ഒരു സിനിമയുടെ ട്രെയ്‌ലര്‍ കാണുമ്പോഴേയ്ക്കും ആടിയുലഞ്ഞു പോകുന്നതാണ് കേരളത്തിന്റെ ‘മതേതര’ മനസ്സ്. സുജാത സൂഫിയില്‍ മയങ്ങി തലയില്‍ തട്ടമിടാന്‍ പോകുന്ന കഥ സിനിമയാകാന്‍ ഈ ‘മതേതര’ മനസ് കേള്‍മയിരണിയും. ഇതേ സുജാതയേയും കൊണ്ട് സൂഫി സിറിയയില്‍ ആടുമേയ്ക്കാന്‍ പോകുകയും അവിടെ ജിഹാദിസത്തിന്റെ ഇരയായി നരകജീവിതം നയിക്കുകയും ചെയ്യുന്നു എന്ന ഭയാശങ്കയാല്‍ അവര്‍ അസ്വസ്ഥരാകും. ഇയ്യിടെയായി ഇത്തരം അസ്വസ്ഥതയുടെ ജ്വരം കൂടിക്കൂടിവരികയാണ്. പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ പ്രദര്‍ശനം മുടക്കാന്‍ അവര്‍ പരിശ്രമിച്ചു. ലൗജിഹാദിന്റെ ഇരകളെ സംബന്ധിച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ കേരള മണ്ണില്‍ കാണിക്കാനേ പാടില്ല എന്ന ഫത്വ അവരില്‍ നിന്നും പുറത്തു വന്നു തുടങ്ങിയിരിക്കുന്നു.
പ്രണയക്കെണിയില്‍ വീഴ്ത്തി സിറിയയിലെ ദുരന്ത ജീവിതത്തിലേയ്ക്ക് എത്തിപ്പെട്ട പെണ്‍കുട്ടിയുടെ ഹൃദയസ്പൃക്കായ ജീവിതമാണ് ‘കേരള സ്റ്റോറി’യില്‍ ഉള്ളത്. അത് കേരളത്തെ അപമാനിക്കലാണ് എന്നാണ് ഡിഫി നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ലീഗുകാരും ചില മുസ്ലിം സംഘടനകളും പറയുന്നത്. ലൗജിഹാദിന്റെ ഇരയായി അഫ്ഘാനിസ്ഥാനിലെ ജയിലില്‍ നരകം തിന്നു കഴിയുന്ന നിമിഷ ഫാത്തിമയുടെ കഥയും അവളുടെ അമ്മയുടെ കണ്ണീരും കേരളത്തിന് അപമാനമല്ലേ ‘മതേതര’ന്മാരേ? അധികാരവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ലൗ ജിഹാദ് ഇല്ല എന്നു വിധിയെഴുതിയവര്‍ക്ക് ഈ സിനിമയെ എങ്ങനെ സഹിക്കാനാകും? ഈ സിനിമ ജനമനസ്സിനെ സ്വാധീനിച്ചാല്‍ പിന്നെ ഇസ്ലാമിസ്റ്റുകള്‍ക്ക് വിടുപണിചെയ്യുന്നത് അവസാനിപ്പിക്കേണ്ടിവരില്ലേ?
Comments