തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ജൂണ്‍ 16 ന് തിരുവനന്തപുരത്ത് നടക്കും. കോട്ടയ്ക്കകം പ്രിയദര്‍ശനി ഹാളില്‍ വൈകിട്ട് 4 ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഡോ. റാം മാധവ്, ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന പ്രസിഡന്റ് എന്‍. അജിത് കര്‍ത്ത, ജനറല്‍ സെക്രട്ടറി എസ്.സന്തോഷ്, സ്വാഗതസംഘം ചെയര്മാന് ജി. വെങ്കിട്ടരാമന്, കണ്‍വീനര്‍ ജി.എസ്. മണി എന്നിവര്‍ സംസാരിക്കും. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിജയകരമായി വ്യാപാരം ചെയ്യുന്നവര്‍ക്ക് നല്കുന്ന ചാണക്യ പുരസ്കാരം ചടങ്ങില്‍ സമ്മാനിക്കും.