Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ചരിത്രം തേടിനടന്ന ഒരാള്‍

ടി.എസ്.നീലാംബരന്‍

Print Edition: 9 February 2024

ചരിത്രകാരനായ വേലായുധന്‍ പണിക്കശ്ശേരി ഫെബ്രുവരി 15ന് നവതിയിലെത്തുന്നു

രേഖീയമായ ചരിത്രപഠനം എന്നത് ഒരു പിന്‍നടത്തമാണ്. ഭൂതകാലത്തെ തേടി അന്വേഷണ ബുദ്ധിയോടെയുള്ള അലച്ചില്‍. അത്തരം അലച്ചിലുകള്‍ക്കിടയില്‍ ചിലപ്പോള്‍ ഒളിഞ്ഞു കിടക്കുന്ന മഹാസത്യങ്ങള്‍ വെളിപ്പെടും. ആ വെളിപ്പെടലുകളാണ് ഒരു ചരിത്രകാരന്റെ ജീവിതത്തെ ധന്യമാക്കുന്നത.് തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ നിന്ന് വേലായുധന്‍ പണിക്കശ്ശേരി എന്ന ചരിത്രകാരന്‍ ഏഴു പതിറ്റാണ്ട് മുന്‍പ് തുടങ്ങിയ ഈ അന്വേഷണം ഇന്ന് നവതിയിലും തുടരുകയാണ്.

ചേറ്റുവ കടപ്പുറത്തെ നാട്ടിടവഴികളില്‍ നിന്ന് നൂറ്റാണ്ടുകള്‍ പിന്നിലേക്ക്, ചരിത്രത്തിന്റെ രാജരഥങ്ങള്‍ ഓടിയ വഴികളിലൂടെ സഞ്ചരിച്ച വേലായുധന്‍ പണിക്കശ്ശേരി കണ്ടെടുത്തത് അമൂല്യ ചരിത്ര സത്യങ്ങളാണ്. പ്രായം നവതി പിന്നിടുമ്പോഴും അനവരതം ആ ചരിത്രാന്വേഷണം തുടരുകയാണ് അദ്ദേഹം. ചെറുപ്പകാലത്ത് കേട്ടുവളര്‍ന്ന കുട്ടിക്കഥകളിലെ രാജാക്കന്മാരും ചക്രവര്‍ത്തിമാരും ധീരന്മാരായ പോരാളികളുമാണ് വേലായുധനെ ചരിത്രത്തിലേക്ക് ആകര്‍ഷിച്ചത്. വ്യാപാരിയായിരുന്ന അച്ഛന്‍ കൊണ്ടുവരുന്ന നാണയത്തുട്ടുകളിലെ ചരിത്രപുരുഷന്മാരുടെ ചിത്രങ്ങള്‍ മനുഷ്യവംശത്തിന്റെ ചരിത്രം തേടിപ്പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

നാണയങ്ങളിലെ ചക്രവര്‍ത്തിമാരുടെ പ്രതിരൂപം കണ്ടുവളര്‍ന്ന വേലായുധന്റെ മനസ്സില്‍ അവരുടെ ജീവന്‍ തുടിക്കുന്ന കഥകള്‍ അറിയാനുള്ള കൗതുകം ഏറുകയായിരുന്നു. ഏങ്ങണ്ടിയൂരിലെ ഗ്രാമീണ വായനശാലയുടെ സൂക്ഷിപ്പുകാരനായി നിയോഗം ലഭിച്ചതോടെ ചരിത്ര വായനയുടെ അറ്റമില്ലാത്ത ലോകത്തേക്ക് പ്രവേശിക്കാനായി. ടിപ്പുവിന്റെ പടയോട്ടം അവശേഷിപ്പിച്ച ദുരന്ത ചിത്രങ്ങള്‍, ചേറ്റുവയിലെ ഡച്ച് കോട്ട, കുട്ടിക്കാലത്ത് വീട്ടില്‍ പണിക്ക് വന്നവര്‍ പറഞ്ഞുകേട്ട പൊടിപ്പും തൊങ്ങലും വച്ച നാടോടിക്കഥകള്‍, ഇതെല്ലാമാണ് തന്നെ ചരിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് വേലായുധന്‍ പണിക്കശ്ശേരി ഓര്‍ത്തെടുക്കുന്നു.

