കോഴിക്കോട്: കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ 2023 ഓഗസ്റ്റ് 17 നു ആരംഭിച്ച അമൃതശതം പ്രഭാഷണപരമ്പരയില്‍ പരമപൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് ഒക്ടോ. 7ന് “രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാശാസ്ത്രം” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കേസരിഭവനിലെ പരമേശ്വരം ഹാളില്‍ വൈകിട്ട് 5.30 നാണ് പരിപാടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ് & കസ്റ്റംസ് റിട്ട. സ്പെഷ്യല്‍ സെക്രട്ടറി & മെമ്പര്‍ ശ്രീ ജോണ്‍ ജോസഫ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ അമൃതശതം സംഘാടകസമിതി അദ്ധ്യക്ഷനും മുന്‍ ഇന്‍കം ടാക്സ് ചീഫ് കമ്മിഷണറുമായ ശ്രീ പി.എന്‍. ദേവദാസ്, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി. കെ ശ്രീകുമാര്‍, കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു എന്നിവര്‍ പങ്കെടുക്കും.
https://www.facebook.com/events/1301664843879988/?ref=newsfeed എന്ന ലിങ്കില്‍ പരിപാടി തത്സമയം കാണാവുന്നതാണ്