ലൈംഗിക താത്പര്യവ്യതിയാനം പുലര്‍ത്തുന്ന സമൂഹത്തിന് സാമൂഹിക സ്വീകാര്യത നേടിക്കൊടുക്കാനെന്ന വ്യാജേന ആഘോഷിക്കപ്പെട്ട ചിത്രമാണ് ‘കാതല്‍ ദി കോര്‍’. ഏതെങ്കിലും ആശയത്തിന് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനോ ആ ആശയം അവതരിപ്പിക്കാനോ ഉപയോഗിക്കുന്ന സങ്കേതത്തിനെ സാമൂഹിക ശാസ്ത്രകാരന്മാര്‍ പ്രൊപ്പഗണ്ടാ (propaganda) എന്ന് വിവക്ഷിക്കുന്നു. ഒരു വിഷയത്തെപ്പറ്റി സമൂഹത്തിനുള്ള നിലപാടുകളെ സ്വാധീനിക്കാനുദ്ദേശിച്ചുള്ള ആശയവിനിമയമാണ് ഇത്. രണ്ടു വശങ്ങളുള്ള ഒരു വിഷയത്തിന്റെ ഒരു ഭാഗം മാത്രം പറയുന്ന ഈ പരിപാടി പക്ഷെ തികച്ചും ജനാധിപത്യ വിരുദ്ധമാണ്. തങ്ങളുടെ ഭാഗം മാത്രം വിവിധ മാദ്ധ്യമങ്ങളിലൂടെ ആവര്‍ത്തിച്ച് ജനങ്ങളിലെത്തിച്ച് ഉദ്ദേശിച്ച ഫലം നേടിയെടുക്കുന്നത് ഈ പരിപാടിയുടെ സവിശേഷതയാണ്. 21-ാം നൂറ്റാണ്ടിന്റെ കലയായ സിനിമയാണ് ഇപ്പോള്‍ പ്രൊപ്പഗണ്ടിസ്റ്റുകളുടെ കൂത്തരങ്ങ്. ആ രീതിയില്‍ നോക്കുമ്പോള്‍ മലയാളത്തില്‍ ഇറങ്ങിയ ലക്ഷണമൊത്ത പ്രൊപ്പഗണ്ടാ സിനിമയാണ് ‘കാതല്‍ ദി കോര്‍’. സംവിധായകന്‍ ജിയോ ബേബിയുടെ മുന്‍ സിനിമയായ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും’ ഇത്തരത്തിലൊരു സിനിമയായിരുന്നു. കേരളത്തില്‍ നിലനില്‍ക്കുന്ന ഹിന്ദു വിരുദ്ധ ആവാസവ്യവസ്ഥയില്‍ ഈ സിനിമ സ്വീകരിക്കപ്പെട്ടു. ഹൈന്ദവാചാര- അനുഷ്ഠാന-വിശ്വാസങ്ങളെ അപമാനിക്കുന്ന ഈ സിനിമയെ കേരളത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്ന ഇസ്ലാമിസ്റ്റ്-മാര്‍ക്‌സിസ്റ്റ് നെക്‌സസ് സ്വീകരിച്ചു.
ഹിന്ദുവിരുദ്ധമായ എന്തിനെയും പുരോഗമനത്തിന്റെ ചിലവില്‍ ആഘോഷിക്കുക കേരളത്തിലെ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളുടെ രീതിയാണ്. ഹൈന്ദവമായ എല്ലാം അനാചാരങ്ങളാണ് എന്ന നരേറ്റീവിന്റെ മറവില്‍ ജിഹാദിസം ഒളിച്ചുകടത്താനും അവര്‍ ശ്രമിക്കാറുണ്ട്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് ഗാര്‍ഹിക പീഡനം, കേന്ദ്രബിന്ദുവാക്കി സിനിമയെടുത്തപ്പോള്‍ ഹിന്ദു കുടുംബപശ്ചാത്തലത്തില്‍ എടുത്തു എന്നതാണ് ഇതിലെ ചോദ്യചിഹ്നമാകുന്ന വസ്തുത. ഇവിടെ പ്രതിനിധാനത്തിന്റെ വിഷയം ഉയര്‍ന്നു വരുന്നു. സ്ത്രീ സ്വാതന്ത്ര്യം പൊതുവെ കൂടിയ ഹിന്ദു സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡന സിനിമയെടുത്തതും അതില്‍ ആ സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ അവഹേളിച്ചതും മേല്‍പ്പറഞ്ഞ ജിഹാദി-മാര്‍ക്‌സിസ്റ്റ് ഗൂഢസഖ്യം ഹാര്‍ദ്ദമായി സ്വീകരിച്ചത് പോലും ഈ സിനിമയില്‍ അസത്യ പ്രതിനിധാനമുള്ളതുകൊണ്ടാണ്.