നവതിയുടെ നിറവിലും അദ്ദേഹത്തിന്റെ ജ്ഞാന തൃഷ്ണയ്ക്കും ചരിത്രാന്വേഷണത്തിനും തെല്ലും കുറവില്ല. 60ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചുകഴിഞ്ഞു. കേരള ചരിത്രത്തെക്കുറിച്ചുള്ള പുതിയ ചില കണ്ടെത്തലുകള്‍ പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. ചരിത്രപുസ്തകങ്ങള്‍ പലതും സര്‍വകലാശാലകളിലെ പാഠപുസ്തകങ്ങളാണ്. 1965 ലാണ് വേലായുധന്‍ പണിക്കശ്ശേരിയുടെ കേരള ചരിത്രം കേരള സര്‍വ്വകലാശാല എംഎ സിലബസില്‍ ഉള്‍പ്പെടുത്തുന്നത്. പിന്നീട് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെക്കാന്‍ പ്രദേശത്തിന്റെ പ്രാചീന നാഗരിക ചരിത്രം കണ്ടെടുത്തതാണ് വേലായുധന്‍ പണിക്കശ്ശേരിയുടെ മികച്ച സംഭാവനകളില്‍ പ്രധാനം. നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പ്രവാഹം വടക്കുനിന്ന് തെക്കോട്ട് മാത്രമാണെന്ന മുന്‍ധാരണകളെ തിരുത്തുന്നതായിരുന്നു ഈ കണ്ടെത്തല്‍. മഹാശിലായുഗത്തില്‍ തന്നെ മനുഷ്യവംശം വാസമുറപ്പിച്ചിരുന്ന പ്രദേശമായിരുന്നു ഡെക്കാന്‍ എന്ന് അദ്ദേഹം തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നു. വേദങ്ങളുടെ തമിഴ് ബന്ധത്തെക്കുറിച്ചും വേലായുധന്‍ പണിക്കശ്ശേരി നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട.്

പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളായ വേദങ്ങളിലും മറ്റും പരാമര്‍ശിക്കുന്ന ഗഹന തത്വങ്ങളുടെ സരള രൂപങ്ങള്‍ പ്രാചീന തമിഴ് ശിലാലിഖിതങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈദിക സാഹിത്യവും പ്രാചീന തമിഴ് സാഹിത്യവും ആശയപരമായി ഏറെക്കുറെ സമാനമാണ്.
ഭാരതത്തില്‍ ഇപ്പോഴും 30 ശതമാനത്തിലേറെ പേര്‍ സംസാരിക്കുന്നത് തമിഴ് ഭാഷയില്‍ നിന്ന് രൂപം കൊണ്ട ഭാഷകളാണ്.

പലപ്പോഴും രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും വീരഗാഥകള്‍ മാത്രമാണ് ചരിത്രപഠനത്തില്‍ ഇടം നേടുന്നത്. സമൂഹത്തിലെ സാമാന്യ ജനതയുടെ ജീവിതത്തെക്കുറിച്ച് പഠിക്കണം. കഠിനമായ നൂറ്റാണ്ടുകള്‍ മനുഷ്യവംശം അതിജീവിച്ചത് എങ്ങനെ എന്നതാണ് യഥാര്‍ത്ഥ ചരിത്രം. ജനജീവിതത്തിന്റെ ക്രമമായ വളര്‍ച്ച കാണിക്കുന്നതാണ് ചരിത്ര പഠനങ്ങള്‍ എന്ന പക്ഷക്കാരനാണ് അദ്ദേഹം. ഉത്പാദന-വിതരണ സമ്പ്രദായങ്ങള്‍ നിശ്ചയമായും പഠിക്കേണ്ടതാണ്. ഭരണാധികാരികളുടെ ചരിത്രത്തിനും പ്രാധാന്യമുണ്ട.് പലപ്പോഴും അവരുടെ നയങ്ങളാണ് ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ആക്രമണങ്ങളുടെ ചരിത്രവും കൃഷിയുടെയും സമ്പദ്‌വ്യവസ്ഥയുടെയും ചരിത്രവുമൊക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇളംകുളം കുഞ്ഞന്‍പിള്ളയാണ് ചരിത്രരചനയിലെ വഴികാട്ടി. ചെറിയ പ്രായത്തിലാണ് ഇളംകുളത്തെ കാണാന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. അന്നുമുതലേ ചരിത്രമെഴുത്തില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. താന്‍ എഴുതിയ ലേഖനങ്ങള്‍ പലതും വായിച്ചിട്ടുണ്ടെന്നും ഇത്ര ചെറുപ്പമാണെന്ന് കരുതിയില്ലെന്നുമായിരുന്നു ഇളംകുളത്തിന്റെ ആദ്യ പ്രതികരണം.

എങ്ങനെയാണ് ചരിത്രാന്വേഷണം നടത്തേണ്ടതെന്നും അവ രേഖപ്പെടുത്തി വെക്കേണ്ടതെങ്ങനെയെന്നുമുള്ള വലിയ ഉപദേശങ്ങളാണ് ഇളംകുളത്തില്‍ നിന്ന് കിട്ടിയത്. ചരിത്രാന്വേഷി എന്ന നിലയില്‍ പിന്നീടുള്ള വളര്‍ച്ചയില്‍ ഇത് നിര്‍ണായകമായി. മറ്റൊരു തൊഴിലിലും താല്പര്യമുണ്ടായിരുന്നില്ല. ചരിത്രം അന്വേഷിക്കുക, കണ്ടെത്തുക, വരുംതലമുറയ്ക്ക് വേണ്ടി പകര്‍ത്തി വയ്ക്കുക ഇതല്ലാതെ മറ്റൊരു കര്‍മ്മത്തിലും താല്പര്യമില്ലാത്തയാളാണ് വേലായുധന്‍ പണിക്കശ്ശേരി. അക്കാദമിക ബിരുദങ്ങളും അംഗീകാരങ്ങളും അല്ല പണിക്കശ്ശേരിയെ ചരിത്രകാരനാക്കിയത്. അന്വേഷണ ബുദ്ധിയും ഭൂതകാലത്തെ തേടി പകര്‍ത്താനുള്ള ഇച്ഛാശക്തിയും മാത്രമാണ് ആ വിജയത്തിന് പിന്നില്‍.

ചരിത്ര ഗവേഷണത്തിലെയും രചനയിലെയും ഏകാന്തപഥികനാണ് വേലായുധന്‍ പണിക്കശ്ശേരി. സമഗ്രമായ ചരിത്രപഠനം എന്ന നിലയ്ക്ക് പൗരസ്ത്യ രീതിയാണ് കുറച്ചുകൂടി നല്ലതെന്നും പാശ്ചാത്യരുടെ ചരിത്രപഠനങ്ങളിലെ കാലഘട്ടനിര്‍ണയ സമ്പ്രദായങ്ങള്‍ ശരിയല്ല എന്നുമുള്ള പക്ഷക്കാരനാണ് അദ്ദേഹം. ഉദാഹരണത്തിന് ഇന്ത്യാ ചരിത്രത്തെ പൗരാണികം, മധ്യകാലഘട്ടം, ആധുനികം എന്നിങ്ങനെയാണ് പാശ്ചാത്യ ചരിത്രകാരന്മാര്‍ തിരിച്ചിട്ടുള്ളത.് ഇവ യഥാക്രമം ഹിന്ദു, മുസ്ലിം, പാശ്ചാത്യ ഭരണത്തിന്റെ കാലഘട്ടങ്ങളാണ്. ഇത് പാശ്ചാത്യര്‍ക്ക് പ്രാമാണ്യത കിട്ടാനും നമ്മുടെ ചരിത്രത്തെ ചെറുതാക്കാനുമുള്ള ശ്രമമാണ്. ആധുനികമെന്നാല്‍ പാശ്ചാത്യമാണെന്ന മിഥ്യാ ധാരണ സൃഷ്ടിക്കുന്നതാണ് ഈ രീതി.

ഈ തരംതിരിവുകളൊന്നും ഇവിടുത്തെ ജനജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം ഉള്‍ക്കൊള്ളുന്നില്ല. പൗരാണിക കാലഘട്ടത്തെ ഇരുണ്ട യുഗം എന്നാണ് പാശ്ചാത്യ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. അത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ലോകത്തിനു മുഴുവന്‍ വിജ്ഞാനവെളിച്ചമേകിയിരുന്ന ഒരു കാലഘട്ടമാണ് ഭാരതത്തിലെ പ്രാചീന കാലഘട്ടം.

ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാണ് തൊണ്ണൂറ് പിന്നിടുന്ന ഈ ചരിത്രകാരന്‍. അദ്ദേഹം ചരിത്രരചനയെ കാണുന്നത് സത്യത്തെ രേഖപ്പെടുത്തി വയ്ക്കുക എന്ന അര്‍ത്ഥത്തിലാണ.് ഭൂതകാലത്തെ സത്യങ്ങളെ ഭാവിക്കുവേണ്ടി രേഖപ്പെടുത്തി വയ്ക്കുന്നത് വളരെ സത്യസന്ധവും നിഷ്പക്ഷവുമായി ചെയ്യേണ്ട ഒരു കാര്യമാണ്. ചരിത്രരചനയുടെ ഉദ്ദേശ്യം വ്യക്തികളെ മഹത്വവല്‍ക്കരിക്കുകയോ ഭരണാധികാരികളെ പ്രീണിപ്പിക്കുകയോ ആകരുത്. ഭരണകൂടങ്ങള്‍ സ്വയം മഹത്വവല്‍ക്കരിച്ച് ചരിത്രം രേഖപ്പെടുത്തി വയ്ക്കുന്നതും ശരിയല്ല. ചരിത്ര രചനയിലെ ഒരു ചെറിയ തെറ്റ് പോലും ഭാവി തലമുറകളെ ബാധിക്കും എന്ന കൃത്യമായ തിരിച്ചറിവോടെയാണ് ഓരോ വാക്കും എഴുതുന്നതെന്നും അദ്ദേഹം പറയുന്നു.

ഏങ്ങണ്ടിയൂര്‍ പണിക്കശ്ശേരി മാമുവിന്റെയും പനക്കല്‍ കാളിക്കുട്ടിയുടേയും നാലാമത്തെ മകനാണ് അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്‍ പലവട്ടം സന്ദര്‍ശനം നടത്തിയിട്ടുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. ഏങ്ങണ്ടിയൂരില്‍ സ്‌കൂള്‍ തുടങ്ങിയതും ഗുരുദേവന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു. ആ സ്‌കൂളിലാണ് വേലായുധന്‍ വിദ്യാഭ്യാസം തുടങ്ങിയത്. ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ അധ്യാപികയായിരുന്ന ലീലയാണ് ഭാര്യ. ചിന്ത, വീണ, ഡോ.ഷാജി എന്നിവര്‍ മക്കള്‍.

ShareTweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies