Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

പത്മനാഭന്‍ നമ്പ്യാര്‍: പ്രചോദനത്തിന്റെ നീരുറവ

ഇ.ചന്ദ്രശേഖരന്‍

Print Edition: 15 November 2019

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനമാരംഭിച്ച കാലത്ത് ബാലസ്വയംസേവകനായിരുന്ന പത്മനാഭന്‍ പിന്നീട് വളര്‍ന്ന് എഞ്ചിനീയറായപ്പോള്‍ സംഘപ്രവര്‍ത്തകര്‍ക്കു മാത്രമല്ല, നാട്ടിലെ നാനാജാതി മതവിഭാഗക്കാര്‍ക്കെല്ലാം ആശ്രയവും വഴികാട്ടിയുമായ നുരമ്പാട്ട് പത്മനാഭന്‍ നമ്പ്യാരായി മാറി. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. യാദവറാവു ജോഷി, ആര്‍.ഹരി, പി.പരമേശ്വരന്‍, ദേവകിയമ്മ, വിനോദിനിയമ്മ തുടങ്ങിയ ആര്‍.എസ്.എസ്. ജനസംഘം നേതാക്കള്‍ക്കെല്ലാം ആതിഥ്യമരുളിയ വീടായിരുന്നു നൊരമ്പാട്ട്. ഈ കാര്യകര്‍ത്താക്കളെ അടുത്തറിയാന്‍ ചെറുപ്പത്തില്‍ തന്നെ പത്മനാഭന്‍നമ്പ്യാര്‍ക്ക് ഭാഗ്യമുണ്ടായി. പിന്നീട് ബാലുശ്ശേരി, നന്മണ്ട തുടങ്ങി സ്ഥലങ്ങളില്‍ ശാഖയെടുക്കാന്‍ നടന്നു പോയിട്ടുണ്ട്.

സാമ്പത്തിക കഷ്ടപ്പാടുകള്‍ക്കിടയിലും പഠനംപൂര്‍ത്തിയാക്കി പിഡബ്ല്യുഡി വകുപ്പില്‍ എഞ്ചിനീയറായി ജോലി ചെയ്യുമ്പോഴും സംഘപ്രവര്‍ത്തകരുടെ അത്താണിയായി നിലകൊണ്ടു. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സംഘകാര്യകര്‍ത്താക്കള്‍ക്ക് ആശ്രയമായിരുന്നു അദ്ദേഹത്തിന്റെ വീട്. അയോദ്ധ്യാ കര്‍സേവാ വേളയില്‍ ഉള്ളിയേരിയില്‍ നിന്നും കര്‍സേവയ്ക്കു പോയവര്‍ക്ക് എല്ലാസഹായവും ചെയ്തു കൊടുത്തതും അദ്ദേഹമായിരുന്നു. ഉള്ളിയേരി 19-ലെ മരുതൂര്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനു നേതൃത്വം നല്‍കി. ക്ഷേത്രകമ്മറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. വിദ്യാനികേതന്‍ വിദ്യാലയം ഉള്ളിയേരിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചതു മുതല്‍ അതിന്റെ കെട്ടിടനിര്‍മ്മാണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും അദ്ദേഹമാണ്. ഇതിനായുള്ള ശ്രീവ്യാസ എഡുക്കേഷണല്‍ ട്രസ്റ്റിന്റെ അധ്യക്ഷനായിരുന്നു. അദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ ഒരു മുസ്ലീം സുഹൃത്ത് പറഞ്ഞത് ‘ഞങ്ങള്‍ക്ക് പള്ളി ഉണ്ടാക്കിത്തന്നയാളാണ് അദ്ദേഹം’ എന്നാണ്. ചുരുങ്ങിയ സ്ഥലത്തു സൗകര്യപ്രദമായ വിധം പള്ളിയ്ക്ക് പ്ലാന്‍ വരച്ചു നല്‍കിയത് അദ്ദേഹമായിരുന്നു.

പെരുമാറ്റംകൊണ്ടും സഹായസഹകരണംകൊണ്ടും മറ്റുള്ളവരുടെയെല്ലാം ആദരവു പിടിച്ചുപറ്റുകയും അവര്‍ക്ക് സ്വീകാര്യനാവുകയും ചെയ്ത പത്മനാഭന്‍ നമ്പ്യാര്‍ ഉള്ളിയേരിയിലെ ഹൈന്ദവ പ്രവര്‍ത്തനങ്ങളുടെ അത്താണിയായിരുന്നു. ഭാര്യ: സരള. മക്കള്‍: സ്വപ്‌ന, സുനില്‍, സഹോദരങ്ങള്‍: അപ്പുണി നമ്പ്യാര്‍, രാധ (ശ്രീമതി), ചന്ദ്രശേഖരന്‍, പരേതനായ ബാലകൃഷ്ണന്‍.

Tags: പത്മനാഭന്‍ നമ്പ്യാര്‍ഉള്ളിയേരി
Share1TweetSendShare

Related Posts

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

തേജസ്വിയായ ഗുരുനാഥന്‍

മാതൃവാത്സല്യത്തിന്റെ സംഘടനാമുഖം

ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ബാലന്‍

നെഞ്ചുണര്‍ന്നിറ്റിറ്റുവീഴുന്ന സൗഭഗം

ടി.കെ.ശ്രീധരന്‍

ആദര്‍ശ ജീവിതത്തിന് ഒരായിരം പ്രണാമങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies