Friday, December 8, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home പുസ്തകപരിചയം

സാംസ്‌കാരികപ്പെരുമയുടെ ചരിത്രം

ടി.കെ.സുധാകരന്‍, എം.കെ. സദാനന്ദന്‍

Print Edition: 8 September 2023

ദ്രാവിഡ ഉലകം
കെ.എസ്. ഹരികൃഷ്ണന്‍
മിലിന്‍ഡ ബുക്‌സ്
പേജ്:152 വില:160 രൂപ
ഫോണ്‍: 9447103432

കരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ ദ്രാവിഡോല്‍പ്പത്തിയുടെ പ്രാചീനതയും സവിശേഷതയും വിവരിക്കുന്ന പുസ്തകമാണ് ദ്രാവിഡ ഉലകം. ഭാരതീയ സംസ്‌കാരത്തിന്റെ അന്ത:സത്ത തന്നെ മനു പരമ്പരയുടെ പിന്‍ഗാമികളായി തീര്‍ന്നവരുടെ ദ്രാവിഡാചാരം കൂടി ഉള്‍പ്പെട്ടതാണെന്ന പക്ഷം സ്ഥിരീകരിക്കുന്നതിനായുള്ള വ്യാഖ്യാനങ്ങളാണ് ഒരോ അധ്യായത്തിലും വ്യക്തമാക്കുന്നത്. ഒന്നും തള്ളിക്കളയാനുള്ളതല്ല മറിച്ച് വല്‍ക്കരണം വഴിയും ആശ്ലേഷണം വഴിയും സംസ്‌കൃതി ഊട്ടിയുറപ്പിക്കുമ്പോള്‍ ദ്രാവിഡ പൊലിമയുടെ ഗരിമ തിരിച്ചറിയാനാണ് ഗ്രന്ഥകാരന്‍ മുതിരുന്നത്. ശാക്തേയാചാര പെരുമയുടെ ഓരോ തരങ്ങളും സ്വാധീനം ചെലുത്തിയ സമാജശ്രേണിയുടെ അവശേഷിപ്പുകള്‍ ഗ്രന്ഥകാരന്‍ കണ്ടെത്തുന്നുണ്ട്. പ്രപഞ്ചോല്‍പ്പത്തിയില്‍ നിന്ന് തുടങ്ങി ഭാരതീയ സംസ്‌കൃതിയിലൂടെ സഞ്ചരിച്ചാണ് ദ്രാവിഡോല്‍പ്പത്തിയുടെ പെരുമ ഗുരുവിന്റെ ദര്‍ശനത്തില്‍ നിന്ന് കരഗതമായത്. മനുവില്‍ ഊന്നിയാണ് ദ്രാവിഡ ചരിതം മനസ്സിലാക്കിത്തരുന്നത്. ഗോത്ര കുലാചാരസമ്പന്നതയും ത്രിമൂര്‍ത്തി സങ്കല്പവും മന്വന്തരങ്ങളിലൂടെ, യുഗങ്ങളിലൂടെ വ്യാപരിച്ച അടയാളപ്പെടുത്തലുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്. സിന്ധുനദീതട ഭാഗത്തെ ദുറവിഡ അഥവാ തുറമുഖമാണ് ദ്രാവിഡ പദ ഉല്‍പ്പത്തിക്ക് കാരണമായി പറയുന്നത്. ഇതൊരു ഭാരതീയ ആദിമ സംസ്‌കാരമായിരുന്നു. പിന്നീട് ദക്ഷിണ പദത്തില്‍ ചുരുങ്ങിയതാണെന്നും പറയുന്നു. കുമാരിലഭട്ടന്റെ തന്ത്രവാര്‍ത്തികത്തില്‍ ദ്രാവിഡ പദം കണ്ടത് ദ്രവി എന്ന വാക്കില്‍ നിന്നാണ്. ഗ്രഹ, രാശി ചക്ര, പ്രപഞ്ച നിരീക്ഷണങ്ങളും സപ്തര്‍ഷി സങ്കല്പങ്ങളും ലോകക്രമത്തിലേക്കുള്ള ചുവടുവെപ്പായിരുന്നുവെന്നത് ദ്രാവിഡോല്‍പ്പത്തിയുടെ ഭാഗമായി അവതരിപ്പിക്കുന്നു. ശിവ ശക്തി പ്രകൃതി ചിന്തകള്‍ നാമ്പിട്ടതും ലിംഗാരാധന ഉടലെടുത്തതും ഇതിന്റെ പരിണത ഫലമായാണ്. വേദാദ്ധ്യയനവും ശാസ്ത്ര പ്രാവീണ്യവും അവര്‍ നേടിയിരുന്നു. അവിടെ സമത്വത്തിന്റെ അലയടി കാണാമായിരുന്നു. ഭാഷ, ശാസ്ത്രം, ചികിത്സ, സഞ്ചാരം, തൊഴിലടിസ്ഥാനപ്പെടുത്തിയ വര്‍ണാശ്രമം ഇവയെല്ലാം മഹത്തായ ഈ സംസ്‌കൃതിയില്‍ എടുത്ത് പറയേണ്ട വസ്തുതകളാണ്. ചട്ടമ്പിസ്വാമികളുടെ കൃതികളെയും ഇവ സ്ഥാപിച്ചെടുക്കാന്‍ ആശ്രയിക്കുന്നുണ്ട്. സരസ്വതി നദീതടം സംസ്‌കാര സമ്പന്നമായിരുന്നതും ചൂണ്ടിക്കാണിക്കുന്നത് ദ്രാവിഡാചാരം നീങ്ങിയത് എടുത്ത് പറയാനാണ്. ദ്രാവിഡ സമ്പ്രദായത്തിന് മേല്‍ക്കോയ്മയുണ്ടായിരുന്ന പൂര്‍വ്വകാലത്തിന് മങ്ങലേറ്റത് വേദകാലത്തിന്റെ പതനത്തോടെയാണെന്ന് ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നു.

വൈക്കം സത്യഗ്രഹസ്മൃതി
കെ.ഷൈനു
മാധവം ബുക്ക് പബ്ലിഷിങ്ങ് ഹൗസ് കോഴിക്കോട്
പേജ്: 122 വില: 150 രൂപ
ഫോണ്‍: 8848475070

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തോടൊപ്പം ദേശീയതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നായിരുന്നു വൈക്കം സത്യഗ്രഹം. യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ മറികടന്നുകൊണ്ട്, ഹിന്ദുജനവിഭാഗങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനായി ആസൂത്രിതമായി നടത്തിയ പ്രക്ഷോഭമായിരുന്നു അത്. കേളപ്പജിയെപ്പോലുള്ള സാംസ്‌കാരിക നവോത്ഥാന നായകര്‍ നേതൃത്വം നല്‍കിയ ഈ പ്രക്ഷോഭത്തിന്റെ ശതാബ്ദി വേളയാണിപ്പോള്‍. വൈക്കം സത്യഗ്രഹത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ പല കക്ഷികളും മത്സരിക്കുന്ന കാലഘട്ടം കൂടിയാണിത് എന്നതും ശ്രദ്ധേയമാണ്. അധികാരത്തിലേറാന്‍ വേണ്ടി മതവര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ടിരിക്കുന്ന മുന്നണി രാഷ്ട്രീയത്തിന്റെ കപടമുഖം വ്യക്തമായിക്കാണാനും ഈയൊരവസരത്തില്‍ സാദ്ധ്യമാവുന്നു. വൈക്കം സത്യഗ്രഹത്തിന്റെ യഥാര്‍ത്ഥ ചരിത്രം നൂറുകൊല്ലങ്ങള്‍ക്കിപ്പുറം നിന്നുകൊണ്ട് വിശകലനം ചെയ്യാന്‍ പര്യാപ്തമായ ഒരു രചനയാണ് കെ. ഷൈനുവിന്റെ ”വൈക്കം സത്യഗ്രഹസ്മൃതി” എന്ന പുസ്തകം. പുതുതലമുറയ്ക്ക് ഏറെ പ്രയോജനപ്പെടുത്താവുന്ന പല രേഖകളും ഉത്തരവുകളും അനുബന്ധമായി ചേര്‍ത്തത് പുസ്തകത്തിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതാണ്.

Share1TweetSendShare

Related Posts

നീതി തേടിയുള്ള പോരാട്ടം

അറിവിന്റെ പ്രസാദം

വിജ്ഞാനത്തിന്റെ അക്ഷയഖനി

വേദസാരത്തിന്റെ ഗഹനമായ തത്വചിന്ത

അന്വേഷണത്തിന്റെ വിരുദ്ധപാതകള്‍

നന്മയുടെ സന്ദേശം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

ഹമാസിനു വേണ്ടി വിജയന്‍ സഖാവിന്റെ ഹദ്ദടി!

മണ്ണില്‍ കുരുത്ത കഥകള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies