയമലംഘനം നടത്തിയ വേദിയിലേക്ക് നടന്നുചെന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട്, തന്റെ വീഡിയോ തുറന്നു കൊണ്ട് ‘ചിരിക്കെടാ’ എന്നാക്രോശിക്കാനുള്ള ധൈര്യം ഒരു ഇസ്ലാമിക മതമൗലികവാദിക്കുണ്ടായതെങ്ങനെ? കേരള മുഖ്യമന്ത്രിയും വെള്ളാപ്പള്ളി നടേശനും മലപ്പുറം ജില്ലയിലെ മുസ്ലീം ഭീകരവാദികളുടെയിടയിലെ ചില ദുഷ്പ്രവണതകളെ പരാമര്‍ശിച്ചപ്പോള്‍ അതിനെ അപലപിച്ചവരാരും ഈ സി.ഐക്കെതിരേയുള്ള അക്രമം കണ്ടതായി നടിച്ചില്ലല്ലൊ. അത് സൂചിപ്പിക്കുന്നത് തങ്ങള്‍ക്ക് പ്രത്യേകാധികാരങ്ങളുണ്ടെന്ന ഭീകരവാദികളുടെ വിശ്വാസത്തെയല്ലേ? മുസ്ലീങ്ങള്‍ ഭൂരിപക്ഷമായ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ അനുശാസിക്കുന്നതരത്തിലുള്ള മതഭരണം എന്ന നയം ഇതില്‍ പ്രകടമല്ലേ? ഇത് അമുസ്ലീങ്ങളാരെങ്കിലുമാണ് ചെയ്തതെങ്കില്‍ വെള്ളാപ്പള്ളിക്കെതിരേ ഹാലിളകിയവര്‍ മൗനം പാലിക്കുമായിരുന്നോ? സിഐയുടെ നേരേ വീഡിയോയില്‍ ചിത്രീകരിച്ചുകൊണ്ട് ആക്രോശിച്ച ക്രിമിനലിന്റെ പേരില്‍ എന്തെങ്കിലും നടപടി എടുക്കാന്‍ അതിനുവിധേയനായ സിഐ യ്ക്കു പോലും കഴിയാത്തത് സര്‍ക്കാര്‍ ഇസ്ലാമിക മതഭീകരരുടെ കൂടെയായതുകൊണ്ടല്ലേ? അഥവാ നടപടിക്ക് തുനിഞ്ഞാല്‍ ഇസ്ലാമിക പീഡനമെന്ന കാര്‍ഡുമായി എമ്പുരാന്മാരും മാധ്യമങ്ങളും അവരുടെ സാംസ്‌കാരിക നായകരും വേടന്റെ പിന്നിലെ ശക്തികളുമെല്ലാം ഓടിക്കൂടുമെന്നുറപ്പല്ലേ? അപ്പോള്‍ മുസ്ലീംലീഗിന്റെ മതേതര കാപട്യം വെളിവാകുമായിരുന്നില്ലേ? തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കാന്‍ കഴിയാത്തത് മലപ്പുറം മുസ്ലിം ഭൂരിപക്ഷ ജില്ലയായതുകൊണ്ടല്ലേ? അത്തരം മതേതരത്വമല്ലേ മുസ്ലിം ലീഗിന്റെത്? അതായത് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ വേടന്റെതും ഒറ്റപ്പെട്ട ശബ്ദമല്ല. അത് ഒരു രാഷ്ട്രീയോല്‍പ്പന്നമാണ്. അന്തര്‍ദ്ദേശീയ ഇസ്ലാമിക ഭീകരവാദത്തിന്റെ വെള്ളവും വളവും വലിച്ചെടുത്ത് വളരെ തന്ത്രപരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു സാമൂഹിക വിഘടനോപകരണമാണയാള്‍. അതിന് ഏറ്റവും ശക്തിയേറിയ രണ്ടായുധങ്ങളാണ് ലഹരിമരുന്നും ജാതീയതയും. കറുപ്പ് എന്ന ലഹരിവസ്തു ഉപയോഗിച്ച് യുവാക്കളെ നിഷ്‌ക്രിയരോ, സാമൂഹിക വിപത്തുകളൊ ആക്കിയതിന് ചൈനയടക്കം പല തെളിവുകളും ലോക ചരിത്രത്തിലുണ്ട്. കഞ്ചാവ് കേസിലും സ്ത്രീപീഡനത്തിലും പ്രതിയായവന്‍ സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ പ്രതീകമാകുന്നതില്‍ ഇത്തരം ഒരപകട സൂചനയുണ്ട് – പ്രത്യേകിച്ച് എസ്എഫ്‌ഐയും ഡിവൈഎഫഐയും സിപിഎമ്മുകാരും കേരളത്തിലെ യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലഹരിമരുന്ന് വ്യാപാരത്തിന്റെ കണ്ണികളായി നിര്‍ഭയം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍.

അതുപോലെ വേടന്റെ പാട്ടുകളില്‍ ഐഎസ് ഭീകരവാദവും ഹൈന്ദവ സമൂഹങ്ങള്‍ക്കെതിരേയുള്ള അസഭ്യ വര്‍ഷവും കഴിഞ്ഞാല്‍ ബാക്കിയുള്ളത്, കടലമ്മ കരഞ്ഞല്ലേ പെറ്റത്? കരയല്ലേ കടലിനെ കട്ടത് തുടങ്ങിയ കുറേ വാക്കുകളുടെയും താളക്രമമാണ്. നാടന്‍ പാട്ടുകളിലെ വായ്ത്താരികളുടെ ശക്തിയും താളവുമെടുത്തു വീശുന്നുവെന്നു മാത്രം. അതുകൊണ്ടാണല്ലൊ വേടന്റെ പാട്ടുപോലെയുള്ള, രത്‌നമ്മ ടൈല്‍സല്ലേ ഇട്ടത്; റഷീദല്ലേ ചൂരമീന്‍ വെട്ട്യത്, അത് മുനീറല്ലേ വറുക്കാന്‍ ഇട്ടത് -തുടങ്ങി പല പാട്ടുകളും കോമഡി ഷോകളില്‍ ഹിറ്റായത്. നാടന്‍ശീലുകള്‍ക്ക് എക്കാലത്തും നല്ല വശീകരണ ശക്തിയുണ്ടല്ലൊ.

ജാതീയതയുടെ പ്രായോജകര്‍
ജാതിചിന്ത തുടച്ചുമാറ്റപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല ജാതീയത ഒരു രാഷ്ട്രീയായുധമായി രാഷ്ടീയപ്പാര്‍ട്ടികള്‍ നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. മധ്യകാല കേരള ചരിത്രത്തില്‍ ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടിരുന്നുവെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ പിന്നാക്കമായിപ്പോയ സമൂഹങ്ങള്‍ക്ക് അധികാരശ്രേണികളിലെത്തിപ്പെടാനായി ജാതിസംവരണം നടപ്പാക്കി. അത് എക്കാലവും ജാതിചിന്ത ശക്തമായി നിലനിര്‍ത്താനുദ്ദേശിച്ചായിരുന്നില്ലെങ്കിലും ഇപ്പോഴും അതിന് പ്രസക്തിയുണ്ട്. എന്നാല്‍, കേരളത്തിലത് മത ന്യൂനപക്ഷമെന്ന പേരില്‍ മുസ്ലീങ്ങള്‍ക്കുമേര്‍പ്പെടുത്തിയത് ഇപ്പോള്‍ ഒട്ടും പ്രസക്തമല്ലെങ്കിലും, ഇവിടത്തെ മുന്നണി രാഷ്ട്രീയം, വീണ്ടും മുസ്ലിം സംവരണം ശക്തിപ്പെടുത്തുന്നതും വഖഫ് തുടങ്ങിയ അപകടകരമായ നിയമം പിന്തുടരുന്നതും സാമൂഹികമായ പിന്നോക്കാവസ്ഥയുടെ പേരിലല്ല; വോട്ടു ബാങ്ക് രാഷ്ട്രീയത്തെ പേടിച്ചാണ്. ജാതീയതയുടെ മുഖ്യ പ്രായോജകര്‍ രാഷ്ട്രീയപ്പാര്‍ട്ടികളാണ്. തിരഞ്ഞെടുപ്പുകള്‍ ജാതികളും മതങ്ങളുമുപയോഗിച്ചുള്ള മത്സരമായി മാറിയതോടെ ജാതീയത ശക്തമാക്കേണ്ടത് ഇടതു-വലതു മുന്നണികളുടെ നിലനില്‍പ്പിന് അനിവാര്യമായി. മറ്റൊരു രാഷ്ട്രീയവും അവര്‍ക്ക് പറയാന്‍ കഴിയാത്തതിനാല്‍ ജാതി സെന്‍സസ്, മതന്യൂനപക്ഷ സംരക്ഷണം തുടങ്ങിയ തുറുപ്പു ശീട്ടുകളിറക്കുകയും അതിനുവേണ്ടി വേടനെപ്പോലെയുള്ള പല കരുക്കളുമെടുത്ത് പയറ്റുകയും ചെയ്യുന്നു. ഒപ്പം ദളിതരെ പതിതരായിത്തന്നെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതായത് ജനതയെ ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള ഒരായുധമാണ് അവര്‍ക്ക് ജാതിരാഷ്ട്രീയം. അതുകൊണ്ടാണ് സര്‍വകലാശാലകളിലും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്വകാര്യ കോളേജുകളിലും മറ്റ് വിവിധ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലുമൊന്നും സംവരണം നടപ്പാക്കാത്തത്. ജാതിക്കതീതമായി വിവിധ സമുദായങ്ങള്‍ യോജിക്കുന്നത് തടയാന്‍ എല്ലാ ഹീനതന്ത്രങ്ങളും ഇടതു വലതു മുന്നണികള്‍ പ്രയോഗിക്കുന്നു. പാലക്കാട്ട് നഗരസഭയുടെ ശ്മശാനത്തില്‍ എന്‍എസ്എസ്സിന് പ്രത്യേകമായി ഒരു ഭാഗം തിരിച്ചുനല്‍കിയതുപോലുള്ള തെറ്റുകളിലൂടെ എന്‍എസ്എസ് മന്നത്തിന്റെ പാരമ്പര്യം ഉപേക്ഷിക്കുകയും നഗരസഭ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പോകുകയും ചെയ്തിരിക്കുന്നു. തിരുത്താന്‍ ബന്ധപ്പെട്ടവര്‍ ബാദ്ധ്യസ്ഥരാണ്. അത് വേടന്റെ വിഷസഞ്ചിയില്‍ വിഷം നിറച്ചുകൊടുക്കുന്ന പാപകര്‍മ്മമാണ്. കല്യാണാലോചനകള്‍ക്ക് ജാതിതിരിച്ച് പരസ്യം ചെയ്യുന്നത് പാരമ്പര്യാചാരമാണെങ്കിലും അത് ഒഴിവാക്കാന്‍ കഴിഞ്ഞാല്‍, തങ്ങള്‍ക്കുള്ളിലെ നൂറോളം ജാതിഭേദങ്ങള്‍ മറച്ചുവച്ചുകൊണ്ട് ഹിന്ദുമതത്തില്‍ ജാതിയുടെ പേരിലിടപെടാനുള്ള ഇസ്ലാമിസ്റ്റുകളുടെ കുടിലതന്ത്രം തടയാന്‍ കഴിയും. അതുകൊണ്ടുതന്നെ ജാതീയത ശക്തമായി നിലനിര്‍ത്താന്‍ പാര്‍ട്ടികളും വിഘടനവാദികളും ശ്രമിച്ചുകൊണ്ടിരിക്കുകയും അതിന് തടസ്സം ചെയ്യുന്നവരെ ഒരുമിച്ച് നിന്നെതിര്‍ക്കുകയും ചെയ്യുന്നു.

ഇതുകൂടാതെ, അന്തര്‍ദ്ദേശീയ ഇസ്ലാമിക ഭീകരവാദം ശക്തമാക്കാന്‍ പല വഴികളിലൂടെ പ്രവഹിക്കുന്ന പണം കേരളത്തില്‍ സിനിമാ സാഹിത്യ സാംസ്‌കാരിക മേഖലകളെ വിലയ്‌ക്കെടുത്തിരിക്കുന്നതിന് മേല്‍ സൂചിപ്പിച്ചതുപോലെ എമ്പുരാന്മാര്‍ മാത്രമല്ല, നായകവേഷം കൊതിക്കുന്ന താരങ്ങളും ഉദാഹരണങ്ങളാണ്. ഗള്‍ഫ് പ്രോഗ്രാമുകളാണ് അവര്‍ക്കുള്ള ചൂണ്ട. അവയിലൂടെ ലഭിക്കുന്ന ലക്ഷങ്ങളിലാണ് അവരുടെ കണ്ണ്. അതിനു വേണ്ടി സ്വന്തം നാട്ടിന്റെ ഒറ്റുകാരോ, കച്ചവടക്കാരോ ആകാനും പൊതുവേ സിനിമാതാരങ്ങളും സാഹിത്യമെഴുത്തുകാരും തയ്യാറാണ്. വേടന്റെ കൂടെനിന്ന് ഫോട്ടോ എടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനിറങ്ങിയ സാഹിത്യമെഴുത്തുകാരുടെ ഉന്നം ദളിത് താല്‍പ്പര്യമല്ല. ആണെങ്കില്‍ ഈ നാട്ടില്‍ ആദിവാസികളോടും ദളിതരോടും കാട്ടുന്ന ക്രൂരതകളോട് അവര്‍ പ്രതികരിക്കുമായിരുന്നു. ഭൂമിയില്ലാത്ത ആദിവാസികള്‍ മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ ഇപ്പോഴും സമരത്തിലാണ്. അവരോട് ഈ ദളിത സ്‌നേഹികളുടെ നിലപാടെന്താണ്. വേടന്‍ അവര്‍ക്കുവേണ്ടി പാടുന്നുണ്ടോ? ആ സമരത്തെ പിന്തുണക്കുന്നുണ്ടോ? ചുരുക്കത്തില്‍ അവരുടെ വേട സ്‌നേഹത്തിനുപിന്നില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രീണിപ്പിക്കാനുള്ള ശ്രമവും ഷാര്‍ജയിലും അബുദാബിയിലുമൊക്കെ അന്തര്‍ദ്ദേശീയ പുസ്തകോത്സവമെന്ന പേരില്‍ നടക്കുന്ന ഇന്ത്യാവിരുദ്ധ സമ്മേളനങ്ങളുമാണ്. അരുന്ധതി റോയിയെ പോലുള്ള ശരാശരി എഴുത്തുകാരും വിഗ്രഹവല്‍ക്കരിക്കപ്പെട്ടത് ഇത്തരം മേളകളുപയോഗിച്ചാണ്. കേരളത്തിലെ ഏറ്റവും വലിയ ഒരു പുസ്തകപ്രസാധകര്‍ കോഴിക്കോട്ട് നടത്തിയ, എം.ടി. വാസുദേവന്‍ നായര്‍ സിപിഎമ്മിനെതിരേ വിമര്‍ശനമുയര്‍ത്തിയ സാഹിത്യോത്സവത്തിന് കേരള സര്‍ക്കാരും തുര്‍ക്കിയും ഒരു കോടി രൂപ വീതം നല്‍കിയതിനു പിന്നിലെ താല്‍പ്പര്യവും ശിഥിലീകരണപരമായ രാഷ്ട്രീയാജണ്ടയാണ്. അതിനു വഴങ്ങുന്നവരെയാണ് ഇത്തരം മേളകളില്‍ ക്ഷണിക്കാറ്. എംടിയുടെ വിമര്‍ശനം അപ്രതീക്ഷിതമായിരുന്നു.

തെറിവിളിയുടെ ലക്ഷ്യം
വേടന്റെ അന്താരാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഇസ്ലാമിക ഭീകരവാദത്തെ പിന്തുണയ്ക്കുന്നതാണ്. പൊതുവേ ശ്രീലങ്കന്‍ പുലികളും ഹമാസുമടക്കമുള്ള ഭീകരവാദികളോട് വേടന്‍ ശക്തമായി ഐക്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് സിപിഎം ഭരിക്കുന്നതും എല്ലാത്തരം ഭീകരവാദികള്‍ക്കും സുരക്ഷിതവുമായ കേരളത്തില്‍ത്തന്നെ വേടന്‍ താവളം കണ്ടെത്തിയത്. വ്യക്തമായ ഒരു രാഷ്ട്രീയവുമില്ലാത്തതും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുറുക്കുവഴികളന്വേഷിക്കുന്നതും ഇസ്ലാമിസ്റ്റുകള്‍ക്ക് ധാരാളം താവളങ്ങളും അനുയായികളുമുള്ളതുമായ കേരളത്തില്‍ വേടനെ കാണാനെത്തുന്നവര്‍ സംഗീതപ്രേമികളല്ലെന്ന് വ്യക്തമാണ്. അവര്‍ വേടന് വിധ്വംസക ശക്തി പകരാനെത്തുന്നവരാണ്. ജാതി ഭീകരതയ്‌ക്കെതിരെ സമരം നയിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരും നാരായണഗുരുവും അയ്യങ്കാളിയും ചാത്തന്‍ മാസ്റ്ററും പണ്ഡിറ്റ് കറുപ്പനും വൈകുണ്ഠസ്വാമിയും എന്തിന് മഹാനായ ഡോ. അംബേദ്കറുമൊക്കെ ജാതിഭീകരതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തപ്പോഴും മറ്റുള്ള ജാതിക്കാരെ പുലഭ്യം പറഞ്ഞില്ല. അത്തരമൊരു പുലഭ്യംപറച്ചില്‍ പ്രശ്‌നം പരിഹരിക്കാനുതകുകില്ലെന്നും അവര്‍ക്കറിയാമായിരുന്നു. അവരെതിര്‍ത്തത് മറ്റു സമുദായങ്ങളെയല്ല; വിവിധ സമൂഹങ്ങളെ ഗ്രസിച്ചിരുന്ന ജാതിപ്പിശാചിനെയായിരുന്നു. ഗാന്ധിജി ജാതിയില്‍ താഴ്ന്നവരെന്ന് കരുതപ്പെട്ടിരുന്നവരെ അനുഭാവപൂര്‍വം ഹരിജനെന്ന് വിളിച്ചതില്‍ അവര്‍ പ്രതിഷേധിക്കുകയും ഞങ്ങള്‍ ഹരിജനങ്ങളല്ല, മഹറുകളാണ് എന്നവര്‍ പ്രതിവചിക്കുകയും ചെയ്തു. അത് സത്യസന്ധവും സര്‍ഗാത്മകവുമായ പ്രതിഷേധമായിരുന്നു. അവര്‍ തെറിവിളിച്ചല്ല പ്രതിഷേധിച്ചതും പ്രതിരോധിച്ചതും. അത് ഭിന്നിപ്പിക്കാനേ ഉതകൂ എന്ന അറിവ് അവര്‍ ചരിത്രപാഠങ്ങളില്‍ നിന്ന് പഠിച്ചിട്ടുണ്ട്. പക്ഷേ, വേടന്‍ പച്ചത്തെറി വിളിക്കുകയാണ്. ആ തെറിവിളിക്കാണ് ആരാധക വേഷങ്ങള്‍ ആരവം മുഴക്കുന്നത്. വൈക്കം സത്യഗ്രഹത്തിന് ശക്തമായ പിന്തുണയുമായി സവര്‍ണജാഥ നടത്തിയ മന്നത്ത് പദ്മനാഭനെക്കൂടാതെ ആ സമര നായകരിലും പല സവര്‍ണരുണ്ടായിരുന്നു. ഗാന്ധിജിയും പെരിയാറും അതിനെ പിന്തുണച്ചു. ആ ചരിത്രപാഠങ്ങളൊന്നും വേടനോ വേടനെ മുന്നില്‍ പിടിച്ചുനിര്‍ത്തിയവര്‍ക്കോ വേണ്ട. അവര്‍ക്കാവശ്യം ഹിന്ദുക്കള്‍ ജാതിതിരിഞ്ഞ് തമ്മിലടിക്കുകയാണ്. യുഡിഎഫിനും എല്‍ഡിഎഫിനും ഇസ്ലാമിക തീവ്രവാദികളുടെ പണവും പിന്തുണയും തമ്മിലടിക്കുന്ന ജാതിസമൂഹങ്ങളില്‍ നിന്ന് പരസ്പരവിദ്വേഷം മൂലം വീതിച്ചുകിട്ടാന്‍ സാധ്യതയുള്ള വോട്ടുമാണ് ലക്ഷ്യം. അത് സംസ്ഥാനത്തിനുണ്ടാക്കാവുന്ന നാശം അവര്‍ക്ക് പ്രശ്‌നമല്ല. അതിനാല്‍ തെറിവിളി അവര്‍ പ്രോത്സാഹിപ്പിക്കുന്നു.

പഴയ ഒരനുഭവം ഓര്‍മ്മയിലെത്തുകയാണ്. 1997 ല്‍ കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് ദേവസ്വം ബോഡ് ഹാളില്‍ ഡമോക്രാറ്റിക് ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (ഡിജിസിടിഎ) നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ ഒരു ദളിത് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ സവര്‍ണ രാഷ്ട്രീയ സമീപനങ്ങളില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയില്‍നിന്ന് രാജിവെച്ച മതേതര ജനാധിപത്യ വാദികളായ അദ്ധ്യാപകരും ചില സ്വതന്ത്ര ചിന്താഗതിക്കാരും ചേര്‍ന്ന് രൂപീകരിച്ചതായിരുന്നു ഡിജി സിറ്റിഎ. സി.കെ.ജാനു സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തെ അവര്‍ ശക്തമായി പിന്തുണച്ചിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന ആ സെമിനാര്‍ ഉദ്ഘാടനം ചെയ്തതും ആദിവാസി സമരനായികയായ സി.കെ. ജാനുവായിരുന്നു. 18 പ്രബന്ധങ്ങള്‍ – ഏറിയ കൂറും ദളിതെഴുത്തുകാരും പ്രവര്‍ത്തകരും -അവതരിപ്പിച്ചു. ഡിജിസിടിഎ ദളിത് രാഷ്ട്രീയമുയര്‍ത്തിപ്പിടിച്ചിരുന്നുവെങ്കിലും ദളിതരുടെ സംഘടനയായിരുന്നില്ല. അതില്‍ വിവിധ ജാതി മതക്കാരുണ്ടായിരുന്നു. പ്രബന്ധാവതാരകരിലെ തീവ്രവാദികളായ ചിലര്‍ ആ വേദിയില്‍ നിന്നുകൊണ്ട് സംഘാടകരിലെ സവര്‍ണ – ക്രൈസ്തവ- മുസ്ലിം നാമധാരികളോട് നിങ്ങള്‍ക്ക് ഞങ്ങളുടെ സമ്മേളനം നടത്താന്‍ എന്ത് കാര്യമെന്ന് ചോദിച്ചു. അതിന് പക്ഷേ, മറ്റ് ഭൂരിപക്ഷം ദളിതരും അവരെ രൂക്ഷമായി വിമര്‍ശിച്ചു. തീവ്രവാദിദളിതര്‍ പിന്നീട് വേടനെപ്പോലെതന്നെ, അയ്യങ്കാളിയൊഴികെ, നാരായണഗുരുവും ചട്ടമ്പിസ്വാമികളും മന്നവും വാഗ്ഭടാനന്ദ സ്വാമികളുമുള്‍പ്പെടെയുള്ളവരെ പേരെടുത്ത് പറഞ്ഞ് മൈക്കിലൂടെ പച്ചത്തെറി വിളിച്ചു. സംഘാടകര്‍ വിഷമത്തിലായി. തെറി വിളിക്കാരോട്, വിമര്‍ശിച്ചോളൂ, തെറിവിളിക്കരുതെന്നപേക്ഷിച്ചിട്ടും അവര്‍ തെറിവിളി തുടര്‍ന്നു. അപ്പോള്‍ രണ്ട് പൊലീസുകാര്‍ സംഘാടകരോട്, അസഭ്യം പറയാന്‍ പാടില്ല, കേസെടുക്കുമെന്നും, ആയുര്‍ വേദകോളജ് ജംഗ്ഷനിലെ ആ ഓഡിറ്റോറിയത്തിന് മുന്നില്‍ ആളുകള്‍ സംഘടിച്ച് നില്‍ക്കുകയാണെന്നും പറഞ്ഞു. നോക്കിയപ്പോള്‍ അമ്പതില്‍പരമാളുകള്‍ കോപാകുലരായി നില്‍ക്കുന്നത് സംഘാടകര്‍ കണ്ടു. ഒടുവില്‍ പൊലീസുകാര്‍ തെറിവിളിക്കാരോട് നിങ്ങളീ ഹാളില്‍നിന്ന് പുറത്തിറങ്ങിയാല്‍ അവര്‍ തല്ലും എന്ന് പറഞ്ഞു. പുറത്ത് നില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ കണ്ടതോടെ അവര്‍, ഞങ്ങളെ രക്ഷപ്പെടുത്തി വിടണമെന്നാവശ്യപ്പെട്ടതനുസരിച്ച് അവരെ തന്ത്രപരമായി അവിടെ നിന്ന് രക്ഷപ്പെടുത്തി. ഇതു കഴിച്ചാല്‍ സമഗ്രവും സുഘടിതവുമായ പ്രഥമ ദളിത് സാംസ്‌കാരിക സമ്മേളനമായിരുന്നു അത്. ശ്രദ്ധേയമായ കാര്യം, ആ ദളിത് തീവ്രവാദികളെ പിന്നീടൊരിക്കലും ദളിത് പ്രശ്‌നങ്ങളിലിടപെട്ടതായി കണ്ടിട്ടില്ലെന്നതാണ്. ഇതിവിടെ സൂചിപ്പിച്ചത്, എക്കാലത്തും ദളിതരെന്ന ജന്മാവകാശം പറഞ്ഞുകൊണ്ട് ദളിതരെ വഞ്ചിക്കുകയും പൊതുസമൂഹത്തില്‍ നിന്ന് അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനായി മറ്റു സമുദായക്കാരെ അടച്ച് തെറിവിളിക്കുന്ന രീതി ചിലര്‍ ഉപയോഗിച്ചിരുന്നുവെന്ന് കാട്ടാനാണ്. പക്ഷേ, അന്നത്തെ ദളിത് ഭൂരിപക്ഷത്തെ അത്തരത്തില്‍ ചതിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്കറിയാമായിരുന്നു, ചരിത്രമാറ്റങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള തെറ്റുകള്‍ തിരുത്തിക്കാനുള്ള വഴി മറ്റുള്ളവരുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയല്ല, ജനാധിപത്യപരമായ സംവാദമൊ, സമരമോ നടത്തുകയാണെന്ന്.

ഇന്ന് വേടനെ ആയുധമായി ഉപയോഗിക്കുന്നവര്‍ ദളിത് താല്‍പ്പര്യത്തിനുവേണ്ടിയല്ല, ഹൈന്ദവ സമൂഹങ്ങളെ തമ്മിലടിപ്പിച്ച് അതിനിടയിലൂടെ കുതന്ത്രങ്ങളിലൂടെ ഇസ്ലാമിക സ്റ്റേറ്റെന്ന അവരുടെ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. താല്‍ക്കാലികമായ അധികാര ദാഹം മൂത്ത യുഡിഎഫ് – എല്‍ഡിഎഫുകാര്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് വഴങ്ങി കേരളീയ ജനസാമാന്യത്തെ ചതിക്കുകയാണ്. അവര്‍ക്കുമറിയാം വേടന്‍ ഇസ്ലാമിസ്റ്റുകളുടെ മറ്റൊരു വെട്ടുകത്തിയാണെന്ന്. സ്വന്തം ഗോത്ര നാമം ദുരുപയോഗിക്കുന്നതിനോട് പ്രതിഷേധിക്കാന്‍പോലും മുതിരില്ലെന്നുറപ്പുള്ള ഒരു ആദിവാസിഗോത്രനാമത്തിന്റെ മറവില്‍ ദളിതരെ തമ്മില്‍ത്തമ്മിലും മറ്റു സമൂഹങ്ങളുമായും തല്ലുകൂടിക്കാനുദ്ദേശിച്ച് ജാതിവിഷം ചീറ്റുന്ന ഇയാളെ ഉപയോഗിച്ച് ഇസ്ലാമിക തീവ്രവാദികളൊരുക്കുന്ന കെണിയില്‍ ദളിതര്‍ മാത്രമല്ല, വേടനെ ചെറുക്കുമെന്ന് പ്രഖ്യാപിച്ചിറങ്ങുന്ന മറ്റ് ഹിന്ദുക്കളും വീഴരുത്. ശ്രീരാമനെ പള്ളിപ്പറമ്പില്‍ രാമനെന്നും മറ്റും അധിക്ഷേപിച്ചവരെ അവഗണിച്ചതുപോലെ ഇസ്ലാമികതീവ്രവാദികളെയും അവരുടെ വക്താക്കളായ യുഡിഎഫ് -എല്‍ഡിഎഫ് നേതൃത്വങ്ങളെയും പണത്തിനുവേണ്ടി എന്ത് നെറികേടും കാട്ടാന്‍ തയ്യാറുള്ള എമ്പുരാന്മാരെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകയാണ് കരണീയം. എല്ലാ കുതിരയെടുപ്പും കഴിഞ്ഞപ്പോള്‍ എമ്പുരാന്‍ സിനിമയെ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞെന്ന് വ്യക്തമായെങ്കിലും അതിന്റെ പിന്നില്‍ കളിച്ചവര്‍ക്ക് ധാരാളം പണം കിട്ടി. ആ പണം വേടന്റെ പേറ്റന്റെടുത്തിട്ടുള്ളവര്‍ക്കും കിട്ടുന്നുണ്ട്; അവരുടെ ശ്രമം വിജയിച്ചാല്‍ ദളിതരുടെ പ്രശ്‌നങ്ങള്‍ ഇതിലും ഗുരുതരമാകും. വേടനെ കരുവാക്കിക്കൊണ്ട് ദളിതരെ ബലിമൃഗങ്ങളാക്കി കേരളത്തിലെ മതസമുദായൈക്യം തകര്‍ക്കുകയാണ് ഇസ്ലാമികതീവ്രവാദികളുടെ രഹസ്യാജണ്ട. കലാഭവന്‍ മണി ജാതിക്കാര്‍ഡിറക്കാതെ തന്നെ ജനഹൃദയം കീഴടക്കിയ കലാകാരനാണെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍, കഞ്ചാവ്‌കേസുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ ആഴ്ചകളായി മാത്രം കേള്‍ക്കുന്ന വേടന്‍മൂലമാണ് മണിയെ ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയതെന്ന് നുണ പ്രചാരണം നടത്തും. മണിയുടെ പേരുള്ള റോഡുകളും മറ്റ് സ്മാരകങ്ങളുമൊന്നും ഇവര്‍ ക്കറിയില്ല. ദാഹിക്കുന്നവന് ഒരു തുള്ളി വെള്ളമിറ്റിച്ചു കൊടുക്കണമെങ്കില്‍ അവന്റെ അടിവസ്ത്രം പൊക്കിനോക്കുന്ന ഈ ഹീനജന്മങ്ങള്‍ മറ്റാരെങ്കിലും, പ്രത്യേകിച്ച് ഒരമുസ്ലിം, ഒരു കാരുണ്യപ്രവൃത്തി ചെയ്തതായറിഞ്ഞാല്‍ പച്ചത്തെറികളുമായി സാമൂഹ്യ മാധ്യമങ്ങളില്‍ അണിനിരക്കുന്നത് കാണാം. അവര്‍ ഒരു നന്മയും ചെയ്യില്ല; മറ്റാരെങ്കിലും ചെയ്യുന്നത് അവര്‍ക്ക് സഹിക്കാനുമാകില്ല. ഇതാണ് തിരിച്ചറിയപ്പെടേണ്ടത്. ഈ ഗുണ്ടായിസം നിയമപരമായിത്തന്നെ അവസാനിപ്പിക്കേണ്ടതാണ്. കാരണം ഇത് നന്മയ്‌ക്കെതിരേയുള്ള സംഘടിതവും ബോധപൂര്‍വവുമായ അക്രമമാണ്.

ഹമാസനുകൂലികള്‍ ഒരു രാജ്യത്തെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല; രക്തരൂഷിത രാഷ്ടീയാവസ്ഥ സൃഷ്ടിച്ചിട്ടേയുള്ളുവെന്ന് ജനാധിപത്യ- മതേതര വിശ്വാസികളായ മുസ്ലിം ജനതയ്ക്കും നന്നായറിയാം. പക്ഷേ, പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതു പോലെ, ഫുട്‌ബോളില്‍ ഒറ്റയ്ക്ക് ഗോളടിക്കാനാകില്ല. ഗോളടിക്കാന്‍ പന്തെത്തിച്ചുകൊടുക്കുന്ന മറ്റുകളിക്കാരെപ്പോലെ, ബോംബിന്റെ ക്ലിപ്പൂരാന്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന ചെറിയൊരു വിഭാഗമുണ്ട്. ബോംബ് നിര്‍മ്മിച്ച് ഇവരുടെ കൈകളിലെത്തിച്ചുകൊടുക്കുന്നവരില്‍ മുസ്ലീങ്ങള്‍ മാത്രമല്ല ധനമോഹികളായ മറ്റു മത നാമധാരികളുമുണ്ട്. എസ്എഫ്‌ഐക്കാരായിരുന്ന കുസാറ്റിലെ പൂര്‍വവിദ്യാര്‍ത്ഥികളായ മലയാളികള്‍ ക്യൂബ എന്ന് പേരിട്ട ഒരു സംഘടനയുടെ മറവില്‍ പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെയും പരസ്യമായി പിന്തുണച്ച് ജാഥ നടത്തിയ പാക് ക്രിക്കറ്റ് കളിക്കാരന്‍ അഫ്രീദിക്ക് ദുബായില്‍ സ്വീകരണം നല്‍കിയത് കേരളത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ഇന്ത്യാവിരുദ്ധ ഭീകരവാദത്തിന് അടിവരയിടുന്നു. പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരേ ഒവൈസിയുള്‍പ്പടെയുള്ള നേതാക്കള്‍ക്കൊപ്പം കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സും ഐയുഎംഎല്‍ ഉം സിപിഎം പോലും തങ്ങളുടെ പ്രതിനിധികളെ അയച്ച് ദുബായ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പാക് ഭീകരതയ്‌ക്കെതിരേ ആശയസമരത്തിന്റെ പടനയിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെയാണ് ഉന്നത വിദ്യാഭ്യാസം നേടിയ മലയാളികള്‍ നിര്‍ലജ്ജം സ്വരാജ്യത്തെ പരസ്യമായി ഒറ്റു കൊടുത്തതെന്ന വസ്തുത കേരളമെത്തി നില്‍ക്കുന്ന ദേശദ്രോഹപരമായ അവസ്ഥയാണ് തുറന്നുകാട്ടുന്നത്. വേടന്‍ ഒരു ഒറ്റപ്പെട്ട പ്രതീകമല്ലെന്നതിന് മറ്റൊരു തെളിവാണിത്. എങ്കിലും ഖുര്‍ആനില്‍ പൊതുവായുള്ള പരമതനിന്ദയും വിദ്വേഷവും ചൂണ്ടിക്കാട്ടി അത് അള്ളാഹുവിലേയ്ക്കുള്ള വഴിയാണെന്നും കാഫിറുകളെ കൊല്ലേണ്ടത് ഇസ്ലാമിക ധര്‍മ്മമാണെന്നും കുറേ അവിവേകികളായ മുസ്ലീങ്ങളെയെങ്കിലും അന്ധമായി വിശ്വസിപ്പിക്കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ ഖുര്‍ആന്‍ ഉപയോഗിക്കുകയും അതിനാല്‍ കുറേ മുസ്ലീങ്ങള്‍ നിശ്ശബ്ദമായി അവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍, പ്രശ്‌നം അധികാരം നേടാന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കാമെന്ന് കരുതുന്ന യുഡിഎഫ്-എല്‍ഡിഎഫ് കാരോടൊപ്പം ഖുര്‍ആനിലെ പരമതാസഹിഷ്ണുത കൂടിയാണ്. അതായത് ഇസ്ലാമിക ലോകം എന്ന ഖുര്‍ആന്റെ രാഷ്ട്രീയ ലക്ഷ്യമാണ് അപകടകരം. ഖുര്‍ആന്‍ മറ്റു മതഗ്രന്ഥങ്ങളെപ്പോലെ കേവലം ഒരു മതഗ്രന്ഥം മാത്രമല്ല; ഒരു വിദ്വേഷ രാഷ്ട്രീയ ഗ്രന്ഥം കൂടിയാണെന്നതാണ് യഥാര്‍ത്ഥ അപകടം. ഇതറിയാവുന്ന മുസ്ലിങ്ങള്‍ക്ക് പോലും ഇത് പറയാന്‍ കഴിയാത്തവിധം സ്വന്തം മതാനുയായികളെ ഭയപ്പെടുത്തുന്ന ധാരാളം വചനങ്ങള്‍ അതില്‍ നിറഞ്ഞു കിടക്കുകയും അത് ചൂണ്ടിക്കാട്ടി ഭീകരവാദികള്‍ മുസ്ലിം വിശ്വാസിസമൂഹത്തെ മാനസികമായി അടിമപ്പെടുത്തുകയും ചെയ്യുന്നു. അത് ലംഘിച്ചാലുണ്ടാകാവുന്ന മതപരമായ പ്രത്യാഘാതങ്ങള്‍ അറിഞ്ഞുകൊണ്ടു തന്നെ സാമാന്യ മുസ്ലിം ജനത നിസ്സഹായതയോടെ മൗനം പാലിക്കുകയും ആ മൗനം ഭീകരവാദികള്‍ ഹിംസാത്മകമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. വിശ്വമഹാകവി ലോര്‍ക്കയുടെ വാക്കുകളോര്‍ക്കുക: നിശ്ശബ്ദത ഒരു അക്രമമാണ്.

 

Tags: വേടൻഹിരണ്‍ദാസ് മുരളി
ShareTweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies