എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും യോഗനാദം മാനേജിംഗ് എഡിറ്ററുമായ വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗും ഇസ്ലാമിക തീവ്രവാദി സംഘടനകളും മതനേതാക്കളും നിശിത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ അനുവര്‍ത്തിക്കുന്ന അതിശക്തമായ ന്യൂനപക്ഷ പ്രീണനത്തിനെതിരെ പ്രതികരിച്ചതാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്ത പാതകം. വെള്ളാപ്പള്ളി നടേശനെതിരെ മതസ്പര്‍ദ്ധയ്ക്ക് കേസെടുക്കണമെന്നും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും ഒക്കെ ആവശ്യമുന്നയിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി ജിഹാദി പ്രവര്‍ത്തകരും രംഗത്തുണ്ട്.
വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങളില്‍ എന്താണ് തെറ്റ്? അദ്ദേഹം പറഞ്ഞതില്‍ എന്തെങ്കിലും കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായിട്ടുണ്ടോ? വസ്തുതാ വിരുദ്ധമോ അസത്യമോ ഉണ്ടെങ്കില്‍ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യുകയോ പ്രോസിക്യൂട്ട് ചെയ്യുകയോ ആവാം. സത്യം തുറന്നു പറഞ്ഞതിന് എന്തുശിക്ഷ എവിടെ നിന്നുണ്ടായാലും അത് നേരിടാന്‍ താന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു കഴിഞ്ഞു. മാത്രമല്ല, ഇതിന്റെ പേരില്‍ താന്‍ രക്തസാക്ഷിയാകാനും തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ യോഗനാദം മാസികയിലെ മുഖപ്രസംഗത്തില്‍ പറയുമ്പോള്‍ അത് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
1924 ല്‍ കൃത്യം 100 വര്‍ഷം മുമ്പ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും മഹാകവിയുമായ കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ച സംഭവമാണ് വെള്ളാപ്പള്ളി നമ്മളെ ഓര്‍മിപ്പിക്കുന്നത്. 1921 ല്‍ നടന്ന മലബാര്‍ കലാപത്തെക്കുറിച്ച് ആ പ്രദേശത്തു പോയി അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് മഹാകവി കുമാരനാശാന്‍ ദുരവസ്ഥ എഴുതിയത്. കമ്മ്യൂണിസ്റ്റ് പ്ര സ്ഥാനം, കര്‍ഷക വിപ്ലവമാണെന്നും കോണ്‍ഗ്രസുകാര്‍ സ്വാതന്ത്ര്യസമരമാണെന്നും വാഴ്ത്താന്‍ ശ്രമിച്ച മലബാര്‍ കലാപം ക്രൂരമായ വര്‍ഗീയ കലാപമായിരുന്നുവെന്നും മാപ്പിള മതഭ്രാന്ത് ആയിരുന്നുവെന്നും ലോകസമക്ഷം പറഞ്ഞത് കോണ്‍ഗ്രസ് നേതാവായ കെ. മാധവന്‍നായരുടെ മലബാര്‍ കലാപം എന്ന പുസ്തകവും മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’യുമായിരുന്നു. കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ലഹള ബാധിത പ്രദേശങ്ങളില്‍ കണ്ട സംഭവങ്ങള്‍ രേഖപ്പെടുത്തിയ മാധവന്‍നായര്‍ കലാപകാരികളോടോ മുസ്ലിം നേതാക്കളോടോ ആശയ സംഘര്‍ഷത്തിന് മുതിര്‍ന്നിരുന്നില്ല. പക്ഷേ, മഹാകവി കുമാരനാശാന്‍ ഇസ്ലാമിക ജിഹാദിനും മതഭ്രാന്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുക മാത്രമല്ല, ഹിന്ദുവിന്റെ ഐക്യത്തിനും ജാതിഭേദത്തിനും എതിരെ തൂലിക പടവാളാക്കി രംഗത്തിറങ്ങുകയും ചെയ്തു.
‘ക്രൂര മുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാല്‍ ചോന്നെഴും ഏറനാട്ടില്‍’
ദുരവസ്ഥയിലെ ഈ വരികളിലൂടെ മലബാറില്‍, ഏറനാട്ടില്‍ കൊല്ലപ്പെട്ട നൂറുകണക്കിന് ഹിന്ദുക്കളുടെയും ബലാത്സംഗം ചെയ്യപ്പെടുകയും മതപരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത നിരപരാധികളായ ഹിന്ദു സ്ത്രീകളുടെയും ദൈന്യത കുമാരനാശാന്‍ തുറന്നുകാട്ടി. അന്ന് അതിനെതിരെ അതിശക്തമായി രംഗത്തുവന്നത് ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തുനിന്നുമുള്ള മുസ്ലിം യുവജന സംഘങ്ങളായിരുന്നു. ദുരവസ്ഥ എന്ന പുസ്തകം പിന്‍വലിക്കണമെന്നും അതിലെ പരാമര്‍ശങ്ങള്‍ തങ്ങളുടെ മതത്തിന് വേദനയുണ്ടാക്കുന്നതാണെന്നും കാട്ടി പ്രമേയം പാസാക്കി കുമാരനാശാന് അയച്ച കത്തിന്, ഉരുളയ്ക്കുപ്പേരി പോലെ ആശാന്‍ മറുപടി നല്‍കി. താന്‍ ലഹള ബാധിത പ്രദേശങ്ങളില്‍ നേരിട്ട് സഞ്ചരിച്ച്, കണ്ട കാര്യങ്ങള്‍ ഗ്രന്ഥരൂപത്തില്‍ ആക്കി പ്രസിദ്ധീകരിച്ചതിന് എതിരെ ഏറ്റുമുട്ടാന്‍ വരേണ്ടെന്നും തനിക്ക് ദൃഷ്ടാന്തമുള്ള കാര്യങ്ങളാണ് കവിതയിലുള്ളതെന്നുമായിരുന്നു മഹാകവി കുമാരനാശാന്റെ മറുപടി. പ്രമേയം പിന്നീട് ഭീഷണിക്ക് വഴിമാറുകയും തിരുവനന്തപുരം നഗരത്തിലൂടെ യാത്ര ചെയ്യവേ മഹാകവിയുടെ വണ്ടിയില്‍ മറ്റൊരു വാഹനം കൊണ്ടിടിച്ച് കൊല്ലാന്‍ ശ്രമിച്ചതും ഒക്കെ ചരിത്രം.
അതിനുശേഷമാണ് കുപ്രസിദ്ധമായ റെഡിമീര്‍ ബോട്ടപകടം ഉണ്ടായതും മഹാകവി കുമാരനാശാന്‍ അപമൃത്യുവിനിരയായതും. ബോട്ടിലെ ഫസ്റ്റ് ക്ലാസ് മുറിയില്‍ ആയിരുന്ന മഹാകവിയുടെ മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയതാണ് മരണകാരണമെന്ന് പറഞ്ഞു കേള്‍ക്കുന്നു. വീടിന് തൊട്ടു ചുറ്റും പുഴയും കായലും ഉണ്ടായിരുന്ന മഹാകവി കുമാരനാശാന് നീന്തല്‍ നല്ല വശമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സാധാരണഗതിയില്‍ മുങ്ങിമരിക്കില്ലായിരുന്നു. ലഹളകള്‍ കൂടാതെ കേരളത്തില്‍ ജിഹാദികള്‍ നടത്തിയ ആദ്യ ആസൂത്രിത കൊലപാതകം ആയിരുന്നു മഹാകവി കുമാരനാശാന്റേത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇത് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് രക്തസാക്ഷിയാകാനും തനിക്കു മടിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ കേരളത്തോട് തുറന്നു പറഞ്ഞത്.
കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ മൂന്നിലും ഇടതുമുന്നണിയും വലുത് മുന്നണിയും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കി ഭൂരിപക്ഷ ഹിന്ദു സമൂഹത്തെ അവഗണിച്ചതാണ് വെള്ളാപ്പള്ളിയുടെ തുറന്നുപറച്ചിലിന് കാരണം. ‘കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ തുടരുന്ന അതിരുവിട്ട മുസ്ലീം പ്രീണനം എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഉറക്കെ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരെ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാന്‍ ഒന്നേയുള്ളൂ, ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല. സത്യം പറഞ്ഞവര്‍ ക്രൂശിക്കപ്പെട്ടതാണ് ലോകചരിത്രം. സ്വന്തം മതക്കാര്‍ക്ക് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളോട് വിലപേശി പൊതുസമ്പത്ത് കൊള്ളയടിക്കുന്നവരുടെയും അധികാര കസേരകള്‍ വെട്ടിപ്പിടിക്കുന്നവരുടെയും മതേതര മുഖംമൂടികള്‍ അഴിഞ്ഞു വീഴുമ്പോള്‍ വേദനിച്ചിട്ട് കാര്യമില്ല. അവരുടെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാണ്’ എന്നാണ് വെള്ളാപ്പള്ളി യോഗനാദത്തിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞു തുടങ്ങുന്നത്. ‘ഇതിന്റെ പേരില്‍ എന്റെ ചോരകുടിക്കാന്‍ വെമ്പുന്നവര്‍ക്ക് മുന്നോട്ടുവരാം, രക്തസാക്ഷിയാകാന്‍ ഭയമില്ല. മുന്നോട്ടുവെച്ചത് കേരളത്തിലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളാണ്. വിയോജിപ്പുള്ളവര്‍ ഉണ്ടെങ്കില്‍ കണക്കുകളും വസ്തുതകളും വെച്ച് തെളിയിക്കട്ടെ. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അഭിപ്രായസ്വാതന്ത്ര്യമാണ് അതിന്റെ ആണിക്കല്ല്. അപ്രിയ സത്യങ്ങള്‍ ചൊല്ലുന്നവരെ ആക്ഷേപിക്കാനും ആക്രമിക്കാനും വെല്ലുവിളിക്കാനും മുതിരുന്നവര്‍ അറിയുക, ഇതൊന്നും ഇവിടെ വിലപ്പോകില്ല. ഭയപ്പെടുത്താന്‍ നോക്കിയാല്‍ കീഴടങ്ങുന്നവരല്ല ഞങ്ങള്‍.’ മുഖപ്രസംഗം തുടരുന്നു, ‘ഒഴിവു വന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും രണ്ടു മുസ്ലീങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാന്‍ ചെയ്ത പാതകം. കേരളത്തില്‍ ആകെയുള്ളത് 9 രാജ്യസഭാ സീറ്റുകളാണ്. അതില്‍ അഞ്ചു പേരും മുസ്ലീങ്ങളാണ്. രണ്ടുപേര്‍ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കള്‍ക്ക് രണ്ടു മുന്നണികളും കൂടി നല്‍കിയത് 2 സീറ്റുകളും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുന്‍ഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ മലപ്പുറത്തും കോട്ടയത്തും മറിച്ച് ചിന്തിക്കാന്‍ ഇവര്‍ക്ക് ധൈര്യമില്ല. എറണാകുളത്ത് കെ.ജെ ഷൈനിനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് തോമസ് ചാഴിക്കാടനേയും മത്സരിപ്പിക്കുന്ന ഇടതുപക്ഷം, ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ മാത്രമാണ് മതേതരരാകുന്നത്. മുസ്ലിം സ്വാധീനമുള്ള വടക്കന്‍ കേരളത്തിലെ മുസ്ലിം ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും മുസ്ലിങ്ങള്‍ വോട്ട് ചെയ്തില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിനെയാണ് അവര്‍ വിജയിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടക്കം മുതല്‍ ജീവശ്വാസം പോലെ പാര്‍ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക പട്ടിക വിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പീഡനത്തിനായി ബലികഴിക്കുകയായിരുന്നു. എന്നിട്ടും പഠിക്കാതെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ അവര്‍ വീണ്ടും കണ്ടെത്തിയത് മുസ്ലിം നേതാക്കളെ. ഇതെല്ലാം തുറന്നു പറഞ്ഞതാണ് തെറ്റ് എങ്കില്‍ ആ തെറ്റ് തുടരാന്‍ തന്നെയാണ് തീരുമാനം’, വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.
‘കേരളത്തിലെ ഒരു സാമൂഹ്യ വിഷയം മുന്നോട്ടു വച്ചപ്പോള്‍ ചില മുസ്ലിം നേതാക്കള്‍ തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിലടക്കണമെന്നും പ്രസ്താവനകളുമായി രംഗത്തുവന്നത് ഖേദകരമാണ്. കേരളത്തിലെ വര്‍ഗീയവാദികള്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കുമറിയാം. മതവെറിയും പരമത പരിഹാസങ്ങളും നിറഞ്ഞ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളുമായി ലോകത്തെ ഏതെങ്കിലും കോണിലെ മതസംഘര്‍ഷങ്ങളുടെ പേരില്‍ ഇവിടെ സൈ്വരജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നവരാണോ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍? സുജന മര്യാദയുടെ പേരില്‍ ആരും ഇതൊന്നും തുറന്നു പറയുന്നില്ല എന്നേയുള്ളൂ. താന്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ആരോപണം. ഭാവിയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാതിരിക്കാനും സാമുദായിക സമന്വയം നിലനിര്‍ത്താനും വേണ്ടിയാണ് ഒരു സമൂഹം നേരിടുന്ന വിവേചനങ്ങളെയും അസമത്വങ്ങളെയും ചോദ്യം ചെയ്യുന്നത്. ഗുരുതരമായ ഈ സാഹചര്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ബാധ്യതയുണ്ട്. ഇല്ലെങ്കില്‍ ചവിട്ടി ഒതുക്കപ്പെടുന്നവര്‍ പ്രതികരിച്ചെന്നിരിക്കും. അനുദിനം പെരുകുന്ന അന്തരങ്ങളാണ് പ്രതിഷേധങ്ങളായി വളരുന്നത്. അത് മനസ്സിലാക്കാനുള്ള വകതിരിവ് കാണിക്കാതെ വാളുമായി നേരിടാന്‍ ഇപ്പോഴേ ശ്രമിക്കുന്നവര്‍ നാളെ എങ്ങനെ പ്രതികരിക്കുമെന്നുകൂടി ആലോചിക്കണം. വികാരമല്ല, വിചാരമാണ് നമ്മളെ നയിക്കേണ്ടത്. തൃശ്ശൂരില്‍ സുരേഷ്‌ഗോപി പാട്ടുംപാടി ജയിച്ചത് എങ്ങനെയാണെന്ന് എന്നെ ക്രൂശിക്കാന്‍ വരുന്നവര്‍ ചിന്തിക്കുന്നത് നല്ലതാണ്. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളുടെ വോട്ടാണ് സുരേഷ് ഗോപിയുടെ തുറുപ്പുചീട്ട്. ഇത്രയും കാലം ബിജെപിയെ എതിര്‍ത്തവരാണ് ക്രൈസ്തവ സമൂഹം. ഇരുമുന്നണികളുടെയും മുസ്ലിം പ്രീണനവും മുസ്ലിം ലീഗിന്റെയും കുറെ മുസ്ലിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോള്‍ ക്രൈസ്തവര്‍ ബിജെപിയെ രക്ഷകരായി കണ്ടു. സുരേഷ് ഗോപിയും ഭാര്യയും ചേര്‍ന്ന് ആലപിച്ച ക്രൈസ്തവ ഭക്തിഗാനമാണ് ഇപ്പോള്‍ അവരുടെ ഭവനങ്ങളിലെ ആരാധനാ ഗാനം. മറ്റു മതസ്ഥരിലെ മനസ്സുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകള്‍ പരിഷ്‌കരിക്കാന്‍ മുസ്ലിംലീഗിന്റെയും മുസ്ലിം സമുദായങ്ങളുടെയും നേതൃത്വം ഇനിയെങ്കിലും തയ്യാറാവണം. തെറ്റ് തിരുത്താതെയാണ് മുന്നണികള്‍ മുന്നോട്ടുപോകുന്നതെങ്കില്‍, നാളെ ഹൈന്ദവരും, വിശേഷിച്ച് പിന്നാക്ക പട്ടിക വിഭാഗങ്ങളും ക്രൈസ്തവരുടെ പാത പിന്തുടരും. സഹിഷ്ണുതയാണ് ഹൈന്ദവ സംസ്‌കാരത്തിന്റെ കാമ്പ്. വാളെടുത്തു നീതി നടപ്പാക്കുന്നത് ഹിന്ദുക്കളുടെ രീതിയുമല്ല. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനും മതം മാറ്റാനും ആരാധനാലയ ധ്വംസനത്തിനും ഹിന്ദുക്കള്‍ മുതിര്‍ന്നിട്ടില്ല. നൂറ്റാണ്ടുകള്‍ വൈദേശിക ആധിപത്യത്തില്‍ കഴിഞ്ഞ് പീഡനക്കടലുകള്‍ താണ്ടിക്കടന്നവരാണ് ഈ സമൂഹം. അതൊരു ബലഹീനതയായി കണ്ട് ഇനിയും ചവിട്ടി തേക്കാന്‍ മുതിരരുത്’, വെള്ളാപ്പള്ളി മുഖപ്രസംഗത്തില്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ ഈ തുറന്നുപറച്ചില്‍ മഹാകവി കുമാരനാശാന്റെ ദുരവസ്ഥയെ പോലുള്ള അതിശക്തമായ സാമൂഹിക നിലപാടാണ്. മുന്നണി രാഷ്ട്രീയത്തിന്റെ പടുകുഴിയില്‍ പെട്ടിരിക്കുന്ന കേരള സമൂഹം ഇരുമുന്നണികളും അനുവര്‍ത്തിക്കുന്ന നീചവും നിന്ദ്യവുമായ സാമുദായിക പ്രീണനം തിരിച്ചറിയുന്നില്ല. നിയമനങ്ങളിലും തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളിലും മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും സംഘടിത ഹിന്ദു സമൂഹത്തെ തള്ളിക്കളഞ്ഞ് ന്യൂനപക്ഷത്തിന്റെ കാല്‍ക്കീഴില്‍ കൊണ്ടുവെച്ച് സാഷ്ടാംഗം നമസ്‌കരിക്കുന്ന മുന്നണി രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതയാണ് വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടിയത്. മഹാകവി കുമാരനാശാനെതിരെ ഉയര്‍ന്ന വധഭീഷണി പോലെ വെള്ളാപ്പള്ളിക്കെതിരെയും ഭീഷണികള്‍ ഉയരുകയാണ്. വെള്ളാപ്പള്ളി പറഞ്ഞതില്‍ വസ്തുതാപരമായ എന്തെങ്കിലും തെറ്റ് ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ. ഒരു മതവിഭാഗക്കാരുടെ ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന ഒരു രാഷ്ട്രത്തിന്റെ ഭാഗങ്ങളെ വെട്ടിമുറിച്ച് സ്വന്തം മതത്തിന്റെ പേരില്‍ രാജ്യം സൃഷ്ടിച്ചവരാണ് ഇന്ന് മതപരമായ പ്രീണനത്തിന്റെ സത്യസന്ധമായ സാഹചര്യങ്ങളും സ്ഥിതിഗതികളും തുറന്നു പറഞ്ഞ വെള്ളാപ്പള്ളി നടേശനെ വേട്ടയാടാന്‍ ഒരുങ്ങുന്നത്.
ജിഹാദി ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന തീവ്ര ഇസ്ലാമികവല്‍ക്കരണത്തിന്റെയും ലൗജിഹാദിന്റെയും ലാന്റ് ജിഹാദിന്റെയും വസ്തുതകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരള സ്റ്റോറി അടക്കമുള്ള സംഭവങ്ങളും, സന്താന നിയന്ത്രണം ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രം നടപ്പിലാക്കുന്നതും എങ്ങനെയാണ് ഇതിനെ ഇസ്ലാം മതവിശ്വാസികള്‍ ദുരുപയോഗം ചെയ്യുന്നതെന്നും ഇന്ന് ക്രൈസ്തവ സമൂഹം മനസ്സിലാക്കുന്നു. വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടിയത് കേരളത്തിലെ യാഥാര്‍ത്ഥ്യമാണ്. അദ്ദേഹം ഒരു കണ്ണാടിപോലെ പ്രതിഫലിപ്പിച്ചത് ഇവിടുത്തെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുടെ യഥാര്‍ത്ഥ ചിത്രമാണ്. ഈ ചിത്രം കേരളത്തിലെ ഹൈന്ദവ സമൂഹവും ക്രൈസ്തവ സമൂഹവും വര്‍ഗീയതയ്ക്ക് അടിമപ്പെട്ടിട്ടില്ലാത്ത മുസ്ലീങ്ങളും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതേതര പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് മുസ്ലിം സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും നഗ്‌നമായ വര്‍ഗീയ പ്രീണനം നടത്താനും തങ്ങളുടെ സമുദായത്തിന് വേണ്ടി എന്തു വഴിവിട്ട നെറികേട് കാട്ടാനും ഒരു മടിയും കാട്ടുന്നില്ല എന്നതാണ് സത്യം. വെള്ളാപ്പള്ളി ഇത് തുറന്നു പറയുമ്പോള്‍ എല്ലാ ഹൈന്ദവ സംഘടനകളും ഈ സംഭവം തുറന്നുകാട്ടാനും ശക്തമായ വോട്ടുബാങ്ക് ആയി മാറാനുമാണ് ശ്രമിക്കേണ്ടത്. മന്നത്ത് പത്മനാഭനും ടി.കെ.മാധവനും അയ്യങ്കാളിയും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിച്ചത് പോലെ മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും ഹിന്ദു മഹാമണ്ഡലം രൂപീകരിച്ച് ഹൈന്ദവ താല്പര്യത്തിന് നിലപാടെടുത്തതുപോലെ മുഴുവന്‍ ഹൈന്ദവ സമൂഹവും നിലപാടെടുത്ത് ഒന്നിച്ച് അണിചേരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാ മേഖലകളില്‍ നിന്നും തിരസ്‌കരിക്കപ്പെടുന്ന ഹൈന്ദവരെയും ക്രൈസ്തവരെയും മുന്നോട്ടുകൊണ്ടുവരാന്‍ ഐക്യത്തിന്റെയും സംഘടിത വോട്ടുബാങ്കിന്റെയും രാഷ്ട്രീയത്തിന് മാത്രമേ കഴിയൂ. ഇക്കാര്യം തിരിച്ചറിയാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ഹൈന്ദവസമൂഹം എന്ന തിരിച്ചറിവ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇനിയെങ്കിലും ഉണ്ടാകണം. വെള്ളാപ്പള്ളി നടേശന് പിന്തുണ മാത്രമല്ല, ഒരാളിനും വേട്ടയാടാന്‍ അദ്ദേഹത്തെ വിട്ടുകൊടുക്കില്ല എന്ന നിലപാട് കൂടിയാണ് കേരളത്തിലെ പൊതുസമൂഹം സ്വീകരിക്കേണ്ടത്.