കോഴിക്കോട്: കല, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി നല്‍കപ്പെടുന്ന നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ഇത്തവണ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യു.കെ.കുമാരന്‍, കാവാലം ശശികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഇരുപത്തി അയ്യായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. കേസരിഭവനില്‍ നടക്കുന്ന നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ 12ന് വൈകിട്ട് നടക്കുന്ന സംസ്‌കാരിക സമ്മേളനത്തില്‍ ബഹു.ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിക്കും. നവരാത്രി സര്‍ഗ്ഗോത്സവ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്