രാജ്ഭവൻ (ഗോവ ): സ്നേഹവും കരുണയും സാന്ത്വനവും പകരുന്നതാണ് പി എസ് ശ്രീധരൻപിള്ളയുടെ കഥകളെന്ന് തെലുങ്കാന ഗവർണർ ശ്രീ. സി പി രാധാകൃഷ്ണൻ. ഗോവ ഗവർണർ ശ്രീ. പി എസ് ശ്രീധരൻ പിള്ളയുടെ ‘ തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിൻ്റെ തെലുഗു പരിഭാഷ ‘ രാമച്ചിലുക’ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിൽ തെലങ്കാന രാജ്ഭവനിൽ നടന്ന പരിപാടിയിൽ പ്രമുഖ തെലുഗു എഴുത്തുകാരൻ പത്മശ്രീ പ്രൊഫ. കോലാകലൂരി ഇനോക് ആദ്യകോപ്പി ഏറ്റുവാങ്ങി.
വിവർത്തകൻ എൽ ആർ സ്വാമി, കവി ശിവറെഡ്ഡി, മുൻ എംഎൽ എ ശ്രീ. എൻ. രാമചന്ദർ ,ഡോ.രൂപ് കുമാർ ദാബിക്കർ, ഗുഡിപ്പട്ടി വെങ്കടേശ്വരലു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഗ്രന്ഥകർത്താവ് ശ്രീ. പി എസ് ശ്രീധരൻ പിള്ള പ്രതിസ്പന്ദം നടത്തി. പാലപിട്ട ബുക്സ് ആണ് രാമച്ചിലുകയുടെ പ്രസാധകർ.