നീലേശ്വരം: രാജാസ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടന്നുവരുന്ന പ്രാഥമിക ശിക്ഷാവര്‍ഗിന്റെ ഭാഗമായി നടന്ന പഥസഞ്ചലനത്തിനു നേരെ സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിട്ടു. നീലേശ്വരം പുതിയബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേര്‍ന്ന സഞ്ചലനത്തെ സിപിഎം ക്രിമിനലുകള്‍ ആയുധങ്ങളുമായി ആക്രമിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളെ അവഗണിച്ച് സഞ്ചലനം മുന്നോട്ട് നീങ്ങിയെങ്കിലും രാജാസ് ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിനു സമീപത്ത് വെച്ച് സ്വയംസേവകര്‍ക്കുനേരെ സിപിഎം അക്രമികള്‍ കല്ലേറ് നടത്തി.കല്ലേറില്‍ നിരവധി സ്വയംസേവകര്‍ക്ക് പരുക്കേറ്റു.
സഞ്ചലനം രാജാസ് ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെ
പോലീസ് വിദ്യാലയത്തിലേക്ക് ഇരച്ചു കയറുകയും ടിയര്‍ ഗ്യാസ് എറിഞ്ഞ് ക്യാമ്പിനകത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ശ്രമിച്ചു. സിപിഎം അക്രമിക്കുമെന്ന സൂചനയുണ്ടായിട്ടും വേണ്ട സുരക്ഷയൊരുക്കുവാന്‍ പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഡിസംബര്‍ 22-നു ഉച്ചയ്ക്ക് 12.30 മണിക്ക് പതിനഞ്ചോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ശിബിരത്തിന്റെ കവാടം തകര്‍ത്തിരുന്നു.