ജിയോ ബേബി തന്നെ സംവിധാനം ചെയ്ത അടുത്ത സിനിമയിലും ഇതേ പ്രതിനിധാനപ്രശ്‌നം വരുന്നു എന്നത് അത്യന്തം ഗൗരവതരവും സാമൂഹിക സുരക്ഷക്ക് ഭീഷണിയുമായ കാര്യമാണ്. പ്രതിനിധാനം എന്നാല്‍ ഒന്നിന് പകരം മറ്റൊന്ന് വെക്കല്‍ എന്നാണ് അര്‍ത്ഥം. ആക്രമിക്കേണ്ടി വരുമ്പോള്‍ ഏറ്റവും ശക്തികുറഞ്ഞ എതിരാളിയെ ആക്രമിക്കുക, അങ്ങിനെ അശക്തനായ ഒരു എതിരാളി ഇല്ലെങ്കില്‍ ഒരു അശക്തനെ എതിര്‍ സ്ഥാനത്ത് അവരോധിക്കുക, എന്നിട്ട് ആക്രമിക്കുക, അയാള്‍ പ്രതികരിക്കില്ല എന്ന് ഉറപ്പാണ്. അങ്ങിനെ സ്വന്തം വീര്യം ഉയര്‍ത്തിക്കാണിക്കുക. പലരും പലപ്പോഴും പ്രയോഗിച്ചു ഫലിപ്പിച്ച ഒരു തന്ത്രമാണിത്. ‘കാതല്‍ ദി കോര്‍’ എന്ന സിനിമയില്‍ ജിയോ ബേബി ഉപയോഗിക്കുന്നത് ഈ തന്ത്രവും കൂടിയായിരുന്നു. സ്വവര്‍ഗ്ഗ ലൈംഗികതയെ നോര്‍മലൈസ് ചെയ്യുക എന്ന അജണ്ടയോടെ പുറത്തിറക്കിയ ഈ സിനിമക്ക് പ്രതിനിധാനത്തിന്റെ (റെപ്രെസന്റേഷന്‍) പ്രശ്‌നമുണ്ട്. സിനിമയുടെ രാഷ്ട്രീയം പരിഗണിക്കേണ്ടി വരുമ്പോള്‍ പ്രമേയം അവതരിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തെ കൂടി പരിശോധനാ വിധേയമാക്കേണ്ടിവരും.
ഇതുപോലെ ഒരു വിഷയത്തിലെ കഥാപാത്രങ്ങളുടെ മതപരമായ പ്രാതിനിധ്യം വ്യാജമായി നിര്‍മ്മിച്ചതാണെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. ‘സ്വവര്‍ഗ്ഗ ലൈംഗികത’പറയാന്‍ നിര്‍മ്മിച്ചെടുത്ത കഥാപാത്രത്തിന് മാത്യു ദേവസ്സി എന്ന് പേരിട്ടത് ദുരുദ്ദേശ്യപരമാണ്. കഥാപാത്രത്തെ ക്രിസ്ത്യനാക്കുക വഴി തങ്ങളുടെ വലതു കയ്യും ഇടതു കാലും രക്ഷിച്ചെടുക്കാനുള്ള ഒരു അഭ്യാസമാണ് ജിയോ ബേബി, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ നടത്തിയത്. ഈ വിഷയത്തിലെ ക്രിസ്ത്യന്‍ പ്രതിനിധാനം (റെപ്രെസന്റേഷന്‍) തികച്ചും തെറ്റാണ്.
സ്വവര്‍ഗ്ഗഭോഗിയായ മാത്യു ദേവസ്സി എന്ന നായക കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ നീങ്ങുന്നത്. അയാളുടെ സ്വവര്‍ഗ്ഗ പാര്‍ട്ണര്‍ തങ്കന്‍ എന്ന ബാല്യകാലസുഹൃത്താണ്. ഇവിടെയും പ്രതിനിധാനത്തിന്റെ പ്രശ്‌നം വരുന്നുണ്ട്. നിത്യേന പത്രമാധ്യമങ്ങളില്‍ വരുന്ന പീഡന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ തന്നെ സ്വവര്‍ഗ്ഗഭോഗികളുടെ മതപ്രാതിനിധ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യവും മതവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയോ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതിനു മതവുമായി ബന്ധമുണ്ടാകാനുള്ള സാധ്യതയുമില്ല. പക്ഷെ കേരളത്തില്‍ ഇത്തരം സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യം പുലര്‍ത്തുന്നവരായി കാണപ്പെടുന്ന പുരുഷന്മാര്‍ എന്തായാലും ക്രൈസ്തവരല്ല. അതിനെക്കുറിച്ചു ധാരണയൊന്നും ഇല്ലാത്ത ആളല്ല ജിയോ ബേബി. അവിടെ അയാള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിന് പകരം മറ്റൊന്നിനെ സ്ഥാപിച്ചു. ഇത് മൂലം ജിഹാദിസ്റ്റുകളുടെ ഗുഡ് ലിസ്റ്റില്‍ സ്ഥാനക്കയറ്റം നേടാനാണ് ജിയോ ബേബി ശ്രമിക്കുന്നത്. ഈ സിനിമയിലേക്ക് പ്രത്യക്ഷത്തില്‍ തന്നെ വ്യത്യസ്താഭിപ്രായം പുലര്‍ത്തുന്നുവെന്നു തോന്നിപ്പിക്കുന്ന ഒരു ക്രൈസ്തവ പുരോഹിതനെയും ജിയോ ബേബി കഥാപാത്രമായി സൃഷ്ടിക്കുന്നു.
ഭിന്ന ലൈംഗികതയെ സ്വാഭാവികമായിക്കണ്ടുള്ള ആശയപ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ഈ സിനിമയെ ഏറ്റെടുത്തു. അവര്‍ ജിയോ ബേബിയെ അഭിനവ പുരോഗമന മിശിഹായായി വാഴ്ത്തി. അതെ സാഹചര്യത്തില്‍ പാത്ര നിര്‍മ്മാണത്തിലും പശ്ചാത്തല സ്വീകരണത്തിലും യഥാര്‍ത്ഥത്തില്‍ സ്വീകരിക്കേണ്ടതിനു പകരം ക്രൈസ്തവ പശ്ചാത്തലം എടുത്ത് ജിയോ ബേബി നടത്തിയ ഈ പ്രതിനിധാനത്തിന്റെ അഭ്യാസത്തിനെ ക്രൈസ്തവര്‍ ചോദ്യം ചെയ്യുകയുണ്ടായി. ജിയോ ബേബിയുടെ ഇരട്ടത്താപ്പ് ആദ്യം തുറന്നു കാട്ടിയത് കാസയാണ്. തുടര്‍ന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തമായി സഭാ നിലപാട് പറയുകയുണ്ടായി. ഇത് കൂടിയായപ്പോള്‍ കേരളത്തിലെ പുരോഗമനനാട്യക്കാരുടെ ഇടയില്‍ ജിയോ ബേബിക്കുളള സ്വീകാര്യത വര്‍ദ്ധിച്ചു.
അതിനെ തുടര്‍ന്ന് ഫാറൂഖ് കോളേജിലെ ഫിലിം ക്ലബിന്റെ പരിപാടിക്ക് വേണ്ടി ജിയോ ബേബിയെ ക്ഷണിച്ചു. തുടര്‍ന്ന് മുന്‍കൂട്ടി അറിയിക്കാതെ ആ പ്രോഗ്രാം തന്നെ റദ്ദാക്കി. പരിപാടി റദ്ദാക്കിയതിന്റെ കാരണം എന്താണെന്ന് അറിയിച്ചുകൊണ്ട് ഫാറൂഖ് കോളേജിന്റെ വിദ്യാര്‍ഥി യൂണിയന്‍ നല്‍കിയ വിശദീകരണത്തില്‍ ജിയോ ബേബിയുടെ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ച് പറയുന്നു.’ഫാറൂഖ് കോളേജില്‍ പ്രവര്‍ത്തിച്ച് വരുന്ന ഫിലിം ക്ലബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാര്‍ഥി യൂണിയന്‍ സഹകരിക്കുന്നതല്ല’ എന്നാണ് സംഭവത്തില്‍ ഫാറൂഖ് കോളേജ് വിദ്യാര്‍ഥി യൂണിയന്‍ ജിയോ ബേബിക്ക് കത്തിലൂടെ മറുപടി നല്‍കിയത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് താന്‍ അപമാനിതനായെന്നും കോളേജിന്റെ മാനേജ്‌മെന്റ് ഇത് സംബന്ധിച്ച് മറുപടി നല്‍കണമെന്നും ജിയോ ബേബി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം താന്‍ നിയമനടപടി സ്വീകരിക്കും. ഈ വീഡിയോ തന്റെ പ്രതിഷേധമാണ്. ഇത്തരത്തിലുള്ള ഒരു വിദ്യാര്‍ഥി യൂണിയന്‍ എന്താശയമാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും ജിയോ ബേബി തന്റെ വീഡിയോയിലൂടെ പറഞ്ഞു.
ഇതിനെത്തുടര്‍ന്ന് ജിഹാദിസ്റ്റ് ആശയം പുലര്‍ത്തുന്നവര്‍ ജിയോ ബേബിക്കെതിരെ രംഗത്തുവന്നു. ജിഹാദി ചായ്‌വുള്ള ബുദ്ധിജീവികളെക്കൊണ്ട് ആക്രമിപ്പിക്കുക എന്ന പതിവ് രീതി വിട്ട് സോഷ്യല്‍ മീഡിയ സൈബര്‍ ഗുണ്ടകളെക്കൊണ്ട് കമന്റ് ചെയ്യിക്കുന്ന രീതിയാണ് സ്വീകരിച്ചതെന്ന് മാത്രം. ജിയോ ബേബി നടത്തിയ LGBT ആശയപ്രചാരണത്തെ അവര്‍ വലിച്ചു കീറി. ‘എത്ര ഡിവോഴ്‌സ് നടന്നാലും അതില്‍ താന്‍ സന്തോഷിക്കും, ഒരാള്‍ക്ക് ഒരിണ’ എന്ന് പറയുന്നതേ തെറ്റ്, തുടങ്ങിയ ജിയോ ബേബി വചസ്സുകള്‍ എടുത്തു പറഞ്ഞുകൊണ്ട് അവര്‍ അതൊക്കെ ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരാണെന്നു സമര്‍ത്ഥിച്ചു. ഇസ്ലാം പോലെ ഒരു പുരുഷാധിപത്യ മതം കണ്മുന്നില്‍ പൂണ്ടു വിളയാടുമ്പോള്‍ അതിനെ ഒഴിവാക്കി, സ്ത്രീക്ക് അസ്വാതന്ത്ര്യം മാത്രം നല്‍കുന്ന പര്‍ദ്ദ എന്ന വസ്തുതയെ, ഒഴിവാക്കി സ്ത്രീ വിഷയം പറഞ്ഞ, കാതലിലെ സ്വവര്‍ഗ്ഗ ഭോഗിയെ ചിത്രീകരിച്ചപ്പോള്‍ പോലും മാത്യു ദേവസ്സി എന്ന വ്യാജ ബിംബത്തെ സ്ഥാപിച്ച്, അവിടെയും ഇസ്ലാമിസ്റ്റുകളെ സംരക്ഷിച്ച, എന്തിനേറെ പറയുന്നു, തന്റെ സിനിമകളില്‍ ഇസ്ലാമിസ്റ്റുകള്‍ക്കെതിരായി ഒന്നും പറയില്ല എന്ന് ഒരു ഇന്റര്‍വ്യൂവില്‍ കൂടി ഉറപ്പു കൊടുത്ത ജിയോ ബേബിയെ അവര്‍ നിഷ്‌കരുണം ആക്രമിച്ചു. ഇത് ജിഹാദികളുടെ ഒരു ആഗോള സ്വഭാവമാണ്. ആരെ എവിടെ കൊള്ളണം എവിടെ തള്ളണം എന്നതില്‍ അവര്‍ക്ക് കൃത്യമായ പദ്ധതിയുണ്ട്. തങ്ങളോട് അനുഭാവം പുലര്‍ത്തുന്നവര്‍ തങ്ങള്‍ വരക്കുന്ന വരക്കുള്ളില്‍ നില്‍ക്കണം എന്ന നിര്‍ബന്ധം അവര്‍ക്കുണ്ട്. ഹിന്ദു വീട്ടില്‍ കയറിവരുന്ന അതിഥികള്‍ക്ക് സിങ്കിലെ മലിനജലം കുടിക്കാന്‍ കൊടുക്കുന്നതും, ശബരിമലക്ക് പോകാനിട്ട മാലയൂരി വെച്ച്‌കൊണ്ട് തല്ലാന്‍ ചെല്ലുന്നതും, ഹിന്ദു കുടുംബത്തില്‍ സ്വാമിമാരുടെ തലയില്‍ (പ്രായമായ അച്ഛന്റെ തലയിലും) മലിനജലം കോരി ഒഴിക്കുന്നതും നവോത്ഥാനമായി ചിത്രീകരിക്കുമ്പോള്‍ (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍) കൈ അടിക്കുന്നവര്‍ പക്ഷെ ജിയോ ബേബിയെ തേടിയെത്തുന്ന കാഴ്ചയാണ് ഇവിടെ നാം കണ്ടത്.
മറ്റുള്ളവരുടെ ആചാരാനുഷ്ഠാനങ്ങളെ അവഹേളിച്ചപ്പോള്‍ കയ്യടിക്കുകയും എന്നാല്‍ തങ്ങളുടെ മതകീയ ആശയത്തിന് അരികു നില്‍ക്കാത്തപ്പോള്‍ ആക്രമിക്കുകയും ചെയ്യുന്ന ജിഹാദി സ്വഭാവം ഒരിക്കല്‍ കൂടി വെളിച്ചത്തു വരികയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ആധുനിക കേരളത്തില്‍ അങ്ങേയറ്റത്തെ മാദ്ധ്യമപരിലാളന ലഭിക്കുന്ന രണ്ടു സിദ്ധാന്തങ്ങളാണ് LGBT പ്രൊപ്പഗാണ്ടയും ജിഹാദി പ്രൊപ്പഗാണ്ടയും. എന്നാല്‍ ജിഹാദിസ്റ്റു ഫാസിസ്റ്റുകള്‍ ജിയോ ബേബിയെ തേടിയെത്തിയപ്പോള്‍ മാദ്ധ്യമങ്ങളും അതേവരെ ജിയോ ബേബിയെ ആഘോഷിച്ച ഇടതുപക്ഷ പുരോഗമന നാട്യക്കാരും മാളത്തില്‍ ഒളിക്കുകയായിരുന്നു. ഇത് ഭാവി കേരളത്തിന്റെ ചൂണ്ടുപലകയാണ്.
പ്രസിദ്ധ പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമില്‍ മാര്‍ട്ടിന്‍ നീമൊളെറുടെ സുപ്രസിദ്ധമായ വചനങ്ങള്‍ ഇവിടെ പ്രസ്താവ്യമാണ്.
ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാന്‍ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവര്‍ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
‘പിന്നീടവര്‍ കത്തോലിക്കരെ തേടിവന്നു,
ഞാനൊന്നും മിണ്ടിയില്ല,
കാരണം ഞാനൊരു കത്തോലിക്കനായിരുന്നില്ല’
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.
ജിയോ ബേബി ഒരു ചൂണ്ടുപലകയാണ്. ആഗോളതലത്തില്‍ എന്നത് പോലെ കേരളത്തിലും നാളെ ജിഹാദിസ്റ്റു ഫാസിസ്റ്റുകള്‍ തങ്ങളുടെ വരക്കുള്ളില്‍ നില്‍ക്കാത്തവരെ തേടിയെത്തും. അന്ന് പാസ്റ്റര്‍ നീമൊളെറുടെ പരിദേവനം പോലെ ഒടുവില്‍ അവര്‍ എന്നെ തേടി വന്നു.
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല എന്ന് പറയ്യാതിരിക്കാന്‍ ഇരകളുടെ ഐക്യം വേണമെന്നുള്ള വസ്തുത തിരിച്ചറിയേണ്ടിയിരിക്കുന്നു. അതാണ് ജിയോ ബേബി നല്‍കുന്ന പാഠം. ഒപ്പം ആരാണ് വേട്ടക്കാരന്‍, ആരാണ് ഇര എന്നത് ജിയോ ബേബിയെപ്പോലെയുള്ളവര്‍ക്ക് ബോധ്യപ്പെടാന്‍ കൂടി ഈ സംഭവങ്ങള്‍ കാരണമാകണം.