നാട്ടിന്‍ പുറത്തെ കൊതുകുകള്‍
ഇപ്പോള്‍
നഗരത്തിലേതുപോലെ
നിഷ്‌ക്കളങ്കരല്ല.
മുന്‍പ് അലസമൊരുപാട്ടുംപാടി
കാലിലോ തോളിലോ
ഉദരത്തിലോ കുത്തി
ചോരകുടിക്കുകയാണ് പതിവ്.
അങ്ങനെ വിസ്മൃതിയില്‍
അപകടം തിരിച്ചറിയാതെ
ഒറ്റയടിക്ക് അവ
ഞണുങ്ങിപ്പോവുകയും ചെയ്തിരുന്നു.
എന്നാല്‍
ഇപ്പോള്‍ അങ്ങനെ
സംഭവിക്കാറില്ല.
അപായത്തിന്റെ കരിനിഴല്‍
വീഴും മുന്‍പ്
വിദഗ്ദ്ധമായി
‘എന്റെമ്മേടെ ജിമുക്കിക്കമ്മല്‍’ എന്ന
പാട്ടും മൂളി
രക്ഷപ്പെടുകയും ചെയ്യും.
ഓരോ കൊതുകും
അതി വിദഗ്ദ്ധമായാണ്
ഇപ്പോള്‍ ചോരകുടിക്കുന്നത്.
ഊറ്റി കുടിക്കുന്നത്!