Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന് വിജയദശമിയില്‍ തുടക്കമാകും

Apr 4, 2025, 12:56 am IST
പത്രസമ്മേളനത്തില്‍  കെ.ബി.ശ്രീകുമാര്‍, പി.എന്‍.ഈശ്വരന്‍, എം.ഗണേശന്‍ എന്നിവര്‍

പത്രസമ്മേളനത്തില്‍ കെ.ബി.ശ്രീകുമാര്‍, പി.എന്‍.ഈശ്വരന്‍, എം.ഗണേശന്‍ എന്നിവര്‍

രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ശതാബ്ദി പ്രവര്‍ത്തനം 2025 വിജയദശമി മുതല്‍ 2026 വിജയദശമി വരെ ഒരു വര്‍ഷത്തെ പരിപാടികള്‍ രാജ്യമൊട്ടാകെ നടക്കുമെന്ന് ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്‍, ദക്ഷിണകേരള പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാര്‍, പ്രചാര്‍ പ്രമുഖ് എം.ഗണേശന്‍ എന്നിവര്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1925 വിജയദശമി ദിവസം സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവകസംഘം നൂറ് വര്‍ഷം പിന്നിടുകയാണ്. സംഘത്തിന്റെ ശതാബ്ദി കാര്യക്രമങ്ങള്‍ക്ക് 2025 മാര്‍ച്ച് 21 മുതല്‍ 23 വരെ കര്‍ണാടകയിലെ ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയില്‍ അന്തിമരൂപമായി. ഇത് അനുസരിച്ച് ആറ് സവിശേഷ കാര്യക്രമങ്ങള്‍ക്കാണ് പ്രതിനിധി സഭ രൂപം നല്കിയത്.

വിജയദശമിയുമായി ബന്ധപ്പെട്ട് ഖണ്ഡ്, നഗര്‍ തലത്തില്‍ പൂര്‍ണഗണവേഷധാരികളായ സ്വയംസേവകരും പൊതുസമൂഹവും അണിനിരക്കുന്ന പൊതുപരിപാടികള്‍ നടക്കും. കേരളത്തില്‍ 2025 നവംബര്‍ മുതല്‍ 2026 ജനുവരി വരെ എല്ലാ ഗ്രാമങ്ങളിലും എല്ലാ സ്ഥലങ്ങളിലും എല്ലാ വീടുകളിലും എത്തുംവിധം വിപുലമായ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. സമാജപരിവര്‍ത്തനം ലക്ഷ്യം വച്ച് സംഘം മുന്നോട്ടുവച്ച പഞ്ചപരിവര്‍ത്തനം (കുടുംബമൂല്യങ്ങളുടെ സംരക്ഷണം, സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വ, പൗരബോധം) എന്ന ആശയം എല്ലാവരിലും എത്തിക്കുകയാണ് സമ്പര്‍ക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

മണ്ഡല്‍ കേന്ദ്രങ്ങളിലും പ്രാദേശികമായും വിപുലമായ ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഒരു തരത്തിലുമുള്ള വിവേചനങ്ങളില്ലാത്ത, ഒരുമയും സൗഹൃദവും നിറഞ്ഞ സാമൂഹിക ജീവിതമെന്ന സമരസതയുടെ സന്ദേശം ഈ സമ്മേളനങ്ങളിലുയരും.
ഖണ്ഡ് (താലൂക്ക്), നഗര കേന്ദ്രങ്ങളില്‍ സാമാജിക സദ്ഭാവനാ സമ്മേളനങ്ങള്‍ നടക്കും.

ദേശീയ വിഷയങ്ങളില്‍ സമൂഹത്തിന് ശരിയായ ആശയങ്ങള്‍ പകരാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് വിചാര സഭകള്‍ നടത്തും.

പതിനഞ്ചിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കായി പ്രാദേശികതലത്തില്‍ വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്യും. രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സേവനം, പഞ്ചപരിവര്‍ത്തനം എന്നിവയിലേക്ക് യുവാക്കളെ നയിക്കുന്നതിന് ഉതകുന്നതാകും ഇത്തരം സമ്മേളനങ്ങള്‍.

രാജ്യത്തൊട്ടാകെ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് പ്രതിനിധിസഭയുടെ തുടക്കത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 51,570 സ്ഥലങ്ങളിലായി 83,129 ശാഖകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 73,646 ആയിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന മിലനുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,430 കൂടി 32,147 ആയി. മാസത്തില്‍ ഒരിക്കല്‍ ചേരുന്ന മണ്ഡലികളുടെ എണ്ണം 12,091 ആണ്. ഇങ്ങനെ നിലവില്‍ രാജ്യത്തൊട്ടാകെ 1,27,367 പ്രവര്‍ത്തനമാണ് നടക്കുന്നത്.

കേരളത്തിലും ഇക്കാര്യത്തില്‍ കാര്യമായ വര്‍ധനയുണ്ട്. പ്രവര്‍ത്തനവികാസം പരിഗണിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ ഉത്തരകേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ട് പ്രാന്തങ്ങളായാണ് കേരള സംസ്ഥാനത്തിലെ സംഘപ്രവര്‍ത്തനം നടക്കുന്നത്. ജോയിന്‍ ആര്‍എസ്എസ് വഴി സംഘത്തില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പ്രമുഖ വ്യക്തികളുമായി സമ്പര്‍ക്കം, ചായ് പേ ചര്‍ച്ച, പുസ്തക ചര്‍ച്ചകള്‍, ഫിലിം സൊസൈറ്റികള്‍, സേവാഭാരതി, സക്ഷമ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനം, മഹിളാ സമന്വയപ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, ഗ്രാമവികാസ പ്രവര്‍ത്തനം എന്നിങ്ങനെ മാതൃകാപരമായ ഒട്ടനവധി സംരംഭങ്ങളിലൂടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും സംഘത്തിന്റെ ആശയം എത്തിക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തിനായിട്ടുണ്ട്; പത്രസമ്മേളനത്തില്‍ ആര്‍എസ്എസ് ഭാരവാഹികള്‍ പറഞ്ഞു.

Tags: ആര്‍എസ്എസ്
ShareTweetSendShare

Related Posts

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies