ഭാരതത്തില്‍ എവിടെയെങ്കിലും മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍, അഥവാ ആക്രമിക്കപ്പെട്ടതായി വാര്‍ത്തയെങ്കിലും പുറത്തുവന്നാല്‍ കേരളത്തില്‍ അതൊരു ആഗോള സംഭവമായി മാറാറുണ്ട്. യൂറോപ്പിലും അമേരിക്കയിലും മിഡില്‍ ഈസ്റ്റിലുമുള്ള രാഷ്ട്രത്തലവന്മാര്‍ പോലും ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാറുണ്ട്. ആക്രമിക്കപ്പെട്ടത് ക്രൈസ്തവരോ, ക്രൈസ്തവ പുരോഹിതരോ, കന്യാസ്ത്രീകളോ, ക്രൈസ്തവ ദേവാലയങ്ങളോ, ആണെങ്കില്‍ സംഭവം അതീവ ഗൗരവമായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആഘോഷിക്കാറുള്ളത്. പക്ഷേ പൂഞ്ഞാര്‍ സംഭവം ആ പതിവ് തെറ്റിച്ചിരിക്കുന്നു.
ഫെബ്രുവരി മാസം 23-ാം തീയതി ഉച്ചയോടടുത്ത സമയത്ത് പാലാ രൂപതയുടെ കീഴിലുള്ള പൂഞ്ഞാര്‍ ഫറോനാ പള്ളിയില്‍ ആരാധന നടക്കുമ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. പള്ളിയുടെ കോമ്പൗണ്ടിലേക്ക് കടന്നുവന്ന നിരവധി കാറുകളും ബൈക്കുകളും പള്ളിമുറ്റത്ത് വലിയ ശബ്ദത്തോടുകൂടി റൈസ് ചെയ്യാന്‍ ആരംഭിച്ചു. സൈലന്‍സറുകള്‍ നീക്കം ചെയ്ത കാറുകളും ബൈക്കുകളുമാണ് ഇതിന് അവര്‍ ഉപയോഗിച്ചത്. ശബ്ദ ശല്യം അസഹ്യമായി. ആരാധന മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്ന്, പൂഞ്ഞാര്‍ ഫൊറോന പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് ആറ്റുചാലില്‍ പുറത്തേക്ക് വന്നു.
ശബ്ദ ശല്യം ചെയ്യുന്ന യുവാക്കളോടായി അദ്ദേഹം ആരാധന നടക്കുന്ന വിവരം പറയുകയും ദയവായി ശബ്ദശല്യം ഒഴിവാക്കി പുറത്തേക്ക് പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആ ചെറുപ്പക്കാര്‍ ഫാദര്‍ ജോസഫ് ആറ്റുചാലിനെ അസഭ്യം പറയുകയും, അശ്ലീല അംഗ്യങ്ങള്‍ കാണിക്കുകയുമാണ് ചെയ്തത്.
ഗേറ്റ് പൂട്ടാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ ചെറുപ്പക്കാര്‍ കാറുകള്‍ ഫാദറിന്റെ നേരെ പായിച്ചു. ഒന്നിന് പിറകെ ഒന്നായി വന്ന രണ്ട് ചുവന്ന കാറുകളില്‍ ആദ്യത്തെ കാര്‍ ഫാദറിന്റെ കയ്യില്‍ ഇടിച്ചു. പിന്നോട്ട് ഫാദറിനെ ഇടിച്ചുവീഴ്ത്തി. തെറിച്ചുവീണത് ദൂരേക്ക് ആയതിനാല്‍ മൂന്നാമത്തെ കാറിന്റെ അടിയില്‍ പെടാതെ രക്ഷപ്പെട്ടു എന്നാണ് ഫാദര്‍ ഈ ലേഖകനോട് പറഞ്ഞത്.
കഴിഞ്ഞ 8 മാസത്തിനിടയില്‍ രണ്ടുതവണ ഈരാറ്റുപേട്ട ടൗണില്‍ വച്ച് ഫാദറിന്റെ കാറില്‍ ബൈക്ക് ഇടിപ്പിച്ച സംഭവമുണ്ടായിരുന്നു.
15 വര്‍ഷത്തെ സന്യാസ പഠനത്തിനും പരിശീലനത്തിനും ശേഷം ഫെറോനാ പള്ളിയില്‍ ഇദ്ദേഹം അസിസ്റ്റന്റ് വികാരിയായി ചാര്‍ജെടുത്തിട്ട് ഒരു വര്‍ഷം മാത്രമേ ആകുന്നുള്ളൂ. ഈ ഒരു വര്‍ഷത്തിനിടയിലോ അതിനുമുമ്പോ ഈ പ്രദേശത്തുള്ള ആരുമായും ഫാദറിന് വ്യക്തിവിരോധമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടേയില്ല.
1200 ഓളം കുടുംബങ്ങളും 4500 ല്‍ പരം വിശ്വാസികളും വസിക്കുന്ന പൂഞ്ഞാര്‍ ഇടവക പ്രദേശം ഏറെ ശാന്തവും സാമ്പത്തിക ഭദ്രതയുമുള്ള ഒരു കാര്‍ഷിക മേഖലയാണ്. ഫലപുഷ്ടിയുള്ള മണ്ണും കാലാവസ്ഥയും ഹൈവേ സംവിധാനങ്ങളും വരാന്‍ പോകുന്ന എക്‌സ്പ്രസ് വേയുടെയും റെയില്‍വേയുടെയും സാധ്യതകളും മുന്‍കൂട്ടി കണ്ടുകൊണ്ട് പൊന്നു വിളയുന്ന ഈ ഭൂമി സ്വന്തമാക്കാനുള്ള ചില ലോബികളുടെ നീക്കങ്ങളും ഇവിടെ ശക്തമാണ്. ശക്തമായ തിരുവിതാംകൂര്‍ രാജ്യത്തിന്റെ സാമന്ത രാജ്യമായ പൂഞ്ഞാര്‍ രാജവംശത്തിന്റെ എല്ലാ പിന്തുണകളോടും കൂടിയാണ് പൂഞ്ഞാറില്‍ ക്രൈസ്തവ സമൂഹം കുടിയേറിയതും പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിച്ച് ഈ മലയോര പ്രദേശത്തെ സമ്പന്നമാക്കിയതും.
പാലാ കത്തീഡ്രല്‍ പള്ളിയും ഭരണങ്ങാനം അല്‍ഫോന്‍സാ പള്ളിയും ഉള്‍പ്പെടെയുള്ള ദേവാലയങ്ങള്‍ക്ക് മീനച്ചില്‍ കര്‍ത്താവ് എന്ന ഭരണാധികാരിയാണ് നിര്‍മ്മാണ ചുമതല വഹിച്ച് സ്ഥലം ദാനം ചെയ്ത് ക്രൈസ്തവരെ ഈ മണ്ണിലേക്ക് വരവേറ്റത് എന്നുള്ള ചരിത്ര യാഥാര്‍ത്ഥ്യത്തോട് എന്നെന്നും കടപ്പാടും നന്ദിയും ഉള്ള ഒരു സമൂഹമാണ്, അന്നും ഇന്നും പാലായിലെയും പൂഞ്ഞാറിലെയും കത്തോലിക്കാ ക്രൈസ്തവ സമൂഹം.
എന്നാല്‍ ക്രൈസ്തവര്‍ തേയില, റബ്ബര്‍, തെങ്ങ്, സുഗന്ധവ്യഞ്ജനങ്ങള്‍, നെല്ല് എന്നീ മേഖലകളില്‍ തങ്ങളുടെ കാര്‍ഷിക വൈദഗ്ധ്യം കൊണ്ട് ഈ ഭൂമിയെ സമ്പന്നമാക്കിയപ്പോള്‍ വ്യാപാര വളര്‍ച്ചയ്ക്ക് വേണ്ടി ഈരാറ്റുപേട്ടയില്‍ പൂഞ്ഞാര്‍ രാജവംശം ക്ഷണിച്ചു കൊണ്ടുവന്നു കുടിയിരുത്തിയവരാണ് ഈരാറ്റുപേട്ടയില്‍ ഇന്നുകാണുന്ന മുസ്ലീങ്ങളുടെ മുന്‍തലമുറക്കാര്‍.
ഇടത് വലത് മുന്നണികള്‍ മത്സരിച്ചു നടത്തുന്ന പ്രീണന രാഷ്ട്രീയത്തിന്റെ ഫലമായി ഈരാറ്റുപേട്ട ഇന്ന് രാജ്യത്തെ ഏറ്റവും അപകടകരമായ ഒരു തീവ്രവാദ കേന്ദ്രമായി മാറിക്കഴിഞ്ഞു. ഭാരതത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്കും ശേഷം അന്വേഷണസംഘം സ്ഥിരമായി ഈരാറ്റുപേട്ട അരിച്ചുപെറുക്കാന്‍ തുടങ്ങിയത് അങ്ങിനെയാണ്. 2008ല്‍ അഹമ്മദാബാദില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളില്‍ 45 പേര്‍ ഈരാറ്റുപേട്ട വാസികളും വാഗമണ്‍ ബോംബ് പരിശീലന കേന്ദ്രത്തില്‍ പരിശീലനം നേടിയവരുമാണ് എന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
അന്ന് ആ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വരില്‍ രണ്ടുപേര്‍ ഈരാറ്റുപേട്ടക്കാരാണ്. ഈരാറ്റുപേട്ടയോട് ചേര്‍ന്നു കിടക്കുന്ന ഫലപുഷ്ടമായ പൂഞ്ഞാര്‍ പ്രദേശം കൈകലാക്കുവാന്‍ വേണ്ടി ഭൂമാഫിയ നടത്തുന്ന കുത്സിത നീക്കങ്ങള്‍ക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് ഭീകരവാദികളാണ്. ഈരാറ്റുപേട്ടയില്‍ ഭീകര പ്രവര്‍ത്തന വിരുദ്ധ പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന് കോട്ടയം ജില്ല പോലീസ് സൂപ്രണ്ടിന്റെ ആവശ്യത്തെ ഇടത് വലതുമുന്നണികള്‍ ഒന്നിച്ച് എതിര്‍ത്തു തോല്‍പ്പിച്ചിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.
പരമ്പരാഗതമായി ഉപയോഗിച്ചുവന്ന അരുവിത്തുറ എന്ന പേര് പാടില്ല എന്നും ഈരാറ്റുപേട്ട എന്ന പേരില്‍ അരുവിത്തുറ കൂടി അറിയപ്പെടണമെന്നും അരവിത്തുറ പോസ്റ്റ് ഓഫീസ് നിര്‍ത്തലാക്കണം എന്നുമുള്ള തീവ്രവാദികളുടെ ആവശ്യങ്ങള്‍ക്ക് ഇടത് വലത് മുന്നണികള്‍ പിന്തുണ കൊടുക്കുന്ന സാഹചര്യമാണ് പൂഞ്ഞാറില്‍ ഉള്ളത്.
വലിയ ന്യൂനപക്ഷവും ചെറിയ ന്യൂനപക്ഷവും
അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തു പറയാന്‍ പോലീസോ ഭരണകൂടമോ മാധ്യമങ്ങളോ തയ്യാറാവുന്നില്ല. പ്രതികളില്‍ ചിലര്‍ പ്രായപൂര്‍ത്തിയാകാത്തവരായതുകൊണ്ടാണ് പേര് പ്രസിദ്ധപ്പെടുത്താത്തത് എന്ന് പോലീസ് പറയുമ്പോള്‍ പ്രായപൂര്‍ത്തിയായ പ്രതികളുടെ പേര്‍ വെളിപ്പെടുത്താത്തത് എന്താണ് എന്ന ചോദ്യത്തിന് മറുപടിയുമില്ല. ക്രൈസ്തവരെ അപേക്ഷിച്ച് വലിയ ജനസംഖ്യയുള്ള സംഘടിത ന്യൂനപക്ഷത്തില്‍ പെട്ടവരാണ് ഈ പ്രതികള്‍ എന്നുള്ളത് കൊണ്ടാണ് പേരുകള്‍ വെളിപ്പെടുത്താത്തത് എന്നാണ് പൊതുവായി ഉയര്‍ന്നിട്ടുള്ള ആക്ഷേപം.
മുമ്പൊരിക്കല്‍ ഇതേ പ്രദേശത്ത് കുരിശിന്റെ മുകളില്‍ കയറി നിന്ന് ഫോട്ടോ എടുത്ത കുറ്റത്തിന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത ഒരു സംഭവമുണ്ടായിരുന്നു. അന്ന് വലിയ ന്യൂനപക്ഷത്തില്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ ചെറിയ ന്യൂനപക്ഷത്തില്‍പ്പെട്ട ചിലരെ കൂടി പ്രതിചേര്‍ത്തുകൊണ്ട് വിഷയം ഒത്തുതീര്‍പ്പാക്കുകയാണ് ഉണ്ടായത്.
പക്ഷേ പൂഞ്ഞാര്‍ വിഷയത്തില്‍ അതിനുള്ള സാധ്യതയും ഉണ്ടായില്ല. അറസ്റ്റ് ചെയ്യപ്പെട്ട 27 പ്രതികളും വലിയ ന്യൂനപക്ഷത്തില്‍പ്പെട്ടവര്‍ മാത്രമായിരുന്നു.
ഇടത് വലത് മുന്നണികളും അവര്‍ നയിക്കുന്ന പഞ്ചായത്ത് മുതല്‍ സംസ്ഥാനം വരെയുള്ള ഭരണകൂട സംവിധാനങ്ങളും പോലീസും അന്വേഷണ ഏജന്‍സികളും എല്ലാം വലിയ ന്യൂനപക്ഷത്തിന്റെ ഏതൊരു കുറ്റകൃത്യങ്ങള്‍ക്കും കാവല്‍ നില്‍ക്കുന്ന കാലാവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. പല ജാതികളായി ചിതറിക്കിടക്കുന്ന ഹിന്ദു സമൂഹവും, പല സഭകളായി വിഭജിച്ചു നില്‍ക്കുന്ന ക്രൈസ്തവ സമൂഹവും, ഇന്ന് സംഘടിതമായ ആ വലിയ ന്യൂനപക്ഷത്തിന്റെ കടന്നാക്രമണത്തില്‍ കഷ്ടപ്പെടുന്ന കാഴ്ചയ്ക്കാണ് മതേതര കേരളം സാക്ഷ്യം വഹിക്കുന്നത്.
മണിപ്പൂരിനെ കുറിച്ച് പറഞ്ഞ് കേരളത്തില്‍ വിലപിക്കുന്ന ഒരു മതേതരക്കാരനും പൂഞ്ഞാര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദുര്‍ബലരായ വിഘടിത ജനവിഭാഗങ്ങളെ ശക്തരും സംഘടിതരുമായ ജനവിഭാഗങ്ങള്‍ കടന്നാക്രമിച്ച് സകലതും കൈക്കലാക്കുന്ന സാമൂഹിക സാഹചര്യത്തില്‍ ഭരണകൂടവും പ്രതിപക്ഷവും ഭരണസംവിധാനങ്ങളും എല്ലാം അക്രമികള്‍ക്ക് അകമ്പടി സേവിക്കുന്ന നടപടി കേരളത്തെ എവിടെ കൊണ്ടെത്തിക്കും എന്ന് ചിന്തിക്കേണ്ട സമയമാണിത്. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്തവരാണ് ഇന്ന് ഇവിടെ ആക്രമണങ്ങള്‍ ഏറ്റുവാങ്ങുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും.
മലപ്പുറം ജില്ലയും സ്പീക്കര്‍ സ്ഥാനവും എല്ലാം നല്‍കി സംഘടിതമായ ആ വലിയ ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച ഒരു രാഷ്ട്രീയ ചരിത്രം കേരളത്തില്‍ ഇപ്പോള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. അന്ന് ആ സംഘടിതമായ ആക്രമണത്തെ എതിര്‍ത്തു തോല്‍പ്പിച്ചത് ക്രൈസ്തവ ഹൈന്ദവ കൂട്ടായ്മയുടെ അടിത്തറയില്‍ ഉയര്‍ന്നുവന്ന വിമോചന സമരമാണെന്നതും വിസ്മരിക്കപ്പെടാന്‍ പാടില്ല.