ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നെ ചാടിയാല്‍ ചട്ടിയില്‍ എന്നൊരു ചൊല്ലുണ്ട്. ആലപ്പുഴയിലെ ശുദ്ധ കമ്മ്യൂണിസ്റ്റായ ജി.സുധാകരന്‍ കവിയും പണ്ഡിതനുമൊക്കെ ആയതിനാല്‍ ഈ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം ആരും പറഞ്ഞു കൊടുക്കേണ്ടി വരില്ല. എന്നിട്ടും കണ്ടിട്ടും കൊണ്ടിട്ടും അദ്ദേഹം പഠിക്കുന്നില്ലല്ലോ പുന്നപ്ര വയലാര്‍ രക്തസാക്ഷികളേ! അഞ്ചാറു പേര്‍ കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ? അങ്ങനെ ചിലര്‍ കരുതുന്നത് തെറ്റാണ്. പാര്‍ട്ടിക്കു പുറത്തുള്ളവര്‍ വോട്ടുചെയ്തില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ ജയിക്കും എന്നൊക്കെയാണ് ഇയ്യിടെ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ അദ്ദേഹം ചോദിച്ചത്. നവകേരള യാത്രയിലെ ഡിഫിക്കാരുടെ ‘സംരക്ഷണ നാടകം’ അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശനത്തിനു വിധേയമായി. ആശയം തീരുമ്പോള്‍ അടി തുടങ്ങുന്നത് നല്ലതിനല്ല എന്നും കടുപ്പിച്ചു പറഞ്ഞു. കുറച്ചു കാലമായി സുധാകരന്‍ ഇത്തരം ഉടക്കു നിലപാടിലാണ്. കരുവന്നൂരിലെ തെറ്റ് തിരുത്തണമെന്നും നിക്ഷേപകരുടെ പണം തട്ടിയവരെ ശിക്ഷിക്കണമെന്നും മുഖം നോക്കാതെ പറഞ്ഞത് ഇയ്യടുത്തകാലത്താണ്.
കേരളത്തിന് ദൈവം തന്ന വരദാനത്തിന് മന്ത്രിസഭാംഗങ്ങളുടെ വിജയസ്തുതി ഭജനക്കിടയ്ക്ക് ഇത്തരം കഠിന വാക്ക് പ്രയോഗങ്ങള്‍ എങ്ങനെ സഹിക്കാനാകും? ഫലമോ സുധാകരന്റെ എം.എല്‍.എ ചീട്ട് കീറി. സംസ്ഥാന കമ്മറ്റിയില്‍ നിന്നു തരംതാഴ്ത്തി. സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന ഗുരുതര ആരോപണത്തിനു വിചാരണ ചെയ്തു. സുധാകരന്റെ നടത്തം തീക്കനലിലൂടെയാണ്. പാര്‍ട്ടി തുടങ്ങിയിട്ടേയുള്ളു. ഇനിയും ചാടിയാല്‍ വറചട്ടിയില്‍ കിടക്കാം.