കോഴിക്കോട്: ശങ്കേഴ്സ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഡ്രോയിങ്ങ് & പെയിൻ്റിങ്ങ് 3 -ാമത് ബാച്ച് വിദ്യാർത്ഥികളുടെ വാട്ടർകളർ ചിത്രപ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടന്നു. ജൂൺ 8ന് പ്രിൻസിപ്പൽ മാധവ് ശങ്കറിന്റെ ആധ്യക്ഷ്യത്തില്‍ ആർട്ടിസ്റ്റ് മദനനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. അലൈന ബസു , ആഷ്ലിൻ രൂപൽ, ആദിത് എസ് ദീപക്, ചേതൻ ബസു എന്നീ വിദ്യാർത്ഥികളുടെ 32 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദർശനം 12 ന് സമാപിക്കും.