അനധികൃതമായ മുസ്ലിം കുടിയേറ്റത്തിന്റെ ഫലമായി നിരവധി രാജ്യങ്ങളിലും നഗരങ്ങളിലും ജനസംഖ്യയില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍നിന്ന് മറ്റൊരു വസ്തുത വ്യക്തമാകുകയുണ്ടായി. മുസ്ലിം കുടിയേറ്റം കുറവും മിതവും കൂടുതലുമുള്ള രാജ്യങ്ങളിലും അവരുടെ ജനസംഖ്യ ഉയരുകതന്നെയാണ് (നിരക്കു വച്ചുള്ള വാദങ്ങള്‍ ഇവിടെയും തകര്‍ന്നുവീഴുന്നു). എന്നാല്‍ വന്‍തോതില്‍ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളില്‍ ജനസംഖ്യയില്‍ ആപല്‍ക്കരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നും പ്യൂ റിസര്‍ച്ച് സെന്റര്‍ കണ്ടെത്തുകയുണ്ടായി. കുടിയേറ്റം തീരെയില്ലാത്ത മേഖലയില്‍ 2010 ല്‍ മുസ്ലിം ജനസംഖ്യ 7.4 ശതമാനം വളരുമ്പോള്‍ കുടിയേറ്റം മിതമായ ഇടങ്ങളില്‍ അത് 11.2 ശതമാനമായിരിക്കും. ഉയര്‍ന്ന തോതില്‍ കുടിയേറ്റമുള്ള മേഖലകളില്‍ മുസ്ലിം ജനസംഖ്യാ വര്‍ധനവ് 14 ശതമാനവും.
സമീപവര്‍ഷങ്ങളില്‍ സംഘര്‍ഷഭരിതമായ സിറിയയില്‍നിന്നും മറ്റു മുസ്ലിം രാജ്യങ്ങളില്‍നിന്നും യൂറോപ്പിലേക്കുള്ള കുടിയേറ്റത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണുണ്ടായത്. മുസ്ലിം കുടിയേറ്റത്തിന്റെ ഈ തരംഗം വിവിധ രാജ്യങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഇപ്പോഴത്തെയും ഭാവിയിലെയും കുടിയേറ്റത്തെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. വരുന്ന ദശകങ്ങളില്‍ യൂറോപ്പിലെ മുസ്ലിം ജനസംഖ്യ എത്രയായിരിക്കുമെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ 2017 ല്‍ വിലയിരുത്തുകയുണ്ടായി. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചു. അഭയാര്‍ത്ഥി പ്രവാഹത്തിന്റെയും കുടിയേറ്റത്തിന്റേയും ഫലമായി മൂന്നു സാഹചര്യങ്ങളാണത്രേ സൃഷ്ടിക്കപ്പെടുക. ഇക്കാര്യത്തില്‍ കൃത്യമായ പ്രവചനം സാധ്യമല്ലെങ്കിലും എന്താണ് സംഭവിക്കുകയെന്ന് ഊഹിക്കാനാവും. 28 രാജ്യങ്ങളാണ് നിലവില്‍ യൂറോപ്യന്‍ യൂണിയനിലുള്ളത്. ഇവയിലും നോര്‍വെ, സ്വിറ്റ്‌സര്‍ലന്റ് എന്നിവയിലുമായി 2016 മധ്യത്തില്‍ 25.8 ദശലക്ഷം മുസ്ലിങ്ങളാണത്രേ ഉണ്ടായിരുന്നത്. മൊത്തം ജനസംഖ്യയുടെ 4.9 ശതമാനം. 2010 ല്‍ ഇത് 19.5 ദശലക്ഷമായിരുന്നുവെന്നും (മൊത്തം ജനസംഖ്യയുടെ 3.8 ശതമാനം) പ്യൂ റിസര്‍ച്ച് സെന്റര്‍ കണക്കാക്കുകയുണ്ടായി.
എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള മുസ്ലിം കുടിയേറ്റം ഉടനായും സ്ഥിരമായും നിലച്ചാല്‍പ്പോലും (Zero Migration) മുസ്ലിം ജനസംഖ്യ 2050 ആകുമ്പോള്‍ മൊത്തം ജനസംഖ്യയുടെ 7.4 ശതമാനമായി ഉയരുമത്രേ. 13 വര്‍ഷത്തെ ശരാശരി എടുക്കുമ്പോള്‍ മുസ്ലിങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് യുവതീയുവാക്കളാണെന്നതും പ്രത്യുല്‍പ്പാദന നിരക്ക് ഉയര്‍ന്നിരിക്കുന്നതുമാണ് (ഓരോ മുസ്ലിം സ്ത്രീയ്ക്കും ശരാശരി ഒന്നിലേറെ കുട്ടികള്‍) ഇതിനു കാരണം.
എല്ലാ അഭയാര്‍ത്ഥി പ്രവാഹവും നിര്‍ത്തിയാല്‍ തന്നെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള മുസ്ലിം കുടിയേറ്റം തുടര്‍ന്നുകൊണ്ടിരിക്കുമത്രേ. ഇതിനെയാണ് ‘മിതമായ’ സാഹചര്യമെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് യൂറോപ്പിലെ മുസ്ലിം ജനസംഖ്യ 2050 ല്‍ 11.2 ശതമാനമാവുക. 2014-2016 കാലയളവില്‍ കുടിയേറ്റം ഉയര്‍ന്ന തോതിലാവുകയും, ആ നില തുടരുകയും ചെയ്താല്‍ 2050 ല്‍ യൂറോപ്പിലെ മുസ്ലിം ജനസംഖ്യ 14 ശതമാനമായി വര്‍ധിക്കുമെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ വിലയിരുത്തുകയുണ്ടായി.
കുടിയേറ്റവും ജനപ്പെരുപ്പവും
ഈ മൂന്നു സാഹചര്യങ്ങളും വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം പലതായിരിക്കും. സര്‍ക്കാര്‍ നയങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അഭയാര്‍ത്ഥി പ്രവാഹവും കുടിയേറ്റവും രണ്ടാണ്. എന്നാല്‍ വന്‍തോതില്‍ അഭയാര്‍ത്ഥികളെത്തുന്ന രാജ്യങ്ങളില്‍ കുടിയേറ്റവും വലുതായിരിക്കും. ജര്‍മനിയിലെ മുസ്ലിം ജനസംഖ്യ 2016 ല്‍ ആറ് ശതമാനമായിരുന്നത് 2050 ല്‍ 20 ശതമാനമായി വര്‍ധിക്കും. കൂടുതല്‍ പേരെ അഭയാര്‍ത്ഥികളായി സ്വീകരിച്ചതുകൊണ്ടാണിത്. കൂടുതല്‍ പേരെ അഭയാര്‍ത്ഥികളായി സ്വീകരിച്ച സ്വീഡനില്‍ മുസ്ലിം ജനസംഖ്യ 2016 ല്‍ എട്ട് ശതമാനമായിരുന്നത് 2050 ല്‍ 31 ശതമാനമായി വര്‍ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കുടിയേറ്റമൊന്നും ഇല്ലെങ്കില്‍ തന്നെയും മുസ്ലിം ജനസംഖ്യയില്‍ യുവതീയുവാക്കളും കുട്ടികളും കൂടുതലുള്ള രാജ്യങ്ങളില്‍ ജനസംഖ്യയില്‍ വലിയ മാറ്റം വരും. ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം എന്നിവ ഇവയില്‍പ്പെടുന്നു. 2016 മധ്യത്തോടെയാണ് യൂറോപ്പിലെ ജനസംഖ്യയില്‍ ഈ മാറ്റം കണ്ടുതുടങ്ങിയത്. യൂറോപ്പില്‍ എത്ര മുസ്ലിങ്ങളുണ്ടെന്ന് കൃത്യമായി കണ്ടെത്തുക എളുപ്പമല്ല. 2016 ലെ മതിപ്പ് കണക്ക് പ്യൂ റിസര്‍ച്ച് സെന്ററിന്റെ അപഗ്രഥനത്തെയും സെന്‍സസ് വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.
അഭയാര്‍ത്ഥി പദവി ലഭിക്കാത്ത ഒരു വിഭാഗം ഉണ്ടെന്നതാണ് യൂറോപ്പിലെ മുസ്ലിം ജനസംഖ്യ സംബന്ധിച്ച കൃത്യമായ കണക്കെടുക്കാന്‍ കഴിയാത്തതിന്റെ ഒരു കാരണം. 2010-16 കാലയളവില്‍ 3.7 ദശലക്ഷം മുസ്ലിങ്ങള്‍ യൂറോപ്പിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഇവരില്‍ 2-5 ദശലക്ഷം പേര്‍ തൊഴിലാളികളും വിദ്യാര്‍ത്ഥികളും മറ്റുമാണ്. 2010-16 കാലയളവില്‍ അഭയാര്‍ത്ഥി പദവി ലഭിച്ചവരും ലഭിക്കാനുള്ളവരുമായി 1.3 ദശലക്ഷം മുസ്ലിങ്ങളുണ്ടായിരുന്നുവത്രേ. ഇവരില്‍ ഒരു ദശലക്ഷത്തോളം പേര്‍ 2014 ലും 2016 മധ്യത്തിലുമായി എത്തിയവരാണ്. പ്യൂ റിസര്‍ച്ച് സെന്റര്‍ നല്‍കുന്ന കണക്കാണിത്. ഇവര്‍ എന്തുചെയ്യുന്നുവെന്ന കാര്യം വ്യക്തമായിരുന്നില്ല. ചിലര്‍ സ്വമേധയാ യൂറോപ്പ് വിട്ടിരിക്കും. മറ്റു ചിലരെ പുറത്താക്കിയിട്ടുണ്ടാവാം.
പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ടു പ്രകാരം 2016 ലെ നിലവച്ച് 25.8 ദശലക്ഷം മുസ്ലിങ്ങള്‍ യൂറോപ്പിലുണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെട്ടത്. യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ 4.9 ശതമാനം വരും ഇത്. അഭയാര്‍ത്ഥി പദവി ലഭിക്കാതെ നിയമക്കുരുക്കില്‍പ്പെട്ടു കിടക്കുന്ന ഒരു ദശലക്ഷത്തെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മുസ്ലിം ജനസംഖ്യ 26.8 ശതമാനമായി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കുടിയേറ്റം നടക്കാതിരിക്കുകയും മിതമായി നടക്കുകയും ഉയര്‍ന്ന തോതില്‍ നടക്കുകയും ചെയ്യുന്ന മൂന്നു സാഹചര്യങ്ങളിലും മുസ്ലിം ജനസംഖ്യ വര്‍ധിക്കുകതന്നെ ചെയ്യും.
ലോകത്തെ മതവിഭാഗങ്ങളുടെ ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണ്ടെത്തലുകള്‍. അഭയാര്‍ത്ഥികളുടെ വരവിനെ തുടര്‍ന്ന് യൂറോപ്പിലെ മുസ്ലിം ജനസംഖ്യയിലുണ്ടായ മാറ്റത്തിലാണ് ഈ റിപ്പോര്‍ട്ട് കേന്ദ്രീകരിക്കുന്നത്. 2014 -16 കാലയളവിലെ അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്ന് യൂറോപ്പിലെ മുസ്ലിം ജനസംഖ്യയില്‍ വന്ന മാറ്റത്തെയാണ് ആദ്യം കണക്കാക്കിയത്. നിലവിലുള്ള വിവരങ്ങളും പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ മുന്‍കാല ജനസംഖ്യാ പഠനങ്ങളില്‍ സ്വീകരിച്ച രീതികളുമാണ് ഇതിന് ഉപയോഗിച്ചത്. യൂറോപ്പിലെ ജനസംഖ്യയില്‍ മുസ്ലിം-അമുസ്ലിം മതങ്ങളുടെ നിലവിലുള്ള വലിപ്പം, രാജ്യാന്തര തലത്തിലെ കുടിയേറ്റം, പ്രായം, ലിംഗം, പ്രത്യുല്‍പ്പാദന നിരക്ക്, മരണനിരക്ക്, മതംമാറ്റം എന്നിവയും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പരിഗണിച്ചു.
യൂറോപ്പിലെ അഭയാര്‍ത്ഥി പ്രവാഹം
യൂറോപ്പിലെ മുസ്ലിം ജനസംഖ്യാ വിഭിന്നങ്ങളാണ്. യൂറോപ്പില്‍ ജനിച്ച മുസ്ലിങ്ങളും യൂറോപ്പിതര രാജ്യങ്ങളില്‍നിന്നുള്ള സുന്നി, ഷിയ, സൂഫി വിഭാഗങ്ങളും ഇതിലുള്‍പ്പെടുന്നു. മതപരമായ വിശ്വാസവും പ്രതിബദ്ധതയുമൊക്കെ ഓരോ വിഭാഗത്തിനും വ്യത്യസ്തമായിരിക്കും. മതത്തിന് നിത്യജീവിതത്തില്‍ പ്രാമുഖ്യം നല്‍കാത്ത മുസ്ലിം ജനവിഭാഗങ്ങളെയും കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. മറ്റു ചിലര്‍ കടുത്ത മതവിശ്വാസികളുമാണ്. ഓരോ വിഭാഗവും എത്രമാത്രം മതവിശ്വാസികളാണെന്നത് റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരാത്ത കാര്യമായതുകൊണ്ട് അക്കാര്യം പരിഗണിച്ചിട്ടില്ല.
2010-2016 കാലയളവില്‍ യൂറോപ്പിലെ മുസ്ലിം ജനസംഖ്യ സ്വാഭാവികമായി തന്നെ ഗണ്യമായി ഉയരുകയുണ്ടായി. മരണനിരക്കിനെക്കാള്‍ കൂടുതല്‍ ജനനനിരക്കായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ മുസ്ലിം ജനസംഖ്യയിലുണ്ടായ വളര്‍ച്ച അധികവും കുടിയേറ്റം മൂലമായിരുന്നു. 3.5 ദശലക്ഷമാണ് ഇങ്ങനെ വര്‍ധിച്ചത്. ആകെ കുടിയേറിയവരില്‍നിന്ന് തിരിച്ചുപോയവരുടെ സംഖ്യ കുറച്ചുള്ള കണക്കാണിത്. ഇതേ കാലയളവില്‍ മുസ്ലിം ജനസംഖ്യയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്- 1,60,000 പേര്‍. മറ്റ് മതങ്ങള്‍ സ്വീകരിക്കുകയോ മതരഹിതരായി മാറുകയോ ചെയ്തതാണ് ഇതിന് കാരണം. ജനനം, മരണം, കുടിയേറ്റം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ലഘുവായ മാറ്റമാണ് മൊത്തം ജനസംഖ്യയില്‍ വരുത്തിയത്.
2010-2016 കാലയളവില്‍ യൂറോപ്പിലെ അമുസ്ലിം ജനസംഖ്യ കുറയുകയുണ്ടായി- 1.7 ദശലക്ഷം. അമുസ്ലിങ്ങളായവരുടെ കുടിയേറ്റവും മറ്റ് മതങ്ങള്‍ സ്വീകരിച്ചതുമാണ് ഇതിനുകാരണം. മതമോ ഇമിഗ്രേഷന്‍ സ്റ്റാറ്റസോ നോക്കാതെ മൊത്തത്തിലെടുക്കുമ്പോള്‍ 2010 മധ്യത്തിലും 2016 മധ്യത്തിലുമായി യൂറോപ്പിലേക്ക് ഏഴ് ദശലക്ഷം കുടിയേറ്റക്കാര്‍ വന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അഭയാര്‍ത്ഥികളാവാന്‍ ആഗ്രഹിച്ച് അപേക്ഷ സമര്‍പ്പിച്ച 1.7 ദശലക്ഷത്തെ ഉള്‍പ്പെടുത്താതെയാണിത്. ചരിത്രപരമായിത്തന്നെ സ്വന്തം നാടുകളില്‍നിന്ന് അക്രമങ്ങളുടെയും പീഡനങ്ങളുടെയും ഫലമായി താരതമ്യേന ചെറിയൊരു വിഭാഗം യൂറോപ്പിലേക്ക് കുടിയേറാറുണ്ട്.
2014 മുതല്‍ യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയായിരുന്നു. 2010 മധ്യം മുതല്‍ 2013 അവസാനം വരെയുള്ള മൂന്നരവര്‍ഷത്തിനിടെ നാല് ലക്ഷം അഭയാര്‍ത്ഥികളാണെത്തിയത്. വര്‍ഷം തോറും ശരാശരി 110,000 പേര്‍. എന്നാല്‍ 2014 മധ്യം മുതല്‍ 2016 വരെയുള്ള രണ്ടരവര്‍ഷംകൊണ്ട് 1.2 ദശലക്ഷം പേരെത്തി. വര്‍ഷംതോറും ശരാശരി 490,000 പേര്‍. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷമാണ് ഇതിന് വഴിവച്ചത്. 2010-16 കാലയളവില്‍ അഭയം തേടിയെത്തിയ 970,000 മുസ്ലിങ്ങളും 68,000 അമുസ്ലിങ്ങളും ഇവരില്‍പ്പെടുന്നില്ല. മൊത്തം കണക്കെടുക്കുമ്പോള്‍ 3.7 ദശലക്ഷം മുസ്ലിങ്ങളും 3.3 ദശലക്ഷം അമുസ്ലിങ്ങളും. 2010-2016 കാലയളവില്‍ യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായവരില്‍ 1.9 ശതമാനം ക്രൈസ്തവരാണ്. മതരഹിതര്‍ 410,000. ബുദ്ധമതക്കാര്‍ 390,000. ഹിന്ദുക്കള്‍ 350,000.
മൊത്തം അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും കണക്കെടുക്കുമ്പോള്‍ 2010-2016 കാലയളവില്‍ യൂറോപ്പിലേക്ക് വന്നവരില്‍ കൂടുതല്‍ പേരും സിറിയയില്‍ നിന്നുള്ളവരായിരുന്നു. 710,000 പേരാണ് ഇങ്ങനെയെത്തിയത്. ഇവരില്‍ 94 ശതമാനം പേരും അതായത് 670,000 പേര്‍ ഇസ്ലാമിക ഭീകര സംഘടനയായ ഐഎസും മറ്റും അഴിച്ചുവിട്ട അക്രമണങ്ങളെ തുടര്‍ന്ന് രാജ്യം വിട്ടവരാണ്. സിറിയന്‍ കുടിയേറ്റക്കാരില്‍ 91 ശതമാനം ക്രൈസ്തവരായിരുന്നു. അഭയാര്‍ത്ഥികളുടെ സ്വന്തം രാജ്യങ്ങളിലെ മതജനസംഖ്യ കുടിയേറ്റത്തില്‍ ഒരു ഘടകമാണ്. ക്രൈസ്തവരായ കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതല്‍ വന്നത് ഈജിപ്റ്റില്‍ നിന്നാണ്. ഈജിപ്റ്റില്‍ കഴിയുന്ന ക്രൈസ്തവരെക്കാള്‍ അധികമാണ് കുടിയേറിയവര്‍.
സിറിയ കഴിഞ്ഞാല്‍ യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയത് അഫ്ഗാനിസ്ഥാന്‍ (1,80,000), ഇറാഖ് (1,50,000) എന്നീ രാജ്യങ്ങളില്‍നിന്നാണ്. ഇതിനു കാരണം സംഘര്‍ഷമാണ്. ഇങ്ങനെ വന്നവരില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളുമാണ്. ഭാരതത്തില്‍നിന്നുള്ളവരുമുണ്ടെങ്കിലും അവര്‍ അഭയാര്‍ത്ഥികളല്ല, കുടിയേറ്റക്കാരായിരുന്നു. എന്നാല്‍ ഇവരിലും 15 ശതമാനം മുസ്ലിം അഭയാര്‍ത്ഥികളായിരുന്നുവത്രേ. സിറിയയില്‍ നിന്നാണ് ഏറ്റവുമധികം മുസ്ലിം കുടിയേറ്റക്കാര്‍ വന്നതെങ്കിലും മൊറോക്കോ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ഗണ്യമായ തോതില്‍ 2010-2016 ല്‍ യൂറോപ്പിലേക്ക് കുടിയേറ്റക്കാരെത്തിയിട്ടുണ്ട്. ഇവര്‍ ഒരു ദശലക്ഷത്തോളം വരുമത്രേ. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെത്തിയത് ജര്‍മനിയിലേക്കാണ്-670,000 പേര്‍. അതു കഴിഞ്ഞാല്‍ സ്വീഡന്‍-200000 പേര്‍. ഇതിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും 680000 കുടിയേറ്റക്കാര്‍ ജര്‍മനിയിലെത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരില്‍ 86 ശതമാനം അഭയാര്‍ത്ഥികളായ മുസ്ലിങ്ങളാണ്. സ്ഥിരം കുടിയേറ്റക്കാരില്‍ 40 ശതമാനവും മുസ്ലിങ്ങള്‍.
യൂറോപ്പിലെ ഏറ്റവും വലിയ രാജ്യവും സമ്പദ്‌വ്യവസ്ഥയും ജര്‍മനിയാണ്. അഭയാര്‍ത്ഥികളോട് അനുകൂല നയം സ്വീകരിക്കുന്ന രാജ്യവുമാണ്. ബ്രിട്ടനിലേക്കാണ് യൂറോപ്പിനു പുറത്തുനിന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തിയതെങ്കിലും 2016 ല്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ഹിതപരിശോധന നടത്തിയത് ഭാവിയില്‍ കുടിയേറ്റമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഇതിന്റെ ഫലമായി അഭയാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞെങ്കിലും 1.5 ദശലക്ഷം കുടിയേറ്റക്കാര്‍ എത്തുകയുണ്ടായി. 2010-2016 കാലയളവില്‍ വന്ന കുടിയേറ്റക്കാരില്‍ 42 ശതമാനവും മുസ്ലിങ്ങളായിരുന്നു. മുസ്ലിം അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും ഒന്നിച്ചെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് ജര്‍മനിയിലാണ്.
ജര്‍മന്‍ അധികൃതര്‍ക്ക് വിവേകമുദിച്ചപ്പോള്‍
അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും ആഞ്ജല മെര്‍ക്കല്‍ സ്വീകരിച്ച ഉദാരനയം പിന്തുടരാന്‍ പിന്നീട് വന്ന ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് സ്‌കോള്‍സിന് കഴിയുമായിരുന്നില്ല. 2023 ല്‍ തന്റെ ഭരണകാലാവധി അവസാനിക്കാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ അഭയാര്‍ത്ഥികളായി എത്തുന്നവരുടെ അപേക്ഷകള്‍ 70 ശതമാനമാണ് വര്‍ദ്ധിച്ചത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന നയത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയതിനുശേഷം തളര്‍ന്ന മനസ്സോടെ സ്‌കോള്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ”വലിയ വാക്കുകള്‍ ഒന്നും ഞാന്‍ ഉപയോഗിക്കുന്നില്ല. പക്ഷേ ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്” എന്നായിരുന്നു.
ജര്‍മനിയില്‍ എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ഒലഫ് സ്‌കോള്‍സ് കഠിനമായി പരിശ്രമിച്ചു. അടിയന്തരമായി ചെയ്യേണ്ട കാര്യമാണിതെന്ന ചിന്തയാണ് ജര്‍മന്‍ കാരില്‍ ബഹുഭൂരിപക്ഷത്തിനുമുള്ളത്. സമൂഹത്തിലെ മതവിദ്വേഷത്തിന് കാരണം മുസ്ലിം കുടിയേറ്റക്കാരാണെന്ന നിലപാടാണ് ഒരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍ക്കുള്ളത്. ജൂതമതത്തിനെതിരായ കുറ്റകൃത്യങ്ങളില്‍ ക്ഷുഭിതനായി സ്‌കോള്‍സിന്റെ സര്‍ക്കാരില്‍ പങ്കാളിയായ വൈസ് ചാന്‍സലര്‍ റോബര്‍ട്ട് ഹെബെക് താമസിക്കാന്‍ അനുമതി ലഭിച്ച കുടിയേറ്റക്കാരെയും പുറന്തള്ളുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. മറ്റ് ഗ്രീന്‍സ് പാര്‍ട്ടി നേതാക്കളെപ്പോലെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി വാദിച്ചയാളായിരുന്നു ഹെബെക്കും എന്നോര്‍ക്കണം.
ജര്‍മന്‍ സേവനങ്ങള്‍ക്കായി അഭയാര്‍ത്ഥികള്‍ക്ക് നേരിട്ട് പണം നല്‍കുന്നതിനു പകരം ഡെബിറ്റ് കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. ലഭിക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ പുതിയ അഭയാര്‍ത്ഥികളുടെ വരവ് കുറയും എന്നാണ് ജര്‍മന്‍ അധികൃതര്‍ കണക്കുകൂട്ടിയത്. അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും, ആഫ്രിക്കന്‍ രാജ്യങ്ങളുമായും മറ്റും ചര്‍ച്ചകള്‍ നടത്തിയും അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുകയുണ്ടായി. അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ജര്‍മന്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നത് കുറയ്ക്കാന്‍ കഴിയുമെന്ന ചിന്തയും ഭരണകര്‍ത്താക്കള്‍ക്കുണ്ടായി. വര്‍ഷംതോറും നിശ്ചിത തോതില്‍ മാത്രം അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ശ്രമവും ജര്‍മ്മനി ആലോചിച്ചു. 2023 ആദ്യ പകുതിയില്‍ യൂറോപ്യന്‍ യൂണിയനിയിലേക്ക് അഭയാര്‍ത്ഥികളായി എത്തിയ സിറിയക്കാരില്‍ 60 ശതമാനവും ജര്‍മ്മനിയാണ് തെരഞ്ഞെടുത്തത്. അഭയാര്‍ത്ഥികളെ പങ്കുവയ്ക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങള്‍ തയ്യാറാവണമെന്നും ഒലഫ് സ്‌കോഴ്‌സ് ആവശ്യപ്പെടുകയുണ്ടായി. ഇതേ ആവശ്യം ചാന്‍സലറായിരുന്ന ആഞ്ജല മെര്‍ക്കല്‍ മുന്നോട്ടുവച്ചെങ്കിലും മറ്റു രാജ്യങ്ങള്‍ അനുകൂലിക്കാന്‍ സന്നദ്ധത കാണിച്ചില്ല.
അടുത്തത്: ജര്‍മനിയുടെ തിക്താനുഭവങ്ങള്‍