കോഴിക്കോട്: വിശ്വസംവാദകേന്ദ്രത്തിന്റെ ഉത്തരകേരള കാര്യാലയം ആർഎസ്‌എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ ബാലറാം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കേസരി ഭവനിലാണ് ഉത്തര കേരള വിശ്വ സംവാദകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ ആർഎസ്‌എസ് ക്ഷേത്രീയ പ്രചാരക് പി. എൻ ഹരികൃഷ്ണൻജി , ക്ഷേത്രീയ ശാരീരിക് പ്രമുഖ് ശങ്കർ ജി, പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ, പ്രാന്ത പ്രചാരക് എ. വിനോദ്, പ്രാന്ത പ്രചാർ പ്രമുഖ് ടി. സുധീഷ്, പ്രാന്ത ശാരീരിക് പ്രമുഖ് ഒ. രാകേഷ്, പ്രാന്ത ബൗദ്ധിക് പ്രമുഖ് എം. ബാലകൃഷ്ണൻ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ ഗോപാലൻകുട്ടി മാസ്റ്റർ , ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, കേസരി മുഖ്യ പത്രാധിപർ ഡോ. എൻ.ആർ മധു, അഡ്വ. സജി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.