തിരുവനന്തപുരം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ രണ്ടു ദിവസത്തെ സംസ്ഥാന പ്രവര്‍ത്തക പരിശീലന ക്യാമ്പ് നാളെ ആരംഭിക്കും. വര്‍ക്കല ശിവഗിരി കണ്വെന്ഷന് സെന്ററില്‍ രാവിലെ 10ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. എം. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും.
വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ആര്. രാജേന്ദ്രന്, സംഘവും നൂറാം വാര്‍ഷികവും എന്ന വിഷയത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് പ്രസാദ്ബാബു, ശ്രീനാരായണ ഗുരുവും ഭാരതത്തിന്റെ നവോത്ഥാനവും എന്ന വിഷയത്തില്‍ ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭംഗാനന്ദയും സംസാരിക്കും.
ഞായറാഴ്ച രാവിലെ 11.30ന് അഖിലഭാരതീയ അധിവക്ത പരിഷത്തിന്റെ കാഴ്ചപ്പാടും ദൗത്യവും എന്ന വിഷയത്തില്‍ എബിഎപി മേഖലാ സംയോജക് അഡ്വ. എസ്. രാജേന്ദ്രന് സംസാരിക്കും. ക്ഷേത്രിയ ഭാരവാഹികളായ പളനികുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക്, അഡ്വ. സി.കെ. ശ്രീനിവാസന്, അഡ്വ. കെ.എസ്. രാജഗോപാല്‍, അഡ്വ. ടി. അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.