കാസര്‍കോട്: രാജ്യസേവനത്തിന് യുവാക്കളെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മംഗലാപുരം -കാസര്‍കോട് ഏരിയ ചെയര്മാന് റവറന്റ്. വില്യം ബി കുന്ദര്‍ പറഞ്ഞു. പണമുണ്ടാക്കുക എന്നത് മാത്രമായി ജനങ്ങളുടെ ചിന്ത. രാഷ്ട്രമാണ് പ്രധാനമെന്ന് നാമെല്ലാവരും ചിന്തിക്കണം. ഇതിനായി യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്. ഈ കാര്യമാണ് ആര്‍എസ്എസ് ചെയ്യുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. സംഘത്തിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം കാസര്‍കോട് ജില്ലാ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് സമാപനത്തിന്റെ മുന്നോടിയായി രാംദാസ് നഗര്‍ ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂള്‍ മൈതാനത്ത് നടന്ന സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗ് സര്‍വ്വാധികാരി ഡോ.രവിപ്രസാദ്, പ്രാന്ത സഹകാര്യവാഹ് പി.പി.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.