സോവിയറ്റെന്നൊരു നാടുണ്ടത്രേ അവിടെ ജനിച്ചെങ്കിലെന്തു ഭാഗ്യം എന്നു ചിന്തിച്ച ചില സഖാക്കളുണ്ടായിരുന്നു കുറച്ചു വര്‍ഷം മുമ്പ്. ഇപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ ചിന്തിക്കുന്നത് ബംഗ്ലാദേശ് എന്നൊരു നാടുണ്ടല്ലോ അവിടെ ജനിച്ചെങ്കില്‍ എന്തു ഭാഗ്യം എന്നാണ്. ക്ലാസ് മുറിയില്‍ നിസ്‌കരിക്കാന്‍ പറ്റാത്തതില്‍ വേദനിക്കുന്നവരും സ്‌കൂളില്‍ ഹിജാബ് അനുവദിക്കാത്തതില്‍ സങ്കടപ്പെടുന്നവരുമൊക്കെ അക്കൂട്ടത്തിലുണ്ട്. മുമ്പ് ആടുമേക്കാന്‍ ചിലര്‍ സിറിയയില്‍ പോയപോലെ ബംഗ്ലാദേശിലേക്ക് പോകാന്‍ കൊതിക്കുന്നവര്‍ കുറവല്ല എന്ന് ജമാഅത്തെ ഇസ്ലാമിപത്രം വായിച്ചാല്‍ മനസ്സിലാകും.
ഇവരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്ത ധാക്ക സര്‍വ്വകലാശാലയില്‍ നിന്നു പുറത്തു വന്നിട്ടുണ്ട്. അവിടുത്തെ ഡീന്‍ അബ്ദുള്‍ ബഷീര്‍ സര്‍വ്വകലാശാലയില്‍ ഖുറാന്‍ വായിക്കണ്ട എന്നു നിര്‍ദ്ദേശിച്ചിരുന്നു. ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചതോടെ ഇസ്ലാമിസ്റ്റുകള്‍ അദ്ദേഹത്തെ പുറത്താക്കി അദ്ദേഹത്തിന്റെ കസേരയിലിരുന്ന് ഖുറാന്‍ വായിച്ചു. ഈ മാതൃകയില്‍ നിര്‍മ്മല കോളേജിലെ പ്രധാനാധ്യാപികയെ പുറത്താക്കി അവരുടെ മുറിയില്‍ നിസ്‌കരിക്കാന്‍ കൊതിക്കുന്നവരുണ്ടാവുമല്ലോ. പക്ഷേ ഇവിടെ ഭരിക്കുന്നത് മോദിയായിപ്പോയില്ലേ? അതുകൊണ്ട് ധാക്കയിലേക്ക് പോകുകയേ വഴിയുള്ളു. ധാക്കാ സംഭവത്തില്‍ പ്രതിഷേധവുമായി ഇടതുചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് രംഗത്തെത്തിയിരിക്കുന്നു. ഖുറാന്‍ വീട്ടില്‍ വായിച്ചാല്‍ മതി യൂനിവേഴ്‌സിറ്റിയില്‍ വേണ്ട എന്നാണദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമത്തിലെ പ്രതികരണം. അയോധ്യ തര്‍ക്കത്തില്‍ ഇസ്ലാമിസ്റ്റുകള്‍ക്കുവേണ്ടി വിടുപണി ചെയ്ത് അവസാനം ബോധം തെളിഞ്ഞിട്ട് കാര്യമുണ്ടോ ഹബീബ് സഖാവേ?