Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

സാംസ്കാരികം

എസ്. രമേശന്‍നായര്‍

Print Edition: 22 November 2019

അമ്പതു ശതമാനം
പൊള്ളലേറ്റൂപോല്‍ കഷ്ടം!
അത്രമേല്‍ കഠിനമാ-
യിരുന്നൂ സൂര്യാഘാതം!

ആംബുലന്‍സിലാ ദേഹം
ആസ്പത്രീലെത്തിച്ചൂ പോല്‍;
ആള്‍ക്കൂട്ടം! അത്യാഹിത-
വിഭാഗം! പരിഭ്രമം!

എന്തിനീ പരിഭ്രമം?
‘സൂര്യനെന്നതു വെറു-
മന്ധവിശ്വാസം, കരി-
ക്കട്ടയാം മണ്ണാങ്കട്ട!

രാവിലേ മുതല്‍ തൊഴി-
ലില്ലാത്ത ബി.ഏക്കാരന്‍-
പോലെയാമാനത്തല-
യുന്ന ബാദ്ധ്യതക്കാരന്‍.

ഗതികെട്ടൊടുക്കംപോയ്
കടലില്‍ച്ചാടിച്ചാവും
കഥ! യീനാടെങ്ങനെ
നന്നാവും? ചിന്തിക്കുവിന്‍?

അതിനെ നമസ്‌കരി-
ച്ചെന്തു നേടുന്നൂ ജനം?
അപഹാസ്യരാവുന്നൂ!
നിര്‍ത്തുവിനീ വിഡ്ഢിത്തം

ലോകരാഷ്ട്രങ്ങള്‍ക്കിട-
ക്കിത്രമേല്‍ തരംതാഴാന്‍
പൂര്‍വ്വികരബദ്ധങ്ങ-
ളൊക്കെയും നമുക്കേകീ

യുക്തിഭദ്രമായ് പ്രസം-
ഗത്തില്‍ നമ്മളെയെല്ലാ-
മുപ്പുവെള്ളത്തില്‍ മുക്കി-
ക്കൊല്ലുന്ന വാചാടോപന്‍

അദ്ദേഹം സാംസ്‌കാരിക-
നായകന്‍, പി.എച്ച്.ഡി.
കിട്ടിയില്ലെന്നാലതും
മേടിച്ച മഹായോഗ്യന്‍!

പോരെങ്കില്‍ പ്രൊഫസറും
കോളേജുവാദ്ധ്യാരും! നാം
മൂഢജന്മങ്ങള്‍, നമ്മ-
ളെന്തറിയുന്നൂ വിഭോ!

നൂറുവേദികള്‍! ചാനല്‍-
ച്ചര്‍ച്ചകള്‍! അഹോ, ബുദ്ധി-
ജീവി! സംസ്‌കാരത്തിന്റെ
വക്താവും പ്രയോക്താവും

അദ്ദേഹം മാത്രം! അല്ലെ-
ന്നാകില്‍ നാമിരുട്ടത്തു
തപ്പിയീ ജന്മം വൃഥാ
കളഞ്ഞുകുളിച്ചേനേ!

എന്തിനു രാമായണം?
ഭാരതം! ഗീതാഗ്രന്ഥം?
അന്ധവിശ്വാസങ്ങള്‍ക്കു
കൂടാരമീ ഹിന്ദുത്വം!

പണ്ടത്തെ മനുസ്മൃതി,
വേദമന്ത്രങ്ങള്‍! ഓരോ
മണ്ടത്തം, നമുക്കെല്ലാം
തീയിലിട്ടെരിക്കേണം.

നമുക്കീ വേദം വേണ്ട
നമുക്കീ മതം വേണ്ട
നമുക്കമ്പലം വേണ്ട
-മാറണം നാമെല്ലാരും

നമുക്കു രാഷ്ട്രം വേണ്ടാ
രാഷ്ട്രമാതാവും വേണ്ടാ
നമുക്കാചാരം വേണ്ടാ
നാമെല്ലാം മതേതരര്‍.

ഓരോന്നുമെടുത്തോതി
വിസ്തരിച്ചദ്ദേഹമീ-
നാടുനന്നാക്കുന്നേരം
പ്രവചിച്ചൂപോല്‍ ജ്യോത്സ്യന്‍.

‘മറ്റൊരു മതത്തിലും
തൊടണ്ടാ, താങ്കള്‍ക്കായു-
സ്സിത്തിരിക്കാലംകൂടി-
യുണ്ടതു മറക്കണ്ടാ.

കൈപ്പത്തിവെട്ടുംപോലെ
നാവരിയുവാന്‍, താങ്കള്‍
ബുദ്ധിരാക്ഷസന്‍ ഒരു
സന്ദര്‍ഭം കൊടുക്കണ്ടാ.

ഹിന്ദുവിന്നാചാരത്തി-
ലെന്തുമായീടാം, വെറും-
ജന്തുസന്നിഭരവര്‍
മിണ്ടില്ലാ, കൈവയ്ക്കില്ലാ.

മഞ്ഞുകട്ടപോലവര്‍
സഹിക്കും, കൈപൊള്ളാതെ
എന്നുമെന്നുമീക്കളി
കളിക്കാം വിജയിക്കാം.

താങ്കള്‍തന്‍പ്രസിദ്ധി വാ-
നോളവും വളരുമാ-
തസ്‌കരഗ്രന്ഥങ്ങള്‍ക്കും
വില്പന വര്‍ദ്ധിച്ചീടും.

അച്ചാരം മാസാമ്മാസം
വാങ്ങുന്നപണി താങ്കള്‍
വൃത്തിയായ്‌ചെയ്യുന്നില്ലേ
പുരസ്‌കാരവുമില്ലേ?

ആദിത്യനമസ്‌കാരം,
യോഗ, ഭാരതീയമാ-
മാചാരവിശേഷങ്ങ-
ളുത്സവം തെയ്യം തിറ

അമ്പലം, കഥകളി
കൂത്ത്, പാഠകം, തുള്ളല്‍
അഷ്ടമി, തൃക്കാര്‍ത്തിക,
തിരുവാതിര, പൂരം

വൃശ്ചികത്തിലെ വ്രതം!
ശരണംവിളി! യെന്തു-
പുച്ഛമാണെന്നോ താങ്കള്‍-
ക്കെല്ലാറ്റിനോടും പണ്ടേ.

പുച്ഛമില്ലാതേ ജനി-
ക്കുന്ന വാനരങ്ങള്‍ക്കൊ-
രിഷ്ടനേതാവായ് ഭവാന്‍
വാണരുളുക നീണാള്‍!

സൂര്യനെത്തമസ്‌കരി-
ക്കാന്‍ താങ്കളച്ചാരം വാ-
ങ്ങീടവേ, നട്ടുച്ചയ്ക്കും
പുലഭ്യം ഛര്‍ദ്ദിക്കവേ

ഉണ്ടചോറിനെ, പ്പെറ്റൊ-
രമ്മയെത്തള്ളിപ്പറ-
ഞ്ഞുണ്ടായൊരഹംഭാവം
തലയ്ക്കുപിടിക്കവേ

ആഘാതം സഹിച്ചീലാ
സൂര്യനു! സൂര്യാഘാത-
മാണെന്നോ താങ്കള്‍ക്കിന്നു
ലഭിച്ച പുരസ്‌കാരം?

അമ്പതുശതമാനം
പൊള്ളലാണുപോല്‍, നാട്ടാര്‍
ആംബുലന്‍സിലാ ദേഹം
ആസ്പത്രിയെത്തിച്ചൂ പോല്‍!

ഞരങ്ങീടുന്നൂ പുരോ-
ഗമനം, ആസന്നമാം
മരണം മടങ്ങുമോ
യുക്തിവാദത്തിന്‍ മുന്നില്‍?

പൂര്‍വ്വികശാപം, ഗുരു-
ശാപ,മമ്മതന്‍ ശാപം
ആയിരം മനസ്സുകള്‍
തീമഴപെയ്യും ശാപം.

അമ്മയില്ലാത്തോനിപ്പോള്‍
അമ്മയെ വിളിക്കുന്നൂ
അച്ഛനില്ലാത്തോനിപ്പോള്‍
അച്ഛനെ വിളിക്കുന്നൂ

ദൈവമില്ലാത്തോനിപ്പോള്‍
ദൈവത്തെ വിളിക്കുന്നൂ
നല്ലത്! നാല്പത്തെട്ടു
മണിക്കൂര്‍ കഴിയട്ടെ…

Tags: എസ്. രമേശന്‍നായര്‍സാംസ്കാരികം
Share14TweetSendShare

Related Posts

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

ഭ്രമകല്പനകള്‍

വഴിയാത്ര

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies