Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സ്വകാര്യ-വിദേശ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ രംഗവും

എ.വിനോദ് കരുവാരക്കുണ്ട്

Print Edition: 22 March 2024

ഭാരതത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തുള്ള സ്ഥാപനങ്ങളെ പൊതുവില്‍ ആറ് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍, കല്‍പിത സര്‍വ്വകലാശാലകള്‍ തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്ര സര്‍വ്വകലാശാലകള്‍ക്ക് പുറമേ, ഐഐടി, എന്‍ഐടി, ഐ.ഐ.എം, എയിംസ്, മറ്റ് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ഭാരതത്തില്‍ ഇന്ന് 1168 സര്‍വ്വകലാശാലകളും 45473 കോളേജുകളും നിലവിലുണ്ട്. ഈ സ്ഥാപനങ്ങളിലായി 4.33 കോടി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇത് പ്രസ്തുത പ്രായപരിധിയില്‍ (18-23) വരുന്ന ജനസംഖ്യയുടെ 28.4 ശതമാനമാണ്.

വിദ്യാഭ്യാസ രംഗത്തെ അഭൂതപൂര്‍വ്വമായ വളര്‍ച്ച
ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥി പ്രവേശനം 2030 ഓടു കൂടി അമ്പതു ശതമാനമാവണം എന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ അന്താരാഷ്ട്ര നിലവാരവും നേടണം. ഒരേ സമയം ഗുണനിലവാരവും വിസ്താരവും സന്തുലിതമായി നേടുക എന്നത് വലിയ വെല്ലുവിളിയാണ്. ഇത് കേവലം സര്‍ക്കാരിന്റെ മാത്രം ശ്രമഫലമായി നേടേണ്ട കാര്യമല്ല. സര്‍ക്കാരും സമാജവും പരസ്പര പൂരകമായി പ്രവര്‍ത്തിക്കണം. ഈ അടിസ്ഥാന ചിന്തയോടെ സാമൂഹ്യപങ്കാളിത്തം ഉറപ്പു വരുത്തി, വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും വികസനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും എണ്ണം ക്രമമായി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ക്ക് വലിയ പരിണാമമാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ ഈ രംഗത്ത് ഉണ്ടായ വളര്‍ച്ച ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് ഏറെ സഹായകരമായിരിക്കും. 2015-16 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 75-ല്‍ നിന്നും 153 ആയി. 130% വളര്‍ച്ചയാണ് കാണിക്കുന്നത്. കേന്ദ്ര സര്‍വ്വകലാശാലകളുടെ എണ്ണം 43 നിന്ന് 56 ആയി. സംസ്ഥാന തലത്തിലുള്ള സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍ 329ല്‍ നിന്ന് ഉയര്‍ന്ന് 482 ആയപ്പോള്‍ (46.5%), 197 സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉണ്ടായിരുന്നിടത്ത് 2022 -23 വര്‍ഷമായപ്പോഴേക്കും 477 ആയി. 142% വളര്‍ച്ചയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതിനു പുറമേ സര്‍വ്വകലാശാലകള്‍ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കോളേജുകളും ഉള്‍പ്പെടുന്നതാണ് ഉന്നത വിദ്യാഭ്യാസരംഗം. ഈ മേഖലയില്‍ ഇതേ കാലയളവില്‍ 6975 കോളേജുകള്‍ പുതുതായി തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ 2030 ആകുമ്പോഴേക്കും 50 ശതമാനം യുവാക്കളെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയും എന്ന് അനുമാനിക്കുന്നു. അതോടൊപ്പം 21-ാം നൂറ്റാണ്ടിന്റെ നൈപുണികള്‍ സ്വായത്തമാക്കിയ, അറിവും കഴിവും ജീവിത മൂല്യങ്ങളും സമന്വയിപ്പിക്കുന്ന, നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ ഭാരതത്തെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പ്രമുഖ കേന്ദ്രമാക്കി മാറ്റിയെടുക്കുക എന്നതും 2020ല്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമാണ്. വളരാന്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരാനും സേവാ മനോഭാവത്തില്‍ വ്യതിരിക്തമായ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് തുടങ്ങാനും ”ലൈറ്റ് ബട്ട് ടൈറ്റ്” എന്ന നയമാണ് കേന്ദ്രത്തിനുള്ളത് (പട്ടിക 1).

വികസനത്തിന്റെ ഭാരതീയ മാതൃക
സര്‍വ്വമേഖലകളിലുമുള്ള സര്‍ക്കാരിന്റെ കുത്തകവല്‍ക്കരണം ജനാധിപത്യത്തിന് നിരക്കാത്ത കമ്മ്യൂണിസ്റ്റ് സമീപനമാണ്. അതേപോലെതന്നെ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുമാറി സാമൂഹ്യക്ഷേമം സ്വകാര്യ കമ്പോള താല്‍പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന മുതലാളിത്ത രീതിയും ഭാരതത്തിന് അസ്വീകാര്യമാണ്. വികേന്ദ്രീകൃതമായ സാമൂഹ്യ പങ്കാളിത്ത പ്രവര്‍ത്തനമാണ് ഭാരതത്തിന്റെ തനത് മാതൃക. അതിനെ ‘തേര്‍ഡ് വേ’ എന്നാണ് ഇന്ന് പലരും വിളിക്കുന്നത്. വിദ്യാഭ്യാസരംഗത്തും ഇത് തന്നെയാണ് ഭാരതം പരമ്പരാഗതമായി അനുവര്‍ത്തിച്ചു പോന്നിട്ടുള്ളത്. വൈവിധ്യം നമ്മുടെ സൗന്ദര്യവും സാമാജിക -സര്‍ക്കാര്‍ ഏജന്‍സികളുടെ സമന്വയവും സഹകരണവും നമ്മുടെ ശക്തിയുമാണ്. വിദ്യാഭ്യാസരംഗം ഉള്‍പ്പെടെ എല്ലാ രംഗത്തും സാമൂഹിക പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് ഭാരതത്തിന്റെ സമഗ്രമായ വികാസത്തിന് അനിവാര്യമാണ്.

ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യ പങ്കാളിത്തത്തെ അംഗീകരിച്ച നയംമാറ്റ സമയത്ത്, കച്ചവട-രാഷ്ട്രീയ താല്‍പര്യത്തോടെ നിരവധി സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിച്ചത് വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ പങ്കാളിത്തത്തെ കച്ചവടവല്‍ക്കരണമായി തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് സേവന മനോഭാവത്തോടെയും സാമൂഹ്യ പരിവര്‍ത്തന പ്രവര്‍ത്തനത്തിലെ സുപ്രധാന പ്രവര്‍ത്തനം എന്ന രീതിയിലും ഈ രംഗത്തേക്ക് വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നോട്ടു വരികയുണ്ടായി. അവരുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാരണം സ്വകാര്യ മേഖലയെ കുറിച്ച് ഇടതുപക്ഷം സൃഷ്ടിച്ച ചിന്താധാരയെ അപ്രസക്തമാക്കാന്‍ ഇന്ന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സര്‍വകലാശാലകളും കല്‍പ്പിത സര്‍വ്വകലാശാലകളും വിദ്യാലയങ്ങളും ഭാരതത്തിന്റെ വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കുന്നതോടൊപ്പം നിലവാരമുള്ള, ഭാരതീയ ജ്ഞാനപരമ്പരയില്‍ അധിഷ്ഠിതമായ, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്ന പഠന ഗവേഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും വലിയ പങ്കുവഹിച്ചുവരുന്നു. മണിപ്പാല്‍ സര്‍വ്വകലാശാല, അമൃത വിശ്വവിദ്യാപീഠം തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. വ്യത്യസ്ത ചിന്തയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച ശാന്തിനികേതന്‍/വിശ്വഭാരതി സര്‍വ്വകലാശാല, ബനാറസ് ഹിന്ദു സര്‍വ്വകലാശാല, അലിഗഡ് സര്‍വ്വകലാശാല, ഗുജറാത്ത് വിദ്യാപീഠം, ഹരിദ്വാര്‍ കാങ്കടി വിശ്വവിദ്യാലയ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ സര്‍ക്കാര്‍വല്‍ക്കരണം കൊണ്ട് അവയുടെ തനിമ തന്നെ നഷ്ടമായത് നമ്മുടെ മുന്നില്‍ ഉള്ളപ്പോഴാണ് സ്വകാര്യ സംരംഭകരെ അവരുടെ നവാചാരങ്ങളെ അംഗീകരിച്ചു കൊണ്ട് ഭാരതത്തിന്റെ വിശാലമായ വിദ്യാഭ്യാസ വികസന കാഴ്ചപ്പാടിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയ ചിന്താപദ്ധതിയുടെ വൈവിധ്യമാര്‍ന്ന ആവിഷ്‌ക്കാരങ്ങളാണ് ഈ സ്വകാര്യ സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്നത്.

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വകലാശാലകളെ തുലനാത്മകമായി പഠിക്കുന്നത് വിദ്യാഭ്യാസ പുരോഗതിയില്‍ ആ സംസ്ഥാനങ്ങള്‍ കൈവരിക്കുന്ന നേട്ടത്തെ മനസ്സിലാക്കാന്‍ സഹായകരമാണ്. ഇന്ന് ഏറ്റവും കൂടുതല്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉള്ളത് ഗുജറാത്ത് സംസ്ഥാനത്താണ്. (സ്വകാര്യ സര്‍വ്വകലാശാലകളുടെ കണക്ക്.)

സ്വകാര്യ സര്‍വ്വകലാശാലയും കല്‍പിത സര്‍വ്വകലാശാലയും
സംസ്ഥാനതലത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ സംസ്ഥാനം നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ സര്‍വ്വകലാശാല നിയമനിര്‍മ്മാണം നടത്തുന്നതിന്റെ തത്തുല്യമായ രീതിയിലാണ് ഈ സര്‍വകലാശാല നിയമങ്ങളും ഉണ്ടാക്കേണ്ടത്. പ്രസ്തുത സര്‍വ്വകലാശാല ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊതു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍വ്വകലാശാലയാണ് വിഭാവനം ചെയ്യുന്നത് എങ്കില്‍ യുജിസി അംഗീകാരവും അല്ല, പ്രത്യേക വിഷയത്തിലുള്ള സര്‍വ്വകലാശാലയാണെങ്കില്‍, ഉദാഹരണത്തിന് എഞ്ചിനീയറിങ്, മെഡിക്കല്‍, നിയമം തുടങ്ങിയ രംഗങ്ങളില്‍ ആണെങ്കില്‍ ആ വിഷയം കൈകാര്യം ചെയ്യുന്ന ദേശീയ ഏജന്‍സിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് നേടുന്ന അംഗീകാരത്തോടു കൂടി യുജിസി അംഗീകാരവും നേടുകയും വേണം. സ്വകാര്യ സര്‍വ്വകലാശാലകള്‍ സംസ്ഥാന നിയമനിര്‍മ്മാണ സഭയുടെ പ്രക്രിയയിലൂടെയാണ് സ്ഥാപിതമാകുന്നത് എങ്കില്‍ ആ സര്‍വകലാശാലയുടെ പ്രവര്‍ത്തനപരിധി ആ സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരിക്കും. കല്‍പ്പിത സര്‍വ്വകലാശാലകള്‍ ആണെങ്കില്‍ അവയ്ക്ക് പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമില്ല. സാമൂഹ്യ സന്നദ്ധതയോടു കൂടി വിദ്യാഭ്യാസ- സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പാരമ്പര്യമുള്ള പ്രസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ഒരു വിഷയമോ ഒന്നില്‍ കൂടുതല്‍ വിഷയങ്ങളോ എടുത്ത് പഠന ഗവേഷണങ്ങള്‍ക്കായി ബിരുദ ബിരുദാനന്തര ഗവേഷണ ബിരുദങ്ങള്‍ നല്‍കാന്‍ അധികാരപ്പെടുത്തുന്ന രീതിയില്‍ സര്‍വ്വകലാശാല അധികാരങ്ങള്‍ നല്‍കുന്ന പ്രക്രിയയാണ് കല്‍പിത സര്‍വ്വകലാശാലകള്‍. ഇവയ്ക്ക് പ്രത്യേക പ്രവര്‍ത്തന ഭൂപരിധി ഇല്ല. കേരളത്തില്‍ ശ്രീചിത്തിര മെഡിക്കല്‍ മിഷനും ചെറുതുരുത്തി കലാമണ്ഡലവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്പിത സര്‍വ്വകലാശാലകളാണ്. അമൃത വിശ്വവിദ്യാപീഠം, ചിന്മയ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി എന്നിവ സ്വകാര്യ കല്‍പ്പിത സര്‍വ്വകലാശാലകളാണ്. അമൃത വിശ്വവിദ്യാപീഠത്തിന്റെ ആസ്ഥാനം കോയമ്പത്തൂരായതിനാല്‍ അത് തമിഴ്‌നാട് സംസ്ഥാനത്തുള്ള കല്‍പ്പിത സര്‍വ്വകലാശാലയായാണ് പൊതുവില്‍ പരിഗണിച്ചു വരുന്നത്. ഒരു പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ”ഡിസ്റ്റിഗ്റ്റ് യൂണിവേഴ്‌സിറ്റി” എന്ന പുതിയ സങ്കല്പം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതും കല്പിത സര്‍വ്വകലാശാലകളുടെ ഒരു വകഭേദമാണ്.

കേരളത്തിലെ സ്വകാര്യ സര്‍വ്വകലാശാല?
ഭാരതത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകളില്ലാത്ത സംസ്ഥാനങ്ങള്‍ കേരളവും ദല്‍ഹിയുമാണ്. എന്നാല്‍ ദല്‍ഹിയുടെ അതിര്‍ത്തി പ്രദേശം മുഴുവന്‍ സ്വകാര്യ സര്‍വ്വകലാശാലകളുടെ വലിയ ഹബ്ബുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ കേരളത്തില്‍ എന്തുകൊണ്ടാണ് സ്വകാര്യ സര്‍വ്വകലാശാല തുടങ്ങാതിരുന്നത് എന്ന ചോദ്യത്തിന് ‘ഇടതുപക്ഷത്തെ പേടിച്ചിട്ട്’ എന്ന് മാത്രമാണ് ഉത്തരം! സ്വകാര്യ സര്‍വ്വകലാശാലകള്‍ തെറ്റാണ് എന്ന ഒരു ആഖ്യാനമാണ് കേരളത്തില്‍ ഇവര്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്വകാര്യം എന്നു പറഞ്ഞാല്‍ എല്ലാവരും പണക്കൊതിയന്മാര്‍, ചൂഷകര്‍, കോര്‍പ്പറേറ്റ് മുതലാളി എന്നൊക്കെ പറയും. എന്നാല്‍ ഇടത് പാര്‍ട്ടികളും സര്‍ക്കാരും കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകളെ എതിര്‍ത്തു കൊണ്ടിരുന്നത് വിദേശ മൂലധനത്തോടോ സ്വകാര്യ മൂലധനത്തോടോ ഉള്ള താത്വികമായ വിയോജിപ്പുകൊണ്ടൊന്നുമല്ല. ഇന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്നത് പാര്‍ട്ടിയുടെ ബഹുജന പ്രസ്ഥാനങ്ങളായ അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളുടെ ഇഷ്ടത്തിന് അനുസരിച്ചാണ്. സ്വതന്ത്രമായ സ്വകാര്യ സ്ഥാപനങ്ങളിലും കേന്ദ്ര സ്ഥാപനങ്ങളിലും അവരുടെ സ്വാധീനം കുറവായതിനാല്‍ അത്തരം സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷവും വിദ്യാഭ്യാസ നിലവാരവും മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളെ കിട്ടാതെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ അതേ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അമൃത സര്‍വ്വകലാശാലകളില്‍ നൂറു ശതമാനം പ്രവേശനമാണ് നടക്കുന്നത്. ഇടത് സംഘടനയ്ക്ക് സ്വാധീനമില്ലാത്ത സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. സ്വകാര്യ സ്വത്ത് അഥവാ മൂലധനം ഇല്ലായ്മ ചെയ്യലാണ് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് സിദ്ധാന്തം എങ്കിലും അതില്‍ നിന്നും എത്രയോ കാലമായി പാര്‍ട്ടിയും വിവിധ രാജ്യങ്ങളില്‍ ഉള്ള ഭരണ സംവിധാനങ്ങളും വ്യതിചലിച്ചു പോയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളീയസമൂഹത്തെ നിയന്ത്രിച്ചു നിര്‍ത്താനുള്ള പാര്‍ട്ടിയുടെ വ്യഗ്രത മാത്രമാണ് സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കാതിരിക്കാനുള്ള ഏക കാരണം.

ഇപ്പോള്‍ കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അവസരം നല്‍കാന്‍ നയം മാറ്റം വരുത്തി ഇടത് സര്‍ക്കാര്‍ മുന്നോട്ടു വരുമ്പോള്‍, അവര്‍ ഉയര്‍ത്തുന്ന ന്യായീകരണമാണ് ഏറെ വിചിത്രമായി തോന്നുന്നത്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ കേരളത്തില്‍ തുടങ്ങാന്‍ വേണ്ടി ധനമന്ത്രി നിരത്തിയ വാദങ്ങള്‍ ഇപ്രകാരമാണ്. ”ധാരാളം വിദേശ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ വിവിധ സര്‍വകലാശാലകളിലേക്ക് എത്തുന്നുണ്ട്. ഇനിയും കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ സംസ്ഥാനേത്തക്ക് ആകര്‍ഷിക്കാന്‍ സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കാന്‍ നടപടി സ്വീകരിക്കും”. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ‘പഞ്ചനക്ഷത്ര ഹോട്ടല്‍’ തള്ളലിന്റെ മറ്റൊരു വേര്‍ഷന്‍ മാത്രമാണിത്. കേരളത്തിലെ ഏത് സര്‍വ്വകലാശാലകളിലേക്കാണ് വിദേശ വിദ്യാര്‍ത്ഥികള്‍ അഭൂതപൂര്‍വ്വമായി വന്നുകൊണ്ടിരിക്കുന്നത് എന്ന് ധനകാര്യ മന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും കേരളത്തെ ബോധ്യപ്പെടുത്താന്‍ തയ്യാറാകണം. കേരളത്തിലെ നിരവധി കോളേജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകള്‍ തന്നെ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന ഉദ്ദേശ്യത്തോടുകൂടി വിദ്യാഭ്യാസ മേഖല സ്വകാര്യ മൂലധനത്തിന് തുറന്ന കൊടുത്തതിന്റെ പരിണത ഫലമായി ആരംഭിച്ച സ്വകാര്യ സ്വാശ്രയ കോളേജുകളുടെ എണ്ണം ഇന്ന് കേരളത്തില്‍ 1500 ല്‍ കൂടുതലാണ്. ഇവയില്‍ മെഡിക്കല്‍, നഴ്‌സിംഗ് കോഴ്‌സുകള്‍ ഒഴിച്ച് മറ്റു മിക്ക കോഴ്‌സുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പല എഞ്ചിനീയറിങ് കോളേജുകളും സീറ്റുകള്‍ തിരികെ നല്‍കുകയും ചിലവ പൂട്ടി പോവുകയും ചെയ്ത കാര്യങ്ങളും ഇവിടെ ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ടാണ് മന്ത്രി ഈ ഗീര്‍വാണമടിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലേക്ക് വരുന്നത് കേന്ദ്ര പൂളില്‍ നിന്നാണ്. അല്ലാതെ കേരളത്തിന്റെ പഠന മികവോ മറ്റേതെങ്കിലും ഉദ്യമഫലമോ കൊണ്ടല്ല.

മലയാള ഭാഷയ്ക്കും സംസ്‌കൃതത്തിനും കേരളീയ കലകള്‍ക്കും വേണ്ടി വെവ്വേറേ സര്‍വ്വകലാശാലകള്‍ ഉണ്ടെങ്കിലും ശങ്കരാചാര്യര്‍ മുതല്‍ ശ്രീനാരായണ ഗുരുവരെയുള്ളവരുടെ വിശ്വദര്‍ശനം തൊട്ട് കേരളീയ വാസ്തു ശാസ്ത്രം, ജ്യോതിഷം, ഗണിതം, ആയുര്‍വേദം, കൃഷി ശാസ്ത്രം തുടങ്ങി കേരളീയ ജ്ഞാനപെതൃകത്തെ ആധുനിക കാലത്തിനുള്ള വിജ്ഞാനമായി സമഗ്രതയില്‍ അവതരിപ്പിക്കാന്‍ സാധ്യമാകുന്ന ഒരു വിദ്യാകേന്ദ്രത്തിന് മാത്രമേ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ പ്രസക്തിയുള്ളൂ. അങ്ങനെ ഒരു സ്വകാര്യ സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഇന്നത്തെ സാഹചര്യത്തില്‍ ഒരു സ്വകാര്യ മൂലധനശക്തികളും മുന്നോട്ടു വരുമെന്നു തോന്നുന്നില്ല. വാരാന്തയില്‍ പോലും മലയാളം പറയരുത് എന്ന് നിഷ്‌കര്‍ഷിക്കുന്നവരാണ് കേരളത്തിലെ മിക്ക സ്വകാര്യ കോളേജുകളും. വേഷവിധാനത്തിലും ഭക്ഷണ ശൈലിയിലും പരസ്യ ബോര്‍ഡുകളിലും അവര്‍ പാശ്ചാത്യാനുകരണത്തിന്റെ പിറകെയാണ്.

വിദ്യാഭ്യാസ ഹബ്ബുകള്‍
ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഗണിക്കുമ്പോള്‍ അവയില്‍ 56% സ്ഥാപനങ്ങളും പൊതുവിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാണ്. 16% സാങ്കേതിക സ്ഥാപനങ്ങളും ഏഴ് ശതമാനം മെഡിക്കല്‍ സ്ഥാപനങ്ങളും നാല് ശതമാനം കാര്‍ഷിക പഠന ഗവേഷണ സ്ഥാപനങ്ങളും മൂന്ന് ശതമാനം ശാസ്ത്ര വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും രണ്ട് ശതമാനം വീതം മാനേജ്‌മെന്റ്, സംസ്‌കൃതം, നിയമം എന്നിവ കൈകാര്യം ചെയ്യുന്നവയുമാണ്. ആറ് ശതമാനത്തോളം സ്ഥാപനങ്ങള്‍ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടാതെ വ്യത്യസ്തങ്ങളായ കലാ, സംഗീതം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാണ്.

സര്‍വ്വകലാശാലകള്‍ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒഴിച്ചുനിര്‍ത്തി തന്നെ 1100ല്‍ അധികം കോളേജുകള്‍ പ്രവര്‍ത്തിക്കുന്ന ബാംഗളൂരു ആണ് ഭാരതത്തിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ ഹബ്ബ് എന്ന് പറയാം. 73 കോളേജുകളുള്ള ജയ്പൂര്‍ 500 നടുത്ത് കോളേജുകളുള്ള ഹൈദരാബാദ്, പൂനെ എന്നിവയും പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. ദല്‍ഹി സംസ്ഥാനത്തിലെ ഏതെങ്കിലും ഒരു ജില്ലയെ ഇപ്രകാരം ഒരു കേന്ദ്രമായി പരിഗണിക്കാന്‍ സാധിക്കില്ലെങ്കിലും, ദല്‍ഹിക്കു ചുറ്റുമുള്ള നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, സോണിപത്ത തുടങ്ങിയ പ്രദേശങ്ങള്‍ പരിഗണിക്കുന്ന ഗ്രേറ്റ് ദല്‍ഹി ഒരു വലിയ വിദ്യാഭാസ ഹബ്ബായി മാറിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ചേക്കേറുന്നത് കാനഡയിലേക്കോ യുകെയിലേക്കോ മറ്റു വിദേശ രാജ്യങ്ങളിലേക്കോ അല്ല. മറിച്ച് ഇത്തരം ആഭ്യന്തര വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കാണ് എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
10 കോളേജുകള്‍ പോലുമില്ലാത്ത 140 ഓളം ജില്ലകള്‍ ഭാരതത്തിലുള്ള സമയത്ത് തന്നെ, 20 നും 200നും ഇടയില്‍ കോളേജുകളുള്ള 250 ജില്ലകളും ഭാരതത്തിലുണ്ട്. അതില്‍ നൂറില്‍ കൂടുതല്‍ കോളേജുകളുള്ള രണ്ട് ജില്ലകള്‍ മാത്രമാണ് കേരളത്തിലുള്ളത്. ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 46 കോളേജ് എന്നതാണ് നമ്മുടെ ശരാശരി. ദേശീയ ശരാശരി 30 ആണ്. കര്‍ണാടക 66, തെലുങ്കാന 52, ആന്ധ്രാപ്രദേശ് 50, ഹിമാചല്‍ പ്രദേശ് 47, പോണ്ടിച്ചേരി 53. ഇവയെല്ലാം കേരളത്തിന് മുന്നിലാണ്.

വിദേശ സര്‍വ്വകലാശാലകള്‍
ഭാരതത്തിലെ നിരവധി സര്‍വകലാശാലകള്‍ വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് പല അക്കാദമിക പ്രവര്‍ത്തനങ്ങളും കാലങ്ങളായി നടത്തുന്നുണ്ട്. എങ്കിലും ഒരു വിദേശ സര്‍വകലാശാലക്കും നേരിട്ട് ഭാരതത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ന് അവസരമില്ല. എന്നാല്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തില്‍ വിഖ്യാതമായിട്ടുള്ള സര്‍വകലാശാലകള്‍ക്ക് നേരിട്ടും അവരുടെ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ച് ഭാരതത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ അവസരം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളും നിയമ ഭേദഗതികളും കേന്ദ്രസര്‍ക്കാര്‍ വരുത്തിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദേശ സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ അവരുടെ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷയും ക്ഷണിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏതെങ്കിലും പ്രത്യേക സര്‍വകലാശാലകളെ പ്രത്യേകം പരിഗണിക്കാനോ അനുവദിക്കാനോ അവസരമില്ല. ഭാരതത്തിന് അനുഗുണമാകുന്ന രീതിയിലുള്ള കോഴ്‌സുകളും ഗവേഷണങ്ങളുമാണ് ഈ സര്‍വകലാശാലകള്‍ക്ക് നല്‍കാന്‍ സാധിക്കുക.
(തുടരും)

Share28TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies