കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പ്രസംഗത്തിലെ ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ വ്യാപകമായ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്. അതിനോടൊപ്പം തന്നെയാണ് മണിപ്പൂര്‍ ദിനത്തോടനുബന്ധിച്ച് മുസ്ലിംലീഗ് ഹോസ്ദുര്‍ഗ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനത്തില്‍ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളെ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കും എന്ന മുദ്രാവാക്യം വിളിച്ചത്. മണിപ്പൂരിലെ ബലാത്സംഗം വിശദീകരിക്കാന്‍ എന്നപേരില്‍ വീരസവര്‍ക്കര്‍ രാഷ്ട്രീയ ആയുധമെന്ന നിലയില്‍ ബലാത്സംഗം എതിരാളികള്‍ക്ക് എതിരെ ഉപയോഗിക്കാം എന്നുപറഞ്ഞിട്ടുണ്ട് എന്ന വാദവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നതും ഇതിനൊപ്പമാണ്. ഈ മൂന്ന് പരാമര്‍ശങ്ങളിലേയും ഹിന്ദുവിരുദ്ധതയും ഭീഷണിയും ആകസ്മികമെന്നോ ഒറ്റപ്പെട്ട സംഭവമെന്നോ പറഞ്ഞ് തള്ളാന്‍ ആവുന്നതല്ല.
നേരത്തെ ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് പ്രകടനത്തില്‍ കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും അന്ത്യചടങ്ങുകള്‍ക്കായി അവലും മലരും കുന്തിരിക്കവും വാങ്ങി വെക്കാന്‍ മുന്നറിയിപ്പ് നല്‍കുന്ന മുദ്രാവാക്യവും ഉണ്ടായി. ഒരു പിഞ്ചുകുട്ടിയാണ് ആ മുദ്രാവാക്യം വിളിച്ചതെന്ന് കേരളത്തിലെ പൊതുസമൂഹം ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. 100 ശതമാനം സാക്ഷരതയും ഏറ്റവും കൂടുതല്‍ സ്ത്രീ സാക്ഷരതയും ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരും ഉള്ള കേരളത്തില്‍ ഉയര്‍ന്ന ഈ മൂന്ന് സംഭവങ്ങളും ഇസ്ലാമിക ഭീകരതയുടെ ഘടകങ്ങളോ വശങ്ങളോ ആയി മാത്രമേ കാണാന്‍ കഴിയൂ.
നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ എല്ലാ മതങ്ങളോടും രാഷ്ട്രീയകക്ഷികളോടും പക്ഷഭേദമില്ലാതെ ഒരേ രീതിയില്‍ പെരുമാറാന്‍ ബാധ്യതയുള്ള ആളാണ് എ.എന്‍.ഷംസീര്‍. ഷംസീറിന്റെ പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പഴയ പ്രസംഗങ്ങളുടെ ക്ലിപ്പുകളും മതചിന്തയും ഇസ്ലാമിക ആഭിമുഖ്യവും വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും ഒക്കെ പുറത്തുവന്നു. ഗണപതി ഒരു ‘മിത്ത്’ അഥവാ കെട്ടുകഥയാണെന്നും ഭാരതീയ പാരമ്പര്യം അവകാശപ്പെടുന്ന വിമാനത്തിന്റെയും ശസ്ത്രക്രിയയുടെയും ഒക്കെ ചരിത്രം ശാസ്ത്രീയമല്ല എന്നുമാണ് ജനാബ് ഷംസീര്‍ മൗലവി അവകാശപ്പെട്ടത്. ഹിന്ദുക്കളുടെ ദൈവങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ആരും കൈ വെട്ടാനും കാല് വെട്ടാനും പോവാത്തതുകൊണ്ട് ഷംസീര്‍ സാഹിബിന് ഭയമില്ലാതെ നടക്കാം. ലോകത്തെ ഏറ്റവും പൗരാണിക മതമായ സനാതനധര്‍മ്മം എല്ലാകാലവും ശാസ്ത്രത്തോടൊപ്പമാണ് നടന്നിരുന്നത്. ശാസ്ത്രാധിഷ്ഠിതമല്ലാത്ത ഒന്നും ഹിന്ദു അംഗീകരിച്ചിരുന്നില്ല. ഒരു ശാസ്ത്രജ്ഞനെയും ഹിന്ദുസ്ഥാനില്‍ കണ്ടുപിടുത്തങ്ങളുടെ പേരില്‍ ജയിലില്‍ അടയ്ക്കുകയോ കൊല്ലുകയോ മതപീഡനം നടത്തുകയോ ചെയ്തിട്ടില്ല.
ഭാരതീയ ശാസ്ത്ര ചിന്തയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ മുതല്‍ നിരവധി ഭാരതീയരും വൈദേശികരുമായ പണ്ഡിതന്മാര്‍ എഴുതിയിട്ടുണ്ട്. ആചാര്യ എം.ആര്‍. രാജേഷിന്റെ വേദങ്ങളിലെ ശാസ്ത്രദീപ്തിയും, സി. കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാരതീയ ശാസ്ത്രചിന്തയും മലയാളത്തിലുള്ള ഗ്രന്ഥങ്ങളാണ്. ഇപ്പോഴും ഭൂമി പരന്നതാണെന്നും സൂര്യന്‍ ഭൂമിയെ ചുറ്റുകയാണെന്നും ചന്ദ്രനെ വെട്ടിപ്പിളര്‍ത്തിയതിനു ശേഷം കഷ്ടം തോന്നി വീണ്ടും ഒട്ടിച്ചു എന്നും ഒക്കെയുള്ള ‘ശാസ്ത്രീയ കണ്ടെത്തലുകള്‍’ ഉള്ള ഗ്രന്ഥം മാത്രമാണ് ശരി എന്ന് ശഠിക്കുന്ന ഷംസീര്‍ ഹിന്ദുത്വത്തെയും ഹൈന്ദവശാസ്ത്ര ഗ്രന്ഥങ്ങളെയും പുരാണങ്ങളെയും ഒന്നും അപഗ്രഥിക്കാനും അവഹേളിക്കാനും ഇറങ്ങരുത്.
വൈശേഷിക സൂത്രത്തില്‍ കണാദനാണ് കണം അഥവാ ആറ്റം എന്ന സംഭവം ആദ്യം വിവരിക്കുന്നത്. കണങ്ങളുടെ സ്വഭാവത്തെക്കുറിച്ചും പ്രത്യേകതകളെ കുറിച്ചും അത് വിഭജിക്കുമ്പോള്‍ ഘടന മാറുന്നതിനെ കുറിച്ചും ഒക്കെ കണാദന്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. സാംഖ്യ ദര്‍ശനത്തിലും ശതപഥ ബ്രാഹ്‌മണത്തിലും ഒക്കെ പരമാണുവിന്റെ പൊരുളും അതിന്റെ സംഘാതങ്ങളുടെ പ്രവര്‍ത്തനവും ഒക്കെ വളരെ വിശദമായി തന്നെ പറയുന്നുണ്ട്. ജോണ്‍ നാപ് എന്ന വിഖ്യാതനായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ രേഖപ്പെടുത്തുന്നത് ക്വാണ്ടം ഫിസിക്‌സില്‍ പോലും ഭാരതീയ ഋഷിവര്യന്മാര്‍ എത്തിയതിന് അടുത്തുപോലും ആധുനികശാസ്ത്രം ഇനിയും എത്തിയിട്ടില്ല എന്നാണ്. ദേവീഭാഗവതത്തില്‍ സഗുണവും (രൂപമുള്ളത്) നിര്‍ഗ്ഗുണവും (രൂപമില്ലാത്തത്) ആയ ശക്തിയെ കുറിച്ച് പറയുന്നു. ആധുനിക ശാസ്ത്രത്തില്‍ രൂപമുള്ളതും രൂപമില്ലാത്തതുമായ തന്മാത്രാ ഘടകങ്ങളുടെ പെരുമാറ്റ രീതിയെ കുറിച്ച് വിവരിക്കുന്നത് ഇതിന് അടുത്തുമാത്രമേ എത്തുന്നുള്ളൂ. വീലര്‍ വില്‍ കോക്ക്ഡ് എന്ന അമേരിക്കക്കാരി ഭാരതത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്, ‘പരിപൂര്‍ണ്ണ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള മത ആശയങ്ങള്‍ മാത്രമല്ല, ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടുള്ള, ഉള്‍ക്കൊള്ളുന്ന വേദങ്ങളുടെ നാടാണിത്. റേഡിയം, വൈദ്യുതി, വിമാനം എന്നിവയെല്ലാം വേദസൃഷ്ടാക്കളായ മുനിമാര്‍ക്ക് അറിയാമായിരുന്നു’. ഡോക്ടര്‍ എന്‍ഫീല്‍ഡിങ്ങിന്റെ ‘ഇന്ത്യ ചരിത്ര’ത്തില്‍, പൈഥഗോറസ്, അക്‌സാര്‍ ചെസ്സ്, പൈറോ എന്നിവരും മറ്റു പലരും ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായി രേഖപ്പെടുത്തുന്നു. ഗ്രീക്കുകാരുടെ പ്രകൃതി സംബന്ധമായ സിദ്ധാന്തങ്ങള്‍ പലതും ഇന്ത്യയില്‍ നിന്ന് സമ്പാദിച്ചതാണ്. ലോകത്ത് ആദ്യം വന്‍കടലുകള്‍ താണ്ടിയത് ഇന്ത്യന്‍ വര്‍ഗ്ഗമാണെന്ന് ഡെമോണി ഡി.എസ് രേഖപ്പെടുത്തുന്നു. പ്രാചീന ഭാരതത്തിലെ കപ്പല്‍ നിര്‍മ്മാണശാസ്ത്രം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു എന്ന് സോള്‍വിന്‍സ് എഫ്.ബല്‍ത്താസര്‍ രേഖപ്പെടുത്തുന്നു. ധനുര്‍വേദവും വൈശമ്പായന മഹര്‍ഷിയും യന്ത്രത്തോക്കുകളും റോക്കറ്റുകളും സീസം, സൂര്‍മി തുടങ്ങിയ ആയുധങ്ങളെ കുറിച്ചും വിഷവാതക പ്രയോഗങ്ങളെ കുറിച്ചും പറയുന്നുണ്ട്. ഹൈഡ്രജനും ഓക്‌സിജനും സംയോജിച്ചാണ് ജലമുണ്ടാകുന്നത് തുടങ്ങിയ നൂറുകണക്കിന് ശാസ്ത്ര നേട്ടങ്ങള്‍ ഭാരതത്തിന്റേതായുണ്ട്. ഭൂമിയുടെ ഗോളാകൃതിയെ കുറിച്ച് ‘ചക്രാണാസഃ പരിണാഹം പൃഥിവ്യാഃ’ എന്ന് ഋഗ്വേദത്തില്‍ ഹിരണ്യസ്തൂപന്‍ വിവരിക്കുന്നു. ‘പ്രേക്ഷയിത്വാ ഭൂവോ ഗോളം’ എന്ന് ശ്രീമദ് ഭാഗവതത്തില്‍ വ്യാസനും ‘ഭൂഗോള സര്‍വ്വതോ വൃത്തഃ’ എന്ന ആര്യഭടീയത്തില്‍ ആര്യഭടനും പറഞ്ഞത് നിരവധി സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പാണ്. 1400 വര്‍ഷം മാത്രം പഴക്കമുള്ള ഷംസീറിന്റെ കിത്താബില്‍ ഇപ്പോഴും ഭൂമി പരന്നതാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും മദ്രസകളില്‍ പഠിപ്പിക്കുന്നതും.
ഭൂമിക്കുള്ളിലെ അഗ്നിയെ കുറിച്ച് ‘നാഭിരഗ്നിഃ പൃഥിവ്യാഃ’ എന്ന് ഋഗ്വേദവും ‘അഗ്നിഗര്‍ഭ പൃഥിവീഃ’ എന്ന് ശതപഥ ബ്രാഹ്‌മണവും പറയുന്നു. ഭൂഗുരുത്വാകര്‍ഷണത്തെ കുറിച്ച് ഭാസ്‌കരാചാര്യര്‍ സിദ്ധാന്ത ശിരോമണിയിലെ ഗോളാദ്ധ്യായത്തിലും വളരെ വ്യക്തമായി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ സംബന്ധിച്ച നിരവധി ശാസ്ത്ര തത്വങ്ങള്‍ മഹര്‍ഷീശ്വരന്മാര്‍ വിവരിച്ചിട്ടുണ്ട്. ഭൂമിയുടെ സ്വയം ഭ്രമണം മൂലം സൂര്യന്‍ ഉദിക്കുന്നതായും അസ്തമിക്കുന്നതായും തോന്നുന്നത് മിഥ്യയാണെന്ന് വ്യാസന്‍ ശ്രീമദ് ഭാഗവതത്തില്‍ വിവരിക്കുന്നു. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അകലവും ‘പൈ’യുടെ മൂല്യവും അക്കങ്ങളും മാത്രമല്ല, ബിഗ് ബാങ് തിയറിയും ഒക്കെ ഭാരതത്തില്‍ പിറന്നതാണ്. ഭരദ്വാജന്റെ വ്യോമയാനശാസ്ത്രം വാരണാസിയിലെ ക്ഷേത്രം തകര്‍ത്ത് പള്ളിയാക്കിയ നിര്‍മ്മിതിയില്‍ നിന്നാണ് കണ്ടെത്തിയത്. പ്രാകൃതഭാഷയിലുള്ള ആ ഗ്രന്ഥം ഇന്ന് ബറോഡയിലെ റോയല്‍ ലൈബ്രറിയില്‍ ലഭ്യമാണ്. ഐതരേയാരണ്യകത്തിലും വൈമാനികതത്വം വികസിപ്പിച്ച ഭരദ്വാജനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഋഗ്വേദത്തില്‍ വിമാനം ഉയരത്തിലേക്ക് കുതിക്കുന്നതിന്റെ ശാസ്ത്രീയവശവും ഭോജമഹാരാജന്റെ സമരാങ്കണ സൂത്രധാരം എന്ന ഗ്രന്ഥത്തില്‍ പലതരം വിമാനങ്ങളെ കുറിച്ചും യന്ത്രമനുഷ്യനെ കുറിച്ചും വിവരിക്കുന്നുണ്ട്. ഇതില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് 1895 ല്‍ ശിവകര്‍ ബാപ്പുജി ടോട്പടെ മുംബൈയിലെ ചൗട്ടി ബീച്ചില്‍ 1500 അടിയിലധികം ഉയരത്തില്‍ വിമാനം പറത്തിയത്. 1903 ലാണ് റൈറ്റ് സഹോദരന്മാര്‍ വിമാനം പറത്തിയത്. ചരകസംഹിത ഹൃദയത്തിന്റെ പ്രവര്‍ത്തനം, അതിന്റെ അറകളെ കുറിച്ചും രക്തചംക്രമണത്തിന്റെ പ്രത്യേകതകളെ കുറിച്ചും വിവരിക്കുന്നുണ്ട്. ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടര്‍ ഡോ.എം.എസ്. വല്യത്താന്‍ പരിഭാഷപ്പെടുത്തി. ശസ്ത്രക്രിയാ ഉപകരണങ്ങളെ കുറിച്ചും ശസ്ത്രക്രിയാ രീതികളെ കുറിച്ചും സുശ്രുതന്‍ ആണ് (സുശ്രുത സംഹിത) ആദ്യം രേഖപ്പെടുത്തിയിട്ടുള്ളത്. നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാറ്ററിയും വൈദ്യുതിയും ഉണ്ടാക്കുന്നതിനെ കുറിച്ച് രേഖപ്പെടുത്തിയത് അഗസ്ത്യനാണ്. സിദ്ധവൈദ്യത്തിന്റെ ഉപജ്ഞാതാവും സ്വര്‍ണ്ണം മുതല്‍ രസം വരെയുള്ളവ നീറ്റിയും വാറ്റിയും ഔഷധമാക്കുന്നതിനെ കുറിച്ചും സിദ്ധവൈദ്യത്തില്‍ അഗസ്ത്യന്‍ വിവരിച്ചിട്ടുണ്ട്. ആയുര്‍വേദം, വൃക്ഷായുര്‍വേദം, ഹസ്തി ആയുര്‍വേദം, പതഞ്ജലിയുടെ യോഗശാസ്ത്രം, ഭരതമുനിയുടെ നാട്യശാസ്ത്രം എന്നിവയില്‍ പലതും വിദേശത്തേക്ക് എത്തി. ചരകന്റെയും സുശ്രുതന്റെയും ബൃഹത്തായ ഗ്രന്ഥങ്ങള്‍ ഏഴാം നൂറ്റാണ്ടില്‍ ഖലീഫ അല്‍ മന്‍സൂറിന്റെ കാലത്ത് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. സുശ്രുത സംഹിതയുടെ അറബി പേര് ‘കേലാലെ ഷൗഷൂരേ-അല്‍-ഹിന്ദി’”-tI-em-se- ju-jq-tc-þ-AÂ-þ-ln-µn-‘- (https:-//en.wikisource.org/wiki/Page:Sushru-ta_Samhita_Vol_1.djvu/26) എന്നാണ്. ഇത് ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതാണ് യൂറോപ്യന്‍ ചികിത്സാ സമ്പ്രദായത്തിന്റെ അടിത്തറയെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പുഷ്മാനും ബസ്രോയും വ്യക്തമാക്കുന്നുണ്ട്. അഗ്നി മുതല്‍ കൃഷി വരെ ഭാരതത്തിന്റെ സംഭാവനകളാണ്.
ഇത്രയേറെ വ്യക്തമായ രേഖകളും മാക്‌സ് മുള്ളര്‍ അടക്കമുള്ളവര്‍ പറഞ്ഞതും ഉണ്ടായിട്ടും ഭാരതത്തിലുണ്ടായതെല്ലാം മിത്തും ഷംസീറിന്റെ കാക്കമാര്‍ പറയുന്നതെല്ലാം ശാസ്ത്രസത്യങ്ങളും എന്ന ശാഠ്യം ശങ്കരനാരായണന്‍ തമ്പി മുതലുള്ള പ്രഗത്ഭന്മാര്‍ ഇരുന്ന കസേരയിലിരുന്ന് വേണോ എന്ന് ചിന്തിക്കാനുള്ള വിവേകം ഷംസീറിന് ഇല്ലെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാകേണ്ടതല്ലേ? ഇ.എം.എസ്സിനും പി. ഗോവിന്ദപിള്ളയ്ക്കും ശേഷം പുസ്തകം വായിക്കുന്നവര്‍ സി.പി.എമ്മില്‍ അന്യം നിന്നിരിക്കുകയാണ് എന്നറിയാം. പക്ഷേ, ഷംസീറും റിയാസും ഒക്കെ പ്രതിനിധാനം ചെയ്യുന്ന ജിഹാദി ഭീകരത ഗണപതിയെയും ഹിന്ദുത്വത്തെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തിട്ട് അത് ശരിയായില്ലെന്ന് പറയാനുള്ള തന്റേടം പോലും ഇല്ലാത്ത ഹിന്ദു സഖാക്കളെ കുറിച്ച് സഹതപിക്കുക മാത്രമേ നിവൃത്തിയുള്ളൂ. ഇസ്ലാമിക ഭീകരത സി.പി.എമ്മില്‍ എത്രമാത്രം ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്.
ഷംസീറിന്റെ ഹിന്ദു അവഹേളനത്തിനു പിന്നാലെയാണ് മുഹമ്മദ് റിയാസിന്റെ പോസ്റ്റ് വന്നത്. ബലാത്സംഗം രാഷ്ട്രീയ ആയുധമാക്കണമെന്ന് ‘ഭാരതത്തിന്റെ ആറു സുവര്‍ണ്ണ കാലഘട്ടങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ സവര്‍ക്കര്‍ പറഞ്ഞു എന്നാണ് റിയാസ് പോസ്റ്റിട്ടത്. പുസ്തകം വായിച്ചവര്‍ പുസ്തകത്തിന്റെ പകര്‍പ്പടക്കം പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ റിയാസിനെ പൊളിച്ചടുക്കി. റിയാസും ഷംസീറും പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിക ജിഹാദി ഭീകരതയെ തന്നെയാണ്. ഇതുതന്നെയാണ് മുസ്ലീംലീഗും പ്രതിനിധാനം ചെയ്യുന്നത്. നേരത്തെ ഒരു പ്രസംഗത്തില്‍ ലീഗ് നേതാവ് കെ എം.ഷാജി പറയുകയുണ്ടായി, പോപ്പുലര്‍ഫ്രണ്ട് അമിതവേഗത്തില്‍ പോയി അപകടം സൃഷ്ടിക്കുകയാണ്. ഞങ്ങളും അതേ ലക്ഷ്യത്തിലേക്കു തന്നെയാണ്. പക്ഷേ, നിയമാനുസൃതമാണ് മുന്നോട്ടു പോകുന്നതെന്ന്. അപ്പോഴാണ് ഈ ലക്ഷ്യം ഏതാണെന്ന സംശയം ഉയര്‍ന്നത്. ലക്ഷ്യം ഇന്ത്യയുടെ ഇസ്ലാമികവത്കരണമാണ്. 1905 ല്‍ ഇന്ത്യ വിഭജിക്കാന്‍ വേണ്ടി രൂപംകൊണ്ട അതേ മുസ്ലീംലീഗ് തന്നെയാണ് ഇപ്പോഴത്തെ ലീഗും. ലീഗും പോപ്പുലര്‍ഫ്രണ്ടും ഒക്കെതന്നെ ജിഹാദി ഭീകരതയുടെ വ്യത്യസ്ത മുഖങ്ങളാണ്. ഹിന്ദുക്കളെ ക്ഷേത്രങ്ങളില്‍ പച്ചക്ക് കത്തിക്കുമെന്നാണ് ബാപ്പയുടെ ബാപ്പ പേടിച്ചു മതം മാറിയ കോയയുടെ പിന്മുറക്കാരന്‍ അന്ന് ഭയക്കാത്ത ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് മേത്തന്‍മണി എന്ന സംഭവമുണ്ട്. പണ്ട് പത്മനാഭന്റെ കൊടിമരത്തില്‍ കുതിരയെ കെട്ടും എന്നുപറഞ്ഞ ടിപ്പു സൂല്‍ത്താനെ പരിഹസിക്കാന്‍ ഉണ്ടാക്കിയതാണത്. ടിപ്പുവിന്റെ കാലില്‍ വെട്ടുകിട്ടി ഞൊണ്ടി ഓടിയാണ് അന്ന് പോയത്. 1921 ലെ പരാധീന ഹിന്ദുത്വമല്ല ഇന്നത്തേത്. സൗമനസ്യവും സര്‍വ്വധര്‍മ്മ സമഭാവനയും ഹിന്ദുവിന്റെ പ്രത്യേകതയാണ്. പക്ഷേ, കുതിര കേറാന്‍ വന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും മനസ്സിലാകാത്ത സമൂഹം ഹിന്ദുക്കളുടേതാണ്. ജാതിയുടെ പേരില്‍ വിഘടിച്ച് ഇടതിനും വലതിനുമൊപ്പം അടിമപ്പണി ചെയ്യുന്ന ഹിന്ദുവിന് വരാന്‍ പോകുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആഴം ഇനിയും മനസ്സിലായിട്ടില്ല. മതം മാറുക, ഓടിപ്പോവുക അല്ലെങ്കില്‍ മരണം വരിക്കുക എന്ന 1990 ല്‍ ജമ്മുകാശ്മീരിലെ ഇസ്ലാമിക ഭീകരര്‍ പള്ളികളിലെ മൈക്ക് വഴി വിളിച്ചു പറഞ്ഞ് നടത്തിയ ഹിന്ദു വംശഹത്യയുടെ ചിത്രം അടുത്തിടെയായിട്ടു പോലും കേരളത്തിലെ ഹിന്ദുക്കള്‍ക്ക് മനസ്സിലാകുന്നില്ല. ഇപ്പോള്‍ തന്നെ നോമ്പുകാലത്ത് മലപ്പുറത്ത് ഹോട്ടല്‍ തുറക്കാന്‍ സമ്മതിക്കാത്തതും ശബരിമലക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്നത് തടയുന്നതും സിനിമാ തീയേറ്ററുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും തീവെയ്ക്കുന്നതും താലിബാനിസമാണെന്ന് മനസ്സിലാക്കാനുള്ള വിവേകം ഇനിയും കേരളത്തിലെ ഹിന്ദുവിന് ഉണ്ടായിട്ടില്ല. ലൗജിഹാദും ലാന്റ് ജിഹാദും ഫുഡ് ജിഹാദും പത്തിവിടര്‍ത്തുന്നതും ഹിന്ദു അറിയുന്നില്ല. സര്‍വ്വമത സമന്വയത്തിന്റെ പ്രവാചകനായ ചേകന്നൂര്‍ മൗലവിയെ വകവരുത്തിയവര്‍ ഇന്നും വിഹരിക്കുകയാണ്. റിയാസും ഷംസീറും ഒറ്റപ്പെട്ട പ്രതിഭാസങ്ങളല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലൂടെയും കോണ്‍ഗ്രസ്സിലൂടെയും ലീഗിലൂടെയും ഒക്കെ അവര്‍ തന്നെയാണ് വരുന്നത്. എല്ലാവരും ഇസ്ലാമിക ഭീകരതയ്ക്ക് അടിമപ്പെട്ടവരോ അവരുടെ പിണിയാളുകളോ ആണ്. അവരാണ് ഹിന്ദുത്വത്തെ മാത്രമല്ല, ഇതര മതസ്ഥരെ പരിഹസിക്കുന്നതും അവഹേളിക്കുന്നതും. അവര്‍ക്ക് വോട്ടു കുത്താന്‍ ബലിയാടുകളെ പോലെ പോകുന്ന സമൂഹം ഇനിയെങ്കിലും ഇത് തിരിച്ചറിയണം.