Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മതപരിവര്‍ത്തനത്തിന് എതിരായ പടച്ചട്ട (സാംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള സനാതനധര്‍മ്മത്തിന്റെ നിലപാട് 2)

ഡോ.ആര്‍.രാമന്‍ നായര്‍

Print Edition: 14 July 2023

ക്രിസ്ത്യന്‍ മിഷണറിമാരും തദ്ദേശീയരായ ഉപദേശികളും ഹിന്ദുമതാചാരങ്ങളെയും ഉത്സവങ്ങളെയും പരിഹസിച്ചുകൊണ്ട് കവലകള്‍ തോറും പ്രസംഗങ്ങള്‍ നടത്തുകയും ഹിന്ദുമതവും വിശ്വാസങ്ങളും സത്യദൈവവിരുദ്ധമാണെന്നും പാപമാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ക്രിസ്തുമതം സ്വീകരിക്കുകയാണ് മോക്ഷം ലഭിക്കാനുള്ള ഏക മാര്‍ഗം എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് പ്രകോപനപരമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്ത അക്കാലത്ത് അതിലെ സത്യാവസ്ഥ ഹിന്ദുക്കളെ ബോധ്യപ്പെടുത്താനായി കാളിയങ്കല്‍ നീലകണ്ഠപ്പിള്ള, കരുവ കൃഷ്ണന്‍ ആശാന്‍ തുടങ്ങിയവര്‍ക്ക് വേണ്ടി എഴുതിത്തയ്യാറാക്കിയ പ്രഭാഷണപരമ്പരയില്‍ നിന്നാണ് 1889-ല്‍ ക്രിസ്തുമത നിരൂപണം നിര്‍മ്മിക്കുന്നത്. ഹിന്ദുമത തത്ത്വങ്ങളെ അധിക്ഷേപിക്കുന്ന കവലപ്രസംഗക്കാര്‍ക്കു യുക്തിപൂര്‍വ്വം മറുപടി നല്‍കുന്ന വിധത്തില്‍ കൃത്യനിമിത്തം, ഉപാദാനം, ആദിസൃഷ്ടി, ദുര്‍ഗുണം, പശുപ്രകരണം, മൃഗാദി, പാശപ്രകരണം, ഗതിപ്രകരണം, നിരയം, മുക്തി എന്നീ ശീര്‍ഷകങ്ങളില്‍ പത്തുപ്രസംഗങ്ങളും ക്രിസ്തുമതത്തിലെ അടിസ്ഥാനതത്ത്വങ്ങളെ വിശകലനം ചെയ്യുന്ന ക്രിസ്തുചരിതം, നിഗ്രഹാനുഗ്രഹം, പവിത്രാത്മചരിത്രം, ത്രേകത്വം, മത പ്രചാരണത്തിനുവേണ്ടിയുള്ള കൂട്ടക്കൊലകള്‍ തുടങ്ങിയ പ്രസംഗങ്ങളും സ്വാമി തയ്യാറാക്കിയിരുന്നു. 1887-88 വര്‍ഷങ്ങളില്‍ നീലകണ്ഠപിള്ളയും കേശവന്‍ ആശാനും കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്തു ക്രിസ്തുമതപ്രചാരണം നടക്കുന്ന സ്ഥലങ്ങളിലൊക്കെ ഈ പ്രസംഗങ്ങള്‍ നടത്തുകയുണ്ടായി.

ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ കഴിഞ്ഞു തൊട്ടടുത്ത വര്‍ഷമാണ് ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതനിരൂപണം ഗ്രന്ഥരൂപത്തില്‍ ലഭ്യമാകുന്നത്. അതേ വര്‍ഷം തന്നെയാണ് സത്യവേദപുസ്തകം മലയാളത്തില്‍ പ്രസിദ്ധീകൃതമാകുന്നതും. ക്രിസ്തുമതസാരം കയ്യെഴുത്തു പ്രതികളുടെ കോപ്പികളായി സ്വാമികളുടെ ഹിന്ദു, ക്രിസ്ത്യന്‍ സുഹൃത്തുക്കളുടെ ഇടയില്‍ അതിന് ഏറെ നാളുകള്‍ക്ക് മുമ്പ് തന്നെ ലഭ്യമായിരുന്നു.

അരുവിപ്പുറത്തെ ശിവലിംഗപ്രതിഷ്ഠ

മതനവീകരണത്തിനുള്ള പ്രചോദനം
ഈ പ്രസംഗങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായി കേരളത്തിലെ മിക്ക സമുദായങ്ങളും തങ്ങളുടെ ജീവിതശൈലി സ്വയം വിലയിരുത്തുകയും സമുദായത്തിനുള്ളില്‍ നിന്നുകൊണ്ടു തന്നെ നിരവധി പരിഷ്‌കരണങ്ങള്‍ക്കു തയ്യാറെടുക്കുകയും ചെയ്തു. സ്വന്തം സമുദായാചാരങ്ങളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ ഉത്പതിഷ്ണുക്കള്‍ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതനിരൂപണം വിപുലമായി വിതരണം ചെയ്യപ്പെടുകയും മതവിശ്വസങ്ങളെയും ആചാരങ്ങളെയും വേണ്ട പരിഷ്‌കരണങ്ങളെയും കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കാന്‍ ക്രിസ്ത്യാനികള്‍ക്കെന്ന പോലെ ഹിന്ദുക്കള്‍ക്കും പ്രേരണയാവുകയും ചെയ്തു.

ക്രിസ്തുമതസാരം, ക്രിസ്തുമതനിരൂപണം എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങളാണ് ഈ പ്രത്യേക ആവശ്യങ്ങള്‍ക്കായി സ്വാമികള്‍ രചിച്ചിട്ടുള്ളത്. പഴയനിയമം, പുതിയനിയമം എന്നിങ്ങനെ രണ്ടുഭാഗങ്ങളുള്ള ബൈബിളിനെ വിശകലനം ചെയ്യുകയാണ് ക്രിസ്തുമതസാരം എന്ന പ്രബന്ധം. ദൈവത്തിന്റെ രൂപത്തെക്കുറിച്ചും പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവയെക്കുറിച്ചും ക്രിസ്തുമതസാരം പ്രതിപാദിക്കുന്നു. ഇതാണ് ക്രൈസ്തവദൈവസങ്കല്പത്തിന്റെ അടിസ്ഥാനം (ഷിജു, 2022). ബൈബിള്‍ കേരളത്തില്‍ സാധാരണക്കാര്‍ക്കും ഉപദേശികള്‍ക്കും വരെ ലഭ്യമല്ലാതിരുന്ന 1880 കളില്‍ ഇത് നിരവധി പേര്‍ പകര്‍ത്തിയെഴുതുകയും പഠിക്കുകയും ചെയ്തു. ക്രിസ്തുമത പുരോഹിതരും സ്വാമികളുടെ ഈ ശ്രമത്തെ മുക്തകണ്ഠം പ്രകീര്‍ത്തിച്ചിട്ടുണ്ട്.

മതപരിവര്‍ത്തനത്തിനു സഹായകമായ സാമൂഹ്യ വ്യവസ്ഥ
പത്തൊമ്പതാം ശതകത്തിനൊടുവില്‍ കേരളത്തില്‍ വ്യാപകമായി നടന്ന ക്രിസ്തുമത പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ വേണം ക്രിസ്തുമതനിരൂപണത്തെ വിലയിരുത്തേണ്ടത് (കുമാര്‍, 2022). അക്കാലത്തു കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും ദാരിദ്ര്യവും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് മതപരിവര്‍ത്തനം നടത്താന്‍ അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊടുത്തിരുന്നു. ആദ്യം ഇരകളുടെ ജീവിതസാഹചര്യങ്ങള്‍ മാറ്റിയെടുക്കുക, ഭക്ഷണം നല്‍കുക, സമൂഹത്തില്‍ തുല്യത ലഭിച്ചു എന്ന ബോധമുണ്ടാക്കുക, ഹിന്ദുസംസ്‌കാരവും വിശ്വാസങ്ങളും അപരിഷ്‌കൃതവും അന്ധവുമാണെന്നു ധരിപ്പിക്കുക, തങ്ങളുടെ മതമാണ് ഒരേയൊരു മോക്ഷമാര്‍ഗ്ഗം എന്ന് വിശ്വസിപ്പിക്കുക, ആ മതത്തിലേക്ക് ചേര്‍ക്കുക ഇതായിരുന്നു പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ നയം. അച്ചടി, ഗദ്യഭാഷ എന്നീ മേഖലകളിലെ ക്രിസ്ത്യന്‍ പാതിരിമാര്‍ കേരള നവോത്ഥാനത്തിനു നല്‍കിയ സംഭാവനകള്‍ നിഷേധിക്കാന്‍ കഴിയില്ല. മുന്‍പു പോര്‍ച്ചുഗീസ് മിഷണറിമാര്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ നടത്തിയ ക്രൂരമായ പീഡനങ്ങളും മറ്റും വച്ച് നോക്കിയാല്‍ പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ കേരളത്തിലെ അടിസ്ഥാനജനവിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു എന്നത് സത്യമാണ്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യവും ആത്യന്തിക ലക്ഷ്യവും തങ്ങള്‍ നല്‍കിയ സൗജന്യങ്ങളുടെ ഉപഭോക്താക്കളെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തിപ്പിക്കുക എന്നത് തന്നെയായിരുന്നു. എങ്കിലും മനുഷ്യാവകാശം സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളും വ്യക്തി എന്ന നിലയില്‍ മനുഷ്യനെ സമഭാവനയോടെ കാണാനുള്ള മനോഭാവവും കേരളത്തിലെ ആദ്ധ്യാത്മികാചാര്യന്മാരുടേതെന്ന പോലെ മിഷണറി പ്രവര്‍ത്തനത്തിന്റെയും ഗുണപരമായ സ്വഭാവം തന്നെയായിരുന്നു. സ്ത്രീ, പുരുഷ, ജാതി, മതഭേദമെന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന അവരുടെയൊക്കെ ലക്ഷ്യം കേരളസമൂഹത്തെ അസാധാരണമാംവിധം മുന്നോട്ടു നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോട് കൂട്ടിവായിക്കേണ്ട ക്രിസ്തുമത പരിവര്‍ത്തനത്തിന്റെ പേരില്‍ സ്വത്വം നഷ്ടപ്പെട്ട പൊയ്കയില്‍ കുമാരഗുരുദേവന്‍, കൊച്ചിരാജവംശത്തിലെ യാക്കോബ് രാമവര്‍മന്‍ തുടങ്ങിയവരുടെ ജീവിതവും നാം പരിഗണിക്കേണ്ടതുണ്ട്. വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ഓരോ മിഷണറിയും കേരളത്തിലേക്കു കപ്പല്‍ കയറിയതെന്ന് അവരുടെ ഡയറിക്കുറിപ്പുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പരിവര്‍ത്തനം ചെയ്തു കിട്ടിയ പ്രധാന വ്യക്തികള്‍ അവരുടെ കരുക്കള്‍ മാത്രമായിരുന്നു.

മനുഷ്യകേന്ദ്രീകൃത മതങ്ങള്‍
പൊതുവായ ചില സവിശേഷതകളുള്ളവയാണ് സെമറ്റിക് മതങ്ങള്‍. ഏക ദൈവവിശ്വാസികളായ യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങള്‍ അവരുടെ പ്രവാചകരുടെതെന്നു പറയപ്പെടുന്ന ഉദ്‌ബോധനങ്ങളില്‍ നിന്ന് അണുവിട തെറ്റാതെ വിശ്വാസം സംരക്ഷിച്ചുപോരുന്നവരാണ്. തങ്ങളുടെ മതത്തിലേക്കു വരുകയെന്നതാണ് ഒരൊറ്റ രക്ഷാമാര്‍ഗ്ഗമെന്ന് ഈ മതങ്ങളില്‍പ്പെട്ടവര്‍ ഉറച്ചുവിശ്വസിക്കുന്നു. തങ്ങളുടെ മതത്തിനു പുറത്തുള്ളവര്‍ പാപികളോ കാഫിറുകളോ ഒക്കെയാണെന്നാണ് ഇവരുടെ വിശ്വാസം. അതിലുപരി ഈ മതങ്ങളുടെ ഏറ്റവും വലിയ പരിമിതിയായി എടുത്തുപറയേണ്ടത് അവയുടെ മനുഷ്യകേന്ദ്രീകൃതസ്വഭാവമാണ്. മനുഷ്യനു മാത്രമേ വിവേകശേഷിയും ആത്മാവുമുള്ളൂവെന്ന വികലമായ ധാരണയാണ് ഈ മതങ്ങള്‍ക്കുള്ളത്. ശാസ്ത്രലോകത്തെ പില്‍ക്കാലഗവേഷണങ്ങള്‍ ജന്തുസസ്യ വര്‍ഗങ്ങളുടെ പ്രതികരണത്തെക്കുറിച്ചു വ്യക്തമായ അറിവുകള്‍ നല്‍കിയിട്ടുണ്ട്. പ്രാചീന റെഡ് ഇന്ത്യന്‍ (സൗത്ത് അമേരിക്കന്‍) ദര്‍ശനങ്ങളും ഭാരതീയ ദര്‍ശനവും ആധുനിക പരിസ്ഥിതിശാസ്ത്രവും ഒക്കെ മനുഷ്യകേന്ദ്രീകൃത പ്രകൃതിവ്യാഖ്യാനങ്ങളെ പാടെ നിരാകരിക്കുകയും ഇതരജീവിവര്‍ഗങ്ങള്‍ക്കും മനുഷ്യനു തുല്യമായ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ നിന്നു നോക്കുമ്പോള്‍ സെമിറ്റിക് മതങ്ങളുടെ പ്രപഞ്ചവ്യാഖ്യാനങ്ങള്‍ പലതും അപൂര്‍ണ്ണമാണെന്നു തെളിയും. ഏഷ്യയില്‍ത്തന്നെയുണ്ടായ ഇതരമതങ്ങളായ ബുദ്ധമതവും ജൈനമതവും മനുഷ്യേതര ജീവിവര്‍ഗങ്ങളെയും സസ്യജാലങ്ങളെയും പരിസ്ഥിതിയെയും പരിഗണിച്ചുകൊണ്ടായിരുന്നു നിലകൊണ്ടത്. ഒരു വ്യവസ്ഥാപിത മതചട്ടക്കൂടിലല്ലെങ്കിലും ഹിന്ദുമതവും പ്രകൃത്യാരാധനയുള്‍പ്പെടെയുള്ള പ്രാപഞ്ചികബോധത്തെ പിന്തുടരുന്നതാണ്. പ്രകൃതി, ഭൂമി, മനുഷ്യന്‍, ഇതരജന്തുജാലങ്ങള്‍ എന്നിവയ്ക്കു തുല്യപ്രാധാന്യം നല്കിയുള്ള ഒരു ആരാധനാസമ്പ്രദായം വേദകാലഘട്ടം മുതല്‍ ഭാരതത്തില്‍ നിലനിന്നിരുന്നു.

ധൈഷണിക, താര്‍ക്കിക വ്യവഹാരങ്ങളിലുടെ മതപരിവര്‍ത്തനം
ബുദ്ധജൈനമതങ്ങള്‍ വിവിധകാലഘട്ടങ്ങളില്‍ അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു പ്രചരിച്ചുവെങ്കിലും പ്രലോഭനങ്ങളിലൂടെയോ തെറ്റിദ്ധരിപ്പിക്കലുകളിലൂടെയോ, നിര്‍ബന്ധിതമായോ മതപരിവര്‍ത്തനങ്ങള്‍ നടത്തിയതായോ അതു സമൂഹത്തില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയതോ ഉള്ള ചരിത്രരേഖകളില്ല. ശ്രീശങ്കരന്റെ അദ്വൈതദര്‍ശനവും തുടര്‍ന്നുള്ള ഹിന്ദുമതത്തിന്റെ വ്യാപനവുംപോലും ധൈഷണിക, താര്‍ക്കിക വ്യവഹാരങ്ങളിലുടെയാണ് പരിവര്‍ത്തനം സാദ്ധ്യമാക്കിയത്. കൊളോണിയല്‍ മതപരിവര്‍ത്തനത്തിന്റെ കഥ അങ്ങനെയല്ല. അതിനു പിന്നില്‍ ചൂഷണവും സ്ഥാപിതതാത്പര്യങ്ങളും പ്രകടമായിരുന്നു (ശ്രീകുമാര്‍, 2022). സെമറ്റിക് മതങ്ങള്‍ ഒരേ ധാരയില്‍ നിന്നുണ്ടായവയാണെങ്കിലും അവ തമ്മിലുള്ള വൈരുധ്യങ്ങള്‍ ഒട്ടേറെ രക്തച്ചൊരിച്ചിലുകള്‍ക്കും യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമായി. ഒരു മതത്തില്‍ത്തന്നെയുള്ള അവാന്തരവിഭാഗങ്ങള്‍ക്കിടയിലെ സ്പര്‍ദ്ധ ഇന്നും നിരവധി രാജ്യങ്ങളില്‍ രക്തച്ചൊരിച്ചിലുകള്‍ക്കു കാരണമാകുന്നുണ്ട്.

ഹിന്ദുമതം: സര്‍വ സ്വതന്ത്രമായ ഒരേ ഒരു മതം
നിര്‍മമനും നിരാമയനും നിര്‍ഗുണനുമായ പരബ്രഹ്‌മത്തെ സച്ചിദാനന്ദ രൂപമായി വിവരിക്കുന്ന ഭാരതീയ ദര്‍ശനം ആസ്തിക നാസ്തിക ചിന്തകള്‍ക്കൊക്കെ ഒരുപോലെ ഇടം നല്കുന്നുണ്ട് (ബെറ്റിമോള്‍, 2022). എല്ലാ മതങ്ങളെയും ദര്‍ശനങ്ങളെയും സമഭാവനയോടും തുല്യതയോടും കണ്ടിരുന്ന ഹൈന്ദവസമൂഹത്തില്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതപ്രചാരണം സൃഷ്ടിച്ച അസ്വാരസ്യങ്ങളില്‍നിന്നാണ് ക്രിസ്തുമതനിരൂപണം ഉണ്ടാകുന്നത്. മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും കാണുന്ന കഥകളും സംഭവങ്ങളും കേവലയുക്തികൊണ്ടു വിശദീകരിച്ചാല്‍ അവ അസംബന്ധങ്ങളായിരിക്കും. അവയെ തത്ത്വങ്ങളായി മാത്രമാണു കാണേണ്ടത്. ഇസ്ലാമിക, ക്രൈസ്തവ, ഹൈന്ദവ മത ഗ്രന്ഥങ്ങളിലൊക്കെ കാണുന്ന പല കഥകളും ഇത്തരത്തിലുള്ളതാണ്. പ്രാചീന ദാര്‍ശനിക, ശാസ്ത്ര ഗ്രന്ഥങ്ങളാണ് ഇതിനൊരപവാദമായിട്ടുള്ളത്. ഏകദൈവ വിശ്വാസമോ മുക്തിക്ക് ഒറ്റ മാര്‍ഗ്ഗം മാത്രമോ ഹിന്ദുമതം ഒരിക്കലും നിര്‍ദ്ദേശിക്കുന്നില്ല. ആരാധനയിലും ഭക്തിയിലും വിശ്വാസത്തിലും ഹിന്ദുമതത്തിന്റെ അത്ര സ്വതന്ത്രമായ ഒരു മതവും ലോകത്തൊരിടത്തുമില്ല. ഇപ്രകാരമുള്ള ഒരു സമൂഹത്തിലേക്ക് ഏകദൈവവിശ്വാസത്തെ ബോധപൂര്‍വ്വം കടത്തിവിടുകയും കാലങ്ങളായി പിന്തുടര്‍ന്നുപോന്ന വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണെന്നു പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടാണ് ക്രിസ്ത്യന്‍ മതപരിവര്‍ത്തനം ഇവിടെ ശക്തിപ്രാപിച്ചു തുടങ്ങിയത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണു ബൈബിളിനെ മുന്‍നിര്‍ത്തി ക്രിസ്തുമതത്തെ നിരൂപണം ചെയ്യാന്‍ ചട്ടമ്പിസ്വാമികള്‍ ഇറങ്ങിപ്പുറപ്പെടുന്നത്. ക്രിസ്ത്യന്‍ പാതിരിമാരുടെ എല്ലാ വിമര്‍ശനങ്ങള്‍ക്കും അതേ നാണയത്തില്‍ മറുപടി കൊടുക്കുകയെന്നതാണ് ക്രിസ്തു മത നിരൂപണത്തിന്റെ ഉദ്ദേശ്യം.
(തുടരും)

 

Tags: Chattampi Swamikalസാംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള സനാതനധര്‍മ്മത്തിന്റെ നിലപാട്
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies