ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ സെന്‍സസ് കമ്മീഷണര്‍ ആയിരുന്ന Mr. E. A. Gait, R.C.S., , പറഞ്ഞു- ഭാരതത്തിലെ ജനങ്ങളെ ഒന്നായി ചില വിശാല സവിശേഷതകളെ മുന്‍നിര്‍ത്തി യുറോപ്യന്‍ ജനങ്ങളില്‍ നിന്നും വേര്‍തിരിക്കാന്‍ കഴിയുംThe people of India as a whole can be distinguished from those of Europe by certain broad characteristics.”). ഇന്ത്യയെക്കുറിച്ചുള്ള തന്റെ വളരെക്കാലത്തെ നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു: ”ലോകത്തെ മറ്റെല്ലാ പ്രദേശങ്ങളിലെയും നാഗരികതകളില്‍ നിന്നും ഇന്ത്യന്‍ നാഗരികതയെ വേര്‍തിരിക്കുന്ന നിരവധി സവിശേഷതകള്‍ ഇന്ത്യന്‍ നാഗരികതക്കുണ്ട്; മനുഷ്യന്റെ സാമൂഹ്യവും ബൗദ്ധികവും ആയ മുന്നേറ്റത്തില്‍, ഒരു ഏകകം എന്ന നിലയ്ക്ക് പ്രത്യേക പരിഗണന നല്‍കത്തക്ക അളവില്‍, രാജ്യത്തിന് ആകെ അല്ലെങ്കില്‍ ഭൂഖണ്ഡത്തിന് പൊതുവാണ് അവ(“the civilisation of India has many features which differentiate it from that of all other regions of the world; while they are common to the whole country or rather continent in a degree sufficient to justify its treatment as a unit in the history of human social and intellectual development”).
ഭാരതീയതത്ത്വചിന്തയെയും സമൂഹത്തെയും മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിലൂടെ അപഗ്രഥിക്കുകയും അത്തരം പില്‍ക്കാലപഠനങ്ങള്‍ക്കെല്ലാം തന്നെ വഴി തുറക്കുകയും ചെയ്ത പ്രശസ്ത പണ്ഡിതനായ Debi Prasad Chattopadhyaya (1988-1993) രാധാ കുമുദ് മുക്കര്‍ജിയുടെ The Fundamental Unity of India എന്ന പുസ്തകത്തിന് വേണ്ടി എഴുതിയ The Deep Structure of India’s Fundamental Unity എന്ന ആമുഖത്തില്‍ ഭാരതത്തിന്റെ രാഷ്ട്രം എന്ന നിലക്കുള്ള അസ്തിത്വത്തിനെതിരെയുള്ള വാദങ്ങളെല്ലാം തന്നെ തികച്ചും സങ്കുചിതവും അടിസ്ഥാനരഹിതവും ആണെന്നു സ്പഷ്ടമാക്കുന്നതു ശ്രദ്ധിക്കുക- ”ഇന്ത്യന്‍ദേശീയത ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമാണെന്ന ആധുനികവാദം സങ്കുചിതവും നിലനില്‍പ്പില്ലാത്തതുമാണ്. തീര്‍ച്ചയായും പുതിയ യാത്രാ-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വ്യത്യസ്തങ്ങളായ ഭാഷാ-വംശ-മതസംഘാതങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത ദേശീയതകളെ ഒന്നിപ്പിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്, വഹിക്കുന്നുമുണ്ട്. വംശീയവും മതപരവും ആയ ചെറിയ സംഘാതങ്ങളായ ദേശീയതകളേയും ഉപദേശീയതകളേയും അവയേക്കാള്‍ വലുതും മനശ്ശാസ്ത്രപരമായി ആഴത്തില്‍ വേരോട്ടമുള്ളതുമായ രാഷ്ട്രസത്തയായി തെറ്റിദ്ധരിക്കരുത്. ദീര്‍ഘകാലത്തെ സ്ഥിരതയാര്‍ന്ന, യോജിച്ച നിലനില്‍പ്പിന് ചെറിയ സംഘാതങ്ങളെ അതേപടി കൂട്ടിക്കെട്ടുന്നതുകൊണ്ടു മാത്രം മതിയാകുകയില്ല. എന്തുകൊണ്ട് രാജനൈതികതലത്തിലെ ഭരണാധികാരികളേക്കാള്‍ സാംസ്‌കാരിക അടിവേരുകള്‍ താരതമ്യേന വളരെക്കൂടുതല്‍ കാലം ഫലവത്താണെന്നു തെളിയുന്നതിനുള്ള വിശദീകരണം ഇതാണ്. രാജനൈതികമായി നിരവധി സ്വദേശി വിദേശിരാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഉയര്‍ച്ചതാഴ്ച്ചകള്‍ക്ക് ഭാരതം സാക്ഷിയാണെങ്കിലും അവയുടെ സ്വാധീനം ഇന്ന് വ്യക്തമായി കാണാന്‍ കഴിയുന്നില്ല. ബലവത്തും സുദീര്‍ഘമായി നിലനില്‍ക്കുന്നതുമായ സാംസ്‌കാരികശക്തികളുടെ സ്വാധീനത്താല്‍ അവ സമൂലപരിവര്‍ത്തനത്തിനു വിധേയമായതിന്റെ ഫലമായി ഏതാനും സഹ്രസാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ അവയുടെ പ്രത്യേകതകളെല്ലാം തന്നെ ഇന്ത്യയുടെ മുഖ്യസാംസ്‌കാരികധാരയില്‍ ലയിച്ചുചേര്‍ന്നു (The modern idea that the nationhood of India is an outcome of the British raj is narrow and untenable. Certainly it is true that modern transport and communication systems did and do contribute in bringing together different nationalities belonging to different linguistic, ethnic and religious groups. Nationalities and sub-nationalities, smaller ethnic or religious aggregates, are not to be confused with nation, a larger aggregate with deeper psychological underpinnings. Bringing smaller aggregates together as such is not enough for the purpose of abiding and holding them together for a long period. That explains why cultural moorings, compared to political rulers, prove ie) 33 B: much more lasting in their effect. India has witnessed the rise and fall of many political kingdoms and empires, ban indigenous and foreign origin, but their effects cannot be distinctly discerned today. Under the impact of strong and long-lasting cultural forces they underwent such radical transformation that after some centuries their identities merged with the mainstream culture of India.(The Fundamental Unity of India by Radha Kumud Mookerji edited by Debi Prasad Chatto- padhyaya with a Historical Note by B.D. Chattopadhyaya, Bhara-theeya Vidya Bhavan, Chronicle Books, New Delhi, 2003. Editors Introduction: TheDeep Structure of India’s Fundamental Unity by Debi Prasad Chattopadhyaya).
ഖണ്ഡനമണ്ഡനങ്ങളുടെ ഈ പശ്ചാത്തലത്തില്‍ ദേശീയതയെ കുറിച്ചു നമുക്കൊന്നു സ്വതന്ത്രമായി ചിന്തിക്കാം.
ദേശീയതയും നിര്‍വചനങ്ങളുടെ പരിമിതിയും
ദേശവുമായി ബന്ധപ്പെട്ടത് എന്ന നിലയ്ക്ക് ദേശീയം, ദേശീയത എന്നെല്ലാം നാം പറഞ്ഞു വരുന്നു. ദേശം എന്നത് ഒരാള്‍ ജനിച്ചതോ താമസിച്ചുവരുന്നതോ ആയ ഒരു ചെറിയ ഭുപ്രദേശവുമാകാമെങ്കിലും പൊതുവേ അത് ഇന്ന് അര്‍ത്ഥമാക്കുന്നത് രാഷ്ട്രം, നേഷന്‍ എന്നെല്ലാം നാം പറയുന്ന സത്തയുടെ ഘടകം ആയ വിശാലദേശത്തെയാണ്. പങ്കജം എന്നാല്‍ പങ്കത്തില്‍, അതായത് ചെളിയില്‍, ഉണ്ടായ എന്നു പറയാമെങ്കിലും താമര എന്നാണല്ലോ നാം സാധാരണ ധരിക്കുന്നത്. ഇന്ത്യന്‍ ദേശീയത, ബ്രിട്ടീഷ് ദേശീയത, റഷ്യന്‍ ദേശീയത എന്നെല്ലാം നാം പറയുന്നത് ഈ അര്‍ത്ഥത്തിലാണ്.
രാഷ്ട്രം എന്ന സംസ്‌കൃതപദത്തിന്റെ മൂലം രാജ്യ ദീപ്തൗ (ദീപ്തി = പ്രകാശം) എന്ന ധാതു ആണ് (വാചസ്പതി ടി.സി. പരമേശ്വരന്‍ മൂസത്, പാരമേശ്വരീ വ്യാഖ്യാനം, തൃതീയകാണ്ഡം, നാനാര്‍ഥവര്‍ഗ:, ശ്ലോകം 4). രാജ്യത്തിന്റെ അതായത് രാജകര്‍മത്തിന്റെ ഏഴംഗങ്ങളായ രാജാവ്, മന്ത്രി, മിത്രം, ഭണ്ഡാരം, ഭൂമി, ദുര്‍ഗം, സൈന്യം എന്നിവയിലെ ഭൂമി ആണ് രാഷ്ട്രം എന്നും വാചസ്പതി പറഞ്ഞിരിക്കുന്നു (ദ്വിതീയകാണ്ഡം, ക്ഷത്രിയ വര്‍ഗ:, ശ്ലോകം 17). വാമന്‍ ശിവറാം ആപ്‌തേ, മോണിയര്‍ വില്യംസ് എന്നിവരുടെ സംസ്‌കൃത-ഇംഗ്ലീഷ് ഡിക്ഷണറികളില്‍ രാജ്യം, പ്രജകള്‍, ജനത, നേഷന്‍ മുതലായ അര്‍ത്ഥങ്ങള്‍ ഇതിനു നല്‍കിക്കാണുന്നു.
അതിപ്രാചീനമായ വേദത്തില്‍ ഈ പദത്തിന്റെ പല അര്‍ത്ഥതലങ്ങള്‍ കാണാം. ലോകനന്മക്കായി ഋഷിമാര്‍ ചെയ്ത തപസ്സിന്റെ ഫലമാണ് രാഷ്ട്രം എന്നാണ് അഥര്‍വ വേദത്തില്‍ പറയുന്നത് (ഭദ്രമിച്ഛന്ത ഋഷയ: സ്വര്‍വിദ: തപോദീക്ഷാം ഉപനിഷേദുരഗ്രേ. തതോ രാഷ്ട്രം ബലം ഓജശ്ച ജാതം തദസ്‌മൈ ദേവാ ഉപസന്നമന്തു – 19.411). സ്മൃതികള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവ കൂടാതെ ചാണക്യന്‍, കാമന്ദകന്‍, ശുക്രാചാര്യര്‍ മുതലായ ഭാരതീയ രാജ്യതന്ത്രജ്ഞരുടെ ഗ്രന്ഥങ്ങളിലും പരസ്പരപൂരകങ്ങളായ ഈ സപ്താംഗങ്ങള്‍ അഥവാ പ്രകൃതികള്‍ ഏറക്കുറെ അഭിപ്രായൈക്യത്തോടെ വിശദമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
Nation എന്ന ഇംഗ്ലീഷ് പദം Nasci എന്ന ലാറ്റിന്‍ ക്രിയാപദത്തില്‍ നിന്നും ഉണ്ടായതാണത്രെ. ഇത് കേവലം 12-13 നൂറ്റാണ്ടിലാണ് പ്രയോഗത്തില്‍ വരുന്നത്. ഇതിന്റെ അര്‍ത്ഥം ഒരു പ്രത്യേക ഭൂഭാഗത്ത് പൊതുവായ വംശം, ചരിത്രം, സംസ്‌കാരം, അഥവാ ഭാഷ എന്നിവയിലൊന്നിനാല്‍ യോജിപ്പിക്കപ്പെട്ട ഒരു വലിയ ജനവിഭാഗം (Large body of people united by common descent, history, culture, or language, inhabiting a particular state or territory) എന്നാണ്.” ഈ നിര്‍വചനത്തിലെ Culture എന്ന പദത്തിന്റെ പര്യായമായി (synonym) Civilization- നെ പറഞ്ഞുകാണുന്നു.
Civilization എന്നാല്‍ മനുഷ്യരുടെ സാമൂഹ്യമായ വികാസവും ഘടനയും ഏറ്റവും പുരോഗതി പ്രാപിച്ചതായി കരുതപ്പെടുന്ന അവസ്ഥയാണ് (the stage of human social development and organization which is considered most advanced). Culture ഒരു പ്രത്യേക ജനതയുടെയോ സമൂഹത്തിന്റെയോ ആശയങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ അഥവാ കീഴ്‌വഴക്കങ്ങള്‍, സാമൂഹ്യമായ പെരുമാറ്റ രീതികള്‍ എന്നിവയെ കുറിക്കുന്നു (the ideas, customs, and social behaviour of a particular people or society). State എന്നത്‌രാജനൈതികമായി ഒരു ഭരണകൂടത്തിന്റെ കീഴില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പ്രദേശമോ ജനതയോ ആണ്(a nation or territory considered as an organized political community under one government).
മേല്‍പ്പറഞ്ഞ ഇംഗ്ലീഷ് നിര്‍വചനങ്ങള്‍ തികച്ചും സാമാന്യങ്ങളാണ്. പാശ്ചാത്യപണ്ഡിതന്മാരുടെയിടയില്‍ ഒരുതരത്തിലുമുള്ള അഭിപ്രായൈക്യം ഇക്കാര്യത്തിലും ഈ സത്തകളുടെ ഉദ്ഭവം, കാരണം എന്നിവയെക്കുറിച്ചും ഇതുവരെ ഉണ്ടായിട്ടില്ല. ദേശീയതാവാദത്തെയും(Nationalism) Ethnic, Civic, Expansionist, Romantic, Cultural, Post-Colonial, Liberation, Left-wing എന്നിങ്ങനെ പലതരത്തില്‍ തരംതിരിച്ചിരിക്കുന്നു.Modernism, Ethno symbolism, Primordialism എന്ന മൂന്നു സമീപനങ്ങളാണ് നേഷന്‍, നേഷണലിസം എന്നിവയുടെ പഠനത്തില്‍ പ്രധാനം എന്നു ചിലര്‍ പറയുന്നു.
(തുടരും)