Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ദേവന്മാരും അസുരന്മാരും (തമിഴകപൈതൃകവും സനാതനധര്‍മവും 9)

ഡോ.ആര്‍. ഗോപിനാഥന്‍

Print Edition: 13 June 2025

ആര്യരുടെ ഏറ്റവും മുഖ്യനായ വൈദിക ദേവന്‍ വരുണനാണ്. നിയമത്തിന്റെയും പ്രകൃതി നിയമങ്ങളുടെയും അധീശനാണദ്ദേഹം. വൈദികാരാധകര്‍ വരുണനെയാണ് എല്ലാത്തിനും ആശ്രയിച്ചിരുന്നത്. 122 പ്രാങ് ചരിത്രകാലത്ത് വിഷ്ണുവും ശിവനുമായി നടന്നിരുന്ന സംഘര്‍ഷങ്ങള്‍ ഉറാനസും ക്രോനസും തമ്മിലും, ഒസിറിസ് എന്ന സ്‌കന്ധനും സേത് എന്ന ഗണേശനും തമ്മിലുമുള്ള സംഘര്‍ഷങ്ങളുമെല്ലാം മിക്ക സംസ്‌കാരങ്ങളിലുമുണ്ട്. അവ ഏഷ്യയില്‍ നിലനിന്നിരുന്ന മതപരമായ ഐക്യത്തെ തകര്‍ക്കുകയും അതിന്റെ ഫലമായി രണ്ട് വിഭാഗങ്ങള്‍ ഉയര്‍ന്നുവരുകയുമുണ്ടായി. അവരിലൊരു വിഭാഗം ചന്ദ്രാരാധകര്‍ അഥവാ വിഷ്ണുഭക്തരായി. അദ്ദേഹത്തിന്റെ പൗത്രനാണ് സൂര്യദൈവവും പൂര്‍ണചന്ദ്രദൈവവുമായ വരുണനെന്ന് കേസരി ചൂണ്ടിക്കാട്ടുന്നു. വരുണന്റെ അമ്മയും ഭാര്യയുമാണ് ശക്തി അഥവാ വീനസ്. മറ്റേ വിഭാഗം ശിവനെ അഥവാ ബുദ്ധനെയും, അദ്ദേഹത്തിന്റെ ഇളയമകനും പ്രധാനപ്പെട്ട അഗ്നിദേവനും പുതിയ ചന്ദ്രദൈവവുമായ ഗണേശനെയും, വരുണ പുത്രനായ അഗസ്ത്യനെയും ആരാധിച്ചു. ക്രമേണ വരുണന്‍ പ്രധാനപ്പെട്ട സൂര്യദേവനെന്നതിലുപരി വിഷ്ണുവിന്റെ അവതാരം അഥവാ, പൂര്‍ണചന്ദ്രന്റെ ദൈവമായ പുതിയ വിഷ്ണു, അല്ലെങ്കില്‍ രാകയും ഹോമ അഥവാ സോമയുമായിമാറി. വരുണന്‍ പൂര്‍ണമായി ചന്ദ്രദൈവവും ഗണേശന്‍ പ്രധാനപ്പെട്ട അഗ്നിദൈവവും, ഇരുണ്ടതും മഞ്ഞയുമായ സോമം അഥവാ ഹോമവുമായി. താന്ത്രികവിഭാഗം അവരുടെ പ്രധാനദൈവമായ വരുണനില്‍ നിന്ന് അഷുര അഥവാ അസുര എന്ന പേര് നേടുകയും, മറ്റുള്ളവര്‍ സുര്‍ അഥവാ ഗണേശനില്‍നിന്ന് സുര എന്ന പേര് നേടുകയും ചെയ്തു. സുര്‍ എന്ന സുമേരിയന്‍ പദത്തിന്റെ അര്‍ഥം തീയെരിക്കുക എന്നാണ്. അതുമൂലമാണ് ഗണേശന് സുര്‍ എന്ന പേര് ലഭിച്ചതെന്നും കാണാം.

ഇന്ത്യയിലെ ചരിത്ര പൂര്‍വഗോത്രവര്‍ഗങ്ങളെപ്പറ്റിയുള്ള കെ.സി. മിശ്രയുടെ നിരീക്ഷണങ്ങള്‍ അവരുടെ വംശീയ പാരമ്പര്യത്തെക്കുറിച്ച് ഏകദേശം കൃത്യമായ ഒരു ധാരണ തരുന്നുണ്ട്. അദ്ദേഹം പറയുന്നത്,123 ഇന്ത്യയിലെ ചരിത്ര പൂര്‍വ താമസക്കാരുടെ വംശീയപാരമ്പര്യം, ദേവ, അസുര, മനു എന്ന വിശാലമായ വംശീയ പ്രാങ്മാതൃകകളെ (prototype) സൂചിപ്പിക്കുന്ന മൂന്ന് വാക്കുകളിലൊതുക്കാമെന്നാണ്. ദേവന്മാര്‍ക്കുശേഷമുള്ള പരിണാമഗതിയിലെ ഒരു ഘട്ടത്തെയാണ് കുറിക്കുന്നതെങ്കിലും മനുക്കള്‍, വിധിയുടെ വിനോദം മൂലമാകാം, ദേവന്മാരുടെയും അസുരന്മാരുടെയും സവിശേഷതകള്‍ കൂടിച്ചേര്‍ന്നവരാണ്. ആദിയില്‍ പരസ്പരം നിരന്തരം പോരടിക്കുന്ന ദേവന്മാരും അസുരന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു. അതില്‍ വിജയം മിക്കപ്പോഴും ദേവന്മാര്‍ക്കായിരുന്നു. പക്ഷേ, വിനാശകരമായ ഒരു പ്രളയത്തില്‍പ്പെട്ട് ദേവന്മാരുടെ വാഴ്ചാകാലമവസാനിച്ചു. ആ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടത് മനു മാത്രമാണ്. മനുവാണ് വര്‍ത്തമാനകാലത്തെ മനുഷ്യസമൂഹങ്ങളുടെയെല്ലാം സ്രഷ്ടാവ്. ‘ആദികാലങ്ങളില്‍ ദേവന്മാരും അസുരന്മാരും രണ്ടു വ്യത്യസ്ത സംസ്‌കാരങ്ങളെയും വിശ്വാസധാരകളെയും പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ രണ്ട് ശാഖകള്‍ മാത്രമായിരുന്നു. 124 ബ്രാഹ്മണ പാരമ്പര്യപ്രകാരം അസുരര്‍ ദേവന്മാരുടെ ജ്യേഷ്ഠന്മാരാണ്. അസുരന്മാര്‍ മനുഷ്യരുടെയും ദേവന്മാരുടെയും ജ്യേഷ്ഠന്മാര്‍ മാത്രമല്ല, ആദ്യമായി അഗ്നിദേവനെ പൂജിച്ചു തുടങ്ങിയതും അവരായിരുന്നു. അസുരരില്‍ നിന്നാണ് മനുവിന് അഗ്നിജ്ഞാനം ലഭിക്കുന്നത്.125 എ.പി. ബാനര്‍ജിയും അസുരരെ അസീറിയക്കാരായി കണ്ടെത്തിയിട്ടുണ്ട്. അസുരരുടെ പാരമ്പര്യത്തെപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെ ക്രോഡീകരിക്കാം. ഈജിപ്തില്‍ നിന്ന് ബാബിലോണിയയിലേയ്ക്കും, പേര്‍ഷ്യയില്‍ നിന്ന് സിന്ധുനദീതടത്തിലേയ്ക്കും വ്യാപനം ചെയ്ത പൂര്‍വ ഇന്‍ഡോ-യൂറോപ്യന്‍ ജനതയാണ് അസുരര്‍. മുന്‍കാലങ്ങളില്‍ അസീറിയന്‍ മണ്ണും സംസ്‌കാരവും കീഴടക്കുകയും സ്വാംശീകരിക്കുകയും ചെയ്ത ഇറാനിയന്‍ ആര്യന്മാരുടെ അഹുര-മസ്ദയാണ് ഇവരുടെ അധിദേവതയായ അസുര-മസ്ദയായി മാറിയത്. ആര്യന്‍ സൈനികാധിനിവേശങ്ങള്‍ മൂലം ഭൂമിയിലുള്ള തങ്ങളുടെ സമ്പത്തെല്ലാം നഷ്ടപ്പെട്ട ഇവര്‍ അതിസമര്‍ത്ഥരായ സമുദ്രസഞ്ചാരികളുടെ വംശമായിരുന്നു. പുരുക്കളെയും ഭൃഗുക്കളെയും പോലെ വൈദികഗോത്രങ്ങളിലും പുരോഹിതന്മാരിലുംപെട്ടവര്‍ വൈദികകാലത്ത് അസുരന്മാരോ, അവരുമായി മിശ്രണംചെയ്യപ്പെട്ടവരോ ആയിരുന്നുവെന്ന് ഉറപ്പിച്ചുപറയാമെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. അവരുടെ ആത്യന്തികമായ കീഴടക്കം ദശരാജയുദ്ധത്തില്‍ കാണാം. അതിനെത്തുടര്‍ന്നാണ് ആര്യന്മാര്‍ക്ക് മേല്‍ക്കൈയുള്ള ഒരു പുതിയ മിശ്രസംസ്‌കാരം ഉയര്‍ന്നുവന്നത്. ശാരീരികമായി അസുരര്‍ മൃദുലമായ തൊലിയും, ബ്രൗണോ, വെളുത്തതോ ആയ നിറവുമുള്ളവരാണ്. ആര്യരെയും അസുരരെയും വേര്‍തിരിക്കാനുള്ള പ്രധാന അതിര്‍വരമ്പ് മൃധ്രവാചാ -നീചഭാഷണമാണെന്ന് ഐതരേയ ബ്രാഹ്മണത്തിലും (ഐതരേയ ബ്രാഹ്മണം, കകക. 2. 5.) സാംഖ്യത്തിലും പറയുന്നു. 126ആരണ്യകത്തില്‍ ആര്യനെയും അനാര്യനെയും വേര്‍തിരിക്കാനുള്ള മുഖ്യോപാധിയായി നീചഭാഷണത്തെ ഊന്നിപ്പറയുന്നു. ശതപഥബ്രാഹ്മണത്തിലും ആര്യഭാഷണത്തെ അസുര ഭാഷയില്‍ നിന്ന് വ്യാവര്‍ത്തിപ്പിക്കുന്നുണ്ട്. ബ്രാഹ്മണരും ഭാഷാശുദ്ധിയുടെയും വൈദഗ്ദ്ധ്യത്തിന്റെയും പേരില്‍ അഭിമാനിച്ചിരുന്നു. പതഞ്ജലി അസുരഭാഷണത്തെ പ്രാചീന അസീറിയക്കാരുടെ യുദ്ധാട്ടഹാസമായി (ഹെലയോ ഹെലയാഃ) പരാമര്‍ശിക്കുന്നുണ്ട്.(1.1) സപ്ത നദികളുടെ കരകളില്‍ നിന്ന് നിഷ്‌കാസിതരാക്കപ്പെട്ട അസുര രാജാക്കന്മാര്‍ കിഴക്കോട്ട് മഗധ അഥവാ അംഗരാജ്യത്തേയ്ക്കും, വടക്ക് മുജുവന്ത, ബാഹ്‌ളിക പ്രദേശങ്ങളിലേയ്ക്കും മാറി. വടക്കന്‍ പ്രദേശങ്ങളില്‍ അവര്‍ ദാസ ദസ്യു ജനങ്ങളുമായി ലയിച്ചു ചേരുകയും പിന്നീട്, ദാനവന്മാര്‍, രാക്ഷസര്‍ എന്നൊക്കെ അറിയപ്പെടുകയും ചെയ്തു. ബ്രാഹ്മണര്‍ അവരെ വലിയ വെറുപ്പോടെയാണ് ചിത്രീകരിച്ചിട്ടുള്ളത്.

127 എസ്.സി. റോയ്, കല്‍പ്പാളികള്‍ കൊണ്ടുമൂടിയ, ശവശരീരമടക്കിയിട്ടുള്ള ധാരാളം പാണ്ടുകുഴികളുള്ള (urn) അസുരശ്മശാനം ഛോട്ടാനാഗപ്പൂരില്‍ നിലനില്‍പ്പുള്ളതായി ചൂണ്ടിക്കാട്ടുന്നുണ്ട്. അവിടെ നിന്ന് നവീന ശിലായുഗകാലത്തേതു മാത്രമല്ല, ചെമ്പുപകരണങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. മുണ്ഡകളുടെ ഒരു പാരമ്പര്യജ്ഞാനമനുസരിച്ച് ഈ രാജ്യത്ത് മുമ്പ് ഇരുമ്പുരുക്കുന്നവരുടെ വംശം അധിവസിച്ചിരുന്നു. അവരുടെ പാരമ്പര്യ വിശ്വാസ പ്രകാരം പ്രാചീന അസുരന്മാര്‍ ഒരു വ്യത്യസ്ത വംശീയ വിഭാഗത്തില്‍പ്പെട്ടവരാണെന്നും ഉയര്‍ന്ന സാംസ്‌കാരിക നിലവാരമുണ്ടായിരുന്ന പ്രാചീനജനത ഏര്‍പ്പെടുത്തിയ ഇരുമ്പുരുക്കുന്ന തൊഴിലിനോടനുബന്ധമായി വര്‍ത്തമാനകാല ജനത ഈ പേര് സ്വീകരിച്ചതാണെന്നും അത് സൂചിപ്പിക്കുന്നു. ഇതിന് സമാനമായ നിരീക്ഷണങ്ങള്‍ കെ.കെ.ല്യൂബ തുടങ്ങി പലരുടെയും പഠനങ്ങളിലുണ്ട്. റാഞ്ചിയിലെ ബീഹാര്‍ ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓഫീസറായിരുന്ന128 എസ്.പി. സിങ് നല്‍കുന്ന വിവരമനുസരിച്ച്, ഛോട്ടാനാഗപ്പൂരിലെ അസുരന്മാര്‍ക്ക് ചുടുകട്ടകൊണ്ട് നിര്‍മ്മിച്ച വീടുകളും, ചെമ്പുകൊണ്ടുള്ള ആയുധങ്ങളും ആഭരണങ്ങളും ഉണ്ടായിരുന്നതു കൂടാതെ, അവര്‍ ലിംഗാരാധകരുമായിരുന്നു. രക്തപരിശോധനയില്‍ അവര്‍ പരിസരവാസികളായ ഗോത്രങ്ങളില്‍നിന്ന് വളരെ വ്യത്യസ്തരും ആസ്‌ത്രേലിയന്‍ ആദിവാസികളുടെ യഥാര്‍ഥ പ്രതിനിധികളുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അപസംസ്‌കാരവല്‍ക്കരണത്തിന്റെ സുവ്യക്തമായ ഉദാഹരണമാണവര്‍. ആദ്യകാലത്ത് അസുരരും ദസ്യുക്കളും രണ്ടായിത്തന്നെ പരിഗണിക്കപ്പെട്ടിരുന്നുവെന്നുമാത്രമല്ല, അസുരര്‍ സ്വയം കൂടുതല്‍ ഉന്നതമായ സംസ്‌കാരമുള്ളവരായി കരുതുകയും ചെയ്തിരുന്നു.129 സെമറ്റിക് ഗോത്രങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആദിമകാലങ്ങളില്‍ ആര്യഭാഷാവക്താക്കള്‍ അസുര -ബനി-പാല്‍, അസുര-നാസിറ-പാല്‍ തുടങ്ങിയ അസീറിയന്‍ രാജാക്കന്മാരുടെ പേരുകളില്‍ നിന്ന് എടുത്തിട്ടുള്ളതാണ് അസുര പദമെന്ന് ആര്‍.ജി. ഭണ്ഡാര്‍ക്കര്‍ അഭിപ്രായപ്പെടുന്നു. 130 സൈന്ധവ സംസ്‌കാരത്തിനും ഹാരപ്പന്‍ സംസ്‌കാരത്തിനും സുമറിലെയും മെസപ്പൊട്ടോമിയയിലെയും സംസ്‌കാരങ്ങളുമായി വ്യക്തമായ ബന്ധമുണ്ടെന്ന് മോര്‍ട്ടിമര്‍ വീലര്‍ വ്യക്തമാക്കുന്നുണ്ട്. 131 ദ്രാവിഡരും സുമേറിയന്‍ വംശങ്ങളുമായുള്ള നരവംശ ശാസ്ത്രപരമായ സാദൃശ്യം ചൂണ്ടിക്കാട്ടുന്ന ഡോ.ഹാളും എഫ്.ജെ. ഹേരസും പറയുന്നത്, സൈന്ധവ നഗരങ്ങളില്‍ താമസിച്ചിരുന്ന അസുരദ്രാവിഡര്‍ ഇന്ത്യയില്‍ നിന്ന് മധ്യപൂര്‍വേഷ്യയിലേയ്ക്ക് കുടിയേറിയിരിക്കാമെന്നാണെങ്കിലും, പൊതുവായ വിശ്വാസം അസീറിയന്മാരും മറ്റു മെഡിറ്ററേനിയന്മാരും കിഴക്കോട്ടാണ് സഞ്ചരിച്ചതെന്നാണ്. ഇറാനിയന്‍ ആര്യന്മാര്‍ ആദ്യമേ തന്നെ അസുരന്മാര്‍ എന്നറിയപ്പെട്ടിരുന്നതു മൂലം പിന്നീടു വന്ന വൈദികാര്യന്മാര്‍ ദേവന്മാരുടെ പിന്‍തുടര്‍ച്ചക്കാരായി അറിയപ്പെട്ടു.

നരവംശ ശാസ്ത്രപരമായി ഇന്ത്യയില്‍ ബി.സി.ഇ. 8000 മുതലുള്ള സാംസ്‌കാരിക വികസനങ്ങളില്‍ വിടവൊന്നുമില്ല. വൈദികമതം തെന്നിന്ത്യയിലേയ്ക്ക് വ്യാപിപ്പിച്ച അഗസ്ത്യര്‍ 3700 ബി.സി.യില്‍ ചെമ്പ് സംസ്‌കാരം ആരംഭിച്ച കാലത്ത്- ജീവിച്ചിരുന്നതായിട്ടാണ് പുരാണ സൂചനകള്‍. വിന്ധ്യന്റെ പുരാവൃത്തം നല്‍കുന്ന സൂചന, ആര്യര്‍ക്ക് നേരിട്ട് അവരുടെ സംസ്‌കാരം തെക്കോട്ട് വ്യാപിപ്പിക്കാനാകാതെ വന്നപ്പോള്‍ ദ്രാവിഡ മഹര്‍ഷിയായ അഗസ്ത്യരുടെ സഹായം തേടിയെന്നാണ്. അക്കാലങ്ങളില്‍ തമിഴക സമൂഹങ്ങള്‍, വിശേഷിച്ച് തമിഴ് – മലയാള പൂര്‍വികര്‍, സാമൂഹികമായും സാമുദായികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒരേ പൈതൃകമാണ് പങ്കിട്ടിരുന്നത്. യഥാര്‍ത്ഥത്തില്‍ ആര്യന്‍ എന്നൊരു വംശമോ, സാമൂഹ്യവ്യവസ്ഥയോ ഇല്ലെന്നും ഇന്തോ-ആര്യന്‍ ഭാഷ സംസാരിക്കുന്നവരെയാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആദ്യം ആ പദം പ്രയോഗിച്ച മാക്‌സ്മുള്ളറും മറ്റ് ബഹുഭൂരിപക്ഷം ചരിത്രകാരും അംഗീകരിച്ചിട്ടുണ്ട്. ആര്യന്‍ -ദ്രാവിഡന്‍ എന്ന വേര്‍തിരിവ് ഒരേ ജനവിഭാഗത്തിനുള്ളില്‍ ഭാഷയുടെയും അഗ്ന്യാരാധന, യജ്ഞം എന്നിങ്ങനെയുള്ള ആചാരങ്ങളുടെയും ഫലമായി വന്നുചേര്‍ന്നതാണെന്ന് റൊമില ഥാപ്പറെയും ഡി.ഡി. കൊസാംബിയെയും പോലുള്ള ചരിത്രരചയിതാക്കളെ ഉദ്ധരിച്ചുകൊണ്ട് 132 ഡോ. ആര്‍.ഗോപിനാഥന്‍ എഴുതിയിട്ടുണ്ട്. 133 ഡോ. അംബേദ്കര്‍ വിശകലനം ചെയ്യുന്നതനുസരിച്ച്, നിഷാദര്‍, മനുവിന്റെവീക്ഷണത്തില്‍ ബ്രാഹ്മണപുരുഷനും ശൂദ്രസ്ത്രീക്കും ജനിച്ച ജാര ജാതിയാണ്. എന്നാല്‍, ചരിത്രത്തില്‍ അവര്‍ സ്വന്തം സ്വതന്ത്രാതിര്‍ത്തികളും തനത് രാജാക്കന്മാരുമുള്ള ഒരു ദേശീയവര്‍ഗമായിരുന്നു. നീഗ്രിറ്റോ വംശത്തില്‍പ്പെട്ട അവര്‍ വളരെ പ്രാക്തനമായ ഒരു വര്‍ഗമാണ്. വനവാസകാലത്ത് രാമന് ആതിഥ്യം നല്‍കിയ ഗുഹനെ രാമായണം പരാമര്‍ശിക്കുന്നത് ശൃംഗവേരപുരം തലസ്ഥാനമായുള്ള നിഷാദരുടെ രാജാവെന്ന നിലയിലാണ്. മാന്യമായ വംശങ്ങളെയെല്ലാം മനു ജാരസന്തതികളെന്ന് വിളിച്ചത് നാനാജാതികളുടെ ഉദ്ഭവത്തോടെ തകര്‍ച്ചയെ നേരിട്ട ചാതുര്‍വര്‍ണ്യത്തെ പ്രതിരോധിക്കാന്‍ വേണ്ടിയാണെന്നും, ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ള ജാതികളുടെ ഉത്ഭവത്തിന് ന്യായം കണ്ടെത്താനാണ് മനു ഇത്തരം ആക്ഷേപങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം സ്ഥാപിക്കുന്നു. 134 ദ്രാവിഡന്മാര്‍ ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ഏറ്റവുമുയര്‍ന്നഘട്ടം സൃഷ്ടിച്ച പ്രോട്ടോ സഹാറന്മാരുടെ പിന്തുടര്‍ച്ചക്കാരാണെന്നും ഹാരപ്പന്‍ ഭാഷ ദ്രാവിഡമാണെന്നും അതിന് സുമേറിയന്‍ ഭാഷയുമായി ബന്ധമുണ്ടെന്നും ഈ രണ്ട് ഭാഷകളും ഒരു പൊതു മൂലഭാഷയില്‍ നിന്ന് വികസിച്ച് വന്നതാണെന്ന കിന്നിയര്‍-വില്‍സണ്‍ ദമ്പതികളുടെ നിരീക്ഷണങ്ങളും അവയെ കമില്‍ വി സ്വലബിള്‍, ഡോ. ഫോര്‍സെര്‍വിസ് എന്നിവര്‍ പിന്താങ്ങുന്നതും എന്‍.എം. ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദ്രാവിഡര്‍ എന്ന വാക്ക് വേദങ്ങളിലോ, വേദാനന്തരസാഹിത്യത്തിലോ പ്രയോഗിച്ചിട്ടില്ലെന്ന് എല്‍.എന്‍. രേണു എഴുതുന്നത് മേല്‍ഭാഗത്ത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവയ്ക്കും വളരെക്കാലത്തിന്‌ശേഷമുള്ള കൃതികളിലാണ് അത് കാണുന്നത്. പ്രാങ്‌ലിപി വിദഗ്ദ്ധരെല്ലാം ഹാരപ്പന്‍ ഭാഷയുടെ ദ്രാവിഡബന്ധം വ്യക്തമാക്കുന്നുണ്ട്. തമിഴും മൂലദ്രാവിഡഭാഷയില്‍ നിന്നുദ്ഭവിച്ചതായതുകൊണ്ട്, 135 തമിഴ്എന്ന പദം ദ്രാവിഡമാണെന്ന് പറയുന്നതിനെക്കാള്‍ കൂടുതല്‍ ന്യായം തിരവിടം ദ്രാവിഡമായെന്ന് പറയുന്നതിനാണെന്ന് ചട്ടമ്പിസ്വാമികള്‍ സൂചിപ്പിക്കുന്നുണ്ട്. അക്കാര്യം പിന്നാലെ ചിന്തിക്കാം. 136 ക്രീറ്റുകളും മെഡിറ്ററേനിയന്മാരും മലബാര്‍ തീരങ്ങളിലെ ദ്രാവിഡരും തമ്മില്‍ അസാമാന്യ സാദൃശ്യങ്ങളുണ്ടെന്ന് കേസരി ബാലകൃഷ്ണ പിള്ള വ്യക്തമാക്കുന്നു. 137 രാമായണത്തില്‍ പരാമര്‍ശിക്കുന്ന ക്രൗഞ്ചാലയവനം ശിക്കാര്‍പൂറിലെ ലാര്‍കാനാ താലൂക്കിലാണെന്നും, സിന്ധുനദീതട സംസ്‌കൃതിയുടെ ഭാഗമായ മോഹന്‍ജദാരോ, ജുകാര്‍, പണ്ടിവാഹി തുടങ്ങിയ പ്രദേശങ്ങള്‍ ഈ മേഖലയിലുള്‍പ്പെട്ടതാണെന്നും, അവിടെ അക്കാലത്ത് വസിച്ചിരുന്ന കബന്ധര്‍ ദാനവന്മാരായിരുന്നെന്നും അവരുടെ മുന്‍ തലമുറക്കാരാണ് സിന്ധുനദീതട സംസ്‌കാരത്തിന്റെ പ്രബലഘട്ടത്തില്‍ അവിടെയുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ലിപിപരമായി ഹാരപ്പന്‍ സംസ്‌കാരത്തിനും ഇളമൈറ്റ് സംസ്‌കാരത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന ശക്തമായ ഒരു അഭിപ്രായമുണ്ട്. ഇന്‍ഡസ്‌സംസ്‌കാരത്തിന്റെ നിര്‍മ്മാതാക്കള്‍ ഇരട്ടനദിയുടെ (മെസപ്പൊട്ടോമിയ) ഭാഗത്ത് നിന്ന് വന്നവരാകാമെന്ന് മോര്‍ട്ടിമര്‍ വീലര്‍ നിരീക്ഷിക്കുന്നത് മുന്‍ഭാഗത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.138 ഹാരപ്പന്‍ സംസ്‌കാരം ആര്യപൂര്‍വമാണെന്നും അവര്‍ സംസാരിച്ചിരുന്നത് ദ്രാവിഡ ഭാഷയാണെന്നും ഫാ.ഹേരസ്, സര്‍.ജോണ്‍ മാര്‍ഷല്‍ തുടങ്ങിയവര്‍ ശക്തിയായി വാദിക്കുന്നു. ഹാരപ്പന്‍ മേഖലയില്‍ താമസിക്കുന്നവര്‍ ഇപ്പോഴും സംസാരിക്കുന്നത് ബ്രാഹുയി എന്ന ദ്രാവിഡ ഭാഷയാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.139 ബി.സി നാലാം സഹസ്രാബ്ദത്തില്‍ സുമേറിയക്കാര്‍ ഹാരപ്പന്‍ മേഖലകളില്‍ താവളമടിച്ചിരുന്നുവെന്ന് ‘ഇന്തോ സുമേരിയന്‍ സീല്‍സ് ഡെസിഫേഡ്’ എന്ന കൃതിയില്‍ വാഡന്‍ പറയുന്നത് മഹാജന്‍ ഉദ്ധരിക്കുന്നുണ്ട്. അവരാണത്രെ ഹാരപ്പന്‍ലിപിയും സംസ്‌കാരവും രേഖപ്പെടുത്തിയത്. ഹാരപ്പന്‍കാര്‍ സുമറില്‍നിന്ന് കടംവാങ്ങിയോ, മറിച്ചാണോ എന്ന് തീരുമാനിക്കാനായിട്ടില്ലെന്നും മഹാജന്‍ അഭിപ്രായപ്പെടുന്നുണ്ട്. 140ജി.ആര്‍. ഹണ്ടര്‍, ഹാരപ്പന്‍, ഈജിപ്ഷ്യന്‍, സുമേറിയന്‍ ലിപികളെല്ലാം ക്രി. മുമ്പ് അതാതിന്റെ സ്രോതസ്സുകളില്‍ നിന്ന് സ്വതന്ത്രമായി വികസിച്ചു വന്നവയാണെന്നും അവയ്ക്ക് ഒരു പൊതുസ്രോതസ്സുണ്ടാകാമെന്നുമാണ് കരുതുന്നത്. മൂന്നാം സഹസ്രാബ്ദത്തില്‍ മധ്യേഷ്യയില്‍ നിന്ന് സുമറുകള്‍ കടന്നുവരുമ്പോള്‍ ഇവിടെത്തന്നെ വളര്‍ന്നു വികസിച്ച അതിപ്രാചീന ഗോത്രങ്ങളുടെ പിന്മുറക്കാര്‍ നാഗന്മാരെന്നും മറ്റ് പല ഉപവിഭാഗങ്ങളായും വിവക്ഷിക്കപ്പെട്ടു. ആ ഗണത്തില്‍പ്പെട്ടവരാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക വനങ്ങളില്‍ ഇന്നും പാര്‍ക്കുന്നത്. അവരാണ് വീരക്കല്ലുകള്‍, കുടക്കല്ലുകള്‍, മുതുമക്കത്താഴികള്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍. അതുകൊണ്ടാണ് ഡി.ഡി. കൊസാംബി, 141 പുരാവസ്തുപരമായ കണ്ടുപിടുത്തങ്ങള്‍ കൊണ്ട് മാത്രം ഏതെങ്കിലുമൊരു കാലഘട്ടത്തില്‍ മനുഷ്യര്‍ ജീവിച്ചിരുന്നത് കണ്ടുപിടിക്കാനാകില്ലെന്നും അത് മനസ്സിലാക്കാന്‍ ലോകത്തിന്റെ ഓണം കേറാമൂലകളിലധിവസിക്കുന്ന അതി പ്രാചീന ജനവിഭാഗങ്ങളുമായി തുലനം ചെയ്ത് പഠിക്കേണ്ടതുണ്ടെന്നും എഴുതിയിട്ടുള്ളത്.

142 അക്കൂട്ടത്തിലെ പ്രബലമായ ഒരുവിഭാഗമായ ദ്രാവിഡര്‍ തെന്നിന്ത്യന്‍ തീരങ്ങളിലെല്ലാം അലഞ്ഞു നടന്നിരിക്കാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കേരളത്തില്‍, ഗോത്രവര്‍ഗഘടന തകരാത്ത നാഗന്മാര്‍ ആദിവാസികളായി വനമേഖലകളിലും ഗോത്രഘടന തകര്‍ന്നവര്‍ വിവിധ ജാതി സമൂഹങ്ങളായി വനേതര പ്രദേശങ്ങളിലും താമസിച്ചു. 143 ഇരുകൂട്ടരുടെയും പല ആചാരങ്ങളും വിശ്വാസപ്രമാണങ്ങളും ഒരുപോലെയാണെന്ന് ‘കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃക’മെന്ന കൃതിയില്‍ വിശദീകരിക്കുന്നുണ്ട്.
(തുടരും)

പരാമൃഷ്ടകൃതികള്‍
122 Proto-historic Chronology of Western Asia, p. 45, Kesari
123 Tribes in Mahabharata, p. 231, K.C. Mishra, National. 1987
124 Taitt.Brah.II.3.8-II.2.6.9 Satpata Brah.II.I.67
125 Asura India – the originally published in J B O R S, Vol.XII , A.P. Banarje
126 ശതപഥ ബ്രാഹ്മണം, III. 2.3.15.
127 J B O R S,Vol.XII., p. 146 f, S.C. Roy
128 Journal for Historical Research, Ranchi University, Vol.VII (1964), II, pp. 72-73, S.P. Singh
129 Aryans in the Land of Asuras, Collected works, Vol.I, p. 94-100.R.G. Bhandarkar
130 Ancient India No. 3 (1947), p. 58-130, Mortimer Veeler
131 Ancient History of Near East, p. 173 ff, &F.J.Heras-Proto-Indo-Meditteranian Culture, p. 160 ff. 316 ff
132 കേരളത്തനിമ പു. 216
133 ഡോ.അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, ഭാഗം 8, പു. 256- 257 വിവ. വി.കെ.നാരായണന്‍.
ഡോ.അംബേദ്കര്‍ ഫൗണ്ടേഷന്‍ 2000
134 സൈന്ധവനാഗരികതയും പുരാണ കഥകളും പു. 78,86 എന്‍.എം. ഹുസൈന്‍ ഇസ്ലാമിക് പബ്ലി.ഹൗസ്
135 തമിഴകവും ദ്രാവിഡമാഹാത്മ്യവും പു.29 ചട്ടമ്പിസ്വാമികള്‍
136 Out lines of the Protohistorical Chronology of Western Asia p.154 Kesari A. Balakrishna Pilla KU Pub
137 ibid. p. 239
138 കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം പു. 94 ഡോ.ആര്‍. ഗോപിനാഥന്‍ കേ.ഭാ.ഇന്‍. 2019
139 ഇ.പു. പു 940
140 Prehistoric, Ancient And Hindu India p. 44þ45 G.R. Hunter
141 പ്രാചീനഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും പു. ഡി.ഡി. കൊസാംബി. വിവര്‍. ഡോ.എം.
ലീലാവതി, ഡി സി ബി 2003
142 ഇ.പു. പു. 64
143 കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം ഡോ.ആര്‍. ഗോപിനാഥന്‍ കേ. ഭാ. ഇന്‍. 2019

 

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
ShareTweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies