നേഷന്‍, നേഷണലിസം എന്നിവ തികച്ചും ആധുനികമാണ്. 16-18 നൂറ്റാണ്ടുകളില്‍ രൂപം കൊണ്ട വ്യവസായാധിഷ്ഠിതമായ (ഇന്‍ഡസ്ര്ടി) സമൂഹത്തിലെ സാമ്പത്തികാസമത്വമാണ് നേഷണലിസം രൂപപ്പെടാനുള്ള പ്രധാന കാരണം എന്നാണ് ആദ്യത്തെ പക്ഷം. വംശപരമായ പ്രത്യേകതകളാണ് അടിസ്ഥാനമെന്നതാണ് രണ്ടാമത്തെ വാദം. വ്യത്യസ്ത വംശങ്ങളുടെ അനാദിയായ പൊതുപൈതൃകം, ഒരു ദേശവുമായുള്ള ബന്ധം, പൊതുഭാഷ എന്നിവയിലൂന്നിയാണ് മൂന്നാമത്തെ സമീപനംOtto Bauer, J. V. Stalin, Kymlica, Anthony Smith, Armstrong, Hobsbawm, Connor, Brubaker, Benedict Anderson ( (ഇദ്ദേഹത്തിന്റെ Imagined Communities-Reflections on the Origin and Spread of Nationalism, 1983-2006 എന്ന പുസ്തകമാണ് പാഠഭേദം വക പ്രഭാഷണപരമ്പരയില്‍, (2017 ജനുവരി 9,10,11,13,14) ഇന്ത്യന്‍ ദേശീയതയെ നിരാകരിക്കാന്‍ എം.ജി. എസ്. നാരായണന്‍ ഉദാഹരിക്കുന്നത്) മുതലായവര്‍ നേഷനെക്കുറിച്ച് വ്യത്യസ്തങ്ങളായ നിര്‍വചനങ്ങളാണ് നല്‍കിയിരിക്കുന്നത്.
D. Anthony Smith (2001) ഇപ്രകാരം പറയുന്നു: നേഷനെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍, ഭാഷ, മതവും ആചാരവും, ഭൂപ്രദേശവും സ്ഥാപനങ്ങളും എന്നീ ഘടകങ്ങളുള്‍ക്കൊള്ളുന്ന വസ്തുനിഷ്ഠ (Objective) സമീപനത്തിനും സമീപനരീതികള്‍, കാഴ്ചപ്പാടുകള്‍, മനോഭാവങ്ങള്‍ എന്നീ ഘടകങ്ങളടങ്ങുന്ന ആത്മനിഷ്ഠ (Subjective) സമീപനത്തിനും ഇടയിലാണ് (Definitions of the nation range from those that stress objective factors, such as language, religion and customs, territory and institutions, to those that emphasize purely subjective factors, such as attitudes, perceptions and sentiments). ഇക്കാര്യത്തില്‍ സാര്‍വലൗകികമായി, പൊതുവായി, പ്രയോഗിക്കാവുന്ന ഒരു നിര്‍വചനം ഇല്ലെന്നാണ് Mayall (1999) എന്ന പണ്ഡിതന്‍ പറയുന്നത്.
സിവിലൈസേഷനെ സംബന്ധിച്ച് Samuel P. Huntington ‘Clash of Civilization And the Remaking of World Order’ എന്ന തന്റെ പ്രസിദ്ധമായ കൃതിയില്‍ Max Weber, Emile Durkheim, Oswald Spengler, Pitirim Sorokin, Arnold Toynbee, Alfred Weber, A. L. Kroeber, Philip Bagby, Carroll Quigley, Rushton Coulborn, Christopher Dawson, S. N. Eisenstadt, Fernand Braudel, William H. McNeill, Adda Bozeman, Immanuel Wallerstein, and Felipe Fernandez- Armesto എന്നീ പണ്ഡിതന്മാരുടെ വ്യത്യസ്ത നിലപാടുകളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിവിലൈസേഷന്‍ എന്ന ആശയം Barbaric എന്നതിനു വിപരീതം എന്ന നിലയ്ക്ക് പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ച് ചിന്തകര്‍ വികസിപ്പിച്ചതാണത്രെ. കള്‍ച്ചറിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. Kroeber & Kluckhohn, T.Sch wartz, Hofstede, Matsumoto, Spencer Oatey, Antonio Gramsci എന്നിവര്‍ വ്യത്യസ്ത നിര്‍വചനങ്ങള്‍ നല്‍കിയിരിക്കുന്നു. സിവിലൈസേഷനും കള്‍ച്ചറും രണ്ടാണെന്ന് ജര്‍മ്മന്‍ ചിന്തകരും അല്ല ഒന്നാണെന്നു മറ്റു പാശ്ചാതൃപണ്ഡിതന്മാരും കരുതുന്നതായി Huntington ചൂണ്ടിക്കാണിക്കുന്നു. Stateനെ സംബന്ധിച്ചും ഇതു പോലെ വൃത്യസ്ത നിര്‍വചനങ്ങള്‍ കാണാം.Dr. Gerner, Prof. Gilchrist, Max weber, Gellner, Elden, Kranser, Anderson മുതലായവരുടെ അഭിപ്രായങ്ങള്‍ ഇതാണ് ചൂണ്ടിക്കാണിക്കുന്നത്.
നിര്‍വചനങ്ങളുടെ പരിമിതി മാത്രമല്ല പ്രശ്‌നം. അളവുകോലും പ്രശ്‌നമാണ്. സംസ്‌കാരം, വീക്ഷണം, സമീപനം മുതലായവയുടെ അടിസ്ഥാനത്തില്‍ കിഴക്കും പടിഞ്ഞാറും എന്നൊരു വിഭജനം നിലവിലൂണ്ടല്ലോ. Mayall ചൂണ്ടിക്കാണിച്ചതുപോലെ പാശ്ചാത്യദേശീയതകള്‍ക്കു പോലും ഒരു പൊതുനിര്‍വചനം ഇല്ലാതിരിക്കെ തികച്ചും വ്യത്യസ്ത പശ്ചാത്തലമുള്ള കിഴക്കന്‍ ദേശീയതകളെ അളക്കാന്‍ യൂറോപ്യന്‍ നിര്‍വചനങ്ങള്‍ ഉപയോഗിക്കുന്നത് എത്രമാത്രം ഉചിതമാകും?
Is There An Indian Way of Thinking? എന്ന പ്രബന്ധത്തില്‍ A.K. Ramanujan പാശ്ചാത്യചിന്തയില്‍ നിന്നും വിഭിന്നമാണ് ഭാരതീയചിന്ത എന്നു സമര്‍ത്ഥിക്കുന്നു. Ways of Thinking of Eastern Peoples എന്ന തന്റെ പുസ്തകത്തില്‍ Prof.Hajime Nakamura പാശ്ചാത്യ പൗരസ്ത്യഭേദം മാത്രമല്ല ഭാരതം, ചൈന, ടിബറ്റ്, ജപ്പാന്‍ എന്നീ ഏഷ്യന്‍ ജനതകള്‍ തമ്മില്‍പോലും വൃത്യാസങ്ങള്‍ ഉണ്ടെന്നു വ്യക്തമാക്കുന്നു! പാശ്ചാത്യവും ഭാരതീയവുമായ ദേശീയതകളുടെ ആവിര്‍ഭാവ സാഹചര്യവും സ്വഭാവവും ഇനി നമുക്കൊന്നു പരിശോധിക്കാം.
രാഷ്ട്രവും നേഷന്‍ സ്റ്റേറ്റും
ഹൈന്ദവമായ രാഷ്ട്രകല്‍പ്പനയും പാശ്ചാത്യമായ നേഷന്‍ സ്റ്റേറ്റു കല്‍പ്പനയും തമ്മില്‍ ഘടനാപരവും(Structural) ഗുണപരവുമായ (Qualitative) വ്യത്യാസം വ്യക്തമാണ്. ഇതിനു പ്രധാന കാരണം അവ രൂപപ്പെട്ട സാഹചര്യത്തിന്റെ വ്യത്യസ്തത ആണ്.
പ്രാചീനശിലായുഗം മുതല്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന സൈറസ്സിന്റെ ആക്രമണം(550 BCE) വരെ ഉള്ള സുദീര്‍ഘ കാലഘട്ടത്തില്‍ ഹിന്ദുസമൂഹത്തിന് ബാഹ്യമായ അല്ലലുകള്‍ ഒന്നും ഇല്ലാതെ Tetsuro Watsuji ചൂണ്ടിക്കാട്ടിയതു(Climate and culture) പോലെ മണ്‍സൂണ്‍ ഒരുക്കിയ ശീതളിമയില്‍ സവിശേഷമായ ജീവിതലക്ഷ്യവും അതു നേടാനുള്ള പദ്ധതിയും സാമൂഹ്യഘടനയും കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞു. സര്‍വചരാചരങ്ങളും ഒരേ ചൈതന്യത്തിന്റെ വ്യത്യസ്ത ആവിഷ്‌ക്കാരങ്ങള്‍ മാത്രമാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയ ആ പുരുഷാര്‍ത്ഥമാതൃക തന്മൂലം തികച്ചും മാനവികവും ആയി. ഹിന്ദുത്വത്തിന്റെ ഉള്‍ക്കാമ്പ് ആയ ആ മാതൃകയില്‍ രാഷ്ട്രവും ലോകവും പരസ്പരപൂരകങ്ങളായ രണ്ടു തലങ്ങള്‍ മാത്രമാണ്.
പാശ്ചാത്യങ്ങളായ മത, ഇസ മാതൃകകള്‍ ആകട്ടെ അതിഘോരമായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞവകള്‍ ആയതിനാല്‍ അവയുടെ ഉല്‍പ്പന്നം ആയ സ്വാര്‍ത്ഥപരവും സങ്കുചിതവും ആയ ദേശീയത അന്തര്‍ദേശീയതയ്ക്കു കടകവിരുദ്ധമായി. ആധുനികകാലത്ത് ലോകമഹായുദ്ധത്തിനു പോലും ഇടയാക്കിയ പാശ്ചാത്യമായ ഈ ദേശീയതയെ രവീന്ദ്രനാഥടാഗൂര്‍ നഖശിഖാന്തം എതിര്‍ത്തിട്ടുണ്ട്. അദ്ദേഹം പറയുന്നു- ‘Nation which is the organized self-interest of a whole people, where it is the least human and the least spiritual” (Rabindra Nath Tagore nationalism of the West, Nationalism).
ഹിന്ദു ദേശീയത അഥവാ രാഷ്ട്രബോധം
Radha Kumud Mookerji തന്റെ Nationalism in Indian Culture എന്ന കൃതിയില്‍ Preliminary- Practical Side Of Hindu Culture, Patriotism In Samskrit Literature, The Hindu Conception of Patriotism, Th Hindu Institution of Pilgrimage And Its Significance, Pilgrimage As Fostering Patriotism And Nationalism In Ancient India, Nationalism in Samskrit Literature, The Nationalism Of Hindu Sects, Nationalism As A Hindu Political Ideal, Samskrit Literature And Its Bearing On National Life, The Cultural Equipment Of Samskrit Literature, Conclusion എന്നീ പതിനൊന്ന് അധ്യായങ്ങളിലൂടെ ഹിന്ദുസംസ്‌കൃതിയുടെ അവിഭാജ്യഘടകം ആണ് ദേശീയത അഥവാ രാഷ്ട്രബോധം എന്ന് സമര്‍ത്ഥിക്കുന്നു.
ബി.സി.ഇ. നാലാം നൂറ്റാണ്ടു മുതല്‍ എങ്കിലും ആസേതുഹിമാചലബോധം ഹിന്ദുക്കളില്‍ ഉദിച്ചിരുന്നു. പാണിനിമഹര്‍ഷിയുടെ അഷ്ടാധ്യായിയുടെ വാര്‍ത്തികം (കാത്യായനവിരചിതം) ഇതിനു തെളിവാണ് (Radha Kumud Mookerji, Fundamental Unity of India). പ്രാചീനശിലായുഗം മുതല്‍തന്നെ പാരസ്പര്യം നമ്മുടെ സ്വഭാവം ആയിരുന്നു എന്ന് പുരാവസ്തുശാസ്ത്രവും സാമൂഹ്യശാസ്ത്രവും വ്യക്തമാക്കുന്നു (India An Archaeological History, Dilip K. Chakrabarty, Social Change in Modern India, M.N. Srinivas). ഏതാണ്ട് ആയിരം ബി.സി.ഇ. തൊട്ടു തന്നെ നമ്മുടെ പൂര്‍വികര്‍ ഹിമാലയഭാഗത്തെ പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ത്ഥയാത്ര തുടങ്ങിയിരുന്നു (Hinduism from Prehistory to Early History, Dilip K. Chakrabarti).
സൈന്ധവനാഗരികതയുടെ കാലത്തിനു ശേഷം വിവിധങ്ങളായ ആദ്ധ്യാത്മികസമ്പ്രദായങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരുകയും പരിവ്രാജകപരമ്പരയിലൂടെ അഖണ്ഡഭാരതമാസകലം അവ പ്രചരിക്കുകയും ചെയ്തു. അതോടെ അവയുമായി ബന്ധപ്പെട്ട പീഠ- ക്ഷേത്ര- ധാമ- തീര്‍ത്ഥാദികള്‍ ആസേതുഹിമാചലം എല്ലായിടത്തും സ്ഥാപിതമാകുകയും അവയെ കേന്ദ്രമാക്കിയുള്ള പരിക്രമണ-ദര്‍ശന പാരമ്പര്യം വിപുലമാകുകയും ചെയ്തു. ആദ്ധ്യാത്മികാചാര്യന്മാര്‍, അവര്‍ സമൂഹത്തിന്റെ ഏതു ശ്രേണിയില്‍ നിന്നും വന്നു എന്നു പരിഗണിക്കാതെ അവരെ എല്ലാ ശ്രേണിയിലും പെട്ട ഹിന്ദുക്കള്‍ ആദരിക്കുന്ന പതിവും ഇവിടെ നടപ്പായി(G. S. Ghurye, The Indian Sadhus). കാശിയിലെ സന്ത് രവിദാസ് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്-”എന്റെ വീട്ടിലെയും കുടുംബങ്ങളിലെയും അംഗങ്ങള്‍ ഇപ്പോഴും ബനാറസിന് ചുറ്റും ചത്തുപോയ മൃഗങ്ങളെ അവയുടെ തുകലിന് വേണ്ടി പൊക്കി എടുക്കുന്ന ജോലിചെയ്യുന്നവരാണ്. എന്നാല്‍ ഞാന്‍ ഈശ്വരന്റെ ദാസന്‍ ആയി ഈശ്വരഭക്തിയില്‍ മുഴുകി കഴിയുന്നു. ഇപ്പോള്‍ ആചാര്യന്മാരും ബ്രാഹ്‌മണരും വന്ന് എന്നെ സാഷ്ടാഗം നമസ്‌കരിക്കുന്നു. ഇതെല്ലാം ഈശ്വരന്റെ അനുഗ്രഹം കൊണ്ട് മാത്രം സാധ്യമായതാണ്”. പ്രൊഫസര്‍ K. S. Lal തന്റെ Growth of Scheduled Tribes and Castes In Medieval India എന്ന പുസ്തകത്തിലെ ആറാം അധ്യായത്തിലെ (Contribution of Backward Castes to Hindu Society) Reverence for Low Cast Saints എന്ന ഭാഗത്ത് ഈ വസ്തുത ചര്‍ച്ച ചെയ്യുന്നുണ്ട്. പുരുഷാര്‍ത്ഥമാതൃകയിലെ വൈദികവും അവൈദികവുമായ സമ്പ്രദായങ്ങളില്‍ എല്ലാം തന്നെ ഈ പവിത്രസ്ഥലചംക്രമണം ആദ്ധ്യാത്മികസാധനയുടെ ഭാഗം ആയിരുന്നു.
1980 കളുടെ ആദ്യഭാഗത്ത് ഈ ലേഖകന്‍ ഒരു വര്‍ഷത്തോളം ഹിമാലയത്തില്‍ പര്യടനം നടത്തിയിരുന്നു. ആ സമയത്ത് ദലായ്‌ലാമയുടെ ഒരു ഉപദേഷ്ടാവിനെ പരിചയപ്പെടാന്‍ ഇടയായി. സംഭാഷണമധ്യേ തങ്ങളുടെ പവിത്രസ്ഥലങ്ങള്‍ ഭാരതത്തില്‍ കേരളവും ലങ്കയും വരെ വ്യാപിച്ചു കിടക്കുന്നതാണെന്നും ഇവിടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അതിയായ മോഹം ഉണ്ടെന്നും പറഞ്ഞിരുന്നു.
ക്രമേണ ഈ ഹിന്ദുഭൂമി സാകല്യേന എല്ലാ ഹിന്ദുക്കള്‍ക്കും അത്യന്തം പവിത്രമായ മോക്ഷഭൂമിയും പുണ്യഭൂമിയും കര്‍മ്മഭൂമിയും പ്രാണനേക്കാള്‍ പ്രിയതരമായ മാതൃഭൂമിയും ആയി. ഹിന്ദുവിന്റെ സവിശേഷമായ ആദ്ധ്യാത്മികദേശീയത പിറന്നത് ഇത്തരത്തിലാണ്.
India A Sacred Geography എന്ന പഠനത്തില്‍Diana L. Eck ചൂണ്ടിക്കാണിക്കുന്നതു പോലെ ഇവിടെ ദേശീയതയുടെ ഇല്ലായ്മ അല്ല മറിച്ച് പാശ്ചാത്യരുടെ സാമ്പത്തിക-രാജനൈതികമായ ദേശീയതാനിര്‍വചനത്തില്‍ നിന്നും തികച്ചും വിഭിന്നമായ മറ്റൊരുതരം ദേശീയതയുടെ, ആദ്ധ്യാത്മിക ദേശീയതയുടെ ഉണ്മ ആണ് രൂപം കൊണ്ടതും നിലനിന്നതും എന്നതാണ് യാഥാര്‍ത്ഥ്യം.
വ്യക്തി, കുടുംബം, സമൂഹം/രാഷ്ട്രം, ലോകം, പ്രകൃതി എന്നിവ പ്രാപഞ്ചികജീവിതത്തിന്റെ പരസ്പരപൂരകങ്ങള്‍ ആയ അഞ്ചു തലങ്ങളാണ്. ഏതൊരു വ്യക്തിക്കും അര്‍ത്ഥം, കാമം, മോക്ഷം എന്ന പുരുഷാര്‍ത്ഥത്രയത്തെ സമ്പാദിക്കാന്‍ ജീവിതത്തിന്റെ ഈ പഞ്ചതലങ്ങളുടെയും സുസ്ഥിതി അനിവാര്യമാണ്. അവയെ കോട്ടം തട്ടാതെ നിലനിര്‍ത്തിക്കൊണ്ടും അവയോടു താദാത്മ്യപ്പെട്ടു കൊണ്ടും ഉള്ള ജീവിതമാണ് ഈ ഹിന്ദു മാതൃക അനുശാസിക്കുന്ന ധാര്‍മ്മികജീവിതം. അതിനാല്‍ ഹിന്ദുത്വബോധത്തിന്റെ കാതല്‍ ആയ പുരുഷാര്‍ത്ഥമാതൃക അനുസരിച്ച് ദേശീയതയും അന്തര്‍ദേശീയതയും ജീവജഡാത്മകമായി കാണപ്പെടുന്നതും ജീവന്റെ നിലനില്‍പ്പിനാധാരവും ആയ പ്രകൃതിയും ഒന്നും വിരുദ്ധധ്രുവങ്ങള്‍ അല്ല മറിച്ച് പരസ്പരപൂരകങ്ങള്‍ ആണ് എന്നു കാണാം.
അതുകൊണ്ടാണ് ഏകം സത് വിപ്രാ: ബഹുധാ വദന്തി, വസുധൈവ കുടുംബകം, വിശ്വമേകനീഡം, ലോകാസ്സമസ്താസ്സുഖിനോ ഭവന്തു, ന ത്വഹം കാമയേ രാജ്യം ന സ്വര്‍ഗം നാപുനര്‍ഭവം, കാമയേ ദു:ഖതപ്താനാം പ്രാണിനാമാര്‍ത്തിനാശനം, പുല്‍കളും പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍, ചിതല്‍പ്പുറ്റു പോലും ചിദാനന്ദരൂപം എന്നെല്ലാമുള്ള മാനവികത നിറഞ്ഞ കാഴ്ച്ചപ്പാടുകള്‍ ഇവിടെ നിന്നും ഉയര്‍ന്നു വന്നതും.
ഇനി ഒരേ ഒരു വഴി
ഭൗതികതയെ മാത്രം അടിസ്ഥാനമാക്കുന്ന ഭാരതീയേതരങ്ങളായ മനുഷ്യസമൂഹങ്ങളുടെ ഏകദൈവവാദം (Monotheism) ) മുതല്‍ ബഹുസംസ്‌കാരവാദം(Multiculturalism) വരെയുള്ള പരീക്ഷണങ്ങള്‍ പാടെ പരാജയങ്ങളും ലോകത്തിന്റെ നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്തുന്നവയും ആണെന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. Yuval Noah Harare -The Sapiens, 21 Lessons for the 21st Century, Douglas Murray The Strange Death of Europe, Yanis Varoufakis െന്റെTechnofeudalism: What Killed Capitalism, Bhikhu Parekh-Rethinking Multiculturalism: Cultural Diversity and Political Theory തുടങ്ങിയ പഠനങ്ങള്‍ പാശ്ചാത്യസമൂഹങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ വെളിവാക്കുന്നു.
ഇതരസമൂഹങ്ങള്‍ക്ക് അവയുടെ സ്വയംകൃതാനര്‍ത്ഥത്തില്‍ നിന്നും മോചനം വേണമെങ്കില്‍ അവ ഹിന്ദുപുരുഷാര്‍ത്ഥമാതൃകയെ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ആ മാതൃകയുടെ സാരമായ വൈവിധ്യാന്തര്‍ഗത ഏകാത്മത എന്ന തത്വത്തില്‍ ഊന്നുന്ന സാമൂഹ്യജീവിതത്തെ സ്വാംശീകരിക്കേണ്ടിയിരിക്കുന്നു. ആ സമൂഹങ്ങളിലെ Will Durantനെ പോലുള്ള പക്വമതികള്‍ മാനവരാശിയുടെ നിലനില്‍പ്പിനുള്ള ഏകവഴി ഹിന്ദുത്വത്തിന്റെ വഴി ആണ്; ”നാന്യ: പന്ഥാ വിദ്യതേ അയനായ” എന്നു കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.
(അവസാനിച്ചു)