Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

രാജ്യവിരുദ്ധത ആഘോഷമാക്കുമ്പോള്‍

കല്ലറ അജയന്‍

Print Edition: 7 June 2024

ഏഷ്യയിലെ ഏറ്റവും വലിയ നോവല്‍ മലയാളിയുടേതാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. വിലാസിനിയുടെ അവകാശികള്‍ക്ക് ലോകത്തിലെ മറ്റു വലിയ നോവലുകള്‍ക്കില്ലാത്ത ഒരു പ്രത്യേകതയുണ്ട്. വായനയെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അവകാശികളേക്കാള്‍ വലിയ നോവലുകള്‍ ലോകത്തില്‍ തന്നെ ഒന്നോ രണ്ടോ മാത്രമേയുള്ളൂ. അവയൊക്കെത്തന്നെ എഴുത്തുകാരനൊഴികെ ആരും പൂര്‍ണ്ണമായി വായിച്ചു തീര്‍ത്തിട്ടില്ല എന്നാണു പറയപ്പെടുന്നത്. എന്നാല്‍ വിലാസിനിയുടെ നോവല്‍ അങ്ങനെയല്ല. 4000ത്തോളം (കൃത്യമായി പറഞ്ഞാല്‍ 3958) പേജുകളുള്ള ഈ കൃതി ആര്‍ക്കും വിരസതയില്ലാതെ വായിച്ചുപോകാം. അത്യാവശ്യം നിലവാരം ഉണ്ടുതാനും. ഏകദേശം ഇതിനടുത്തു വലിപ്പമുള്ള മാര്‍സെയില്‍ പ്രൂസ്തിന്റെ Remembrance of the Things Past (പൊയ്‌പോയ കാലം തേടി) അതിന്റെ മൂലരൂപമായ ഫ്രഞ്ചില്‍ പോലും തീരെ വായിക്കപ്പെട്ടില്ല എന്നാണ് പറയപ്പെടുന്നത്.

വിലാസിനി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും കിഴക്കനേഷ്യയിലാണ് ചിലവഴിച്ചത്. എന്നിട്ടും മലയാളത്തെ സമ്പന്നമാക്കാന്‍ ഇത്രയും വലിയ ഒരു പരിശ്രമത്തിന് ആ വലിയ എഴുത്തുകാരന്‍ തന്നെ വേണ്ടി വന്നു. വിദേശ മലയാളിയായിരുന്നെങ്കിലും, കൃതികള്‍ മിക്കവാറും കിഴക്കനേഷ്യന്‍ പശ്ചാത്തലത്തിലൊക്കെയാണ് എഴുതിയതെങ്കിലും, തനി മലയാളകൃതികള്‍ തന്നെയാണവയൊക്കെ. മുകുന്ദന്‍ ദില്ലിയില്‍ താമസിച്ചുകൊണ്ടാണ് കേരളത്തില്‍ ആധുനികതയുടെ വസന്തം സൃഷ്ടിച്ചത്. എല്ലാ മലയാളികളും ഈ എഴുത്തുകാരെ ആഘോഷിച്ചു. മുകുന്ദന്‍ ഇന്നും നമ്മുടെ വായനയെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു. വിദേശത്തിരുന്നിട്ടും നല്ല മലയാളത്തിലെഴുതി ഫലിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞത് അവരുടെ ബാല്യത്തില്‍ അവരൊക്കെ മലയാളം സ്‌കൂളുകളില്‍ പഠിച്ചതുകൊണ്ടായിരിക്കാം. വിദേശത്തിരുന്നുകൊണ്ട് എഴുതിയ വേറേയും ധാരാളം മലയാളം എഴുത്തുകാരുണ്ട്.

ദേശാഭിമാനി വാരികയില്‍ (26 മെയ്) 3 പ്രവാസി കഥകളുണ്ട്. മൂന്നും ബ്രിട്ടീഷ് പ്രവാസികളുടേതാണ്. ബ്രിട്ടനിലേയ്ക്കുപോയ മലയാളി പുരുഷന്മാരാരും നല്ല കഥയൊന്നും എഴുതുന്നില്ലെന്നു തോന്നുന്നു. കാരണം മൂന്നും കഥകളും എഴുതിയിരിക്കുന്നത് സ്ത്രീ എഴുത്തുകാരാണ്. ദേശാഭിമാനി മിക്കവാറും വനിതകളുടെ സൃഷ്ടികളാണ് പ്രസിദ്ധീകരിക്കാറുള്ളത്. പ്രസിദ്ധീകരണത്തില്‍ സൃഷ്ടികള്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലെങ്കിലും വനിതകളെ പരിഗണിക്കുന്നത് നല്ല കാര്യം. മൂന്നു കഥകളും എഴുതി തഴക്കം വന്നവരുടെ രചനകളാണെന്ന് വായനയില്‍ മനസ്സിലാവും. മൂന്നും ശരാശരിയ്ക്കു മുകളിലുള്ള രചനകള്‍ തന്നെ.

ആദ്യകഥ ‘വിഷാദ ഖനികള്‍’ ഒഴിച്ച് മറ്റു രണ്ടു കഥകള്‍ക്കും ഒരു കേരളീയത്വമോ ഭാരതീയത്വമോ ഒക്കെയുണ്ട്. എന്നാല്‍ ആദ്യകഥ സ്വപ്‌ന അലക്‌സിന്റെ ‘വിഷാദഖനികള്‍’ക്ക് ഒരു മലയാളി ബന്ധവുമില്ല. കഥ നടക്കുന്നത് വിദേശത്താണെന്നു മാത്രമല്ല കഥാപാത്രങ്ങളും പേരുകളും ജീവിതരീതിയുമെല്ലാം വൈദേശികം തന്നെ. ഓസ്വാള്‍ഡ്, തിയോ, വാള്‍ട്ടര്‍, ഈഡിത്ത്, ഐഗ ഇതൊക്കെയാണ് പേരുകള്‍. ഇതില്‍ ഒരു പേരിനുപോലും കേരളത്തിന്റെ അന്തരീക്ഷവുമായി സാമ്യമൊന്നുമില്ല. കഥ അരങ്ങേറുന്നയിടവും ഇവിടമൊന്നുമല്ല. ഏതോ പാശ്ചാത്യ കഥയുടെ തര്‍ജ്ജമ ആണെന്നേ തോന്നൂ. കഥയ്ക്ക് ഒരു ഏകാഗ്രതയുമില്ല. നോറ എന്ന കൊച്ചുകുട്ടിയുടെ മരണമാണ് പ്രധാന ഇതിവൃത്തമെങ്കിലും അതു വായനക്കാരന്റെ ഹൃദയത്തിലേയ്ക്കു കടക്കുന്നതേയില്ല. വലിയ സമ്മാനങ്ങളൊക്കെ നേടിയ വ്യക്തിയാണ് കാഥികയെന്ന് അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്. നല്ലതുതന്നെ. കേരളത്തിലെ ഒരു പ്രസിദ്ധീകരണത്തില്‍ പ്രവാസി മലയാളിയുടെ കഥ എന്ന പേരില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെവിടെയെങ്കിലും അല്പം കേരളം ഉണ്ടാകണമെന്ന് നമ്മള്‍ ആഗ്രഹിച്ചുപോകും; അല്ലെങ്കില്‍ ഭാരതമെങ്കിലും.

മറ്റു രണ്ടു കഥകള്‍ക്കും (കോതാലു മാംഗല്യം-ലിന്‍സി വര്‍ക്കി വൈതരണ-ഐശ്വര്യ കമല) നമ്മുടെ നാടുമായി ചില ബന്ധങ്ങളൊക്കെയുണ്ട്. രണ്ടിലും കഥയുടെ പരിസരം ബ്രിട്ടനാണെങ്കിലും കഥാപാത്രങ്ങള്‍ ഈ നാടുമായി പല രീതിയില്‍ ബന്ധപ്പെടുന്നുണ്ട്, വൈതരണിയിലെ നായകന്‍ വൈദ്യനാഥയ്യര്‍ ഹൃദയത്തില്‍ ജന്മാനാടിനെ ചുമന്നു നടക്കുന്ന വ്യക്തിയാണ്. നാടും ജനിച്ച തറവാടും എല്ലാം അയാളുടെ ഹൃദയത്തില്‍ നനുത്ത ഒരു വേദനയായി നിലനില്‍ക്കുന്നു. എങ്കിലും ആ വേദന വായനക്കാരനെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്താന്‍ കാഥികയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നു പറയാനാവില്ല. ‘കോതാലു മാംഗല്യം’ ശ്രീലങ്കന്‍ ദമ്പതികളെക്കുറിച്ചു പറയുന്ന കഥയാണെങ്കിലും ‘തിരണ്ടുകല്യാണം’ എന്ന നമ്മുടെ സമ്പ്രദായത്തെയാണ് ‘കോതാലും മാംഗല്യം’ എന്ന രീതിയില്‍ അവതരിപ്പിക്കുന്നത്. നമ്മുടെ നാട്ടിലും ‘കൊതുമ്പു കല്യാണം’ എന്ന് ചിലയിടങ്ങളില്‍ തിരണ്ടു കല്യാണത്തിനുപേരുണ്ടല്ലോ. മൂന്നു കഥകളും മോശം രചനകളല്ലെങ്കിലും പ്രത്യേകിച്ച് എടുത്തു പറയാന്‍ തക്ക മേന്മയുള്ളവയല്ല.

പാശ്ചാത്യര്‍ വളരെ തന്ത്രപരമായി ഇടപെടലുകള്‍ നടത്തിയാണ് ലോകം എന്നും കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്തുന്നത്. അതിന് ആയുധങ്ങള്‍ മാത്രമല്ല ആശയങ്ങളും അവര്‍ ഉപയോഗിക്കുന്നു. വളര്‍ന്നു വരുന്ന സൈനിക സാമ്പത്തിക ശക്തി എന്ന നിലയില്‍ ഭാരതത്തോട് അവര്‍ക്ക് കടുത്ത അസഹിഷ്ണുതയുണ്ട്. സൈനികമായി ഒരിടപെടല്‍ നടത്തുന്നത് വലിയ ബാധ്യതയാണെന്നറിയാവുന്നതുകൊണ്ട് പുതിയ പല വിഭജനാശയങ്ങളും മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്ര ശരീരത്തില്‍ കുത്തിവയ്ക്കുകയാണ് അവരുടെ പ്രധാനം തന്ത്രം. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കുവേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ട് ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ അവര്‍ നിരന്തരം ശ്രമിക്കുന്നു. നക്‌സലൈറ്റുകള്‍ക്ക് മിഷണറിമാരുടെ സഹായത്തോടെ ആധുനിക ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നു. താരതമ്യേന ഭാരതീയരെല്ലാം തന്നെ ഏകദ്ദേശം ഒരേ നിറക്കാരാണെങ്കിലും അതില്‍ കൂടുതല്‍ കറുത്തവരുടെ അപകര്‍ഷബോധത്തെ മുതലാക്കി അവരെ ആന്റിസോഷ്യല്‍ മനോഭാവക്കാരാക്കിമാറ്റുക. മതതീവ്രവാദ ശക്തികള്‍ക്കുവേണ്ടുന്ന പിന്തുണ നല്‍കുക. മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍ തുടങ്ങിയവയുടെ മറവില്‍ രാജ്യവിരുദ്ധശക്തികളെ വളര്‍ത്തിയെടുക്കുക തുടങ്ങി വിപുലമായ പ്രവര്‍ത്തനങ്ങളാണ് പാശ്ചാത്യശക്തികള്‍ ഭാരതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പണം കൊടുത്തും പ്രലോഭിപ്പിച്ചും അവര്‍ ബുദ്ധി ജീവികളെ വിലയ്‌ക്കെടുക്കുന്നു.

സാധാരണ ജനങ്ങള്‍ക്ക് ആശയപരമായി ഇത്തരം ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ തക്ക സൂക്ഷ്മ നിരീക്ഷണ ശേഷിയോ ധിഷണയോ ഉണ്ടാവില്ല. എന്നാല്‍ ബുദ്ധിജീവികള്‍, കവികള്‍ തുടങ്ങിയവര്‍ ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്നവരാണ്. അവര്‍ ഇത്തരം അപകടങ്ങള്‍ തിരിച്ചറിഞ്ഞ് സമൂഹത്തെ ആശയപരമായി പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ളവരാക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ കേരളത്തിലെ 99% ബുദ്ധിജീവികളും രാജ്യവിരുദ്ധ ശക്തികളുടെ കയ്യിലെ ആയുധങ്ങളാണ്. ചിലര്‍ അറിഞ്ഞുകൊണ്ടും ചിലര്‍ അറിയാതെയും രാജ്യത്തെ തുരങ്കം വയ്ക്കാന്‍ കൂട്ടുനില്‍ക്കുന്നു. ‘അറിയാതെ’ എന്നത് വിശ്വസനീയമല്ല. പലരും അറിഞ്ഞുകൊണ്ടുതന്നെ സ്വാര്‍ത്ഥതാ പ്രേരിതരായി ഇതിനൊക്കെ കൂട്ടുനില്‍ക്കുക തന്നെയാണ്.

സച്ചിദാനന്ദന്‍ എന്ന കവി ഇതില്‍ ഏതു ഗണത്തില്‍ പെടുന്നുവെന്നറിയില്ല. എന്തുകൊണ്ടാണ് അദ്ദേഹം തുടര്‍ച്ചയായി രാജ്യവിരുദ്ധമായി എഴുതുന്നത് എന്നറിയില്ല. കവിതയൊക്കെ വറ്റിപ്പോയതുകൊണ്ട് ഇനി ഇത്തരം പ്രചരണങ്ങളേ രക്ഷയുള്ളൂ എന്നു തോന്നിയിട്ടാണോ എന്തോ! ദേശാഭിമാനിയില്‍ അദ്ദേഹത്തിന്റെ ‘അവതാരം’ എന്ന ഗദ്യഖണ്ഡം കവിതയെന്ന പേരില്‍ ചേര്‍ത്തിരിക്കുന്നു. കവിത അപൂര്‍വ്വമായി സംഭവിക്കേണ്ടതാണ്. ഒരു മനുഷ്യായുസ്സില്‍ വല്ലപ്പോഴുമൊക്കെ മതി. എല്ലാ ആഴ്ചയിലും കവിത എഴുതാന്‍ തുടങ്ങിയാല്‍ അതു കറവ വറ്റിയ പശുവിന്റെ പാലില്‍ വെള്ളം ചേര്‍ത്തു വില്‍ക്കുന്നതുപോലെയായിപ്പോകും. കയ്യടിക്കാന്‍ ചിലരുണ്ട് എന്ന കാരണത്താല്‍ നിരന്തരം അസത്യത്തേയും അധര്‍മ്മത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നാല്‍ ഒരിക്കല്‍ തിരിച്ചടിയുണ്ടാവുകതന്നെചെയ്യും.

സച്ചിദാനന്ദന്‍ അനുഷ്ഠിക്കുന്നതു കവിയുടെ സാമൂഹ്യദൗത്യമല്ല. ശക്തന്മാരോടൊപ്പം നിന്ന് ദുര്‍ബ്ബലനെ പീഡിപ്പിക്കുന്നത് ഭീരുക്കളുടെ രീതിയാണ്. ദുര്‍ബ്ബലന് ഒരു കൈത്താങ്ങു കൊടുക്കാനാണ് ധീരന്മാര്‍ ശ്രമിക്കേണ്ടത്. ഒഴുക്കിനോടൊപ്പം നിന്തുന്നവരല്ല ഒഴുക്കിനെ മുറിച്ചു നീന്തുന്നവരാണ് കാലത്തിന്റെ നദിയെ ഭേദിച്ച് അപ്പുറമെത്തുന്നത്. ഒരുകാലത്ത് കേരളത്തിലെ തീക്ഷ്ണയൗവ്വനങ്ങളെ കോരിത്തരിപ്പിച്ച ഈ കവി എല്ലാ ആദര്‍ശങ്ങളും ചോര്‍ന്നുപോയി രാജ്യവിരുദ്ധന്മാരുടെ കയ്യിലെ ഒരു പാവയായിപ്പോകുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു. ‘അവതാരം’ എന്ന അദ്ദേഹത്തിന്റെ കവിത പല്ലുകൊഴിഞ്ഞ സിംഹത്തെപ്പോലെയാണ്. ഒരുപാട് ആക്ഷേപിച്ചു തള്ളിയിട്ടും കോടിക്കണക്കിനു കൊന്നൊടുക്കിയിട്ടും ഭാരതത്തിലിപ്പോഴും നൂറുകോടിയിലധികം മനുഷ്യര്‍ സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നു. അതെന്തുകൊണ്ട് എന്ന് കവി ആലോചിക്കട്ടേ.

എം.എന്‍.റോയി എന്ന പഴയ കമ്മ്യൂണിസ്റ്റിനെ പ്രണയം നടിച്ച് എവ്‌ലിന്‍ ട്രെന്റ് (Evelyn Trent) എന്ന വിദേശ വനിത കൂടെക്കൂട്ടി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിലുള്‍പ്പെടെ പങ്കാളിയായി. ഏവരും അവരെ കമ്മ്യൂണിസ്റ്റ് സഹയാത്രിക എന്നാണ് കരുതിയത്. എന്നാല്‍ കുറേവര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ ഒരു സുപ്രഭാതത്തില്‍ റോയിയെ ഉപേക്ഷിച്ച് ജന്മരാജ്യത്തേയ്ക്ക് കടന്നുകളഞ്ഞു. പിന്നെ എവ്‌ലിനെക്കുറിച്ച് ആരും ഒന്നും കേട്ടിട്ടില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കുക എന്ന തന്ത്രവുമായെത്തിയ ഒരു ചാര വനിതയായിരുന്നു അവരെന്ന് പില്‍ക്കാലത്ത് പലരും വിലയിരുത്തി.

ഭാരതത്തെ അസ്ഥിരപ്പെടുത്താനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന യൂട്യൂബര്‍ ധ്രുവ് റാഠി ബര്‍ലിനില്‍ പഠിച്ച് അവിടെത്തന്നെ താമസിക്കുകയാണ്. ”ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കേണ്ട” എന്നൊരു പഴഞ്ചൊല്ലുണ്ട്. ജര്‍മ്മനിയിലിരിക്കുന്നതുകൊണ്ട് ഭാരതത്തില്‍ കേസുകളൊന്നുമുണ്ടാകില്ലെന്നും ഉണ്ടായാല്‍ ത്തന്നെ സായിപ്പ് രക്ഷിച്ചുകൊള്ളും എന്നുള്ള ധൈര്യത്തിലാണ് റാഠി നിരന്തരം രാജ്യവിരുദ്ധ വിധ്വംസക ശക്തികള്‍ക്കുവേണ്ടി വീഡിയോകള്‍ ചെയ്യുന്നത്. എം.എന്‍.റോയിയുടെ കാര്യം പറഞ്ഞതുപോലെ റാഠിയുടെയും ഭാര്യ ജൂലിലിബര്‍ (Julie Lbr) എന്ന വിദേശ വനിതയാണ്. ദേശാഭിമാനി ഈ രാഷ്ട്രവിരുദ്ധനെ ആഘോഷിക്കുകയാണ്.

Tags: വാരാന്ത്യ വിചാരങ്ങൾ
Share13TweetSendShare

Related Posts

ജാതിസ്പര്‍ദ്ധ വളര്‍ത്തുന്നവരെ ഒറ്റപ്പെടുത്തണം

യാദൃച്ഛികത എന്ന കഥാപാത്രം

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies