ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നു. രണ്ടു സംസ്ഥാനങ്ങളില്‍ ഭരണ തുടര്‍ച്ച. ക്രിസ്ത്യന്‍ ന്യൂനപക്ഷം ബി.ജെ.പി.ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലും ഈ മാറ്റം വരുമെന്നും ബി.ജെ.പി അധികാരത്തില്‍ എത്തുമെന്നും അദ്ദേഹത്തിന്റെ പ്രവചനം. ഇതൊക്കെ കണ്ടും കേട്ടും ചിലര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ബി.ജെ.പിക്കൊപ്പമല്ല ക്രിസ്ത്യാനികള്‍ എന്ന് ആരെക്കൊണ്ടെങ്കിലും പറയിക്കണ്ടേ. രാഷ്ട്രീയക്കാര്‍ പറഞ്ഞാല്‍ ആരു വിശ്വസിക്കാന്‍. സാംസ്‌കാരിക നായകന്മാര്‍ ഓട്ടമുക്കാലിനേക്കാള്‍ മോശം. പള്ളി മേധാവികള്‍ പഴയ പോലെ തെരുവിലിറങ്ങാന്‍ തയ്യാറല്ല. പിന്നെ ആകെയുള്ളത് സര്‍വ്വീസിലിരിക്കെ കോണ്‍ഗ്രസിന്റെ ഔദാര്യം പറ്റി വിരമിച്ച് ചൊറിയും കുത്തി വീട്ടിലിരിക്കുന്ന വിമുക്ത സിവില്‍ സര്‍വീസുകാരാണ്. മോദി ഭരണത്തിലെ പല കാര്യങ്ങളും അവര്‍ക്ക് രുചിക്കുന്നില്ല.
അപ്പോഴാണ് ഡീന്‍ കുര്യാക്കോസും മറ്റും കയ്യൊപ്പു ചാര്‍ത്താന്‍ ഒരു കടലാസ് കൊടുക്കുന്നത്. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. ബി.ജെ. പിയുടെയും ആര്‍.എസ്.എസ്സിന്റെയും പരോക്ഷ പിന്തുണ അക്രമികള്‍ക്ക് ഉണ്ടെന്നാണ് തിമിരം ബാധിച്ച കണ്ണുകള്‍ കൊണ്ട് അവര്‍ക്ക് കാണാനായത്. ബി.ജെ.പി നേതാക്കള്‍ ഒരു വാക്കു പറഞ്ഞാല്‍ അക്രമം അവസാനിക്കുമെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഈ കത്തിനു പിന്നിലാരെന്ന് തിരിച്ചറിയാന്‍ സാമാന്യ ബുദ്ധി മതി. തങ്ങളാണ് ക്രിസ്ത്യന്‍ വോട്ടിന്റെ മൊത്തക്കച്ചവടക്കാര്‍ എന്നു ധരിച്ചിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ കളത്തില്‍ നിന്ന് ക്രിസ്ത്യന്‍ സമൂഹം ചോര്‍ന്ന് ബി.ജെ.പി കളത്തിലേക്ക് കുത്തിയൊലിക്കുന്നത് തടയാന്‍ സിവില്‍ സര്‍വ്വീസ് വൃദ്ധന്മാര്‍ കയ്യൊപ്പു കൊണ്ട് തടയണ കെട്ടുകയാണ്.
Comments