കോഴിക്കോട് : ബംഗ്ലാദേശിൽ ഭരണകൂടത്തിൻ്റെ പിന്തുണയോടെ ഹിന്ദുക്കൾ അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന മനുഷ്യവകാശലംഘനത്തിനും വംശഹത്യയ്ക്കുമെതിരെ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യസമിതിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനമായ ഇന്ന് (ഡിസം.10 ന് ചൊവ്വ) വൈകു. 5.30 ന് കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് മനുഷ്യാവകാശ സെമിനാർ നടക്കുന്നു. സന്ന്യാസിമാരടക്കമുള്ള ആധ്യാത്മിക ആചാര്യന്മാരെ അന്യായമായി തടങ്കലിൽ വെക്കുകയും തടവറയിലുള്ളവർക്ക് നിയമസഹായം പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്ന തരത്തിൽ കടുത്ത മനുഷ്യാവകാശലംഘനമാണ് ബംഗ്ലാദേശിൽ നടക്കുന്നത്. ഇതിനെതിരെ പൊതുസമൂഹത്തെ ജാഗരൂകരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
സെമിനാറിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ,ഹമീദ് ചേന്ദമംഗലൂർ, എ.പി അഹമ്മദ്, ഡോ. കെ ജയപ്രസാദ് , അഡ്വ. എം. എസ്.സജി, തുടങ്ങിയവർ പങ്കെടുക്കും.