Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ആര്‍എസ്എസ്സും പൂര്‍ണ്ണ സ്വാതന്ത്ര്യവും (റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും തുടര്‍ച്ച )

ഡോ.ശ്രീരംഗ് ഗോഡ്‌ബൊളെ

Print Edition: 27 January 2023

നിരവധി വര്‍ഷങ്ങളിലെ അപേക്ഷകള്‍ക്കും നിവേദനങ്ങള്‍ക്കും ഡൊമിനിയന്‍ പദവി എന്ന ആശയം കൊണ്ടുള്ള കളികള്‍ക്കും ശേഷം, ഒടുവില്‍ 1929 ഡിസംബറിലെ ലാഹോര്‍ സമ്മേളനത്തില്‍ വെച്ച് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നു. 1930 ജനുവരി 26 പൂര്‍ണ്ണ സ്വരാജ് ദിനമായി (പൂര്‍ണ്ണമായ സ്വയംഭരണ ദിനം) ആചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഈ ലക്ഷ്യത്തിനു വേണ്ടി നിലകൊണ്ട മുഴുവന്‍ ദേശസ്‌നേഹികള്‍ക്കും സന്തോഷം നല്‍കുന്നതായിരുന്നു ഈ വാര്‍ത്ത. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറും ഇത്തരം ഒരു ദേശസ്‌നേഹിയായിരുന്നു.

ആദ്യത്തെ ഇടപെടല്‍
പൊതുപ്രവര്‍ത്തനത്തിന്റെ ആരംഭം മുതല്‍ തന്നെ ഡോ.ഹെഡ്‌ഗേവാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത വക്താവായിരുന്നു. വിപ്ലവകാരികളുടെ പാതയില്‍ നിന്നു വിട്ട് ഹിന്ദു മഹാസഭയിലും കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ച ശേഷം ഹിന്ദു ഏകീകരണത്തിലൂടെ രാഷ്ട്ര പുനര്‍ നിര്‍മ്മാണം നടത്താനാണ് അദ്ദേഹം തീരുമാനിച്ചത്. ഈ ലക്ഷ്യത്തോടെ 1925 ല്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിനു തുടക്കം കുറിച്ചു. ഒടുവില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണ സ്വാതന്ത്ര്യം ലക്ഷ്യമായി സ്വീകരിച്ചത് അദ്ദേഹത്തെ വളരെയധികം സന്തോഷിപ്പിച്ചു. സംഘടനാപരമായ അഹംബോധം മാറ്റിവെച്ച് വ്യക്തിപരമായ നിലയില്‍ സംഘ സ്വയംസേവകര്‍ രാഷ്ട്ര കാര്യങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഹിന്ദു സമൂഹത്തിന്റെ സംഘടനയായിട്ടാണ്, അതിനുള്ളിലെ ഒരു സംഘടനയായിട്ടല്ല ഹെഡ്‌ഗേവാര്‍ സംഘത്തെ വിഭാവനം ചെയ്തിരുന്നത്. സംഘടനയെന്ന നിലയില്‍ സംഘം ഏതെങ്കിലും രാഷ്ട്രീയ കാര്യത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ഈ ധാരണ അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഈയൊരു അലിഖിത നിയമത്തെ ലംഘിക്കാന്‍ പോലും പ്രേരിപ്പിക്കുന്നത്ര വലിയ സന്തോഷമാണ് കോണ്‍ഗ്രസ് പ്രമേയത്തിന്റെ കാര്യത്തില്‍ ഡോക്ടര്‍ജിക്കുണ്ടായത്.

1930 ജനുവരി 21 – ന് എല്ലാ സംഘ സ്വയംസേവകര്‍ക്കുമായി മറാത്തിയില്‍ എഴുതിയ കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: ‘ഈ വര്‍ഷത്തെ കോണ്‍ഗ്രസ്, സ്വാതന്ത്ര്യത്തെ അതിന്റെ ലക്ഷ്യമായി സ്വീകരിക്കുകയും 26-1-30 ഹിന്ദുസ്ഥാനം മുഴുവന്‍ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. സ്വാതന്ത്ര്യമെന്ന നമ്മുടെ ലക്ഷ്യത്തില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നതില്‍ നമുക്കെല്ലാം അതിയായ സന്തോഷമുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ ലക്ഷ്യം മനസ്സില്‍ വെച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഏതൊരു സംഘടനയുമായും സഹകരിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ എല്ലാ ശാഖകളും അന്നു വൈകുന്നേരം കൃത്യം 6 മണിക്ക് സംഘസ്ഥാനുകളില്‍ സ്വയംസേവകരെ ഒരുമിപ്പിച്ചു ചേര്‍ക്കുകയും നമ്മുടെ ദേശീയ പതാകയെ, അതായത് ഭഗവ പതാകയെ വന്ദിക്കുകയും വേണം. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവും ഹിന്ദുസ്ഥാനിലെ ഓരോ പൗരനും ഇത് ഒരു ലക്ഷ്യമായി മനസ്സില്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഒരു പ്രസംഗത്തിലൂടെ വിശദീകരിക്കണം. സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തെ പിന്തുണച്ചതിന് കോണ്‍ഗ്രസ്സിനെ അഭിനന്ദിച്ചു കൊണ്ട് പരിപാടി അവസാനിപ്പിക്കണം’ (സംഘ ആര്‍ക്കൈവ്സ്, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, എ പത്രക് ബൈ ഡോ. ഹെഡ്‌ഗേവാര്‍ റ്റു ദ സ്വയംസേവക് – 1930 ജനുവരി 21).

എപ്പോഴും ചിട്ടയോടെ കാര്യങ്ങള്‍ ചെയ്യുന്ന ഹെഡ്‌ഗേവാര്‍ ഇത്തരം പരിപാടികളുടെ റിപ്പോര്‍ട്ട് ഉടനെ അദ്ദേഹത്തിന് അയച്ചു കൊടുക്കണമെന്നുള്ള അടിക്കുറിപ്പും എഴുതിച്ചേര്‍ത്തിരുന്നു. ഇതിന്റെ ഫലമായി സംഘ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചു വരുന്ന രജിസ്റ്ററുകളില്‍ ഈ പരിപാടികളുടെ റിപ്പോര്‍ട്ടും ഉണ്ട്! ആ സമയത്ത് പ്രാരംഭദശയിലുള്ള സംഘം മധ്യ പ്രവിശ്യയിലെ മറാത്തി സംസാരിക്കുന്ന ജില്ലകളായ നാഗ്പൂര്‍, വാര്‍ദ്ധ, ചാന്ദ (ഇപ്പോഴത്തെ ചന്ദ്രപൂര്‍) എന്നിവിടങ്ങളിലേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. ബെരാര്‍ മേഖലയിലെ അമരാവതി, ബുല്‍ധാന, അകോല, യവത്മാല്‍ എന്നീ ജില്ലകളില്‍ തീരെ പരിമിതമായ സംഘ സാന്നിദ്ധ്യമേ ഉണ്ടായിരുന്നുള്ളൂ.

ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ നിര്‍ദ്ദേശപ്രകാരം വിവിധ സ്ഥലങ്ങളിലെ സംഘശാഖകള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുകയും കോണ്‍ഗ്രസ്സിനെ അഭിനന്ദിച്ചു കൊണ്ട് പ്രമേയം പാസാക്കുകയും ചെയ്തു. നാഗ്പൂരിലെ സ്വാതന്ത്ര്യ ദിന പരിപാടി 1930 ജനുവരി 26 ന് രാവിലെ 6 മുതല്‍ 7.30 വരെ സംഘ സ്ഥാനില്‍ വെച്ച് അഡ്വ. വിശ്വനാഥ് വിനായക് കേല്‍ക്കറുടെ അദ്ധ്യക്ഷതയിലാണ് നടന്നത്. നാരായണ്‍ വൈദ്യയായിരുന്നു മുഖ്യ പ്രാസംഗികന്‍. പരിപാടിയില്‍ പങ്കെടുത്ത പ്രമുഖരില്‍ ഹെഡ്‌ഗേവാര്‍, ലക്ഷ്മണ്‍ വാസുദേവ് പരാംജ്‌പെ (1930 ല്‍ ഡോക്ടര്‍ജി ജയിലില്‍ പോയപ്പോള്‍ ഇദ്ദേഹമാണ് താല്‍ക്കാലികമായി സര്‍സംഘചാലകായത്), നവാത്തേ, ഭണ്ഡാര സംഘചാലക് അഡ്വ.ദേവ്, സകോലി സംഘചാലക് അഡ്വ. പഥക്, സാ നോര്‍ സംഘചാലക് അംബോകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ചാന്ദയിലെ പരിപാടി

ചാന്ദയില്‍ സംഘം നടത്തിയ സ്വാതന്ത്ര്യ ദിന പരിപാടിയുടെ വിശദാംശങ്ങള്‍ കൂടുതല്‍ വലിയ ഒരു ചിത്രമാണ് നല്‍കുന്നത്.(സംഘ ആര്‍ക്കൈവ്സ്, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, രജിസ്റ്റേര്‍സ്/ രജിസ്റ്റര്‍ 3 ഡിഎസ്‌സി ബ 0044, ഡിഎസ്‌സിബ0045).)

1930 ജനുവരി 29 ന് ചാന്ദയിലെ സംഘ കാര്യവാഹ് താത്യാജി ദേശ്മുഖ് എന്നറിയപ്പെടുന്ന രാമചന്ദ്ര രാജേശ്വര്‍ താഴെ പറയുന്ന റിപ്പോര്‍ട്ട് ഡോക്ടര്‍ജിക്ക് അയച്ചു.’ ഇവിടുത്തെ ശാഖ 26.1.30 ന് പരിപാടി നടത്താന്‍ സ്വാഭാവികമായി തീരുമാനിച്ചു. അതുപ്രകാരം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങള്‍ നടന്നു.

1. കോണ്‍ഗ്രസ് സെക്രട്ടറിയുടെ അഭ്യര്‍ത്ഥന പ്രകാരം, സംഘത്തിന്റെ പട്ടാള അച്ചടക്കത്തോടെയുള്ള പ്രകടനം ഗാന്ധി ചൗക്കില്‍ നിന്നു രാവിലെ 8.45 ന് ആരംഭിക്കുകയും പരിപാടി സ്ഥലത്ത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ശേഷം പട്ടാള രീതിയില്‍ തന്നെ അതിനെ സല്യൂട്ട് ചെയ്യുകയുമുണ്ടായി. പ്രകടനം സംഘ സ്ഥാനില്‍ തിരിച്ചെത്തിയ ശേഷം പട്ടാള രീതിയില്‍ ഭഗവ പതാകയേയും സല്യൂട്ട് ചെയ്തു. അതിനു ശേഷം രാവിലത്തെ പരിപാടികള്‍ സമാപിച്ചു.

2. വൈകുന്നേരം നടക്കുന്ന കോണ്‍ഗ്രസ് പ്രകടനത്തില്‍ പങ്കെടുക്കാനും പ്രമേയം പാസാക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പമുണ്ടാകാനും സംഘത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സംഘസ്ഥാനിലെ പരിപാടി നേരത്തെ തീരുമാനിച്ചിരുന്നതു കൊണ്ട് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള അസൗകര്യം സംഘത്തിന്റെ കാര്യവാഹ്, താലൂക്ക് കോണ്‍ഗ്രസ് കാര്യദര്‍ശിയെ അറിയിച്ചു.

3. സംഘം വാങ്ങിയ സ്ഥലത്ത് വെച്ച് സ്വാതന്ത്ര്യ ദിന പരിപാടി വൈകുന്നേരം 4.30 ന് ആരംഭിച്ചു. ആയുധങ്ങള്‍, ലാത്തികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സൈനിക പ്രദര്‍ശനം കേശവ റാവു ബോഡക്കിന്റെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് സംഘചാലകിന്റെ നിര്‍ദ്ദേശപ്രകാരം കാര്യവാഹ് അഡ്വ. ദേശ്മുഖ് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഒരു ചെറിയ പ്രസംഗം നടത്തി. ചെറുതെങ്കിലും നല്ലൊരു പ്രസംഗം നടത്തിക്കൊണ്ട് അഡ്വ. ഭാഗവത് പ്രമേയത്തെ പിന്തുണച്ചു. സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നതിന് അര്‍ത്ഥമുണ്ടാകണമെങ്കില്‍ അച്ചടക്കവും ചിട്ടയും പ്രതിബദ്ധതയും യുവാക്കളില്‍ പൂര്‍ണ്ണമായും വളര്‍ത്തിയെടുത്ത് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവരെ സജ്ജരാക്കണമെന്നും നേരത്തെ തന്നെ ഈ തയ്യാറെടുപ്പാണ് സംഘം നടത്തിക്കൊണ്ടിരിക്കുന്നതെന്നും രണ്ടു പേരും ഊന്നിപ്പറഞ്ഞു. പ്രമേയം അവതരിപ്പിച്ചു കൊണ്ട് ദേശ്മുഖ്, കോണ്‍ഗ്രസ് എങ്ങനെയാണ് അപേക്ഷയുടെയും നിവേദനങ്ങളുടെയും ഡൊമിനിയന്‍ പദവിയുടേതുമായ പഴയ ലക്ഷ്യങ്ങളില്‍ നിന്ന് സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് വിശദീകരിച്ചു. കോണ്‍ഗ്രസ്സില്‍ ഈ ആശയം ജന്മമെടുക്കുന്നതിനു മുമ്പു തന്നെ ‘സ്വാതന്ത്ര്യ’മെന്ന ലക്ഷ്യത്തെ കുറിച്ച് സംഘം തീരുമാനമെടുത്തിരുന്നു. കോണ്‍ഗ്രസ്സിന്റെ ഈ പ്രമേയത്തില്‍ സംഘം യാതൊരു പുതുമയും കാണുന്നില്ല. എങ്കിലും ഈ ദേശീയ സംഘടന സംഘം മുന്നോട്ടു വെച്ച ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നതില്‍ സ്വാഭാവികമായി സന്തോഷിക്കുകയും അതുകൊണ്ടു തന്നെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ അനുഭാവപൂര്‍വ്വം അഭിനന്ദിക്കുകയും ചെയ്യുന്നു. ഈയൊരു ആശയം ഊന്നിപ്പറഞ്ഞു കൊണ്ടുള്ള പ്രസംഗത്തിനു ശേഷം അദ്ധ്യക്ഷന്‍ സമാപന പ്രസംഗം നടത്തി. സംഘ പ്രാര്‍ത്ഥനയ്ക്കു ശേഷം കൃത്യം 6 മണിക്ക് പരിപാടി അവസാനിച്ചു. ആകെ 110 സ്വയം സേവകര്‍ പങ്കെടുത്തു. പ്രമേയം ഇങ്ങനെയായിരുന്നു:

‘സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നതിന് രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും, സംഘത്തിന്റെ ലക്ഷ്യങ്ങളുടെയും അച്ചടക്കത്തിന്റെയും അകത്തു നിന്നു കൊണ്ട് സാദ്ധ്യമാവുമെങ്കില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു’.

റിപ്പോര്‍ട്ടില്‍ പറയുന്ന അഡ്വ. ഭാഗവത്, നാനാസാഹേബ് ഭാഗവത് എന്നറിയപ്പെടുന്ന നാരായണ്‍ പാണ്ഡുരംഗ ഭാഗവതും ഇപ്പോഴത്തെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ മുത്തച്ഛനുമാണെന്ന കാര്യം കൂടി ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കട്ടെ.
ജനുവരി 26മായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നു വിട്ടുനിന്നു എന്നു പറഞ്ഞ് സംഘത്തെ കുറ്റപ്പെടുത്തുന്ന വിമര്‍ശകര്‍ തികഞ്ഞ തെറ്റാണ് ചെയ്യുന്നത്. സ്വാതന്ത്ര്യ ദിനമെന്ന നിലയിലായാലും റിപ്പബ്ലിക്ക് ദിനമെന്ന നിലയിലായാലും സംഘത്തിന് ജനുവരി 26മായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്.

(ഇസ്ലാം, ക്രിസ്തുമതം, സമകാലിക ബൗദ്ധ- ഇസ്ലാമിക ബന്ധങ്ങള്‍, ജനസംഖ്യാ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ലേഖകന്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. ഹെഡ് ഗേവാര്‍, ബാലാ സാഹേബ് ദേവറസ് എന്നിവരെ കുറിച്ചുള്ള പുസ്തകങ്ങള്‍ എഡിറ്റു ചെയ്തിട്ടുള്ള അദ്ദേഹം സംഘ ചരിത്രത്തില്‍ ഗവേഷണം നടത്തിവരുന്നു.)

(അവസാനിച്ചു)
വിവ: സി.എം.രാമചന്ദ്രന്‍

Tags: റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും
Share3TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies